"കമ്യൂണിസ്റ്റ് പച്ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) വർഗ്ഗം:ആസ്റ്റ്രേസീ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
വരി 89: വരി 89:
ചിത്രം:കമ്യൂണിസ്റ്റ് പച്ച പൂത്തത്.JPG|പൂത്തു നിൽക്കുന്ന കമ്യൂണിസ്റ്റ് പച്ച
ചിത്രം:കമ്യൂണിസ്റ്റ് പച്ച പൂത്തത്.JPG|പൂത്തു നിൽക്കുന്ന കമ്യൂണിസ്റ്റ് പച്ച
File:Dry Flower of Common Floss.jpg|കമ്മ്യൂണിസ്റ്റ്‌ പച്ചയുടെ ഉണങ്ങിയ പൂക്കൾ
File:Dry Flower of Common Floss.jpg|കമ്മ്യൂണിസ്റ്റ്‌ പച്ചയുടെ ഉണങ്ങിയ പൂക്കൾ
[[File:Chromolaena odorata seeds vijayan rajapuram.jpg|thumb|കമ്യൂണിസ്റ്റ് പച്ചയുടെ വിത്ത്. കാറ്റിൽ പറന്ന് വിത്തുവിതരണം നടത്തുന്നതിന് തയ്യാറായ അവസ്ഥയിൽ
</gallery>
</gallery>



15:41, 21 മേയ് 2017-നു നിലവിലുണ്ടായിരുന്ന രൂപം

Siam Weed
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Tribe:
Genus:
Species:
C. odorata
Binomial name
Chromolaena odorata
(L.) King & H.E. Robins.
Synonyms
  • Eupatorium brachiatum Sw. ex Wikstr.
  • Eupatorium clematitis DC.
  • Eupatorium conyzoides Vahl [Illegitimate]
  • Eupatorium conyzoides Mill.
  • Eupatorium conyzoides var. angustiflorum Cuatrec.
  • Eupatorium conyzoides f. angustiflorum Cuatrec.
  • Eupatorium conyzoides var. floribunda (Kunth) Hieron.
  • Eupatorium conyzoides f. glabratum Hassl.
  • Eupatorium conyzoides var. glabrescens Steetz
  • Eupatorium conyzoides var. heterolepis Griseb.
  • Eupatorium conyzoides var. incanum Baker
  • Eupatorium conyzoides var. paucidentatum Baker
  • Eupatorium conyzoides var. pauciflorum Baker
  • Eupatorium conyzoides var. phyllocephalum Sch.Bip. ex Baker
  • Eupatorium conyzoides var. scaberulum Hassl.
  • Eupatorium conyzoides var. tambillense Hieron.
  • Eupatorium dichotomum Sch.Bip.
  • Eupatorium divergens Less.
  • Eupatorium floribundum Kunth
  • Eupatorium graciliflorum DC.
  • Eupatorium incisum Rich.
  • Eupatorium klattii Millsp.
  • Eupatorium odoratum L.
  • Eupatorium odoratum var. brachiatum (Sw. ex Wikstr.) DC.
  • Eupatorium odoratum var. cubense DC.
  • Eupatorium odoratum var. mallotophyllum B.L.Rob.
  • Eupatorium odoratum f. scandens Kuntze
  • Eupatorium sabeanum Buckley
  • Eupatorium stigmatosum Meyen & Walp.
  • Osmia clematitis (DC.) Sch.Bip.
  • Osmia conyzoides Sch.Bip.
  • Osmia conyzoides Small [Illegitimate]
  • Osmia floribunda (Kunth) Sch.Bip.
  • Osmia odorata (L.) Sch.Bip.

അമേരിക്കൻ തദ്ദേശവാസിയായ ഒരു കുറ്റിച്ചെടിയാണ് കമ്യൂണിസ്റ്റ് പച്ച. (ഇംഗ്ലീഷ്:Common Floss Flower). ഇതിന്റെ ശാസ്ത്രീയ നാമം ക്രോമോലിന ഓഡോറാറ്റ (Chromolaena odorata) എന്നാണ്. സൂര്യകാന്തി കുടുംബത്തിലെ Asteraceae ഫാമിലിയിലാണിത് ഉൾപ്പെടുന്നത്. ഉഷ്ണമേഖലാരാജ്യങ്ങളിൽ വളരെ സമൃദ്ധമായി വളരുന്ന ഒരു ഏക വാർഷിക ചെടിയാണ്‌ ഇത്.

പൂക്കൾ
കമ്യൂണിസ്റ്റ് പച്ച

ചെടിയുടെ സ്വഭാവം

മറ്റു സസ്യങ്ങൾക്കു ഇടനൽകാതെ കൂട്ടത്തോടെ വളർന്നു വ്യാപിക്കുന്ന കമ്യൂണിസ്റ്റ് പച്ച കേരളത്തിലെ ഒരു അധിനിവേശസസ്യമാണ്. തെക്കേ അമേരിക്കയും മധ്യ അമേരിക്കയും സ്വദേശമായ ഈ സസ്യം ഇന്നു ഏഷ്യയിലും ആഫ്രിക്കയിലും പെസഫിക് മേഖലയിലും എത്തിയിരിക്കുന്നു.പ്ളാന്റേഷനുകളിലും കൃഷിയിടങ്ങളിലും ഒരു ശല്യമായി വളരുന്ന ഈ കള പ്രാദേശിക സസ്യങ്ങൾക്കു ഭീഷണി സൃഷ്ടിക്കുന്നു. സംരക്ഷിത വനമേഖലകൾക്കും ജൈവ വൈവിധ്യത്തിനും ഈ സസ്യം ഒരു ഭീഷണിയാണ്. തീവ്രമായ വംശവർധനശേഷിയുള്ള ഈ സസ്യം വിത്തുകളിലൂടെയും തണ്ടുകളിലൂടെയും പ്രജനനം നടത്തുന്നു. വിത്തുകളുടെ അറ്റത്തുള്ള ഒരു പറ്റം ചെറിയ നാരുകളുടെ സഹായത്തോടെ കാറ്റിൽ പറന്നാണ് വിദൂരസ്ഥലങ്ങളിലേക്ക് വിത്തുവിതരണം നടത്തുന്നത്. അതേ സമയം, നനവുള്ള മണ്ണിൽ വീഴുന്ന ഒരു ചെറിയ കഷണം തണ്ടു പോലും പെട്ടെന്നു കിളിക്കുകയും ചെയ്യുന്നുണ്ട്. സാധാരണയായി കുറ്റിച്ചെടി പോലെ വളരുന്ന കമ്യൂണിസ്റ്റ് പച്ച മറ്റു മരങ്ങളുടെ തണലിൽ നിന്ന് രക്ഷപെടാനായി ആ മരങ്ങളുടെ മുകളിലേക്ക് ഒരു വള്ളി പോലെ പടർന്നു കയറുന്നതായും കണ്ടുവരുന്നു.

കുലകളായുണ്ടാകുന്ന പൂക്കൾക്ക് വെള്ളനിറമാണ്. ഇലകൾ പൊട്ടിച്ചു ഞെരുടുമ്പോൾ ഒരു പ്രത്യേക ഗന്ധം പ്രസരിക്കുന്നുണ്ട്. അതിനാൽ സംസ്കൃതത്തിൽ ഇതിനെ തീവ്രഗന്ധ എന്നു വിളിക്കുന്നു.

അപരനാമങ്ങൾ

സ്ഥലഭേദമനുസരിച്ച് മുറിപ്പച്ച, ഐമുപ്പച്ച, കാട്ടപ്പ, നീലപ്പീലി, നായ് തുളസി, പൂച്ചെടി, അപ്പ എന്നീ പേരുകളിലും അറിയപ്പെടുന്നു. ചില പ്രദേശങ്ങളിൽ വേനപ്പച്ചഎന്ന പേരുമുണ്ടെങ്കിലും ആ പേരിൽത്തന്നെ അറിയപ്പെടുന്ന മറ്റൊരു സസ്യവുമുണ്ടു്. ഹിന്ദിയിൽ തീവ്ര ഗന്ധ (तीव्र गंधा). കേരളത്തിൽ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം പ്രചരിക്കുകയും കമ്യൂണിസ്റ്റ് നേതൃത്വത്തിൽ ലോകത്താദ്യമായി ഒരു ജനായത്ത സർക്കാർ ഉണ്ടാവുകയും ചെയ്ത 1950കളിൽ തന്നെയാണു് ഈ ചെടിയും വ്യാപകമായി തഴച്ചുവളരാൻ തുടങ്ങിയതു്. അതുകൊണ്ടു് കമ്യൂണിസ്റ്റ് പച്ച എന്നും ഐമുപ്പച്ച (ഐക്യമുന്നണിപ്പച്ച) എന്നും ഈ ചെടിക്കു് പേർ വിളിച്ചുവന്നു. പിൽക്കാലത്തു് പ്രസക്തി നഷ്ടപ്പെട്ടതോടെ ഐമുപ്പച്ച എന്ന പേരിനു് പ്രചാരം തീരെക്കുറഞ്ഞു. സിയാം കള (Siam Weed), ക്രിസ്മസ് ബുഷ് (Christmas Bush), ഡെവിൾ കള (Devil Weed), കാംഫർ ഗ്രാസ്സ് (Camfhur Grass) ഫോസ്സ് ഫ്ളവർ (Common Floss Flower) എന്നീ വിവിധപേരുകളിൽ കമ്മ്യൂണിസ്റ്റ് പച്ച അറിയപ്പെടുന്നു.

ഔഷധഗുണങ്ങൾ

ഇതിന്റെ ഇല ഇടിച്ചുപിഴിഞ്ഞ് നീരെടുത്ത് മുറിവിൽ പുരട്ടിയാൽ മുറിവ്‌ വേഗം ഉണങ്ങുന്നതാണ്‌. ഇതുമൂലം വ്രണായാമം (Tetanus)ഉണ്ടാവുകയില്ല. കൂടാതെ ഇതിന്റെ വേര്‌ ഇടിച്ചുപിഴിഞ്ഞ നീര്‌ ഒരൗൺസ് വീതം കാലത്ത് കറന്നയുടൻ പാലിൽ ചേർത്ത് കഴിച്ചാൽ മൂത്രത്തിലെ കല്ല് പൊടിഞ്ഞ് പുറത്ത് പോകുന്നതാണ്‌[1]. കമ്യൂണിസ്റ്റ് പച്ചയുടെ തളിരില മുറിവിനു മരുന്നായി ഉപയോഗിക്കാറുണ്ട്. ചിക്കുൻ ഗുനിയയ്ക്ക് ഒരു ഔഷധമായും ഇതു ഉപയോഗിക്കുവാൻ തുടങ്ങിയിരിക്കുന്നു. ഇലയിട്ടു തിളപ്പിച്ച വെള്ളം ഒഴിച്ചു കുളിച്ചാൽ വേദനയ്ക്ക് ആശ്വാസം കിട്ടുമത്രേ[അവലംബം ആവശ്യമാണ്].

ഇതും കാണുക

ബാഹ്യകണ്ണികൾ

ഭാരതത്തിലെ പുഷ്പങ്ങൾ: തീവ്രഗന്ധ

ചിത്രങ്ങൾ

അവലംബം

2.മാതൃഭൂമി തൊഴിൽ വാർത്ത‌‌..ഹരിശ്രീ...2009 ജൂൺ 13 (ലക്കം 33, പുസ്തകം 17)

  1. അത്ഭുത ഔഷധച്ചെടികൾ. എച്ച് & സി. {{cite book}}: Unknown parameter |coauthors= ignored (|author= suggested) (help)

പുറമെ നിന്നുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=കമ്യൂണിസ്റ്റ്_പച്ച&oldid=2535134" എന്ന താളിൽനിന്ന് ശേഖരിച്ചത്