"കേരളത്തിലെ ബുദ്ധപ്രതിമകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
1,666 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
[[ബുദ്ധമതം കേരളത്തിൽ|കേരളത്തിലെ ബുദ്ധമതത്തിന്റെ]] പ്രധാനപ്പെട്ട തെളിവുകളാണ് ഇപ്പോളും അവശേഷിക്കുന്ന ബുദ്ധപ്രതിമകൾ.
 
== മാവേലിക്കര ==
== കോട്ടയ്ക്കകത്ത് ==
[[മാവേലിക്കര]]യിലെ കോട്ടയ്ക്കകത്ത് സ്ഥിതി ചെയ്യുന്ന ബുദ്ധപ്രതിമ. [[അച്ചൻകോവിലാർ|അച്ചൻ കോവിലാർ]] നദീതീരത്തുനിന്നു കണ്ടെടുത്ത് സ്ഥാപിച്ചതാണ് ഈ പ്രതിമ.ധ്യാനാവസ്ഥയിലുള്ള ഒരു യോഗിയുടെ രൂപത്തിലുള്ള ഈ പ്രതിമയ്ക്ക് മൂന്നടി ഉയരമുണ്ട്.<ref>മാതൃഭൂമി ആഴ്ചപ്പതിപ്പ് 2012 ഡിസം:2-8 പേജ് 24 പു:90 ലക്കം 38</ref> ഈ പ്രതിമയുടെ പ്രത്യേകതകൾ മുന്നിർത്തി ഈ പ്രതിമ ഏ.ഡി. എട്ടാം നൂറ്റാണ്ടിലേതാണ് എന്നു [[ഇളംകുളം കുഞ്ഞൻപിള്ള|ഇളംകുളം കുഞ്ഞൻപിള്ള]] ഊഹിയ്ക്കുന്നു. <ref>ഇളംകുളം കുഞ്ഞൻപിള്ള 1963 -221 ചില കേരള ചരിത്ര പ്രശ്നങ്ങൾ </ref>
 
== പള്ളിക്കൽ ബുദ്ധൻ ==
[[പത്തനംതിട്ട ജില്ല|പത്തനംതിട്ട ജില്ല]]യിൽ,[[കുന്നത്തൂർ താലൂക്ക്|കുന്നത്തൂർ താലൂ]]ക്കിൽ,പള്ളിക്കൽ എന്നസ്ഥലത്തു നിന്നു കണ്ടുകിട്ടിയ പ്രതിമയാണിത്. ശിരോഭാഗം നഷ്ടപ്പെട്ടനിലയിലായിരുന്ന ഈ പ്രതിമയ്ക്ക് ഒരു ശിരസ്സ് വച്ചുപിടിപ്പിച്ച് പുരാവസ്തുവകുപ്പിന്റെ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നു.
 
==കരുമാടിക്കുട്ടൻ==
കേരളത്തിലെ ആലപ്പുഴ ജില്ലയിലെ തകഴിക്കടുത്തുള്ള കരുമാടി എന്ന ഗ്രാമത്തിലെ പ്രസിദ്ധമായ ബുദ്ധപ്രതിമയാണ്‌ കരുമാടിക്കുട്ടൻ. സാധാരണ ബുദ്ധവിഗ്രഹങ്ങളുടേതു പോലെ പത്മാസനത്തിൽ നിവർന്ന്, ധ്യാനനിരതനായി, ഇടതുകൈയുടെ മുകളിൽ വലതു കൈ മലർത്തിവച്ച്, ആ കൈകൾ പാദങ്ങളിൽ സ്ഥാപിച്ചിട്ടുള്ള രീതിയിലാണ്‌ കരുമാടിക്കുട്ടന്റെ പ്രതിമ. എന്നാൽ ഇടതുകൈയും ഇടതുകാലിന്റെ കുറച്ചു ഭാഗങ്ങളും നഷ്ടമായിട്ടുണ്ട്. കരുമാടിക്കുട്ടൻ സ്മാരകത്തിന്റെ അയൽ വാസിയായ രാജപ്പൻ പിള്ള, തന്റെ കുടുംബത്തിൽ തലമുറകളായി കൈമാറിവന്ന ഒടിഞ്ഞു പോയ കൈയ്യുടെ കഷണം 2014-മെയ്-14-ന് പുരാവസ്തുവകുപ്പിന് കൈമാറിട്ടുണ്ട്. ഇത് കൃഷ്ണപുരം കൊട്ടാരത്തിൽ സൂക്ഷിച്ചിരിക്കുന്നു.
 
==അവലംബം==
433

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2397696" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി