"തുമ്പൂർമുഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വരി 19: വരി 19:


== സമീപ ആകർഷണ കേന്ദ്രങ്ങൾ ==
== സമീപ ആകർഷണ കേന്ദ്രങ്ങൾ ==
* [[ഏഴാറ്റുമുഖം പ്രകൃതിഗ്രാമം]] - തുമ്പൂർമുഴിയുടെ എതിർവശത്ത് ചാലക്കുടിപ്പുഴയുടെ മറുകരയിലാണ്.

* [[പെരിങ്ങൽക്കുത്ത് അണക്കെട്ട്]]
* [[പെരിങ്ങൽക്കുത്ത് അണക്കെട്ട്]]
* [[വാഴച്ചാൽ വെള്ളച്ചാട്ടം]]
* [[വാഴച്ചാൽ വെള്ളച്ചാട്ടം]]

14:29, 11 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ചാലക്കുടിപ്പുഴയുടെ തീരത്താണ് തുമ്പൂർമുഴി എന്ന ഗ്രാമം.

തുമ്പൂർമുഴി തടയണ

ചാലക്കുടി ജലസേചനപദ്ധതിയുടെ ഭാഗമായി ചാലക്കുടി പുഴയിൽ ചാലക്കുടിക്കും അതിരപ്പള്ളിയ്ക്കും ഇടയിൽ തുമ്പൂർമുഴി എന്ന ഗ്രാമത്തിൽ പണിതിരിക്കുന്ന തടയണയാണ് ഈ ഗ്രാമത്തിന്റെ പ്രധാന ആകർഷണകേന്ദ്രം. കനാൽ വഴിയുള്ള ജനസേചനപദ്ധതിക്കായി 1949 ൽ നിർമ്മാണം തുടങ്ങി 1959 പണിതീർത്തു. നിർമ്മാണചെലവ് 2 കോടി രൂപ. ഈ പദ്ധതിയുടെ ഭാഗമായി രണ്ട് കനാലുകളുണ്ട്. വലതുകനാലിന്റെ നീളം 48.28 കി.മി ഉം ഇടതുകനാലിന്റെ നീളം 35.45 കി.മി ഉം ആണ്. തടയണ കവിഞ്ഞൊഴുകുന്ന വെള്ളം ചെറിയതും എന്നാൽ മനോഹരമായ ഒരു വെള്ളച്ചാട്ടത്തിന്റെ പ്രതീതി ജനിപ്പിക്കുന്നു.

തുമ്പൂർമുഴി തൂക്കുപാലം

തുമ്പൂർമുഴിയെ ഏഴാറ്റുമുഖവുമായി ബന്ധിപ്പിക്കുന്ന തൂക്കുപാലം നിരവധി വിനോദസഞ്ചാരികളെ ആകർഷിക്കുന്നുണ്ട്. വിനോദസഞ്ചാരികൾക്ക് തുമ്പൂർമുഴിയിൽ നിന്ന് തൂക്കുപാലം വഴി ഏഴാറ്റുമുഖവും സന്ദർശിക്കാം.

ശലഭങ്ങളും ഉദ്യാനവും

തുമ്പൂർമുഴി തടയണയോട് ചേർന്ന് ഒരു പൂന്തോട്ടവും കുട്ടികൾക്കായി കളിസ്ഥലവും ഉണ്ട്. ശലഭങ്ങളുടെ ആവാസവ്യവസ്ഥയ്ക്ക് യോജിച്ചതാണ് ഈ പ്രദേശം. അതിനാൽ തന്നെ ഇവിടെ ധാരാളം ശലഭങ്ങളെ കാണുവാൻ സാധിക്കും. ശലഭങ്ങളുടെ പടം പിടിക്കാൻ താല്പര്യപ്പെടുന്നവരും ഇവിടെ സന്ദർശിക്കാറുണ്ട്.

കന്നുകാലി വളർത്തൽ ഗവേഷണ കേന്ദ്രം

കേരള കാർഷിക സർവ്വകലാശാലയുടെ കന്നുകാലിവളർത്തൽ ഗവേഷണ കേന്ദ്രം ഇവിടെ ആണ്. മുന്തിയ സങ്കരയിനം കന്നുകാലികളെ ഇവിടെ ജനിപ്പിക്കുന്നു. ശുദ്ധമായ പാരമ്പര്യം ഉള്ള 23 വെച്ചൂർ കാളകളും ഇവിടെ ഉണ്ട്. [1]

സമീപ ആകർഷണ കേന്ദ്രങ്ങൾ

ചിത്രശാല

അവലംബം

  1. http://kau.edu/cbfthumburmuzhi.htm
"https://ml.wikipedia.org/w/index.php?title=തുമ്പൂർമുഴി&oldid=2600369" എന്ന താളിൽനിന്ന് ശേഖരിച്ചത്