"ആന്ദ്രിയ പല്ലാഡിയോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
No edit summary
വരി 1: വരി 1:
{{Infobox architect
{{Infobox architect
|name = ആന്ദ്രിയ പല്ലാഡിയ
|name = ആന്ദ്രിയ പല്ലാഡിയോ
|image = Palladio_filtered.jpg
|image = Palladio_filtered.jpg
|caption = പല്ലാഡിയോയുടെ ചിത്രം, പതിനേഴാം നൂറ്റാണ്ടിലേത്
|caption = പല്ലാഡിയോയുടെ ചിത്രം, പതിനേഴാം നൂറ്റാണ്ടിലേത്
വരി 22: വരി 22:
== അവലംബം ==
== അവലംബം ==
{{reflist}}
{{reflist}}
[[category:വാസ്തുശില്പികൾ]]

01:11, 17 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ആന്ദ്രിയ പല്ലാഡിയോ
പല്ലാഡിയോയുടെ ചിത്രം, പതിനേഴാം നൂറ്റാണ്ടിലേത്
ജനനം(1508-11-30)30 നവംബർ 1508
മരണം19 ഓഗസ്റ്റ് 1580(1580-08-19) (പ്രായം 71)
ദേശീയതഇറ്റാലിയൻ[1]
Buildingsവില്ല ബാർബറോ
വില്ല കാപ്ര
ബസിലിക്ക പല്ലാഡിയാന
സാൻ ജോർജിയോ മാഗ്യോർ പള്ളി
ഇൽ റെഡെൻ്റോർ
തിയേറ്റ്രോ ഒളിമ്പിക്കോ
Projectsവാസ്തുകലയെപ്പറ്റിയുള്ള നാല് പുസ്തകങ്ങൾ

പതിനാറാം നൂറ്റാണ്ടിൽ വെനീസ് റിപ്പബ്ലിക് പ്രവർത്തനകേന്ദ്രമാക്കിയ ഇറ്റാലിയൻ വാസ്തുശിൽപ്പിയായിരുന്നു ആന്ദ്രിയ പല്ലാഡിയോ. പുരാതന യവന റോമൻ ശൈലിയിലുള്ള കെട്ടിടങ്ങളുടെ പുനരാവിഷ്കരണത്തിന് ഇദ്ദേഹം വഴിതെളിച്ചു. പുരാതന റോമൻ വാസ്തുശിൽപിയായിരുന്ന വിട്രൂവിയസിൻ്റെ ശൈലിയെ പിന്തുടർന്ന പല്ലാഡിയോയെ വാസ്തുകലാചരിത്രത്തിലെ അഗ്രഗണ്യരിലൊരാളായി കണക്കാക്കുന്നു. ഇദ്ദേഹത്തിൻ്റെ മാതൃകയിലുള്ള കെട്ടിടനിർമ്മാണശൈലിയെ പല്ലാഡിയൻ ശൈലി എന്ന് വിളിക്കുന്നു.

ആന്ദ്രിയ ഡി പീറ്റ്രോ ഡെല്ലെ ഗൊണ്ടോല എന്നായിരുന്നു പല്ലാഡിയോയുടെ ആദ്യനാമം. 508ൽ പാദുവയിൽ ജനിച്ച അദ്ദേഹം ഒരു കൽപ്പണിക്കാരനായാണ് ജീവിതമാരംഭിച്ചത്. 1524-ൽ ജന്മസ്ഥലത്തുനിന്ന് വെനീസിലെ വിൻസെൻസയിലെത്തി. അവിടെവച്ച് ജിയാൻജോർജിയോ ട്രിസിനോ എന്ന പ്രഭുവുമായി ചങ്ങാത്തത്തിലായി. ആന്ദ്രിയയുടെ കഴിവുകളിൽ ആകൃഷ്ടനായ ട്രിസിനോ, അദ്ദേഹത്തെ തൻ്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും കണക്കും ജ്യാമിതിയും പഠിപ്പിക്കുകയും ചെയ്തു. ട്രിസിനോയോടൊപ്പം റോം നഗരവും അവിടത്തെ പുരാതനനിർമ്മിതകളും സന്ദർശിക്കാനും ആന്ദ്രിയക്കായി. ഗ്രീക്ക് ദേവതയായ പല്ലാസ് അഥീനയുടെ സ്മരണാർത്ഥത്തിലുള്ള പല്ലാഡിയോ എന്ന പേര് ആന്ദ്രിയക്ക് സമ്മാനിച്ചതും ട്രിസിനോ ആയിരുന്നു.

അവലംബം

  1. "Andrea Palladio (Italian architect) – Britannica Online Encyclopedia". Britannica.com. Retrieved 25 March 2013.
"https://ml.wikipedia.org/w/index.php?title=ആന്ദ്രിയ_പല്ലാഡിയോ&oldid=2601550" എന്ന താളിൽനിന്ന് ശേഖരിച്ചത്