"കെ.പി.എ.സി. ലളിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
ലേഖനം വികസിപ്പിക്കുന്നു, ചിത്രം ചേര്‍ത്തു, സിനിമകളുടെ പേരു മുഴുമാനായി ചേര്‍ക്കാനുണ്ട്.
വരി 113: വരി 113:
==ആധാരസൂചിക==
==ആധാരസൂചിക==
{{reflist}}
{{reflist}}
[[വിഭാഗം:ചലച്ചിത്ര അഭിനേതാക്കള്‍]]

[[Category:മലയാളചലച്ചിത്ര അഭിനേതാക്കള്‍]]
[[Category:മലയാളചലച്ചിത്ര അഭിനേതാക്കള്‍]]
{{അപൂര്‍ണ്ണം}}
{{അപൂര്‍ണ്ണം}}

15:19, 15 ഒക്ടോബർ 2008-നു നിലവിലുണ്ടായിരുന്ന രൂപം

കെ. പി. എ. സി. ലളിത
പ്രമാണം:Kpac lalitha.jpg
കെ. പി. എ. സി. ലളിത
ശാന്തം (2000) എന്ന സിനിമയില്‍
ജനനം
മഹേശ്വരി അമ്മ
തൊഴിൽഅഭിനേത്രി
സജീവ കാലം1970 - ഇതുവരെ
ജീവിതപങ്കാളി(കൾ)Late.ഭരതന്‍
കുട്ടികൾസിദ്ധാര്‍ഥ്, ശ്രീക്കുട്ടി
മാതാപിതാക്ക(ൾ)കെ. അനന്തന്‍ നായര്‍
ഭാര്‍ഗവി അമ്മ



മലയാള ചലച്ചിത്ര നടി. യഥാര്‍ത്ഥ പേര്-മഹേശ്വരിയമ്മ. കെ.പി.എ.സി.-യുടെ നാടകങ്ങളിലൂടെ കലാരംഗത്ത് സജീവമായ ലളിത തോപ്പില്‍ ഭാസിയുടെ കൂട്ടുകുടുംബത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് എത്തിയത്.

1978-ല്‍ ചലച്ചിത്ര സംവിധായകന്‍ ഭരതന്റെ ഭാര്യയായി. രണ്ടുതവണ മികച്ച സഹനടിക്കുള്ള ദേശീയപുരസ്കാരം ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. മകന്‍ സിദ്ധാര്‍ത്ഥ് ചലച്ചിത്രനടനാണ്.

ജീവചരിത്രം

കേരളത്തിലെ കൊല്ലത്തിനടുത്തുള്ള കായംകുളം എന്ന സ്ഥലത്താണ് ലളിത ജനിച്ചത്. ജനന നാമം മഹേശ്വരി അമ്മ എന്നായിരുന്നു. പിതാ‍വ് - കടയ്ക്കത്തറയില്‍ വീട്ടില്‍ കെ. അനന്തന്‍ നായര്‍, മാതാവ്- ഭാര്‍ഗവി അമ്മ. ഒരു സഹോദരന്‍- കൃഷ്ണകുമാര്‍, സഹോദരി - ശ്യാമള. വളരെ ചെറുപ്പ കാലത്ത് തന്നെ കലാമണ്ഡലം ഗംഗാധരനില്‍ നിന്ന് നൃത്തം പഠിച്ചു. 10 വയസ്സുള്ളപ്പോള്‍ തന്നെ നാടകത്തില്‍ അഭിനയിച്ചു തുടങ്ങിയിരുന്നു. [1]. ഗീതയുടെ ബലി ആയിരുന്നു ആദ്യത്തെ നാടകം . പിന്നീട് അക്കാലത്തെ കേരളത്തിലെ പ്രമുഖ നാടക സംഘമായിരുന്ന കെ. പി. എ. സി (K.P.A.C.(Kerala People's Arts Club) യില്‍ ചേര്‍ന്നു. അന്ന് ലളിത എന്ന പേര്‍ സ്വീകരിക്കുകയും പിന്നീട് സിനിമയില്‍ വന്നപ്പോള്‍ കെ. പി. എ. സി എന്നത് പേരിനോട് ചേരുകയും ചെയ്തു. ആദ്യ് സിനിമ തോപ്പില്‍ ഭാസി സംവിധാനം ചെയ്ത കൂട്ടുകുടുംബം എന്ന നാടകത്തിന്റെ സിനിമാവിഷ്കരണത്തിലാണ്. പിന്നീട് ഒരു പാട് നല്ല സിനിമകളില്‍ അഭിനയിക്കുകയുണ്ടായി.

അക്കാലത്തെ ചില എടുത്തു പറയാവുന്ന ചിത്രങ്ങള്‍

  • സ്വയം വരം
  • അനുഭവങ്ങള്‍ പാളിച്ചകള്‍
  • ചക്രവാളം
  • കൊടിയേറ്റം

1978 ല്‍ പ്രമുഖ സംവിധായകനായ ഭരതനെ വിവാഹം ചെയ്തു. [2]. അതിനു ഒരു ഇടവേളക്കു ശേഷം 1983 ല്‍ കാറ്റത്തെ കിളിക്കൂട് എന്ന ചിത്രത്തില്‍ അഭിനയിച്ചു.

ലളിതയുടെ രണ്ടാം വരവിലെ ചില പ്രധാന ചിത്രങ്ങള്‍

  • 1986-സന്മനുസുള്ളവര്‍ക്ക് സമാധാനം
  • 1988-പൊന്‍ മുട്ടയിടുന്ന താറാവ്
  • 1989-മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു
  • 1989-വടക്കുനോക്കി യന്ത്രം
  • 1989-ദശരഥം
  • 1993-വെങ്കലം
  • 1991-ഗോഡ് ഫാദര്‍
  • 1991-അമരം
  • 1993-വിയറ്റ്നാം കോളനി
  • 1995-സ്ഫടികം
  • 1997-അനിയത്തി പ്രാവ്

1998 ജൂലൈ 29 ന് ഭര്‍ത്താവായ ഭരതന്‍ മരിക്കുകയും സിനിമയില്‍ നിന്ന് വീണ്ടും ഒരു ഇടവേള ആവര്‍ത്തിച്ചു. പക്ഷേ 1999 ല്‍ സത്യന്‍ അന്തിക്കാടിന്റെ വീണ്ടും ചില വീട്ടൂകാര്യങ്ങള്‍ എന്ന ചിത്രത്തിലൂടെ ശക്തമാ‍യി സിനിമ രംഗത്തേക്ക് തിരിച്ചു വന്നു.

പിന്നീട് അഭിനയിച്ച് ചില നല്ല ചിത്രങ്ങള്‍

  • 2000 - ശാന്തം
  • 2000-ലൈഫ് ഈസ് ബ്യൂട്ടിഫുള്‍
  • 2000- അലൈ പായുതെ
  • 2002- വാല്‍ക്കണ്ണാടി

ഇതുവരെ മലയാളത്തിലും തമിഴിലും കൂടി ഏകദേശം 500 ലധികം ചിത്രങ്ങളില്‍ ലളിത അഭിനയിച്ചു കഴിഞ്ഞു. [3]. ഇപ്പോഴും അഭിനയിച്ചുകൊണ്ടിരിക്കുന്ന ലളിത മലയാളചലച്ചിത്ര വേദിയിലെ ഒരു മികച്ച നടിയാണ്.[4].

മകന്‍ - സിദ്ധാ‍ര്‍ഥ് നമ്മള്‍ എന്ന സിനിമയില്‍ അഭിനയിച്ചു. പിന്നീട് ഇപ്പോള്‍ പ്രമുഖ സംവിധായകന്‍ പ്രിയദര്‍ശന്റെ കീഴില്‍ സഹ സംവിധായകനായി ജോലി നോക്കുന്നു.


അവാര്‍ഡുകള്‍

ദേശീയ ചലച്ചിത്ര പുരസ്കാരം

  • മികച്ച സഹനടി - ശാ‍ന്തം (2000)
  • മികച്ച സഹനടി - അമരം (1991)

സംസ്ഥാന ചലചിത്ര പുരസ്കാരങ്ങള്‍

  • രണ്ടാമത്തെ മികച്ച നടി - അമരം (1991), കടിഞ്ഞൂല്‍ കല്യാണം, ഗോഡ് ഫാദര്‍, സന്ദേശം 1991
  • രണ്ടാമത്തെ മികച്ച നടി- ആരവം (1980)
  • രണ്ടാമത്തെ മികച്ച നടി - സൃഷ്ടി ച്ചര (1978)
  • രണ്ടാമത്തെ മികച്ച നടി - നീല പൊന്മാന്‍ , ഒന്നും ലെല്ലെ (1975)


ആധാരസൂചിക

ഫലകം:അപൂര്‍ണ്ണം

"https://ml.wikipedia.org/w/index.php?title=കെ.പി.എ.സി._ലളിത&oldid=278601" എന്ന താളിൽനിന്ന് ശേഖരിച്ചത്