"ഹാഥിഗുംഫ ലിഖിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
20 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
[[ഒഡീഷ|ഒഡീഷയിൽ]] ഭൂവനേശ്വറിനടുത്ത് ഉദയഗിരി മലയിൽ സ്ഥിതി ചെയ്യുന്ന ഹാഥിഗുംഫ (ആനഗുഹ) യിൽനിന്നു കണ്ടെടുത്ത ലിഖിതം [[ഖരവേല|ഖരവേലൻ]] എന്ന രാജാവിന്റെ വർഷാനുചരിതം വിവരിക്കുന്നു. മൗര്യ സാമ്രാജ്യത്തിന്റെ തകർച്ചയ്ക്കു ശേഷം കലിംഗം BC 150 നോടടുത്ത് ഖരവേലനു കീഴിൽ ഒരു സ്വതന്ത്ര്യ രാജ്യമായി മാറിയിരുന്നു. ഒരു ഇന്ത്യൻ രാജാവിന്റെ ജീവചരിത്രം എന്ന നിലയ്ക്ക് ആദ്യത്തെതിൽ ഒന്നാണ് ഈ ലിഖിതം. ഒരു രാജ സ്തുതിയുടെ ശൈലിയിലാണ് എഴുതപ്പെട്ടിരിക്കുന്നത്. പ്രാകൃത ഭാഷയിൽ, ബ്രഹ്മി ലിപിയിലാണ് രചന. ഖരവേലന്റെ 13 ആം ഭരണ വർഷത്തിലാണ് ലിഖിതം എഴുതപ്പെട്ടിരിക്കുന്നത്. ലിഖിതത്തിൽ മൗര്യവർഷം 165 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആദ്യ മൗര്യ ചക്രവർത്തി ചന്ദ്രഗുപ്ത മൗര്യന്റെ സ്ഥാനാരോഹണ (BC 321) ത്തോടെയാണ് മൗര്യവർഷം ആരംഭിക്കുന്നത്. അതിനാൽ ഹാഥിഗുംഫാ ലിഖിതം BC 157 ലാണ് എഴുതപ്പെട്ടത് എന്നു കണക്കാക്കാം.
 
[[ജൈനമതം|ജൈനമതത്തിന്റെ]] അഭ്യുദയകാംക്ഷി ആയിരുന്നു ചേദികളുമായി ബന്ധപ്പെട്ട മേഘവാഹന വംശജനായ ഖരവേലൻ. ലിഖിതം ചേദി രാജാവ് വസുവിന്റെ പിൻമുറക്കാരൻ എന്നാണ് ഖരവേലനെ വിശേഷിപ്പിക്കുന്നത്. AD മൂന്നാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട ജൈന രാമായണമായ പൗമാചരിയം പ്രകാരം വസുവിന് പറക്കുന്ന രഥം ദേവൻമാരിൽ നിന്ന് വരം കിട്ടിയിരുന്നത്രെ! പൗമാചാരിയം പറയുന്നത് രാവണൻ മേഘവാഹന വംശജനെന്നാണ്. വസുവുമായുള്ള ബന്ധത്തെക്കുറിച്ചുള്ള അവകാശവാദം ഖരവേലനെ ഇതിഹാസ വംശാവലികളുമായും കണ്ണിചേർക്കുന്നു.
433

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2441844" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി