"ആന്ദ്രിയ പല്ലാഡിയോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
789 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
ആന്ദ്രിയ ഡി പീറ്റ്രോ ഡെല്ലെ ഗൊണ്ടോല എന്നായിരുന്നു പല്ലാഡിയോയുടെ ആദ്യനാമം. 1508ൽ പാദുവയിൽ ജനിച്ച അദ്ദേഹം ഒരു കൽപ്പണിക്കാരനായാണ് ജീവിതമാരംഭിച്ചത്. 1524-ൽ ജന്മസ്ഥലത്തുനിന്ന് വെനീസിലെ [[വിസെൻസ]]യിലെത്തി. അവിടെവച്ച് [[ജിയാൻജോർജിയോ ട്രിസിനോ]] എന്ന പ്രഭുവുമായി ചങ്ങാത്തത്തിലായി. ആന്ദ്രിയയുടെ കഴിവുകളിൽ ആകൃഷ്ടനായ ട്രിസിനോ, അദ്ദേഹത്തെ തൻ്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും കണക്കും ജ്യാമിതിയും പഠിപ്പിക്കുകയും ചെയ്തു. ട്രിസിനോയോടൊപ്പം റോം നഗരവും അവിടത്തെ പുരാതനനിർമ്മിതകളും സന്ദർശിക്കാനും ആന്ദ്രിയക്കായി. ഗ്രീക്ക് ദേവതയായ പല്ലാസ് അഥീനയുടെ സ്മരണാർത്ഥത്തിലുള്ള പല്ലാഡിയോ എന്ന പേര് ആന്ദ്രിയക്ക് സമ്മാനിച്ചതും ട്രിസിനോ ആയിരുന്നു.<ref name=bryson>{{cite book|author1=ബിൽ ബ്രൈസൻ|title=At Home - A short history of private life|date=2010|page=341-346}}</ref>
== വാസ്തുകല ==
 
{{main|പല്ലാഡിയൻ ശൈലി}}
വിസെൻസക്ക് ചുറ്റുമുള്ള പ്രദേശങ്ങൾ പല്ലാഡിയോ തൻ്റെ ശൈലിയിൽ ചില കൊട്ടാരസദൃശ്യമായ കെട്ടിടങ്ങൾ, നാല് പള്ളികൾ, ഒരു മഠം, ഒരു ബസിലിക്ക, രണ്ട് പാലങ്ങൾ, 30 വില്ലകൾ എന്നിവ നിർമ്മിച്ചു. ഈ വില്ലകളിൽ പതിനേഴെണ്ണം ഇന്ന് നിലനിൽക്കുന്നുണ്ട്. പല്ലാഡിയോ തൻ്റെ നിർമ്മിതികളിൽ [[വിട്രൂവിയസ്|വിട്രൂവിയസിൻ്റെ]] നിയമങ്ങളെയാണ് പിന്തുടർന്നത്. പല്ലാഡിയോ സ്വന്തമായി ആവിഷ്കരിച്ചതെന്ന് വിലയിരുത്തപ്പെടുന്ന രീതികളിൽ സമശീർഷരുടെ സംഭാവനകളുമുണ്ടെന്ന് കരുതുന്നു. ഉദാഹരണത്തിന് തൂണുകളുടെ വിന്യാസക്രമത്തിൽ കൊറിന്ത്യൻ, അയോണിക്, ഡോറിക് എന്നിവയുടെ ഉയരക്രമം യഥാർത്ഥത്തിൽ പല്ലാഡിയോയുടെ സമകാലികനായ സെബാസ്റ്റ്യാനോ സെർലിയോയുടെ ആവിഷ്കാരമാണെന്നും കരുതുന്നുണ്ട്.<ref name=bryson/>
 
പല്ലാഡിയോ നിർമ്മിച്ച വില്ലകളുടെ മുമ്പിൽ തൂണുകളോട് കൂടിയതും ത്രികോണാകൃതിയിൽ മുകൾവശവുമുള്ള പോർട്ടിക്കോകൾ നിർമ്മിച്ചു. പൗരാണിക റോമൻ ശൈലിയിൽ ഈ പ്രത്യേകത ക്ഷേത്രങ്ങൾക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇതാണ് പല്ലാഡിയൻ ശൈലിയിലെ ഏറ്റവുമധികം പകർത്തപ്പെട്ട പ്രത്യേകത.
 
== അവലംബം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2601559" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി