"സമീഹ ഖലീൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 8: വരി 8:


==രാഷ്ട്രീയ ജീവിതം==
==രാഷ്ട്രീയ ജീവിതം==
1996ൽ [[പലസ്തീൻ നാഷണൽ അതോറിറ്റി|ഫലസ്തീൻ അഥോറിറ്റിയുടെ]] പ്രസിഡന്റെ സ്ഥാനത്തേക്ക് മത്സരിച്ചു. 11.5 ശതമാനം വോട്ടു നേടി [[യാസർ അറഫാത്ത്|യാസർ അറഫാത്തിനോട്]] പരാജയപ്പെട്ടു.
1996ൽ [[പലസ്തീൻ നാഷണൽ അതോറിറ്റി|ഫലസ്തീൻ അഥോറിറ്റിയുടെ]] പ്രസിഡന്റ്‌ സ്ഥാനത്തേക്ക് മത്സരിച്ചു. 11.5 ശതമാനം വോട്ടു നേടി [[യാസർ അറഫാത്ത്|യാസർ അറഫാത്തിനോട്]] പരാജയപ്പെട്ടു.
1999ൽ ഫെബ്രുവരി 26ന് മരിക്കുന്നതു വരെ ഫലസ്തീൻ രാഷ്ട്രീയത്തിൽ സജീവമായിരുന്നു- ഫലസ്റ്റീനിയൻ നാഷണൽ കൗൺസിൽ അംഗമായിരുന്നു.
1999ൽ ഫെബ്രുവരി 26ന് മരിക്കുന്നതു വരെ ഫലസ്തീൻ രാഷ്ട്രീയത്തിൽ സജീവമായിരുന്നു- ഫലസ്റ്റീനിയൻ നാഷണൽ കൗൺസിൽ അംഗമായിരുന്നു.



01:46, 24 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഫലസ്തീൻ രാഷ്ട്രീയത്തിലെ പ്രമുഖയും സാമൂഹിക പ്രവർത്തകയുമായിരുന്നു സമീഹ ഖലീൽ (English: Samiha al-Qubaj Salameh Khalil (Arabic: سميحة خليل).

ജീവചരിത്രം

ഫലസ്തീനിലെ വെസ്റ്റ് ബാങ്കിൽ സ്ഥിതിചെയ്യുന്ന തുൽകറം ജില്ലയിലെ അനബ്റ്റയിൽ 1923ൽ ജനിച്ചു. ഹൈസ്‌കൂൾ പഠന കാലത്ത് പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് പതിനേഴാം വയസ്സിൽ വിവാഹിതയായി. 1948ലെ അറബ് ഇസ്രായേൽ യുദ്ധത്തിന് ശേഷം കുടുംബ സമേതം ഗസയിലേക്ക് താമസം മാറ്റി. അഞ്ചു മക്കളുണ്ട്. 1964ൽ ഹൈസ്‌കൂൾ വിദ്യാഭ്യാസവും പിന്നീട് ബിരുദവും നേടി. 1965ൽ തന്റെ ഗ്യാരേജിൽ അൽ ഇനാഷ് അൽ ഉസ്ര സൊസൈറ്റി സ്ഥാപിച്ചതോടെയാണ് പുറം ലോകം അറിയാൻ തുടങ്ങിയത്. ഇത് ഏറെ കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഫലസ്തീനിയൻ സാമൂഹിക സംഘടനയായി വളർന്നു. 1977ൽ നാഷണൽ ഫ്രണ്ട് കമ്മിറ്റിയുടെ ആദ്യത്തെ വനിതാ അംഗമായി. 1980കളിൽ ഡെമോക്രാറ്റിക് ഫ്രണ്ട് ഫോർ ദി ലിബറേഷൻ ഓഫ് ഫലസ്തീൻ എന്ന സംഘടനയുമായി സഹകരിച്ചു പ്രവർത്തിച്ചു. ഇസ്രായേലിന്റെ പ്രതിരോധ വിഭാഗമായി ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് - ഐഡിഎഫ് - ആറു തവണ ഇവരെ അറസ്റ്റുചെയ്തു. ഇവരുടെ രണ്ടു മക്കളെ ഇസ്രായേലിൽ നിന്ന് നാടുകടത്തി. അക്കാലത്ത് ഇസ്രായേലിന് പുറത്തായിരുന്ന മറ്റു മൂന്നു മക്കളെ ഇസ്രായേലിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു.

രാഷ്ട്രീയ ജീവിതം

1996ൽ ഫലസ്തീൻ അഥോറിറ്റിയുടെ പ്രസിഡന്റ്‌ സ്ഥാനത്തേക്ക് മത്സരിച്ചു. 11.5 ശതമാനം വോട്ടു നേടി യാസർ അറഫാത്തിനോട് പരാജയപ്പെട്ടു. 1999ൽ ഫെബ്രുവരി 26ന് മരിക്കുന്നതു വരെ ഫലസ്തീൻ രാഷ്ട്രീയത്തിൽ സജീവമായിരുന്നു- ഫലസ്റ്റീനിയൻ നാഷണൽ കൗൺസിൽ അംഗമായിരുന്നു.

"https://ml.wikipedia.org/w/index.php?title=സമീഹ_ഖലീൽ&oldid=2587578" എന്ന താളിൽനിന്ന് ശേഖരിച്ചത്