"വാവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
573 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
No edit summary
അയ്യപ്പനെക്കുറിച്ച് പരാമർശമുള്ള കിളിപ്പാട്ടു രീതിയിൽ രചിക്കപ്പെട്ട ഒരു പുരാതന കാവ്യമാണ് ശ്രീഭൂതനാഥോപാഖ്യാനം. കല്ലറയ്ക്കൽ കൃഷ്ണൻ കർത്താവാണ് ഈ ഗ്രന്ഥം രചിച്ചത്. എന്നാൽ ഇത് അയ്യപ്പകഥയുടെ മൂലകൃതിയല്ലെന്നും അത് സംസ്കൃതത്തിലാണെന്നും ഒരു വാദമുണ്ട്. ഇതിൽ വാപരൻ എന്ന പേരിൽ അയ്യപ്പന്റെ അംഗരക്ഷകനായാണ് വാവർ ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. മഹിഷീനിഗ്രഹം കഴിഞ്ഞ് പന്തളത്തേക്കു തിരിച്ചു പോവുകയായിരുന്ന അയ്യപ്പൻ തന്റെ സംഘാംഗമായ വാപരനെ വിളിച്ച് ആ വഴി കടന്നു പോകുന്നവർക്ക് ദുഷ്ടമൃഗങ്ങളുടെ ശല്യമുണ്ടാകാതെ നോക്കാൻ നിർദ്ദേശിച്ചു. തന്റെ അവതാരോദ്ദേശ്യം നിറവേറ്റിയ അയ്യപ്പന് ക്ഷേത്രം നിർമ്മിച്ചുനൽകിയ പന്തളത്തു രാജാവ് വാപരന് എരുമേലിയിൽ ഒരു ക്ഷേത്രം നിർമ്മിച്ചുകൊടുത്തതായി ശ്രീ ഭൂതനാഥോപാഖ്യാനത്തിൽ പരാമർശമുണ്ട്. കൂടാതെ ശബരിമലയിൽ അയ്യപ്പക്ഷേത്രത്തിനു സമീപവും ഒരു വാവർ ക്ഷേത്രം പണി കഴിപ്പിച്ചു.
== ചരിത്രത്തിലെ വാവർ ==
വാവരെക്കുറിച്ച് എഴുതപ്പെട്ട ചില ചരിത്ര രേഖകൾ ലഭ്യമാണ്. കൈവാക്കി വിദുറ്റിയ എന്ന അറബി ഗ്രന്ഥം വാവർ പൂജയുടെ വിശുദ്ധഗ്രന്ഥമാണ്. എന്നാൽ ഈ പുസ്തകത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൽ ലഭ്യമല്ല.ബാവരു മാഹത്മ്യം എന്ന ഗ്രന്ഥത്തിൽ മക്കം പുരയിൽ ഇസ്മയിൽ ഗോത്രത്തിൽ പാത്തുമ്മായുടെ മകനാണ് വാവർ എന്നു പറയുന്നുണ്ട്.[''[[വിക്കിപീഡിയ:പരിശോധനായോഗ്യത|അവലംബം ആവശ്യമാണ്]]''] വാവർ തകൃതിത്താൻ തോട്ടത്തിലാണ് ജനിച്ചതെന്നും അദ്ദേഹത്തിനു ബാദുദ്ദീൻ, സിന്താർസോ, മദ്ദാർസോ, ബോബർ, ഹാലിയാർ എന്നിങ്ങനെ മറ്റു പേരുകൾ ഉണ്ടായിരുന്നതായും പറയുന്നു.തകൃതിത്താൻ എന്നത് തുർക്കിസ്താന്റെ തത് സമമാണെന്നും വാവർ എന്നത് മുഗൾ ചക്രവർത്തിയായിരുന്ന ബാബർ ആണെന്നും ചിലർ സംശയിക്കുന്നുണ്ട്.[''[[വിക്കിപീഡിയ:പരിശോധനായോഗ്യത|അവലംബം ആവശ്യമാണ്]]''] പക്ഷേ കാല ഗണന പരിശോധിക്കുമ്പോൾ ഇതു തെറ്റാണെന്നു കരുതേണ്ടി വരുമെന്നു ചിലർ പറയുന്നു. കാരണം,മുഗൾ ചക്രവർത്തിയായിരുന്ന ബാബർ 1483-1530 കാലഘട്ടത്തിലാണ് ജീവിച്ചിരുന്നത്. എന്നാൽ അയ്യപ്പ കഥകൾക്കു ഇതിലും അല്പം കൂടി പഴക്കം അവകാശപ്പെടാനുണ്ട്.
വാവർ അയ്യപ്പനുമായി ചങ്ങാത്തത്തിലായതിന്റെ ഉദ്ദേശ്യം കച്ചവടലാഭമായിരുന്നു എന്നും ഒരു വാദമുണ്ട്. കേരളത്തിൽ സുലഭമായിരുന്ന കുരുമുളക് വാവർ അറബി നാടുകളിലേക്കു കയറ്റി അയച്ചിരുന്നു. വാവർ പള്ളിയിലെ വഴിപാട് കുരുമുളകാണെന്നതാണ് ഈ വാദത്തിനടിസ്ഥാനം.വാവർ അറബി നാട്ടിൽ നിന്നും നേരിട്ടെത്തിയതല്ലെന്ന് ഒരു വാദമുണ്ട്. പന്തളം രാജവംശത്തെപ്പോലെ വാവർ കുടുംബവും തമിഴ്നാട്ടിൽ നിന്നാണ് കേരളത്തിലെത്തിയത്. പുന്നക്കോട്, ചില്ലനായ്ക്കപ്പെട്ടി, എന്നീ ഗ്രാമങ്ങളുടെ കിഴക്കുള്ള അവിരാംകോവിലിൽ നിന്നാണ് വാവരുടെ പിൻ തലമുറക്കാർ കേരളത്തിലെത്തിയത്.കലിവർഷം 4441 ൽ കാഞ്ഞിരപ്പള്ളിയിലെ പിച്ചകപ്പള്ളിമേട്ടിലെ പള്ളിവീട്ടിൽ ഇവർ താമസം തുടങ്ങി.[''[[വിക്കിപീഡിയ:പരിശോധനായോഗ്യത|അവലംബം ആവശ്യമാണ്]]''] കൊല്ലവർഷം 915 നു ശേഷം (എ ഡി 1740) ഇവർ മല്ലപ്പള്ളിയിലെ വായ്പൂരേക്കു താമസം മാറ്റി.
കൊല്ലവർഷം 968 ൽ ശിങ്കാരമഹമ്മദുവിന്റെ പേർക്ക് പന്തളം പുലിക്കാട്ട് കണ്ഠൻ കേരളൻ നൽകിയ പട്ടത്തിൽ ചില അവകാശങ്ങൾ വാവാർ കുടുംബത്തിനു പതിച്ചു നൽകിയിട്ടുണ്ട്.[''[[വിക്കിപീഡിയ:പരിശോധനായോഗ്യത|അവലംബം ആവശ്യമാണ്]]''] വാവർ ആയുർവേദ ഭിഷഗ്വരനായിരുന്നുവെന്ന് ഇതിൽ പരാമർശമുണ്ട്. വാവരുടെ ഇന്നത്തെ തലമുറ പരമ്പരാഗതമായി ലഭിച്ച അറബി യുനാനി ചികിൽസാരംഗത്ത് പ്രവർത്തിക്കുന്നുണ്ടെന്നത് ഇതിനൊരു ദൃഷ്ടാന്തമാണ്.
 
== വാവർ പള്ളികൾ ==
49,615

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2615957" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി