"ജോഹൻ ഫിലിപ്പ് ഫാബ്രിഷ്യസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 17: വരി 17:
[[വർഗ്ഗം:ലൂഥറൻ മിഷണറിമാർ]]
[[വർഗ്ഗം:ലൂഥറൻ മിഷണറിമാർ]]
[[വർഗ്ഗം:ബൈബിൾ വിവർത്തകർ]]
[[വർഗ്ഗം:ബൈബിൾ വിവർത്തകർ]]
[[വർഗ്ഗം:ഫ്രാൻഫർട്ടിൽ നിന്നുള്ളവർ]]

18:53, 8 ജനുവരി 2018-നു നിലവിലുണ്ടായിരുന്ന രൂപം

തമിഴ് ഭാഷയ്ക്ക്‌ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ ജർമൻ ലൂഥറൻ മിഷണറിയായിരുന്നു ജോഹൻ ഫിലിപ്പ് ഫാബ്രിഷ്യസ്‌ (Johann Phillip Fabricius) (1711 ജനുവരി 22 - 1791 ജനുവരി 23). ജർമനിയിലെ ഫ്രാങ്ക്ഫർട്ട്‌ എന്ന സ്ഥലത്ത് ജനിച്ച ജോഹൻ ഫിലിപ്പ് ഫാബ്രിഷ്യസ് 1740ൽ ലൂഥറൻ സഭയുടെ മതപ്രചരണത്തിനായി മദ്രാസിലെത്തി. 3 ദശകങ്ങൾ നീണ്ടു നിന്ന സേവന കാലത്ത് പല പ്രതികൂല സാഹചര്യങ്ങളേയും അതിജീവിച്ച് 300 പേർ മാത്രം അംഗങ്ങളായിരുന്ന ലൂഥറൻ സഭയുടെ അംഗസംഖ്യ 2,200 ആക്കി ഉയർത്താൻ അദ്ദേഹത്തിനു കഴിഞ്ഞു. 1720 മുതൽ 1849 വരെയുള്ള കാലയളവിൽ യൂറോപ്പിൽ നിന്നും 79-ഓളം മിഷണറിമാർ തമിഴ്‌നാട് തമിഴ്‌നാട്ടിലെ തരങ്കംപാടിയിലെത്തി. ബെഞ്ചമിൻ ഷൂൾട്‌സ്, ജോഹൻ ഫിലിപ്പ് ഫാബ്രിഷ്യസ് എന്നിവരാണ് അവരിൽ പ്രധാനപ്പെട്ടവർ.

ജോഹൻ ഫിലിപ്പ് ഫാബ്രിഷ്യസിന്റെ സംഭാവനകൾ

മിഷണറിയായി പ്രവർത്തിച്ചെങ്കിലും, ഭാഷാ പാണ്ഡിത്യത്തിന്റെ പേരിലാണ് അദ്ദേഹം ചരിത്രത്തിൽ അവിസ്മരണീയനായത്. തമിഴ് ഭാഷയിൽ 335 ലധികം കൃസ്ത്യൻ സങ്കീർത്തനങ്ങൾ രചിക്കുകയും, അന്ന് ലഭ്യമായ പ്രിന്റിംഗ് സംവിധാനങ്ങൾ ഉപയോഗിച്ച് പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. അവയിൽ പലതും ജർമ്മൻ ഭാഷയിൽ നിന്നും തമിഴിലേക്ക് നേരിട്ട് വിവർത്തനം ചെയ്യപ്പെട്ടവയാണ്. ഇന്നും ദക്ഷിണേന്ത്യയിലെ ക്രൈസ്തവർ ജോഹൻ ഫിലിപ്പ് ഫാബ്രിഷ്യസ് രചിച്ച സങ്കീർത്തനങ്ങൾ ആലപിക്കുന്നുണ്ട്.

ഫ്രഞ്ച് കോളനിയായിരുന്ന പോണ്ടിച്ചേരി 1761-ൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി യുദ്ധം ചെയ്ത് പിടിച്ചെടുത്തു. യുദ്ധത്തിൽ കേടുപാടുകൾ സംഭവിച്ച സാധനങ്ങളെല്ലാം മദ്രാസിലേക്ക് കൊണ്ടു വന്നപ്പോൾ അതിൽ ഒരു അച്ചടി യന്ത്രവും ഉണ്ടായിരുന്നു. ഈ അച്ചടി യന്ത്രം ഉപയോഗിച്ച് മദ്രാസിലെ ആദ്യത്തെ പ്രിന്റിംഗ് പ്രസ് സ്ഥാപിക്കുവാൻ ജോഹൻ ഫിലിപ്പ് ഫാബ്രിഷ്യസിനു കഴിഞ്ഞെങ്കിലും അച്ചടിക്കാൻ ആവശ്യമായ കടലാസ് നിർമ്മാണം തുടങ്ങാനും അദ്ദേഹം തന്നെ മുൻകൈ എടുത്ത് പ്രവർത്തിക്കേണ്ടി വന്നു.

ആദ്യത്തെ തമിഴ് - ഇംഗ്ലീഷ് നിഘണ്ടു തയ്യാറാക്കി പ്രസിദ്ധീകരിച്ചത് ജോഹൻ ഫിലിപ്പ് ഫാബ്രിഷ്യസ് ആയിരുന്നു. 1779 ൽ അദ്ദേഹം തയ്യാറാക്കിയ തമിഴ് - ഇംഗ്ലീഷ് നിഘണ്ടുവിൽ 9000 വാക്കുകൾ ഉണ്ടായിരുന്നു. ഈ നിഘണ്ടുവിന്റെ ഓൺലൈൻ പതിപ്പ് ഇപ്പോൾ ലഭ്യമാണ്.[1]തമിഴ് - ഇംഗ്ലീഷ് നിഘണ്ടുവിന്റെ ഓൺലൈൻ പതിപ്പ്‌

അവലംബം

  1. ആദ്യ തമിഴ് - ഇംഗ്ലീഷ് നിഘണ്ടു