"സി.ആർ. നീലകണ്ഠൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉള്ളടക്കം ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1: വരി 1:
{{prettyurl|C.R. Neelakandan Namboodiri}}
{{prettyurl|C.R. Neelakandan Namboodiri}}
[[File:C.R. Neelakandan at chaliyar.jpg|thumb|നദീ ദിനാചരണം 2012. ചാലിയാർപ്പുഴയുടെ തീരത്ത്.]]
[[File:C.R. Neelakandan at chaliyar.jpg|thumb|നദീ ദിനാചരണം 2012. ചാലിയാർപ്പുഴയുടെ തീരത്ത്.]]
കേരളത്തിലെ ഒരു സാമുഹ്യ,പരിസ്ഥിതി പ്രവർത്തകനും എഴുത്തുകാരനുമാണ്‌ '''സി.ആർ. നീലകണ്ഠൻ''' എന്ന സി.ആർ. നീലകണ്ഠൻ നമ്പൂതിരി.
കേരളത്തിലെ ഒരു സാമുഹ്യ,പരിസ്ഥിതി പ്രവർത്തകനും എഴുത്തുകാരനുമാണ്‌ '''സി.ആർ. നീലകണ്ഠൻ''' എന്ന സി.ആർ. നീലകണ്ഠൻ നമ്പൂതിരി. 2016 ജനുവരി 3-ൽ ആം ആദ്മി പാർട്ടിയുടെ സംസ്ഥാന കൺവീനറായി ചുമതലയേറ്റു.
വിദ്ധ്യാർത്ഥി പ്രസ്ഥാനങ്ങളിലൂടെ രാഷ്ട്രീയ ജീവിതത്തിന് തുടക്കം കുറിച്ച സി ആറിനെ അടിയന്തരാവസ്ഥ കാലത്ത് കമ്മ്യൂണിസ്റ്റ് ലിറ്ററേച്ചറുകൾ കൈവശം വെച്ചെന്നു പറഞ്ഞ് നിയമ വിരുദ്ധമായി കസ്റ്റഡിയിൽ വെച്ചിരുന്നു. ശേഷം SFI വിദ്ധ്യാർത്ഥി പ്രസ്ഥാനത്തിൽ ചേർന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിക്കായി പ്രവർത്തിച്ചു. 2014-ൽ ആം ആദ്മി പാർട്ടിയോടൊപ്പം കൂടിയ സി ആർ AAP സംസ്ഥാന എക്സിക്യൂട്ടീവ് കമ്മറ്റിയിൽ അംഗമായി.


==ജീവിതരേഖ==
==ജീവിതരേഖ==

05:54, 28 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

നദീ ദിനാചരണം 2012. ചാലിയാർപ്പുഴയുടെ തീരത്ത്.

കേരളത്തിലെ ഒരു സാമുഹ്യ,പരിസ്ഥിതി പ്രവർത്തകനും എഴുത്തുകാരനുമാണ്‌ സി.ആർ. നീലകണ്ഠൻ എന്ന സി.ആർ. നീലകണ്ഠൻ നമ്പൂതിരി. 2016 ജനുവരി 3-ൽ ആം ആദ്മി പാർട്ടിയുടെ സംസ്ഥാന കൺവീനറായി ചുമതലയേറ്റു. വിദ്ധ്യാർത്ഥി പ്രസ്ഥാനങ്ങളിലൂടെ രാഷ്ട്രീയ ജീവിതത്തിന് തുടക്കം കുറിച്ച സി ആറിനെ അടിയന്തരാവസ്ഥ കാലത്ത് കമ്മ്യൂണിസ്റ്റ് ലിറ്ററേച്ചറുകൾ കൈവശം വെച്ചെന്നു പറഞ്ഞ് നിയമ വിരുദ്ധമായി കസ്റ്റഡിയിൽ വെച്ചിരുന്നു. ശേഷം SFI വിദ്ധ്യാർത്ഥി പ്രസ്ഥാനത്തിൽ ചേർന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിക്കായി പ്രവർത്തിച്ചു. 2014-ൽ ആം ആദ്മി പാർട്ടിയോടൊപ്പം കൂടിയ സി ആർ AAP സംസ്ഥാന എക്സിക്യൂട്ടീവ് കമ്മറ്റിയിൽ അംഗമായി.

ജീവിതരേഖ

1957 ഏപ്രിൽ 2 ന്‌ സി.പി. രാമൻ നമ്പൂതിരിയുടേയും സാവിത്രി അന്തർജനത്തിന്റെയും മകനായി തൃശൂർ ജില്ലയിലെ കരുവന്നൂരിൽ ജനിച്ചു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്, തൃശൂർ ഗവ. എൻ‌ജിനിയറിംഗ് കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. എസ്.എഫ്.ഐയുടെ തൃശൂർ ജില്ലാ സെക്രട്ടറിയും സംസ്ഥാനസമിതി അംഗവുമായിരുന്നിട്ടുണ്ട്. തോമസ് ഐസക്ക്, എം.എ. ബേബി, എ.കെ. ബാലൻ എന്നിവർ അക്കാലത്ത് നീലകണ്ഠന്റെ സഹപ്രവർത്തകരായിരുന്നു[1]. ബോംബയിലെ ഭാഭാ അണുശക്തി ഗവേഷണ കേന്ദ്രത്തിൽ ഒരു വർഷത്തെ പരിശീലനം നേടി.

1983 മുതൽ അരൂരിലെ കെൽടോൺ കൺ‌ട്രോൾസിൽ ജോലിചെയ്യുന്ന നീലകണ്ഠൻ ഇപ്പോൾ അവിടുത്തെ ഡെപ്പ്യൂട്ടി ജനറൽ മാനാജർ പദവി വഹിക്കുന്നു[2]. കെൽടോണിൽ നിന്ന് ലീവ് എടുത്ത് നാലുവർഷത്തോളം ഗൾഫിലും ജോലിചെയ്തു.

പരിസ്ഥിതി വിഷയത്തിൽ വ്യക്തമായ നിലപാട് ഉയർത്തിപ്പിടിക്കുന്ന നീലകണ്ഠൻ, പത്രങ്ങളിലും ആനുകാലികങ്ങളിലും സാമൂഹിക-ജനകീയ-പരിസ്ഥിതി പ്രശ്നങ്ങൾ കേന്ദ്രീകരിച്ച് ലേഖനങ്ങൾ എഴുതിവരുന്നു. കൂടാതെ ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളിലെ പരിസ്ഥിതി സംബന്ധമായ ചർച്ചകളിലും സജീവമായി പങ്കുകൊള്ളുന്നു.

രാഷ്ട്രീയ നിലപാടുകൾ

ഒരു കാലത്ത് സി.പി.എംന്റെ സഹയാത്രികനായിരുന്ന നീലകണ്ഠൻ ഇപ്പോൾ അവരുടെ പരിസ്ഥിതി-ദളിത് വിഷയങ്ങളിലുള്ള നിലപാടുകളിൽ കടുത്ത വിയോജിപ്പ് പ്രകടിപ്പിക്കുന്ന ആളാണ്‌[1]. എന്നാൽ കേരളത്തിലെ ജനകീയ സമരങ്ങളിൽ കക്ഷിരാഷ്ട്രീയങ്ങൾക്കതീതമായി ഇടപെട്ടു കൊണ്ടിരിക്കുകയും സമരക്കാരുമായും സമാനസംഘടനകളുമായും സജീവമായി സഹകരിച്ചുവരികയും ചെയ്യുന്നു[3].

2010 മെയ് 20-ന് കോഴിക്കോടിനടുത്തുള്ള പാലേരിയിൽ പ്രതിചിന്ത എന്ന സ്വതന്ത്ര സംഘടന മാവോയിസ്റ്റുകൾ ഉണ്ടാകുന്നതെങ്ങനെ എന്ന വിഷയത്തിൽ സംഘടിപ്പിച്ച ചർച്ചയിൽ മുഖ്യപ്രഭാഷണം നടത്താനെത്തിയ നീലകണ്ഠനെ, പ്രസംഗിക്കാൻ ആരംഭിച്ച ഉടനെ ഒരു കൂട്ടം ഡി.വൈ.എഫ്.ഐ. പ്രവർത്തകർ ചേർന്ന് അക്രമിച്ചു[4].

കുടുംബം

കവിയിത്രിയും എഴുത്തുകാരിയും കൊച്ചി ആകാശവാണിയിലെ ഉദ്യോഗസ്ഥയുമായ വി.എം. ഗിരിജയാണ്‌ ഭാര്യ. മക്കൾ :ആർദ്ര,ആർച്ച.

കൃതികൾ

  • പരിസ്ഥിതിയും ആഗോളവത്കരണവും
  • പ്രകൃതിയുടെ നിലവിളികൾ
  • ലാവ്‌ലിൻ രേഖകളിലൂടെ

പുരസ്കാരം

  • ഭാഭാ അവാർഡ്
  • മുകുന്ദൻ സി. മേനോൻ പുരസ്കാരം[5]

അവലംബം

  1. 1.0 1.1 മാതൃഭൂമി ആഴ്ചപ്പതിപ്പ് 2009 സെപ്റ്റംബർ 27-ഒക്ടോബർ 3
  2. http://www.mathrubhumi.com/php/newFrm.php?news_id=1241609 മാതൃഭൂമി ഓൺലൈൻ
  3. സോളിഡാരിറ്റിയും ഞാനും പ്രബോധനം വാരിക 2010-08-07
  4. "സി.ആർ. നീലകണ്ഠനെ മർദ്ദിച്ച കേസിൽ രണ്ടുപേർ പിടിയിൽ". മാതൃഭൂമി. Retrieved 21-മെയ്-2010. {{cite web}}: Check date values in: |accessdate= (help); Cite has empty unknown parameters: |month= and |coauthors= (help)
  5. സി.ആർ.നീലകണ്ഠന് മുകുന്ദൻ സി. മേനോൻ അവാർഡ് മാതൃഭൂമി ബുക്സ് വെബ്സൈറ്റ്-

പുഴ.കോം

"https://ml.wikipedia.org/w/index.php?title=സി.ആർ._നീലകണ്ഠൻ&oldid=2489833" എന്ന താളിൽനിന്ന് ശേഖരിച്ചത്