"ബാലസംഘം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
20,353 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
[[Category:ബാല സംഘടനകൾ]]
==ഭരണഘടന==
. പേര് : സംഘടനയുടെ പേര് ബാലസംഘം എന്നായിരിക്കും.
2. ലക്ഷ്യം : കുട്ടികൾക്കിടയിൽ ശാസ്ത്ര മനോഭാവവും യുക്തിചിന്തയും ചരിത്രബോധവും വളർത്തിയെടുക്കുന്ന സമാന്തര വിദ്യാഭ്യാസ സാംസ്കാരിക പ്രസ്ഥാനമാണ് ബാലസംഘം. ചൂഷണരഹിതവും നീതിനിഷ്ഠവുമായ ഒരു ലോകത്തിൻറെ സൃഷ്ടിക്കുവേണ്ടി ബാലസംഘം പ്രവർത്തിക്കും. ഇതിൻറെ ഭാഗമായി ചുവടെ ചേർക്കുന്ന ലക്ഷ്യങ്ങൾ ബാലസംഘം ഉയർത്തിപ്പിടിക്കും.
1. അന്ധവിശ്വാസങ്ങളിൽനിന്നും അനാചാരങ്ങളിൽനിന്നും ജാതി-മത-വംശ-വർണ പ്രാദേശിക സങ്കുചിത ചിന്തകളിൽനിന്നും കുട്ടികളെ വിമുക്തരാക്കുക.
2. ലിംഗ സമത്വം ഉയർത്തിപ്പിടിക്കുകയും ലിംഗ വിവേചനത്തിനെതിരെ പ്രവർത്തിക്കുകയും ചെയ്യുക.
3. കുട്ടികളിൽ അധ്വാനത്തോട് മതിപ്പുണ്ടാക്കുകയും അതിൽ അവരെ പങ്കാളികളാക്കുകയും ചെയ്യുക.
4. ശാസ്ത്രീയവും യുക്തിക്കധിഷ്ഠിതവുമായ വീക്ഷണവും പാരമ്പര്യത്തിൻറെ നല്ല അംശങ്ങളെ സ്വീകരിക്കാനും അല്ലാത്തവയെ തള്ളിക്കളയാനുമുള്ള വിവേചന ശീലവും വളർത്തിയെടുക്കുക.
5. കുട്ടികളിൽ സാർവദേശീയ ബോധവും സമാധാന വാഞ്ഛയും യുദ്ധവിരുദ്ധ - സാമ്രാജ്യത്വ വിരുദ്ധ മനോഭാവവും വളർത്തുകയും ചെയ്യുക.
6. തൻറേയും താനുൾക്കൊള്ളുന്ന സമൂഹത്തിൻറേയും ശാരീരികവും മാനസികവുമായ ആരോഗ്യത്തിനും വളർച്ചയ്ക്കും വികസനത്തിനും വേണ്ടി പ്രവർത്തിക്കുവാൻ കുട്ടികളെ സജ്ജരാക്കുക.
7. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ കുട്ടികളെ പ്രാപ്തരാക്കുക.
8. കുട്ടികളെ സാമൂഹ്യവൽക്കരിക്കുന്നതിനും സാമൂഹ്യപ്രശ്നങ്ങളിൽ ഇടപെടാൻ സന്നദ്ധരാക്കുന്നതിനും വേണ്ടി പ്രവർത്തിക്കുക.
9. കുട്ടികളിൽ ഉൽകൃഷ്ടമായ മാനവിക മൂല്യങ്ങളിലുള്ള വിശ്വാസവും ഉയർന്ന സദാചാര ബോധവും മെച്ചപ്പെട്ട പെരുമാറ്റ രീതികളും വളർത്തിയെടുക്കുക.
10. കുട്ടികളുടെ കായികവും കലാപരവും ഭൗതികവുമായ സർഗശേഷിയെ പോഷിപ്പിക്കുകയും വികസിപ്പിക്കുകയും ചെയ്യുക.
11. കായിക ക്ഷമത നേടുന്നതിനും പരിപോഷിപ്പിക്കുന്നതിനും ഇതിൻറെ ഭാഗമായി നീന്തൽ പരിശീലനം, വ്യായാമ മുറകളുടെ പരിശീലനം തുടങ്ങിയ പരിപാടികൾ ആവിഷ്കരിച്ചു നടപ്പിലാക്കുക.
12. കുട്ടികളുടെ ക്ഷേമത്തിനും അവകാശങ്ങൾക്കും വേണ്ടി പ്രവർത്തിക്കുകയും കുട്ടികൾക്കെതിരായ അതിക്രമങ്ങൾ, ചൂഷണം, ബാലവേല തുടങ്ങിയവയെ ചെറുക്കുകയും ചെയ്യുക.
3. പ്രവർത്തന പരിധി
കേരള സംസ്ഥാനവും പോണ്ടിച്ചേരി സംസ്ഥാനത്തിലെ മാഹിയും ഉൾപ്പെടുന്നതായിരിക്കും സംഘടനയുടെ പ്രവർത്തന പരിധി.
4. പതാക
നീളവും വീതിയും തമ്മിലുള്ള അനുപാതം 3:2 ആകത്തക്കവിധത്തിൽ ചതുരാകൃതിയിൽ വെളുത്ത നിറത്തിലുള്ളതായിരിക്കും ബാലസംഘം പതാക. ഇതിൻറെ മുകളിൽ ഇടതുഭാഗത്തായി അഞ്ചുകോണുകളുള്ള ചുവന്ന നക്ഷത്രവും താഴെ വലതുഭാഗത്ത് വിലങ്ങനെ ബാലസംഘം എന്ന് നീലനിറത്തിലും ആലേഖനം ചെയ്തിരിക്കണം.
5. അംഗത്വം
6 മുതൽ 18 വയസുവരെ പ്രായമുള്ള എല്ലാ കുട്ടികൾക്കും ബാലസംഘത്തിൽ അംഗങ്ങളാകാം. അംഗമായി ചേരുന്ന ഓരോ കുട്ടിയും അംഗത്വ ഫോറത്തിൽ ഒപ്പുവയ്ക്കണം.
6. ഘടന
1. യൂണിറ്റുകൾ
2. വില്ലേജ് കമ്മിറ്റികൾ
3. ഏരിയാ കമ്മിറ്റികൾ
4. ജില്ലാ കമ്മിറ്റികൾ
5. സംസ്ഥാന കമ്മിറ്റി
7. യൂണിറ്റുകൾ - 15 മുതൽ 50 വരെ അംഗങ്ങൾ അടങ്ങിയതായിരിക്കും യൂണിറ്റ്. ഓരോ യൂണിറ്റും അംഗത്വഫീസായി 10 രൂപ മേൽകമ്മിറ്റിയെ ഏൽപ്പിക്കണം. ഇതിൽ 3 രൂപ വീതം ഏരിയാ - ജില്ലാ കമ്മിറ്റികൾക്കും 2 രൂപ വീതം വില്ലേജ് - സംസ്ഥാന കമ്മിറ്റികൾക്കുമുള്ള വിഹിതമാണ്. യൂണിറ്റുകൾ രണ്ടാഴ്ചയിലൊരിക്കലെങ്കിലും ഒത്തുചേരുകയും നിശ്ചയിക്കപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യണം.
8. ഓരോ യൂണിറ്റിലും കുട്ടികൾക്കൊപ്പം അഞ്ച് മുതിർന്ന ആളുകളെ അംഗങ്ങളായി ചേർക്കണം. ഇവരിൽ രണ്ടുപേരെങ്കിലും വനിതകളായിരിക്കണം. മുതിർന്ന അംഗങ്ങൾ കുട്ടികൾക്കൊപ്പം അംഗത്വഫോറത്തിൽ ഒപ്പുവെച്ചിരിക്കണം.
9. വില്ലേജ് കമ്മിറ്റികൾ - 15 വരെ യൂണിറ്റുകൾ അടങ്ങിയതായിരിക്കും വില്ലേജ് കമ്മിറ്റികൾ.
10. യൂണിറ്റുകൾ ഒഴികെയുള്ള മറ്റു കമ്മിറ്റികളുടെ അംഗസംഖ്യ ചുവടെ ചേർക്കും പ്രകാരം ക്രമീകരിച്ചിരിക്കേണ്ടതും അവരെ അതതു സമ്മേളനങ്ങൾ തെരഞ്ഞെടുക്കേണ്ടതുമാണ്.
1. വില്ലേജ് കമ്മിറ്റി - 15 മുതൽ 30 വരെ
2. ഏരിയാ കമ്മിറ്റി - 25 മുതൽ 41 വരെ
3. ജില്ലാകമ്മിറ്റി - 41 മുതൽ 61 വരെ
4. സംസ്ഥാനകമ്മിറ്റി - 60 മുതൽ 80 വരെ
മേൽ നിബന്ധനയ്ക്കു വിധേയമായി അതതു കാലത്ത് ഓരോ കമ്മിറ്റിയിലും ഉണ്ടായിരിക്കാവുന്ന പരമാവധി അംഗസംഖ്യ സംസ്ഥാനകമ്മിറ്റിയുടെ കാര്യത്തിൽ സംസ്ഥാന സമ്മേളനവും ജില്ലാകമ്മിറ്റിയുടെ കാര്യത്തിൽ സംസ്ഥാനകമ്മിറ്റിയും മറ്റു കമ്മിറ്റികളുടെ കാര്യത്തിൽ ജില്ലാ കമ്മിറ്റിയും തീരുമാനിക്കേണ്ടതാണ്.
വില്ലേജ് കമ്മിറ്റി മുതൽ മേലോട്ടുള്ള കമ്മിറ്റികളിൽ അംഗമായിരിക്കുന്നവർ അതതു കമ്മിറ്റികളുടെ അംഗത്വഫോറത്തിൽ ഒപ്പുവെയ്ക്കേണ്ടതും ഒന്നിലേറെ കമ്മിറ്റികളിൽ അംഗമായിരിക്കുന്നവർ അവർ അംഗമായിരിക്കുന്ന ഏറ്റവും ഉയർന്ന കമ്മിറ്റിയുടെ അംഗത്വഫോറത്തിൽ ഒപ്പുവെക്കേണ്ടതുമാണ്.
11. സംസ്ഥാന കമ്മിറ്റി ഒഴികെ വില്ലേജ് കമ്മിറ്റി മുതൽ മേലോട്ടുള്ള ഓരോ കമ്മിറ്റിയിലും ആകെ അംഗസംഖ്യയുടെ 40 ശതമാനം അധികരിക്കാത്ത എണ്ണം മുതിർന്നവരെ കൂടി അംഗങ്ങളാക്കാവുന്നതും എല്ലാ കമ്മിറ്റികളിലും കുട്ടികളിലും മുതിർന്നവരിലും മൂന്നിലൊന്നു വീതം വനിതകൾ ആയിരിക്കേണ്ടതുമാണ്.
12. ഭാരവാഹികൾ
വിവിധ ഘടകങ്ങളുടെ ഭാരവാഹികൾ ചുവടെ ചേർക്കും പ്രകാരമായിരിക്കേണ്ടതും അവരെ അതതു കമ്മിറ്റികൾ തെരഞ്ഞെടുക്കേണ്ടതുമാണ്.
1. കുട്ടികളായ അംഗങ്ങളിൽനിന്നും സംസ്ഥാന കമ്മിറ്റിക്ക് ഓരോ പ്രസിഡൻറും സെക്രട്ടറിയും മൂന്നുവീതം വൈസ് പ്രസിഡൻറ്, ജോയിൻറ് സെക്രട്ടറിമാരും.
2. മറ്റു ഘടകങ്ങൾക്ക് ഓരോ പ്രസിഡൻറ്, സെക്രട്ടറിമാരും രണ്ടുവീതം വൈസ് പ്രസിഡൻറ്, ജോയിൻറ് സെക്രട്ടറിമാരും.
3. വില്ലേജ് കമ്മിറ്റി മുതൽ മേലോട്ടുള്ള കമ്മിറ്റികൾക്ക് മുതിർന്ന അംഗങ്ങളിൽനിന്നും ഒരു കൺവീനർ രണ്ട് ജോയിൻറ് കൺവീനർമാരും. ജോയിൻറ് കൺവീനർമാരിൽ ഒരാളെങ്കിലും വനിതയായിരിക്കണം.
4. കുട്ടികളായ ഭാരവാഹികളിലും മുതിർന്ന ഭാരവാഹികളിലും മൂന്നിലൊന്നുഭാഗം വനിതകളായിരിക്കണം.
5. യൂണിറ്റുകൾക്ക് കുട്ടികളായ ഭാരവാഹികൾക്കു പുറമെ മുതിർന്നവരിൽനിന്നും ഓരോ കൺവീനറേയും തിരഞ്ഞെടുക്കേണ്ടതാണ്.
13. എല്ലാ ഘടകങ്ങൾക്കും ചുവടെ ചേർക്കും പ്രകാരം അംഗസംഖ്യയുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയെ അതതു ഘടകങ്ങൾ തെരഞ്ഞെടുക്കേണ്ടതാണ്.
1. യൂണിറ്റുകൾ
ഭാരവാഹികളും 5 മുതിർന്ന അംഗങ്ങളും അടങ്ങിയ 11 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി
2. വില്ലേജ് എക്സിക്യൂട്ടീവ് കമ്മിറ്റി
ഭാരവാഹികൾ അടങ്ങിയ 9 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി
3. ഏരിയാ എക്സിക്യൂട്ടീവ് കമ്മിറ്റി
9 മുതൽ 11 വരെ അംഗങ്ങൾ
4. ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി
11 മുതൽ 15 വരെ അംഗങ്ങൾ
5. സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി
15 മുതൽ 21 വരെ അംഗങ്ങൾ
14. സമ്മേളനങ്ങൾ
ഓരോ തലത്തിലുമുള്ള ഏറ്റവും ഉയർന്ന വേദി അതതു തലങ്ങളിലെ സമ്മേളനമായിരിക്കും. യൂണിറ്റ് മുഴുവൻ അംഗങ്ങളും അടങ്ങിയതായിരിക്കും. മറ്റു തലങ്ങളിൽ തൊട്ടു താഴെതലത്തിലെ സമ്മേളനം തെരഞ്ഞെടുക്കുന്ന പ്രതിനിധികളും സമ്മേളനം നടക്കുന്ന തലത്തിലെ കമ്മിറ്റി അംഗങ്ങളും അടങ്ങിയതായിരിക്കും സമ്മേളനങ്ങൾ. മുതിർന്ന പ്രതിനിധികളുടെ എണ്ണം ആകെ പ്രതിനിധികളുടെ എണ്ണത്തിൻറെ 40 ശതമാനത്തിൽ അധികരിക്കാൻ പാടില്ലാത്തതും കുട്ടികളിലും മുതിർന്നവരിലും മൂന്നിലൊന്നു വീതം പ്രതിനിധികൾ വനിതകളായിരിക്കേണ്ടതുമാണ്.
15. യൂണിറ്റ് - വില്ലേജ് - ഏരിയാ സമ്മേളനങ്ങൾ വർഷത്തിലൊരു തവണയും ജില്ലാ - സംസ്ഥാന സമ്മേളനങ്ങൾ രണ്ടു വർഷത്തിലൊരിക്കലും ചേരേണ്ടതാണ്. എല്ലാ സമ്മേളനങ്ങളുടെയും സമയക്രമം തീരുമാനിക്കേണ്ടത് സംസ്ഥാന കമ്മിറ്റിയാണ്.
16. സംസ്ഥാന - ജില്ലാകമ്മിറ്റികൾക്ക് ആവശ്യമാണെന്ന് തോന്നുന്നപക്ഷം ഉപസമിതികൾ രൂപീകരിക്കാവുന്നതും അവയുടെ ഘടനയും ചുമതലയും അതതു കമ്മിറ്റികൾ നിശ്ചയിക്കേണ്ടതും അവ അതതു കമ്മിറ്റികൾക്ക് വിധേയമായി പ്രവർത്തിക്കേണ്ടതുമാണ്.
17. അക്കാദമിക് സമിതി
ബാലസംഘത്തിൻറെ വിദ്യാഭ്യാസ - സാംസ്കാരിക ബാലക്ഷേമ രംഗങ്ങളിലെ പ്രവർത്തനങ്ങൾക്ക് ആശയപരവും പ്രായോഗികവുമായ പിന്തുണ നൽകുന്നതിനായി ജില്ലാ - സംസ്ഥാന തലങ്ങളിൽ അക്കാദമിക് സമിതികൾ രൂപീകരിക്കാവുന്നതും അവയുടെ ഘടനയും ചുമതലകളും സംസ്ഥാന കമ്മിറ്റി നിശ്ചയിക്കും പ്രകാരമായിരിക്കുന്നതുമാണ്.
18. സാമ്പത്തികം
1. വിവിധ കമ്മിറ്റികളുടെ പ്രവർത്തനങ്ങൾക്കായി സംസ്ഥാന കമ്മി റ്റിയുടെ അനുവാദത്തോടെ ഫണ്ടുകൾ ശേഖരിക്കാവുന്നതാണ്.
2. ഓരോ കമ്മിറ്റികളുടെയും ബാങ്ക് അക്കൗണ്ടുകൾ സെക്രട്ടറിയുടെയും കൺവീനറുടെയും പേരിലായിരിക്കേണ്ടതാണ്.
3. ഓരോ ഘടകവും അവയുടെ വരവു ചെലവു കണക്കുകൾ സൂക്ഷി ക്കുകയും രണ്ടുമാസത്തിലൊരിക്കൽ കമ്മിറ്റികളിൽ അവതരിപ്പിച്ച് അംഗീകാരം വാങ്ങേണ്ടതുമാണ്.
19. ഈ ഭരണഘടനയ്ക്കു വിധേയമായി വിവിധ കമ്മിറ്റികളുടെ പ്രവർത്തനങ്ങൾക്കുള്ള ചട്ടങ്ങളും ചിട്ടകളും നിശ്ചയിക്കാൻ സംസ്ഥാന കമ്മിറ്റിക്ക് അധികാരമുണ്ടായിരിക്കും.
20. ഭരണഘടന ഭേദഗതി ചെയ്യുന്നതിനുള്ള അധികാരം സംസ്ഥാനസമ്മേളനത്തിനു മാത്രമായിരിക്കും. സംസ്ഥാന കമ്മിറ്റി നിർദേശിക്കുന്ന ഭേദഗതികൾ സമ്മേളനത്തിന് ഒരുമാസം മുമ്പ് ജില്ലാകമ്മിറ്റികൾക്ക് സർക്കുലേറ്റ് ചെയ്യേണ്ടതാണ്. കീഴ്ഘടകങ്ങളിൽ നിന്നോ അംഗങ്ങളിൽ നിന്നോ ഉള്ള ഭേദഗതി നിർദേശങ്ങൾ സമ്മേളനത്തിന് രണ്ടുമാസം മുമ്പ് സംസ്ഥാന കമ്മിറ്റിക്കു ലഭിച്ചിരിക്കണം. ഭേദഗതി നിർദേശങ്ങൾക്ക് സമ്മേളന പ്രതിനിധികളിൽ മൂന്നിൽ രണ്ടുഭാഗത്തിൻറെ പിന്തുണ ലഭിച്ചിരിക്കണം.
10

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2563831" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി