"എസ്. ജാനകി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 56: വരി 56:
ഭർത്താവ്‌: പരേതനായ വി. രാമപ്രസാദ്‌. ഭർത്താവിൻറെ മരണശേഷം ജാനകി സിനിമ രംഗത്ത്‌ സജീവമല്ലാതായി. കൂടുതൽ സമയവും പ്രാർത്ഥനക്കായി ചെലവിടുന്ന അവർ ഇടക്ക്‌ ഭക്തിഗാന കാസെറ്റുകൾക്കു വേണ്ടി പാടുന്നുമുണ്ട്‌. മകൻ: മുരളീ കൃഷ്‌ണ. മരുമകൾ: ഉമ.
ഭർത്താവ്‌: പരേതനായ വി. രാമപ്രസാദ്‌. ഭർത്താവിൻറെ മരണശേഷം ജാനകി സിനിമ രംഗത്ത്‌ സജീവമല്ലാതായി. കൂടുതൽ സമയവും പ്രാർത്ഥനക്കായി ചെലവിടുന്ന അവർ ഇടക്ക്‌ ഭക്തിഗാന കാസെറ്റുകൾക്കു വേണ്ടി പാടുന്നുമുണ്ട്‌. മകൻ: മുരളീ കൃഷ്‌ണ. മരുമകൾ: ഉമ.
== അവലംബം ==
== അവലംബം ==
<references/>http://www.thehindu.com/todays-paper/tp-features/tp-metroplus/the-muse-and-her-music/article17439297.ece<nowiki/>{{National Film Award Best Female Playback Singer}}
<references/>
{{National Film Award Best Female Playback Singer}}


[[വർഗ്ഗം:1938-ൽ ജനിച്ചവർ]]
[[വർഗ്ഗം:1938-ൽ ജനിച്ചവർ]]

07:20, 8 ഏപ്രിൽ 2017-നു നിലവിലുണ്ടായിരുന്ന രൂപം

S. Janaki
പശ്ചാത്തല വിവരങ്ങൾ
തൊഴിൽ(കൾ)Singer
ഉപകരണ(ങ്ങൾ)Vocalist
വർഷങ്ങളായി സജീവം1957-present

ഇന്ത്യയിലെ ചലച്ചിത്രപിന്നണിഗായികയാണ്‌ എസ്. ജാനകി. വിവിധ ഭാഷകളിൽ ഇരുപതിനായിരത്തിലേറെ ഗാനങ്ങൾ[1] ആലപിച്ചിട്ടുള്ള ജാനകിക്ക് നാലുതവണ ഏറ്റവും നല്ല പിന്നണിഗായികക്കുള്ള ദേശീയപുരസ്കാരം ലഭിച്ചിട്ടുണ്ട്. എസ്  ജാനകിയുടെ സംഗീത ജീവിതത്തെ സമഗ്രമായി പരിചയപ്പെടുത്തുന്ന ഗവേഷണ ഗ്രന്ഥാമാണ് 'എസ്‌ .ജാനകി ആലാപനത്തിൽ തേനും വയമ്പും'.

ജീവിതരേഖ

1938-ൽ ഏപ്രിൽ 23-ന്‌ ആന്ധ്രപ്രദേശിലെ ഗുണ്ടൂർ ജില്ലയിൽ ജനിച്ച ജാനകി മൂന്നാം വയസിൽതന്നെ സംഗീതത്തോട്‌ ആഭിമുഖ്യ പ്രകടിപ്പിച്ചുതുടങ്ങി. പത്താം വയസിൽ പൈതി സ്വാമിയുടെ കീഴിൽ ശാസ്‌ത്രീയ സംഗീത പഠനം ആരംഭിച്ചു.

ജാനകിയുടെ സംഗീത വാസന വളർത്തുന്നതിൽ അമ്മാവൻ ഡോ. ചന്ദ്രശേഖർ നിർണായക പങ്കു വഹിച്ചു. അദ്ദേഹത്തിൻറെ നിർദ്ദേശപ്രകാരം സംഗീത പഠനത്തിനായി പിൽക്കാലത്ത്‌ മദ്രാസിലെത്തി. ആകാശവാണി ദേശീയ തലത്തിൽ സംഘടിപ്പിച്ച ഗാന മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയതോടെയാണ്‌ ജാനകി ശ്രദ്ധേയയായത്‌. വൈകാതെ മദ്രാസിലെ എ.വി.എം സ്റ്റുഡിയോയിൽ ജോലി ലഭിച്ചു[2].

ചലച്ചിത്രഗാനരംഗത്ത്‌

1957ൽ 19ആം വയസിൽ വിധിയിൻ വിളയാട്ട്‌ എന്ന തമിഴ്‌ സിനിമയിൽ ടി. ചലപ്പതി റാവു ഈണം പകർന്ന ഗാനം ആലപിച്ചുകൊണ്ടാണ്‌ ജാനകി ചലച്ചിത്രപിന്നണിഗാനരംഗത്ത്‌ അരങ്ങേറ്റം കുറിച്ചത്‌. തെലുങ്ക്‌ ചിത്രമായ എം.എൽ.എൽ അവസരം ലഭിച്ചതിനുശേഷം ജാനകിക്ക്‌ തിരിഞ്ഞുനോക്കേണ്ടിവന്നില്ല. ഭാഷകളെ നിഷ്‌പ്രഭമാക്കിയ ആ സ്വരമാധുരി ലക്ഷക്കണക്കിനാളുകൾ ഹൃദയത്തിൽ സ്വീകരിച്ചു.

എല്ലാ ദക്ഷിണേന്ത്യൻ ഭാഷാ ചിത്രങ്ങളിലും പാടിയിട്ടുള്ള ജാനകി ഹിന്ദി, സിംഹള, ബംഗാളി, ഒറിയ, ഇംഗ്ലീഷ്‌, സംസ്‌കൃതം, കൊങ്ങിണി, തുളു, സൗരാഷ്‌ട്ര ബഡുഗ, ജർമ്മൻ ഭാഷകളിലും സ്വരസാന്നിധ്യമറിയിച്ചിട്ടുണ്ട്‌. 1200 പരം മലയാള സിനിമാ ഗാനങ്ങൾക്ക് ജാനകി ശബ്ദം പകർന്നിട്ടുണ്ട്. ഇതിൽ സുപ്രസിദ്ധമായ നിരവധി ഗാനങ്ങളുൾപ്പെടുന്നു. സംഗീതസംവിധായകൻ എം.എസ്. ബാബുരാജാണ് ജാനകിയുടെ തരളിതമായ ശബ്ദം തിരിച്ചറിഞ്ഞു് അവരെ മലയാളത്തിലേക്കെത്തിച്ചത്.[അവലംബം ആവശ്യമാണ്] കുട്ടികളുടെ സ്വരത്തിൽ പാടുന്നതിനുള്ള സവിശേഷമായ കഴിവും ഈ ഗായികക്കുണ്ട്‌. മലയാളത്തിൽ ഇത്തരം ചില ഗാനങ്ങളും ആലപിച്ചിട്ടുണ്ട്‌.

പുരസ്‌കാരങ്ങൾ

മികച്ച ഗായികയ്‌ക്കുള്ള ദേശീയ അവാർഡ്‌ നാലു തവണയാണ്‌ എസ്‌.ജാനകിക്ക്‌ ലഭിച്ചത്‌. 976-ൽ `പതിനാറു വയതിനിലേ എന്ന തമിഴ്‌ ചിത്രത്തിലെ സിന്ദൂര പൂവേ... എന്നു തുടങ്ങുന്ന ഗാനത്തിനാണ്‌ ആദ്യമായി ദേശീയപുരസ്‌കാരം ലഭിച്ചത്‌. 1980-ൽ ഓപ്പോൾ എന്ന മലയാളചിത്രത്തിലെ ഏറ്റുമാനൂർ അമ്പലത്തിൽ... എന്ന ഗാനത്തിനും 1984-ൽ തെലുഗു ചിത്രമായ `സിതാര'യിൽ വെന്നല്ലോ ഗോദാരി ആനന്ദം... എന്നു തുടങ്ങുന്ന ഗാനത്തിനും 1992-ൽ തമിഴ്‌ ചിത്രമായ `തേവർമകനിൽ ഇഞ്ചി ഇടിപ്പഴകാ... എന്നു തുടങ്ങുന്ന ഗാനത്തിനുമാണ്‌ ദേശീയ അവാർഡുകൾ ലഭിച്ചത്‌.

മികച്ച പിന്നണിഗായികയ്‌ക്കുള്ള കേരള സസ്ഥാന അവാർഡ്‌ 14 തവണയും തമിഴ്‌നാട്‌ സർക്കാരിൻറെ അവാർഡ്‌ ഏഴു തവണയും ആന്ധ്രപ്രദേശ്‌ സർക്കാരിൻറെ അവാർഡ്‌ പത്തു തവണയും ഈ ഗായിക സ്വന്തമാക്കി. തമിഴ്‌നാട്‌ സർക്കാരിൻറെ കലൈമാമണി പുരസ്‌ക്കാരം 1986-ലും സുർ സിംഗർ അവാർഡ്‌ 1987-ലും കേരളത്തിൽനിന്നും സിനിമാ ആർക്കൈവർ അവാർഡ്‌ 2002-ലും സ്‌പെഷൽ ജൂറി സ്വരലയ യേശുദാസ്‌ അവാർഡ്‌ 2005-ലും ലഭിച്ചു.

2013 ൽ പത്മഭൂഷൻ ലഭിച്ചു[3] എന്നാൽ ജാനകി ഇത് നിരസിക്കുകയുണ്ടായി[4].

പ്രധാനപ്പെട്ട ചില മലയാള ഗാനങ്ങൾ

തളിരിട്ട കിനാക്കൾ ...(മൂടുപടം) വാസന്ത പഞ്ചമി നാളിൽ...(ഭാർഗ്ഗവി നിലയം) സൂര്യകാന്തീ..സൂര്യകാന്തീ ..(കാട്ടുതുളസി) മനിമുകിലെ...(കടത്തുകാരന്) കവിളത്ത് കണ്ണീർ കണ്ടു...(അന്വേഷിച്ചു കണ്ടെത്തിയില്ല) താമരകുംപിളല്ലോ...(അന്വേഷിച്ചു കണ്ടെത്തിയില്ല) അവിടുന്നേൻ ഗാനം കേൾക്കാൻ...(പരീക്ഷ) എൻ പ്രാണ നായകനെ..(പരീക്ഷ)... കണ്ണിൽ കണ്ണിൽ...(ഡേഞ്ചർ ബിസ്കറ്റ്‌) താനേ തിരിഞ്ഞും മറിഞ്ഞും...(അമ്പലപ്രാവ് ) ഇന്നലെ നീയൊരു...(സ്ത്രീ)

പാട്ടിനപ്പുറം

ഗായിക എന്ന നിലയിൽ നിറഞ്ഞു നിൽക്കുന്നതിനു പുറമെ ജാനകി ഗാന രചനയും സംഗീതസംവിധാനവും നിർവഹിച്ചിട്ടുണ്ട്‌. നിരവധി തമിഴ്‌, തെലുഗു ചിത്രങ്ങൾക്കു വേണ്ടി അവർ ഗാനങ്ങളെഴുതി.

കുടുംബം

ഭർത്താവ്‌: പരേതനായ വി. രാമപ്രസാദ്‌. ഭർത്താവിൻറെ മരണശേഷം ജാനകി സിനിമ രംഗത്ത്‌ സജീവമല്ലാതായി. കൂടുതൽ സമയവും പ്രാർത്ഥനക്കായി ചെലവിടുന്ന അവർ ഇടക്ക്‌ ഭക്തിഗാന കാസെറ്റുകൾക്കു വേണ്ടി പാടുന്നുമുണ്ട്‌. മകൻ: മുരളീ കൃഷ്‌ണ. മരുമകൾ: ഉമ.

അവലംബം

  1. http://www.webindia123.com/personal/music/janaki.htm
  2. http://www.mapsofindia.com/who-is-who/entertainment/s-janaki.html
  3. എൻ.ഐ.സി.ഇൻ പിഡിഎഫ്
  4. ഇന്ത്യടുടെ

http://www.thehindu.com/todays-paper/tp-features/tp-metroplus/the-muse-and-her-music/article17439297.ece

"https://ml.wikipedia.org/w/index.php?title=എസ്._ജാനകി&oldid=2519112" എന്ന താളിൽനിന്ന് ശേഖരിച്ചത്