"റഷ്യയുടെ രൂപവാദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Jump to navigation
Jump to search
→രൂപവാദം
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു) |
|||
പ്രതിഭാശാലികളായ ഒട്ടനവധി സാഹിത്യകാരന്മാരെ ലോകത്തിനു സംഭാവന ചെയ്തിട്ടുള്ള നാടാണ് റഷ്യ. ടോൽസ്റ്റൊയ്, ഗോർകി, ദസ്തെയൊവ്സ്കി, ചെഖോവ് മുതലായ നാമങ്ങൾ റഷ്യയെ കുറിച്ച് ഓർക്കുമ്പോൾ തന്നെ നമ്മുടെ മനസ്സുകളിലേക്ക് ഓടി എത്തുന്നു. റഷ്യ സാഹിത്യകാരന്മാരെ മാത്രമല്ല സംഭാവന ചെയ്തിട്ടുള്ളത്. വലിയ സാഹിത്യ പണ്ഡിതന്മാരും നിരൂപകരും റഷ്യയിൽനിന്നു വന്നിട്ടുണ്ട്. സാഹിത്യ നിരൂപണ സിദ്ധാന്തങ്ങളിലും റഷ്യക്കാർ തങ്ങളുടെ സംഭാവനകൾ നല്കിയിട്ടുണ്ട്. അവയിൽ പ്രഥമ സ്ഥാനമാണ് രൂപവാദത്തിന്. രൂപവാദം രണ്ടിടങ്ങളിലായാണ് തഴച്ചു വളർന്നത്. റഷ്യയിലും പിന്നെ ആംഗലേയ-അമേരിക്കയുടെ മണ്ണിലും. ഈ ലേഖനത്തിൽ റഷ്യയുടെ രൂപവാദത്തെ കുറിച്ചാണ് നമ്മൾ ചർച്ച ചെയ്യുന്നത്.
==രൂപവാദം==
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പാദങ്ങളിൽ രൂപംകൊണ്ടൊരു സാഹിത്യ മുന്നേറ്റമായിരുന്നു രൂപവാദം.
ഒരു കൃതിയുടെ മൂല്യം അതിൻറെ കർത്താവിന്റെ പ്രതിഭയെ അടിസ്ഥാനമാക്കിയുള്ളതാണെന്ന കാല്പനികത വാദക്കാരുടെ ആശയത്തെ പൊളി ച്ചെഴുതിക്കൊണ്ട് കൃതിയെ മുഖ്യധാരയിലേക്കു കൊണ്ടുവരികയും കൃതിയുടെ രൂപത്തെ ഏവരുടെയും സവിശേഷ ശ്രദ്ധയ്ക്ക് പാത്രമാക്കുകയുമാണ് രൂപവാദികൾ ചെയ്തത് . ഒരു കൃതിയുടെ ഉള്ളടക്കത്തെക്കാളുപരി അതിന്റെ രൂപത്തിനാണ് രൂപവാദികൾ പ്രാമുഖ്യം നല്കിയത്. സാഹിത്യ ഭാഷയും സാഹിത്യേതര ഭാഷയും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചും അവർ ധാരാളം പഠനങ്ങൾ നടത്തി.
ഒരു കൃതിയെ സമീപിക്കുമ്പോൾ ഗ്രന്ഥകാരന്റെ എഴുതപ്പെട്ട കൃതിയെ മാത്രം മുൻനിർത്തി വേണം അന്വേഷണങ്ങളും, വ്യാഖ്യാനങ്ങളും, നിരൂപണങ്ങളും നടത്തുവാൻ. പ്രത്യയശാസ്ത്രങ്ങളുടെയോ, ചരിത്രപരമായ താത്പര്യങ്ങളുടെയോ, മനശാസ്ത്ര നിഗമനങ്ങളുടെയോ സഹായമില്ലാതെ നിഷ്പക്ഷമായി വേണം സാഹിത്യത്തെ സമീപിക്കേണ്ടതെന്നു കരുതുന്നവരാണ് റഷ്യയുടെ രൂപവാദികൾ.
|