"സൈക്ലോപ്‌സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 21: വരി 21:
==അവലംബം==
==അവലംബം==
<references/>
<references/>
{{Greek mythology (deities)}}
==പുറത്തേക്കുള്ള കണ്ണികൾ==
==പുറത്തേക്കുള്ള കണ്ണികൾ==
{{Commons category|Cyclops}}
{{Commons category|Cyclops}}

04:47, 7 സെപ്റ്റംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

പ്രമാണം:Polyphemus.gif
പോളിഫെമസ്‌, by ജോനാതൻ ഹെൻറീക് വിൽഹെം ടിഷ്ബീൻ,1802


സൈക്ലോപ്‌സ് എന്നറിയപ്പെടുന്നത് ഗ്രീക്ക് പുരാണേതിഹാസങ്ങളിൽ പറയുന്ന ഒറ്റക്കണ്ണുള്ള രക്ഷസാണ്.ഗ്രീക്ക്: [Κύκλωψ, Kuklōps] Error: {{Lang}}: text has italic markup (help)പുരാതന ഗ്രീസിലെ നിരവധി കവികളും, എഴുത്തുകാരും സൈക്ലോപ്‌സുകളെക്കുറിച്ച് തങ്ങളുടെ കൃതികളിൽ പരാമർശിച്ചിട്ടുണ്ടെങ്കിലും സ്ത്രീ സൈക്ലോപ്‌സിനെക്കുറിച്ചുള്ള പരാമർശം എവിടെയുമില്ല. വട്ടക്കണ്ണുകൾ എന്ന അർത്ഥത്തിലാണ് സൈക്ലോപ്‌സ് എന്ന പദപ്രയോഗം എന്നു കരുതപ്പെടുന്നു. പുരാതന ഗ്രീസിൽ ജീവിച്ചിരുന്ന അന്ധകവിയായ ഹോമറിന്റെ ഒഡീസ്സിയിലെ പോളിഫെമസ് ഒരു സൈക്ലോപ്‌സ് ആണ്. പുരാതന ഗ്രീസിലെ മൂന്നു പ്രമുഖ ദുരന്തനാടകകൃത്തുക്കളിൽ ഒടുവിലത്തെ ആളായ യൂറിപ്പിഡിസിന്റെ കൃതികളിലും സൈക്ലോപ്‌സ് രക്ഷസുകളെ കഥാപാത്രങ്ങളായി കാണാം. ഇറ്റലിയുടെ ഭാഗമായ സിസിലി ദ്വീപിൽ ഉള്ള എറ്റ്‌ന അഗ്നിപർവതത്തെക്കുറിച്ചുള്ള ഐതിഹ്യത്തിലും സൈക്ലോപ്‌സുകൾ ഇടം പിടിച്ചിട്ടുണ്ട്. എറ്റ്‌ന അഗ്നിപർവതത്തിന്റെ അന്തർഭാഗം സൈക്ലോപ്‌സ് രക്ഷസുകളുടെ താവളമാണെന്നും മറ്റും വിശ്വസിക്കപ്പെട്ടിരുന്നു.

ഉത്പത്തി

ഭൂമുഖത്ത് ആദ്യമായി സൃഷ്ടിക്കപ്പെട്ട ജീവജാലങ്ങളെല്ലാം തന്നെ ഭീകരജന്തുക്കളായിരുന്നു, അതിലൊരു വർഗ്ഗമായിരുന്നത്രെ, ഒറ്റക്കണ്ണന്മാരായ സൈക്ലോപ്സുകൾ . [1]. പിന്നീട് സൈക്ലോപ്സുകളൊഴികെ മറ്റവയൊക്കെ ഭൂമുഖത്തു നിന്ന് നിഷ്ക്കാസനം ചെയ്യപ്പെട്ടു. സ്യൂസിന് ഏറെ പ്രിയപ്പെട്ടവരായിരുന്നു സൈക്ലോപ്സുകൾ. ജനപഥങ്ങളിൽ നിന്നകന്നു മാറിയ ഒരു ദ്വീപിൽ സ്യൂസ് അവക്ക് വാസസ്ഥാനം ഏർപ്പാടാക്കിക്കൊടുത്തു.

പോളിഫെമസിന്റെ കഥ

പോളിഫെമസ്സും ഒഡീസിയസ്സും

യുഗങ്ങൾക്കു ശേഷം സമുദ്രദേവന്റെ കോപത്തിനിരയായ ഒഡീസ്സിയസും പന്ത്രണ്ടു കൂട്ടാളികളും ഈ ദ്വീപിലെത്തിപ്പെടുന്നു. ഭക്ഷണം തേടിയുളള യാത്ര അവരെ കൊണ്ടുചെന്നെത്തിച്ചത് പോളിഫെമസ് എന്ന സൈക്ലോപ്സിന്റെ തുറന്നു കിടന്നിരുന്ന ഗുഹയിലേക്കാണ്. ബുദ്ധിമാനായ ഒഡീസ്സിയസ് , മുന്തിയതരം വീഞ്ഞു നിറച്ച തുകൽ സഞ്ചി കൂടെ കരുതിയിരുന്നു. ഗുഹ വിജനമായിരുന്നെങ്കിലും അതിനകത്ത് വിശേഷപ്പെട്ട ഭക്ഷണസാമഗ്രികൾ അവർക്കു ലഭിച്ചു. ആതിഥേയനെക്കാത്തു നില്ക്കാതെ അവരതൊക്കെ സ്വയമെടുത്ത് കഴിക്കുകയും ചെയ്തു. ഭീമാകായനും ഭീകരനുമായിരുന്ന പോളിഫെമസ് തന്റെ കന്നാലിക്കൂട്ടത്തെ തെളിച്ച് സായാഹ്നസമയത്ത് തിരിച്ചെത്തി. ഒഡീസ്സിയസ്സിന്റേയും കൂട്ടരുടേയും ചെയ്തികൾ പോളിഫെമസ്സിന് അശേഷം രുചിച്ചില്ല. ക്രുദ്ധനായ പോളിഫെമസ്, ഒഡീസ്സിയസ്സിന്റെ രണ്ടു കൂട്ടാളികളെ ആ നിമിഷം കൊന്നു തിന്നു. എന്നിട്ട് നിഷ്പ്രയാസം, പർവ്വത സമാനമായ വലിയ കല്ലു പൊക്കിയെടുത്ത് ഗുഹാമുഖം, അടച്ച് ഭദ്രമാക്കിയശേഷം സ്വസ്ഥമായി ഉറങ്ങാൻ കിടന്നു. രാത്രി മുഴുവനും ഒഡീസ്സിയസ്സും കൂട്ടരും തലപുകഞ്ഞ് ആലോചിച്ചു,രക്ഷപ്പെടാനുളള വഴി കണ്ടെത്തണം.നേരം പുലർന്നിട്ടും ഉപായമൊന്നും തോന്നിയില്ല. പിറ്റേന്ന് പ്രാതലിന് മറ്റു രണ്ടു പേരെക്കൂടി അകത്താക്കിയശേഷം പോളിഫേമസ് പുറത്തിറങ്ങി, പോകുന്നതിനുമുമ്പ് അതേ കല്ലുകൊണ്ട് ഗുഹാമുഖമടയ്ക്കാനും മറന്നില്ല. ഗുഹക്കകത്ത് തടവിലാക്കപ്പെട്ട ഒഡീസിയസ്സും കൂട്ടരും ചുറ്റിലും നോക്കി. ഇരുമ്പിനോളം ഉറപ്പും കട്ടിയുമുളള വലിയൊരു മരത്തടി അവിടെ കിടന്നിരുന്നു. ഒഡീസ്സിയസ്സിന്റെ നിർദ്ദേശപ്രകാരം അതിലൊരു ഭാഗം വെട്ടിയെടുത്ത് ഒരറ്റം അവർ സൂചി പോലെ കൂർ പ്പിച്ചെടുത്തു. സായാഹ്നമായപ്പോൾ പോളിഫെമ്സ് തിരിച്ചെത്തി, അത്താഴത്തിന് വീണ്ടും രണ്ടു മനുഷ്യർ. ഉറങ്ങാനുളള ഒരുക്കത്തിലായിരുന്ന പോളിഫെമസിന് കൌശലക്കാരനായ ഒഡീസ്സിയസ്സ് ഒരു കോപ്പ വീഞ്ഞു നല്കി. രുചി തോന്നിയ പോളിഫെമസ് വീണ്ടും ആവശ്യപ്പെട്ടു. വീഞ്ഞുകുടിച്ച് ബോധമറ്റു കിടന്നിരുന്ന പോളിഫെമസിന്റെ ഒറ്റക്കണ്ണിലേക്ക് സർ വ്വശക്ക്തിയുമെടുത്ത് ഒഡീസിയസ്സും കൂട്ടാളികളും മരക്കുന്തം കുത്തിയിറക്കി. പരുക്കേറ്റ് അന്ധനായ പോളിഫെമസിന് ഗുഹ തുറന്ന് വാതിലിനടുത്ത് കാവലിരുന്നു. ഒഡീസ്ിയസ്സും കൂട്ടരും പുറത്തു കടക്കുമ്പോ പിടിക്കാനായി. ഒഡീസ്സിയസ്സും കൂട്ടരും കൂറ്റന്മാരായ ചെമ്മരിയാടുകളെ കൂട്ടിക്കെട്ടി അവക്കടിയിൽ മറഞ്ഞിരുന്നു. പ്രഭാതമായപ്പോൾ ചെമ്മരിയാടുകളുടെ പറ്റം പുറത്തേക്കു പോകുന്ന കൂട്ടത്തിൽ ഒഡീസിയസ്സും അവശേഷിച്ച കൂട്ടാളികളും സൂത്രത്തിൽ രക്ഷപ്പെട്ടു.[2]

പോളിഫെമസ്സിന്റെ പ്രേമകഥ

യുഗങ്ങൾക്കുശേഷം പോളിഫെമസിന് കാഴ്ച വീണ്ടുകിട്ടി. ഭീമാകാരനായ ബീഭത്സജീവിയായിജീവിതം തുടരേണ്ടി വന്നെങ്കിലും ശാന്തനും തനി പാവവുമായി മാറിയിരുന്ന പോളിഫെമസിന് ഗലാറ്റിയോട് കടുത്ത പ്രേമം തോന്നി. ഗലാറ്റിക്ക് വിരൂപനായ തന്നെ സ്നേഹിക്കാനാവില്ലെന്ന് പോളിഫെമസ്സിനു ബോധ്യമുണ്ടായിരുന്നു. ഗലാറ്റി അസിസ് എന്ന യുവാവുമായി പ്രേമത്തിലായപ്പോ പോളിഫെമസ്സ് അസിസ്നെ വധിച്ചു [2]

സൈക്ലോപ്പിയൻ മതിൽ

സൈക്ലോപ്പിയൻ മതിൽ

ബി.സി. 1900 മുതൽ ബി.സി. 1100 വരെയുള്ള മൈസീനിയൻ ഗ്രീസിൽ, കുമ്മായമോ ചാന്തോ ഉപയോഗിക്കാതെ കല്ലുകൾ ഭംഗിയായി അടുക്കി വച്ച് നിർമ്മിച്ചിരുന്ന മതിലുകൾ മനുഷ്യസാധ്യമായ കരവിരുതിനെ വെല്ലുന്ന തരത്തിൽ ഉറപ്പുള്ളവയായിരുന്നു. ഇത്തരം മതിലുകൾ നിർമ്മിക്കാൻ സൈക്ലോപ്‌സുകൾക്ക് മാത്രമേ കഴിയൂ എന്നു യവനർക്ക് തോന്നിയതിനാൽ ഈ മതിലുകൾ സൈക്ലോപ്പീനിയൻ മതിലുകൾ (Cyclopean walls) എന്ന പേരിലറിയപ്പെടുന്നു.

അവലംബം

  1. Ovid (2001). Metamorphosis. Signet Classics. {{cite book}}: Cite has empty unknown parameter: |1= (help)
  2. 2.0 2.1 Edith Hamilton (1969). Mythology. Little, Brown & Co. {{cite book}}: Cite has empty unknown parameter: |1= (help)

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=സൈക്ലോപ്‌സ്&oldid=2393816" എന്ന താളിൽനിന്ന് ശേഖരിച്ചത്