"ബുദ്ധമതം കേരളത്തിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
43 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  4 വർഷം മുമ്പ്
ബുദ്ധമത സന്യാസികൾ ബുദ്ധമതസന്ദേശം പ്രചരിപ്പിക്കൻ ചെയ്ത പ്രയത്നങ്ങളെക്കുറിച്ച് [[സംഘകാലകൃതികൾ]] പരാമർശിക്കുന്നുണ്ട്. [[മണിമേഖല]] ഒരു ബൗദ്ധകൃതിയാണ്‌. ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രശ്സ്തിയാർജ്ജിച്ച ബുദ്ധചൈത്യം [[വഞ്ചി|വഞ്ചിയിലായിരുന്നു]]. ഈ വഞ്ചി [[കൊടുങ്ങല്ലൂർ|കൊടുങ്ങല്ലൂരിലെ]] [[തിരുവഞ്ചിക്കുളം]] ആണെന്നും അല്ലെന്നും വാദങ്ങൾ ഇപ്പോഴും നടക്കുന്നു.<ref name="KeralaHistory" /> കേരളത്തിലെ ഒരു പള്ളിബാണപ്പെരുമാൾ {{Ref|Banaperumal}} ബുദ്ധമത സന്യാസിയായി രാജ്യഭരണം ഉപേക്ഷിച്ചതായി ഐതിഹ്യമുണ്ട്. <ref> {{cite book |last=പി.ഒ. |first=പുരുഷോത്തമൻ |authorlink=പി.ഒ. പുരുഷോത്തമൻ |coauthors= |title=ബുദ്ധന്റെ കാല്പാടുകൾ-പഠനം |year=2006 |publisher=പ്രൊഫ. വി. ലൈല |location= കേരളം |isbn= 81-240-1640-2 }} </ref> ഈ ഐതിഹ്യവുമായി ബന്ധപ്പെട്ടവയാണ്‌ [[കോട്ടയം]] താലൂക്കിലെ [[കിളിരൂർ]] ക്ഷേത്രവും, [[ആലപ്പുഴ]] താലൂക്കിലെ [[നിലമ്പേരൂർ]] ക്ഷേത്രവും. പള്ളിബാണപ്പെരുമാളിന്റെ സ്മാരകാവശിഷ്ടങ്ങൾ ഈ രണ്ടു ക്ഷേത്രങ്ങളിലും ഉണ്ട്.
 
[[കിളിരൂർ]], [[കുട്ടംപേരൂർ]], [[കൊടുങ്ങല്ലൂർ]], [[ശബരിമല]], [[അർത്തുങ്കൽ]] [[ഇരിങ്ങാലക്കുട]]തുടങ്ങി അനേകം ക്ഷേത്രങ്ങൾ ഒരു കാലത്ത് ബൗദ്ധ ക്ഷേത്രങ്ങൾ ആയിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു. തൃശ്ശൂരിലെ [[പരുവശ്ശേരി]] ദുർഗ്ഗാക്ഷേത്രത്തിൽ നിന്നും ധ്യാനനിരതനയ ഒരു ബുദ്ധ വിഗ്രഹം കിട്ടിയിട്ടുണ്ട്. ഇതേ പോലെ [[കുന്നത്തൂർ]], [[കരുനാഗപ്പിള്ളി]] താലൂക്കുകളിൽ നിന്നും [[മാവേലിക്കര]], [[അമ്പലപ്പുഴ]] താലൂക്കുകളിൽ നിന്നും കിട്ടിയിട്ടുള്ള അനേകം ബൗദ്ധ വിഗ്രഹങ്ങൾ കേരളത്തിൽ ബുദ്ധമതത്തിനുണ്ടായ പ്രചാരമാണ്‌ കാണിക്കുന്നത്.
 
ബുദ്ധമതത്തിന്റെ ശോഷണം 8-ആം നൂറ്റാണ്ടിന്റെ ആരംഭത്തിൽ തുടങ്ങി. ബ്രാഹ്മണ മതത്തിന്റെ തിരിച്ചു വരവ് മൂലം രാജാക്കന്മാർ ബുദ്ധ മതത്തിനെതിരായി തിരിഞ്ഞു. തനമൂലം പടിപടിയായി ബുദ്ധമതത്തിന്റെ സ്വാധീനം കുറഞ്ഞു കുറഞ്ഞു വന്നു. വൈഷ്ണവ കുലശേഖരയുടെ കാലത്ത്, 11- ആം നൂറ്റാണ്ടിൽ ബുദ്ധമതം ഏതാണ്ട് പൂർണ്ണമായും അപ്രത്യക്ഷമായി . പ്രസിദ്ധമായ പല ബുദ്ധ വിഹാരങ്ങളും (പള്ളികൾ ) ക്ഷേത്രങ്ങൾ ആയി പരിവർത്തനം ചെയ്യപ്പെട്ടു. ബുദ്ധമതത്തിൽ വിശ്വസിച്ചിരുന്ന പല ജനവിഭാഗങ്ങളും പിന്നീട് ഹിന്ദുമതത്തിലെ താഴ്ന്ന ജാതികളിലേക്ക് ചേർക്കപ്പെട്ടു.
433

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2397701" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി