"കൊച്ചി തുറമുഖം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Coordinates: 9°35′N 76°08′E / 9.58°N 76.14°E / 9.58; 76.14
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
(ചെ.) →‎ചിത്രശാല: {{commons category|Cochin Port}}
വരി 61: വരി 61:
File:കൊച്ചിൻ പോർട്ട് ട്രസ്റ്റ് ബിൽഡിംഗ്.jpg|കൊച്ചിൻ പോർട്ട് ട്രസ്റ്റ് ബിൽഡിംഗ്. വടക്കുകിഴക്ക് ഭാഗത്തുനിന്നുള്ള കാഴ്ച്ച.
File:കൊച്ചിൻ പോർട്ട് ട്രസ്റ്റ് ബിൽഡിംഗ്.jpg|കൊച്ചിൻ പോർട്ട് ട്രസ്റ്റ് ബിൽഡിംഗ്. വടക്കുകിഴക്ക് ഭാഗത്തുനിന്നുള്ള കാഴ്ച്ച.
</gallery>
</gallery>
{{commons category|Cochin Port}}


{{കേരളത്തിലെ_തുറമുഖങ്ങൾ}}
{{കേരളത്തിലെ_തുറമുഖങ്ങൾ}}

20:50, 16 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

പോർട്ട് ഓഫ് കൊച്ചിൻ
കൊച്ചി തുറമുഖം
The International Container Trans-shipment Terminal (ICTT) of the Kochi Port
Location
രാജ്യം ഇന്ത്യ
സ്ഥാനം കൊച്ചി
അക്ഷരേഖാംശങ്ങൾ 9°35′N 76°08′E / 9.58°N 76.14°E / 9.58; 76.14
Details
പ്രവർത്തനം തുടങ്ങിയത് മേയ് 26, 1928
പ്രവർത്തിപ്പിക്കുന്നത് Cochin Port Trust and Dubai Ports World
ഉടമസ്ഥൻ തുറമുഖ മന്ത്രാലയം, ഭാരതസർക്കാർ
Available berths എറണാകുളം വാർഫിൽ 9 ബെർത്തുകളും മട്ടാഞ്ചേരി വാർഫിൽ 4 ബെർത്തുകളും
വാർഫുകൾ 2
Chairman Shri N. Ramachandran, IPS
Statistics
വാർഷിക കണ്ടെയ്നർ വോള്യം 2,89,817 TEU (2009)[1]
ചരക്കിന്റെ മൂല്യം 17.43 million tonnes
Website CochinPort.com
കൊച്ചി പോർട്ട് ട്രസ്റ്റ് മന്ദിരം

ഭാരതത്തിലെ പ്രകൃതിദത്ത തുറമുഖങ്ങളിൽ ഒന്നാണ്‌ കൊച്ചി തുറമുഖം. ഇതിന്‌ 660 വർഷത്തിലേറെ പഴക്കം ഉണ്ട്.

കേരളത്തിലെ ഒരേയൊരു വൻകിട തുറമുഖമായ ഇതിന് 827 ഹെക്ടർ വിസ്തീർണവും 7.5 കി.മീറ്റർ നീളത്തിൽ വാട്ടർഫ്രന്റേജുമുണ്ട്. ഐ.എസ്.ഒ.9001-2000 സർട്ടിഫിക്കറ്റുള്ള തുറമുഖമാണ്. കേന്ദ്രസർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഈ തുറമുഖം പ്രവർത്തിക്കുന്നത്.[2]

ചരിത്രം

ഒരു കാലത്ത് ഇന്ത്യയിലെ പ്രധാനപ്പെട്ട തുറമുഖം എന്നു വിശേഷിപ്പിച്ചിരുന്ന മുസിരിസ് തുറമുഖം 1341 ൽ പെരിയാറിൽ ഉണ്ടായ വെള്ളപ്പൊക്കത്തെതുടർന്ന് അഴിമുഖത്ത് മണൽ വന്നു നിറഞ്ഞ് ഉപയോഗശൂന്യമായി . അതേസമയം ഇതേ വെള്ളപ്പൊക്കത്തിന്റെ ഫലമായി കൊച്ചിയിൽ സ്വാഭാവിക തുറമുഖം രൂപം കൊണ്ടു. 1936ൽ ദിവാനായിരുന്ന സർ ആർ കെ ഷണ്മുഖം ചെട്ടി അറബിക്കടലിന്റെ റാണി എന്നു വിശേഷിപ്പിച്ചു.[2]1341 ൽ ചെറിയ നദി മാത്രമുണ്ടായിരുന്ന കൊച്ചിയിൽ ഈ വെള്ളപ്പൊക്കത്തെത്തുടർന്ന് കായലുകൾ ഉണ്ടായി. വൈപ്പിൻ രൂപം കൊണ്ടു.

ബ്രിട്ടിഷ് ആധിപത്യ കാലത്ത് 1859 ൽ ക്യാപ്റ്റൻ കാസ്സർ ആണ്‌ കൊച്ചിയിലെ ആദ്യ പോർട്ട് ഓഫീസർ. തുടർന്ന് ഇവിടെ കൊച്ചിൻ ചേംബർ ഓഫ് കൊമേഴ്സ് സ്ഥാപിതമായി. കൊച്ചി തുറമുഖത്തിന്റെ വികസനത്തിന്‌ കൊച്ചിൻ ചേംബർ ഓഫ് കൊമേഴ്സിന്റെ ശ്രമഫലമായി 1919 ൽ സർ ജോൺ വോൾഫ് ബാരി പഠനം നടത്താൻ നിയോഗിക്കപ്പെട്ടു.1920 ബ്രിട്ടീഷ് തുറമുഖ എൻജിനീയറായ റോബർട്ട് ബ്രിസ്റ്റോയെ തുറമുഖത്തിന്റെ ജോലികൾക്കായി നിയോഗിച്ചു. ഇദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം സമുദ്രത്തിലെ മണ്ണു നീക്കി തുറമുഖത്തിന്റെ ആഴംകൂട്ടി. ഈ മണ്ണ് നിക്ഷേപിച്ചുണ്ടായതാണ്‌ വെല്ലിങ്ങ്‌ടൺ ഐലൻഡ്‌. ആധുനിക തുറമുഖത്തിന്റെ ഉദ്ഘാടനം 1936-ൽ നടന്നു. 26.05.1928 ന് ആധുനികരിച്ച തുറമുഖത്തിന്റെ ഉദ്ഘാടനം നടന്നു.1931 ൽ യാത്രാക്കപ്പലുകൾ കൊച്ചിയിൽ വന്നു.[2]

മറ്റു വിവരങ്ങൾ

  • 1964ൽ കൊച്ചിൻ പോർട്ട്ട്രസ്റ്റ് രൂപീകരിച്ചു.
  • ശ്രീ പി. ആർ. സുബ്രപ്മണ്യനായിരുന്നു, ആദ്യത്തെ പോർട്ട് ട്രസ്റ്റ് ചെയർമാൻ.
  • ഇന്ത്യയിൽ ആദ്യമായി കൊച്ചിയിലാണ് കണ്ടെയിനർ കപ്പൽ എത്തിയത്. പ്രസിഡ്ന്റ് ടെയ്ലർ എന്ന കപ്പലായിരുന്നു അത്.[2]

ചിത്രശാല

അവലംബം

  1. http://www.cochinport.com/php/contentManagement.php?catID=51
  2. 2.0 2.1 2.2 2.3 ഹരിശ്രീ (മാതൃഭൂമി തൊഴിൽ വാർത്ത സ്പളിമെന്റ്)-28, ഏപ്രിൽ 2012
"https://ml.wikipedia.org/w/index.php?title=കൊച്ചി_തുറമുഖം&oldid=2461794" എന്ന താളിൽനിന്ന് ശേഖരിച്ചത്