"ജിഹാദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
വരി 29: വരി 29:


==സാങ്കേതികാർത്ഥം==
==സാങ്കേതികാർത്ഥം==
സങ്ങേതിക അർഥം ഒന്നുമാത്രം ജിഹാദ്‌ എന്നാൽ സത്യഗ്രഹം അഥവാ ത്യാഗം സഹിച്ചും നന്മാനെടുക എന്ന്
ജിഹാദ്‌ എന്നാൽ സത്യഗ്രഹം അഥവാ തിന്മയോട് സമരം ചെയ്യുക എന്നാണ്.


==മദ്ഹബുകളുടെ വീക്ഷണം==
==മദ്ഹബുകളുടെ വീക്ഷണം==

09:45, 14 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഇസ്‌ലാം മതം

വിശ്വാസങ്ങൾ

അല്ലാഹു - ദൈവത്തിന്റെ ഏകത്വം
മുഹമ്മദ് നബിയുടെ പ്രവാചകത്വം
പ്രവാചകന്മാർഅന്ത്യനാൾ

അനുഷ്ഠാനങ്ങൾ

വിശ്വാസംപ്രാർഥന
വ്രതംസകാത്ത്തീർത്ഥാടനം

ചരിത്രവും നേതാക്കളും

മുഹമ്മദ്‌ ബിൻ അബ്ദുല്ല
അബൂബക്ർ സിദ്ദീഖ്‌
‌ഉമർ ബിൻ ഖതാബ്‌
‌ഉസ്‌മാൻ ബിൻ അഫ്ഫാൻ
‌അലി ബിൻ അബീത്വാലിബ്‌‌
‌സ്വഹാബികൾസലഫ്
‌‌പ്രവാചകന്മാർ
അഹ്‌ലുൽ ബൈത്ത്

ഗ്രന്ഥങ്ങളും നിയമങ്ങളും

ഖുർആൻനബിചര്യഹദീഥ്
ഫിഖ്‌ഹ്ശരീഅത്ത്‌

മദ്ഹബുകൾ

ഹനഫിമാലികി
ശാഫിഹംബലി

പ്രധാന ശാഖകൾ

സുന്നിശിയ
സൂഫിസലഫി പ്രസ്ഥാനം

പ്രധാന മസ്ജിദുകൾ

മസ്ജിദുൽ ഹറംമസ്ജിദുന്നബവി
മസ്ജിദുൽ അഖ്സ

സംസ്കാരം

കലതത്വചിന്ത
വാസ്തുവിദ്യമുസ്‌ലിം പള്ളികൾ
ഹിജ്‌റ വർഷംആഘോഷങ്ങൾ

ഇതുംകൂടികാണുക

ഇസ്ലാമും വിമർശനങ്ങളും

ഇസ്ലാം കവാടം

വാചികമായി പ്രയാസങ്ങളോട്‌ മല്ലിടുക എന്നർത്ഥം വരുന്ന അറബി പദമാണ് ജിഹാദ് (جهاد‎). ഈ വാക്കിനു വ്യക്തിഗതമായ ശ്രമം അഥവാ personal effort എന്നൊരർത്ഥം കൂടിയുണ്ട്. അൽ-ജിഹാദ് ഫീ സബീലില്ലാഹ് (ദൈവമാർഗ്ഗത്തിലെ സമരം) എന്ന രൂപത്തിൽ ഖുർആനിലും ഹദീസുകളിലും ധാരാളമായി വന്നിട്ടുള്ള രൂപമാണ്‌ സാധാരണ ഈ പദം കൊണ്ട് വിവക്ഷിക്കുന്നത്. ജിഹാദിൽ ഏർപ്പെടുന്ന വ്യക്തിയെ മുജാഹിദ് എന്ന് വിളിക്കുന്നു. ഇസ്ലാമിലെ ആറാമത്തെ സ്തംഭമായി ഇതിനെ കണക്കാക്കുന്ന സുന്നി പണ്ഡിതന്മാരുണ്ടെങ്കിലും[അവലംബം ആവശ്യമാണ്] ഈ അഭിപ്രായം പ്രബലമല്ല. ശിയാ ഇസ്ലാമിൽ പത്ത് നിർബന്ധകർമ്മങ്ങളിലൊന്നാണ്‌ ജിഹാദ്.

ഇസ്‌ലാമിൽ ജിഹാദ് എന്ന പദത്തിന്‌ ഒന്നിലേറെ അർത്ഥങ്ങളുണ്ട്. സമാധാനവും നന്മനിറഞ്ഞതുമായ ജീവിതം നയിക്കാനുള്ള പരിശ്രമം, അനീതിക്കും അടിച്ചമർത്തലിനുമെതിരെയുള്ള സമരം, വിശ്വാസവും അനുഷ്ഠാനവും സംരക്ഷിക്കുവാനുള്ള പ്രതിരോധ യുദ്ധം എന്നിവയെല്ലാം ജിഹാദിന്റെ വിശാലമായ അർത്ഥത്തിൽ ഉൾപ്പെടുന്നു. ആത്മശുദ്ധീകരണത്തിനു വേണ്ടി ദേഹേച്ഛകളോട് നടത്തുന്ന സമരത്തെ വലിയ ജിഹാദായി കണക്കാക്കുന്നു[1]. എങ്കിലും അവിശ്വാസികൾക്കെതിരായുള്ള യുദ്ധം എന്ന ഇടുങ്ങിയ അർത്ഥമേ അമുസ്‌ലിം ലോകം ഈ പദത്തിന്‌ കല്പിക്കാറുള്ളൂ. ഇസ്‌ലാമിൽ അനുവദിനീയമായ ഒരേയൊരു യുദ്ധം ജിഹാദാണ്‌ എന്നതിനാൽ ഇസ്‌ലാമിക യുദ്ധനിയമങ്ങളിലും കർമ്മശാസ്ത്രത്തിലും വാളുകൊണ്ടുള്ള ജിഹാദാണ്‌ (ജിഹാദ്-അസ്സ്വയ്ഫ്) ജിഹാദ് എന്ന പദം കൊണ്ട് അധികവും അർത്ഥമാക്കാറ്.

ഭാഷാർത്ഥം

ജാഹദ എന്ന അറബി പദത്തിൽ നിന്ന് ഉദ്ഭവിച്ച ജിഹാദ് എന്ന വാക്കിന്‌ നിരവധി അർത്ഥങ്ങളുണ്ട് :

  • പരിപൂർണതയിലെത്താനുള്ള പരിശ്രമങ്ങൾ, പാരമ്യത്തിലെത്തുക, ലക്ഷ്യത്തിലെത്താൻ പരിശ്രമിക്കുക, അതി കഠിനമായി പരിശ്രമിക്കുക
  • ജാഗ്രത്താവുക, ഉറക്കമൊഴിക്കുക
  • ബുദ്ധിമുട്ടി തളരുക, അമിതമായി ഭാരം വഹിക്കുക, രോഗം കൊണ്ട് ക്ഷീണിക്കുക, രോഗിയാവാൻ ഇഷ്ടപ്പെടുക, മെലിയുക
  • ദുഃഖിതനാവുക, വിഷമകരമാവുക, മല്ലിടുക, ദുവ്യയം ചെയ്യുക
  • ആഗ്രഹിക്കുക, പരീക്ഷിക്കുക
  • കൂലങ്കഷമായി ചിന്തിക്കുക
  • വിശ്രമമില്ലാതെ യുദ്ധം ചെയ്യുക, യുദ്ധം, സൈനികപരം

സുപ്രസിദ്ധ ഭാഷാ പണ്ഡിതൻ ഇബ്ൻ മൻസ്വൂർ തന്റെ ‘'ലിസാനുൽ അറബിൽ’' പറയുന്നു: ‘ജിഹാദ് എന്നാൽ യുദ്ധമാണ്. മക്കാവിജയത്തിന് ശേഷം പലായനമില്ല. ഉദ്ദേശ്യവും ജിഹാദും മാത്രമേയുള്ളൂ എന്നൊരു ഹദീസുണ്ട്. വാചികവും കാർമികവുമായ എല്ല ശക്തിയും പ്രയോഗിച്ച് ശത്രുവിനെതിരെയുള്ള യുദ്ധമാണ് ജിഹാദ്’ (വാള്യം 3\135)

അൽ ജുഹ്ദ്, അൽ ജിഹാദ് എന്നിവ കൊണ്ട് ഭാഷാപരമായി അർത്ഥമാക്കുന്നത് തനാലാവും വിധം സമർപ്പിക്കുക എന്നതാണെന്ന് '‘അൽ ഖാമൂസ് അൽ മുഹീത്തി'’ലുണ്ട്.

അല്ലാമ ഖിസ്താനി ‘'ഇർശദു സാഇ’'യിൽ എഴുതുന്നു : ‘പരിശ്രമിക്കുക എന്നർഥമുള്ള ജുഹ്ദ് എന്ന പദത്തിൽ നിന്നാണ് മുജാഹിദും ജിഹാദും നിഷ്പന്നമായത്. ജിഹാദ് ഒരു വിഭാഗം മറുവിഭാഗത്തെ കീഴ്പ്പെടുത്താനുള്ള പരിശ്രമമാണ്' (പേജ് 3105)

ഇബ്നു ഖുദാമ അൽ മഖ്ദീസി, ഇബ്നു തൈമിയ, ഇബ്നു ആബിദീൻ തുടങ്ങിയവരുറ്ടെ അഭിപ്രായത്തിൽ അല്ലാഹുവിന്റെ വചനമുയർത്തുവാനുള്ള പ്രയത്നമാണ് ജിഹാദ്. അത് ശാരീരികമോ സാമ്പത്തികമോ യുദ്ധത്തിനായ് പോരാളികളെ റിക്രൂട്ട് ചെയ്യുന്ന രൂപത്തിലോ ആകാമെന്നാണ്. അതിനവർ തെളിവായി ഉദ്ധരിക്കുന്നത് സൂറത്ത് തൌബയിലെ 41-ആം സൂക്തമാണ്.

സാങ്കേതികാർത്ഥം

ജിഹാദ്‌ എന്നാൽ സത്യഗ്രഹം അഥവാ തിന്മയോട് സമരം ചെയ്യുക എന്നാണ്.

മദ്ഹബുകളുടെ വീക്ഷണം

ഹനഫി

ഇമാം കാസാനി ‘ബദഉ സമ’യിൽ എഴുതുന്നു: “അല്ലാഹുവിന്റെ വചനം ഉയർത്തുവാനായി ശരീരം കൊണ്ടോ സമ്പത്ത് കൊണ്ടോ നാവ് കൊണ്ടോ കഠിനമായി പരിശ്രമിക്കുകയും യുദ്ധം ചെയ്യുകയും ചെയ്യുക”

മാലികി

ഇമാം ഇബ്നു അറഫ:തന്റെ സാന്നിധ്യം മുഖേനയോ അല്ലാതെയോ അല്ലാഹുവിന്റെ വചനമുയർത്തുവാനായി കാഫിറുകളോട് സന്ധിയില്ലാതെ യുദ്ധം ചെയ്യുക”

ശാഫിഈ

അൽ മുഹ്സബ് ഫിൽ ഫിഖ്ഹു ശാഫി എന്ന ഗ്രന്ഥത്തിൽ ഇമാം ശീറാസി എഴുതുന്നു. “നിങ്ങളുടെ ദേഹം ധനം കോണ്ടോ നാവ് കൊണ്ടോ ജനങ്ങളെ റിക്രൂട്ട് ചെയ്തോ അല്ലാഹുവിന്റെ വചനമുയർത്തുന്നതിനായി കാഫിറുകളോടുള്ള യുദ്ധമാണ്‌ ജിഹാദ്”

ഇമാം ബാഇരി പറയുന്നു. “ജിഹാദ് അലാഹുവിന്റെ മാർഗ്ഗത്തിലെ യുദ്ധമാണ്” (ഇബ്നു അൽ ഖാസിൽ 2യ261ൽ ഉദ്ധരിച്ചത്)

“ശറ്ഇ യായ ജിഹാദ് നിഷേധികളോടുള്ള യുദ്ധത്തിൽ എല്ലാ അർത്ഥത്തിലുമുള്ള ശക്തി പ്രയോഗമാണ്" (ഇബ്നു ഹജർ അസ്ഖലാനി, അൽ ഫതഹുൽ ബാരി, വാള്യം 6, പേജ് 2)

ഹംബലി

ഇബ്നു ഖുദാമ അൽ മഖ്ദീസി ‘അൽ മുഗ്നിയിൽ’ പറയുന്നു. “ഫർദ് കിഫായയോ ഫർദ് ഐനോ ആയ കുഫ്ഫാറുകൾക്കെതിരായ യുദ്ധം. വിശ്വാസികളെ കാഫിറുകളിൽ നിന്ന് സംരക്ഷിക്കാനോ, അതിർത്തി കാക്കാനോ ഉള്ള യുദ്ധങ്ങളാണത്”

ഇമാം ഹസനുൽ ബന്ന് ശഹീദ് പറയുന്നു. “ അല്ലാഹുവിന്റെ വചനം ഉയർത്തുവാനും മർദ്ദിത വിശ്വാസികളുടെ സംരക്ഷണത്തിനും വേണ്ടി കാഫിറുകളോട് കഠിനമായി യുദ്ധത്തിലേർപ്പെടുകയോ, യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് സഹായ സഹകരണങ്ങൾ ചെയ്യലോ ആണ് ജിഹാദ്.”

വിമർശനങ്ങൾ

തീവ്രവാദം

വിവിധ തീവ്രവാദസംഘടനകൾ ജിഹാദിന്‌ ആഹ്വാനം നൽകുകയും[2] തങ്ങളുടെ പ്രവർത്തനങ്ങൾ ജിഹാദാണെന്ന് അവകാശപ്പെടുകയും ചെയ്തിട്ടുണ്ട്. ജിഹാദി തീവ്രവാദം എന്ന പദം തന്നെ ഇത്തരം പ്രവർത്തനങ്ങളെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു. ജിഹാദ് എന്നാൽ ഭീകരവാദപരമായ പ്രവർത്തനങ്ങളാണെന്ന പൊതുധാരണ ഉളവാക്കാൻ ഇത് കാരണമായിട്ടുണ്ട്.

സൂചിക

  • അബൂ മുഖതിലിന്റെ ‘അല്ലാഹു തേടുന്നത്...’ എന്ന ഗ്രന്ഥത്തിൽ നിന്ന്

അവലംബം

  1. എം. എന്., കാരശ്ശേരി‍ (2004). വർഗ്ഗീയതയ്ക്കെതിരെ ഒരു പുസ്തകം. മാതൃഭൂമി ബുക്സ്. {{cite book}}: Unknown parameter |Pages= ignored (|pages= suggested) (help)
  2. "'Bin Laden' tape urges 'jihad'" (in ഇംഗ്ലീഷ്). BBC News. 2003 ഫെബ്രുവരി 16. Retrieved 2009 ഒക്ടോബർ 18. {{cite news}}: Check date values in: |accessdate= and |date= (help)
"https://ml.wikipedia.org/w/index.php?title=ജിഹാദ്&oldid=2501271" എന്ന താളിൽനിന്ന് ശേഖരിച്ചത്