"ധ്രുപദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
2 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
ധ്രുപദ് ഗാനരചനകളിൽ [[സ്ഥായി]], [[അന്തര]], [[സഞ്ചാരി]], [[ആഭോഗി]] എന്നീ അംഗങ്ങളുണ്ട്. എന്നാൽ ഇന്ന് പാടിവരുന്ന ദ്രുപദിൽ സ്ഥായി, അന്തര എന്നീ രണ്ടുവിഭാഗങ്ങൾ മാത്രമാണുള്ളത്. ധ്രുപദ് രചനകളിൽ അധികവും [[ബ്രജ്]] ഭാഷയിലുള്ളതാണ്. എന്നാൽ മറ്റു ഭാഷകളാായ [[ഹിന്ദി]], [[ഉറുദു]] ഭാഷകളിലും ഈ സംഗീതരൂപങ്ങളുണ്ട്. രാഗശുദ്ധിയും ലയശുദ്ധിയുമാണ് ഇതിന്റെ പ്രത്യേകതകൾ. ഖ്യാലിലെന്നപോലെ (ഖയാൽ) എല്ലാരംഗങ്ങളിലും ഈ രചനകൾ പ്രയോഗത്തിലില്ല. കൂടാതെ [[ഖ്യാൽ]] രചനകളിൽ പ്രത്യക്ഷപ്പെടുന്നു. [[ഖട്കാ]], [[താൻ]] തുടങ്ങിയവ ഇതിൽ പ്രയോഗിക്കുക പതിവില്ല. എന്നാൽ ഇതിലുടനീളം ഗമകവിശേഷങ്ങളും മീംഡും പ്രയോഗിക്കുന്നു. ധ്രുപദ് അവതരിപ്പിക്കുന്നതിനുമുമ്പ് ഗായകൻ ''തോം തോം'' എന്നീ ശബ്ദങ്ങളിലൂടെ ഒരു നിശ്ചിതകാലപ്രമാണത്തോടുകൂടി ദീർഘലാപനം ചെയ്യുന്നു. ആലാപനശേഷം [[പഖാവജ്]] (മൃദംഗം)ന്റെ അകമ്പടിയോടെ ധ്രുപദ് അവതരിപ്പിക്കുന്നു.<ref> ദക്ഷിണേന്ത്യൻ സംഗീതം, ഏ. കെ. രവീന്ദ്രനാഥ്, സാംസ്കാരിക പ്രസിദ്ധീകരണ വകുപ്പ്, കേരളസർക്കാർ.ISBN-8188087-04-1</ref>
 
ധ്രുപദിൽ പഖാവജിന്റെ അകമ്പടിയോടുള്ള ലയസംബന്ധമായ(ലയകാരി) പ്രകടനങ്ങൾ മനോഹരങ്ങളാണ്. ധ്രുപദിൽ ഇഷ്ടദേവതകളെക്കുറിച്ചുള്ള ഭക്തിരസപ്രധാനങ്ങളായ വർണ്ണനകളായിരിക്കും അധികമുണ്ടായിരിക്കുക.സാഹിത്യപരമായ ഉള്ളടക്കത്തേക്കാൾ സംഗീതപരമായ ഉള്ളടക്കത്തിനാണ് ഇതിൽ പ്രാധാന്യം കല്പിക്കുന്നത്. ധ്രുപദിൽ വിവിധ [[ഘരാന]]കളെ അഥവാ ശൈലികളെ [[വാണി|'വാണി']] എന്നാണ് വിശേഷിപ്പിക്കുന്നത്.
 
==അവലംബം==
75,966

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2695696" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി