"ജി.എം. ബനാത്ത്‌വാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
.
വരി 7: വരി 7:
[http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?articleType=Malayalam+Home&contentId=4166888&tabId=11&contentType=EDITORIAL&BV_ID=@@@ മനോരമ ഓൺലൈൻ].
[http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?articleType=Malayalam+Home&contentId=4166888&tabId=11&contentType=EDITORIAL&BV_ID=@@@ മനോരമ ഓൺലൈൻ].
</ref>‌. സിദൻഹാം കോളേജ്‌, എസ്‌.ടി കോളേജ്‌ എന്നിവിടങ്ങളിൽ നിന്നായി എംകോം, ബിഎഡ് എന്നിവ പാസായ ശേഷം കോമേഴ്‌സ് വിദ്യാലയത്തിൽ‍ അദ്ധ്യാപകനായി പൊതു ജീവിതം ആരംഭിച്ചു. പിന്നെ ഈ ജോലി ഉപേക്ഷിച്ച് സ്വന്തമായൊരു ഇൻസ്റ്റിറ്റ്യൂട്ട് നടത്തി. പിന്നീട് അതും നിർത്തി സജീവ രാഷ്ട്രീയത്തിൽ ഇറങ്ങി.

ഡോ.ആയിഷ ബനാത്ത്‌ വാലയാണ്‌ ഭാര്യ. ഈ ദമ്പതികൾക്ക് മക്കളില്ല. <ref name="mathrubhumi"/>
ഡോ.ആയിഷ ബനാത്ത്‌ വാലയാണ്‌ ഭാര്യ. ഈ ദമ്പതികൾക്ക് മക്കളില്ല.<ref name="mathrubhumi"/>
== ആദ്യകാല രാഷ്ട്രീയ ജീവിതം ==
== ആദ്യകാല രാഷ്ട്രീയ ജീവിതം ==
1961ൽ മുസ്‌ലീം ലീഗിന്റെ എക്‌സിക്യൂട്ടീവ്‌ അംഗമായാണ്‌ രാഷ്ട്രീയ പ്രവർത്തനം ആരംഭിക്കുന്നത്‌. പിന്നീട് 1967-ൽ മുംബൈ കോർപ്പറേഷനിൽ കൗൺസിലറായി ബനാത്ത്‌വാല തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് 1972 ലും ഈ ജയം ആവർത്തിച്ചു. പിന്നെ മഹാരാഷ്ട്ര സർക്കാറിൽ എംഎൽഎ ആയി. മുംബൈ സിറ്റി ലീഗിന്റെയും മഹാരാഷ്ട്ര സംസ്ഥാന ലീഗിന്റെയും ജനറൽ സെക്രട്ടറിയായി. മഹാരാഷ്ട്ര സംസ്ഥാന പ്രസിഡന്റ് ഇബ്രാഹിം സുലൈമാൻ സേട്ട് അഖിലേന്ത്യാ പ്രസിഡന്റായപ്പോൾ ബനാത്ത്‌വാല അഖിലേന്ത്യാ സെക്രട്ടറിയായി. [[ഇബ്രാഹിം സുലൈമാൻ സേട്ട്]] മുസ്ലീംലീഗ് വിട്ടപ്പോൾ ബനാത്ത് വാല അഖിലേന്ത്യാ പ്രസിഡന്റായി.<ref name="manorama"/> 1994 മുതൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ ദേശീയ പ്രസിഡന്റ് ആയിരുന്നു ബനാത്ത്‌വാല.

വരി 19: വരി 19:
<references/>
<references/>

[[വിഭാഗം:കേരളത്തിലെ മുസ്ലിം ലീഗ് നേതാക്കൾ]]
[[വർഗ്ഗം:കേരളത്തിലെ മുസ്ലിം ലീഗ് നേതാക്കൾ]]
[[വർഗ്ഗം:പന്ത്രണ്ടാം ലോക്‌സഭയിലെ അംഗങ്ങൾ]]
[[വർഗ്ഗം:പന്ത്രണ്ടാം ലോക്‌സഭയിലെ അംഗങ്ങൾ]]
[[വർഗ്ഗം:ഒൻപതാം ലോക്‌സഭയിലെ അംഗങ്ങൾ]]
[[വർഗ്ഗം:ഒൻപതാം ലോക്‌സഭയിലെ അംഗങ്ങൾ]]
വരി 26: വരി 26:
[[വർഗ്ഗം:എട്ടാം ലോക്‌സഭയിലെ അംഗങ്ങൾ]]
[[വർഗ്ഗം:എട്ടാം ലോക്‌സഭയിലെ അംഗങ്ങൾ]]
[[വർഗ്ഗം:പതിനൊന്നാം ലോക്‌സഭയിലെ അംഗങ്ങൾ]]
[[വർഗ്ഗം:പതിനൊന്നാം ലോക്‌സഭയിലെ അംഗങ്ങൾ]]
[[വർഗ്ഗം:1933-ൽ ജനിച്ചവർ]]

17:59, 21 ഏപ്രിൽ 2018-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു ഇന്ത്യൻ രാഷ്ട്രീയ പ്രവർത്തകനും, പാർലമെന്റേറിയനും ആയിരുന്നു്‌ ജി.എം.ബനാത്ത്‌വാല . ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് അഖിലേന്ത്യാ പ്രസിഡൻറ്,പാർലമെൻറേറിയൻ,നിയമസഭാ സാമാജികൻ എന്നീ സ്ഥാനങ്ങൾ നിർവ്വഹിച്ചിട്ടുണ്ട്. ഗുലാം മഹ്മൂദ് ബനാത്ത്‌വാല എന്നാണ്‌ പൂർണ്ണനാമം.

ജീവിതരേഖ

1933 ഓഗസ്റ്റ് 15 ന് ഹാജി നൂർ മുഹമ്മദിന്റെ മകനായി മുംബൈയിൽ ജനിച്ചു[1]. ഇദ്ദേഹത്തിന്റെ പൂർവ്വികർ ഗുജറാത്തിലെ‍ കച്ചിൽ നിന്നും മുംബൈയിലേക്ക് കുടിയേറിപ്പാർത്തവരാണ്[2]‌. സിദൻഹാം കോളേജ്‌, എസ്‌.ടി കോളേജ്‌ എന്നിവിടങ്ങളിൽ നിന്നായി എംകോം, ബിഎഡ് എന്നിവ പാസായ ശേഷം കോമേഴ്‌സ് വിദ്യാലയത്തിൽ‍ അദ്ധ്യാപകനായി പൊതു ജീവിതം ആരംഭിച്ചു. പിന്നെ ഈ ജോലി ഉപേക്ഷിച്ച് സ്വന്തമായൊരു ഇൻസ്റ്റിറ്റ്യൂട്ട് നടത്തി. പിന്നീട് അതും നിർത്തി സജീവ രാഷ്ട്രീയത്തിൽ ഇറങ്ങി. ഡോ.ആയിഷ ബനാത്ത്‌ വാലയാണ്‌ ഭാര്യ. ഈ ദമ്പതികൾക്ക് മക്കളില്ല.[1]

ആദ്യകാല രാഷ്ട്രീയ ജീവിതം

1961ൽ മുസ്‌ലീം ലീഗിന്റെ എക്‌സിക്യൂട്ടീവ്‌ അംഗമായാണ്‌ രാഷ്ട്രീയ പ്രവർത്തനം ആരംഭിക്കുന്നത്‌. പിന്നീട് 1967-ൽ മുംബൈ കോർപ്പറേഷനിൽ കൗൺസിലറായി ബനാത്ത്‌വാല തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് 1972 ലും ഈ ജയം ആവർത്തിച്ചു. പിന്നെ മഹാരാഷ്ട്ര സർക്കാറിൽ എംഎൽഎ ആയി. മുംബൈ സിറ്റി ലീഗിന്റെയും മഹാരാഷ്ട്ര സംസ്ഥാന ലീഗിന്റെയും ജനറൽ സെക്രട്ടറിയായി. മഹാരാഷ്ട്ര സംസ്ഥാന പ്രസിഡന്റ് ഇബ്രാഹിം സുലൈമാൻ സേട്ട് അഖിലേന്ത്യാ പ്രസിഡന്റായപ്പോൾ ബനാത്ത്‌വാല അഖിലേന്ത്യാ സെക്രട്ടറിയായി. ഇബ്രാഹിം സുലൈമാൻ സേട്ട് മുസ്ലീംലീഗ് വിട്ടപ്പോൾ ബനാത്ത് വാല അഖിലേന്ത്യാ പ്രസിഡന്റായി.[2] 1994 മുതൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ ദേശീയ പ്രസിഡന്റ് ആയിരുന്നു ബനാത്ത്‌വാല.

ലോകസഭയിൽ

കേരളത്തിലെ പൊന്നാനി മണ്ഡലത്തെ ഏഴു തവണ ലോക്‌സഭയിൽ പ്രതിനിധീകരിച്ചിട്ടുണ്ട്‌. 1977 ലാണ്‌ പൊന്നാനിയിൽ നിന്ന്‌ ബനാത്ത്‌വാല ആദ്യം മത്സരിക്കുന്നത്‌. തുടർന്ന് 1980, 1984,1989, 1996, 1998, 1999 വർഷങ്ങളിൽ ലോകസഭയിലേക്ക് പൊന്നാനി മണ്ഡലത്തിൽ നിന്നും ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.[2]

മരണം

2008 ജൂൺ 25-നു വൈകിട്ട് നാലു മണിയോടെ ഹൃദയാഘാതത്തെ തുടർന്ന് മുംബൈയിൽ അന്തരിച്ചു.

അവലംബം

  1. 1.0 1.1 മാതൃഭൂമി
  2. 2.0 2.1 2.2 മനോരമ ഓൺലൈൻ.
"https://ml.wikipedia.org/w/index.php?title=ജി.എം._ബനാത്ത്‌വാല&oldid=2784995" എന്ന താളിൽനിന്ന് ശേഖരിച്ചത്