"എസ്.പി. പിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
നൂറു സിനിമകളില്‍ അഭിനയിച്ച ആദ്യ മലയാള നടന്‍. ഹാസ്യത്തിന്റെ പര്യായം.
 
വരി 30: വരി 30:


മധു ഇറവങ്കര . മലയാളസിനിമയിലെ അവിസ്മരണീയര്‍ ,സാഹിത്യ പോഷിണി ആഗസ്റ്റ്‌ 2008
മധു ഇറവങ്കര . മലയാളസിനിമയിലെ അവിസ്മരണീയര്‍ ,സാഹിത്യ പോഷിണി ആഗസ്റ്റ്‌ 2008


== ബാഹ്യലിങ്ക്‌ ==

http://kerals.com/malayalammovie/week5165/Awardfilims/index.htm

15:17, 8 സെപ്റ്റംബർ 2008-നു നിലവിലുണ്ടായിരുന്ന രൂപം

നൂറു സിനിമകളില്‍ അഭിനയിച്ച ആദ്യ മലയാള നടന്‍. ഹാസ്യത്തിന്റെ പര്യായം.

ജീവിത രേഖ

ഹരിപ്പാടു മുട്ടത്തെ പോലീസ്‌ കോണ്‍സ്റ്റബില്‍ ശങ്കരപ്പിള്ളയുടെ മകനായി 1913 ല്‌ ജനനം.പങ്കജാക്ഷന്‍(പങ്കന്‍) എന്നയിരുന്നു പേര്‌.മാതാപിതാക്കല്‍ ചെറുപ്പത്തിലെ അന്തരിച്ചു പോയതിനാല്‍ കാര്യമായ വിദ്യാഭ്യാസം ലഭിച്ചില്ല. നാടകത്തില്‍ പകരക്കാരനായി ആദ്യ അഭിനയം പൊടി പൊടിച്ചു.തുടര്‍ന്നു നടനായി. അപ്പന്‍ തമ്പുരാന്റെ ഭൂതരായര്‍ ആയിരുന്നു ആദ്യ ചലച്ചിതരം .പക്ഷേ അതു വെളിയില്‍ വന്നില്ല. സി.മാധവന്‍ പിള്ളയുടെ ജ്ഞാനാംബിക(1940) ആണ്‌ ആദ്യം പുറത്തിറങ്ങിയ ചിത്രം. 1950 ല്‌ വി.വി കൃഷ്ണയ്യര്‍ (കെ & കെ പ്രൊഡക്ഷന്‍സ്‌) സംവിധാനം ചെയ്ത നല്ലതങ്കയിലെ അഭിനയം നല്ലൊരു ഹാസ്യനടനെ മലയാളത്തിനു നല്‍കി. തിക്കുറിശ്ശി,ടി,എന്‍.ഗോപിനാഥന്‍ നായര്‍ എന്നിവരും ചേര്‍ന്നു കലാകേന്ദ്രം തുടങ്ങി.ഏറ്റുമാനൂര്‍ ദേവന്റെ വലിയ ഭക്തനായിരുന്നു.ക്ഷേത്രത്തിനു സമീപമായിരുന്നു താമസ്സം.1985 ജൂണ്‍ 12 ന്‌ അന്തരിച്ചു.


പ്രധാന ചിത്രങ്ങള്‍

ചേച്ചി(1950) ശശിധരന്‍(1950) ജീവിത നൗക(1951) വനമാല(1951) വിശപ്പിന്റെ വിളി(1952) അവകാശി(1953), ജനോവ(1953) നായരു പിടിച്ച പുലിവാല്‍ (1958), കണ്ടംബച്ച കോട്ട്‌(1961) മണവാട്ടി(1964),അദ്ധ്യാപിക(1965) ഓടയില്‍ നിന്ന്‌(1965) ചെമ്മീന്‍(1965), ഒതേനന്റെ മകന്‍(1970) മറുനാട്ടില്‍ ഒരു മലയാളി(1971), ആഭിജാത്യം(1971) ആരോമലുണ്ണി(1971) അഴകുള്ള സെലീന(1973) നിര്‍മ്മാല്യം (1973) സഞ്ചാരി (അവസാന ചിത്രം)

ചെമ്മീനിലെ അച്ചാ കുഞ്ഞും ഉദയയുടെ വടക്കന്‍ പാട്ടു ചിത്രങ്ങളിലെ പാണനാരും വലരെ പ്രസിദ്ധം .ടാക്സി ഡ്രൈവരിലെ അഭിനയത്തിനു മികച്ച സഹനടനുള്ള സംസ്ഥാന അവാര്‍ഡ്‌ ലഭിച്ചു(1977).


അവലംബം

മധു ഇറവങ്കര . മലയാളസിനിമയിലെ അവിസ്മരണീയര്‍ ,സാഹിത്യ പോഷിണി ആഗസ്റ്റ്‌ 2008


ബാഹ്യലിങ്ക്‌

http://kerals.com/malayalammovie/week5165/Awardfilims/index.htm

"https://ml.wikipedia.org/w/index.php?title=എസ്.പി._പിള്ള&oldid=250801" എന്ന താളിൽനിന്ന് ശേഖരിച്ചത്