"ഓപ്പറേഷൻ പവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 33: വരി 33:
*എൽ.ടി.ടി.ഇ യുടെ സാന്നിദ്ധ്യമുള്ള മേഖലയിൽ തുടർച്ചയായി പരിശോധനകൾ നടത്തി നേതാക്കളെ പിടികൂടുക.
*എൽ.ടി.ടി.ഇ യുടെ സാന്നിദ്ധ്യമുള്ള മേഖലയിൽ തുടർച്ചയായി പരിശോധനകൾ നടത്തി നേതാക്കളെ പിടികൂടുക.
*ആവശ്യമെങ്കിൽ ഇന്ത്യൻ സേന ജാഫ്ന മേഖലയിൽ സമാധാനം ഉറപ്പുവരുത്താൻ കുറേ നാൾ കൂടി തുടരുക.
*ആവശ്യമെങ്കിൽ ഇന്ത്യൻ സേന ജാഫ്ന മേഖലയിൽ സമാധാനം ഉറപ്പുവരുത്താൻ കുറേ നാൾ കൂടി തുടരുക.
1987 ഒക്ടോബർ 9 നാണ് ഇന്ത്യൻ സൈന്യത്തിന്റെ ആദ്യത്തെ സൈനിക നടപടി തുടങ്ങിയത്. ജാഫ്നയിൽ സമാധാന അന്തരീക്ഷം പുനസ്ഥാപിക്കുക എന്നതായിരുന്നു ലക്ഷ്യം. എൽ.ടി.ടി.ഇ നേതാക്കളെ പിടികൂടി ജാഫ്നമേഖലയിൽ തീവ്രവാദസാന്നിദ്ധ്യം പൂർണ്ണമായും ഇല്ലാതാക്കുക എന്നതു കൂടി സൈനിക നടപടിയുടെ ഭാഗമായിരുന്നു. 9, 10 തീയതികളിലെ രാത്രി നടന്ന പോരാട്ടത്തിൽ എൽ.ടി.ടി.യുടെ താവടിയിലുള്ള റേഡിയോ നിലയവും, കൊക്കുവിൽ ഉള്ള ടെലിവിഷൻ നിലയവും ഇന്ത്യൻ സേന പിടിച്ചടുത്തു.<ref name=tamilnation3343>{{cite web | title = Operations in the Jaffna sector | url = http://web.archive.org/web/20160825165041/http://tamilnation.co/intframe/india/jaincommission/indo_sri_lanka_agreement/ch2sec8.html | publisher = Tamilnation | accessdate = 2016-08-25}}</ref>
1987 ഒക്ടോബർ 9 നാണ് ഇന്ത്യൻ സൈന്യത്തിന്റെ ആദ്യത്തെ സൈനിക നടപടി തുടങ്ങിയത്. ജാഫ്നയിൽ സമാധാന അന്തരീക്ഷം പുനസ്ഥാപിക്കുക എന്നതായിരുന്നു ലക്ഷ്യം. എൽ.ടി.ടി.ഇ നേതാക്കളെ പിടികൂടി ജാഫ്നമേഖലയിൽ തീവ്രവാദസാന്നിദ്ധ്യം പൂർണ്ണമായും ഇല്ലാതാക്കുക എന്നതു കൂടി സൈനിക നടപടിയുടെ ഭാഗമായിരുന്നു. 9, 10 തീയതികളിലെ രാത്രി നടന്ന പോരാട്ടത്തിൽ എൽ.ടി.ടി.യുടെ താവടിയിലുള്ള റേഡിയോ നിലയവും, കൊക്കുവിൽ ഉള്ള ടെലിവിഷൻ നിലയവും ഇന്ത്യൻ സേന പിടിച്ചടുത്തു.<ref name=tamilnation3343>{{cite web | title = Operations in the Jaffna sector | url = http://web.archive.org/web/20160825165041/http://tamilnation.co/intframe/india/jaincommission/indo_sri_lanka_agreement/ch2sec8.html | publisher = Tamilnation | accessdate = 2016-08-25}}</ref> 200 ഓളം തമിഴ് പുലികളെ ഇന്ത്യൻ സേന തടവിലാക്കി.


==അവലംബം==
==അവലംബം==

16:52, 25 ഓഗസ്റ്റ് 2016-നു നിലവിലുണ്ടായിരുന്ന രൂപം

ഓപ്പറേഷൻ പവൻ
ശ്രീലങ്കയുടെ ആഭ്യന്തരയുദ്ധത്തിലെ ഇന്ത്യൻ ഇടപെടൽ ഭാഗം
തിയതി11–25 ഒക്ടോബർ 1987
സ്ഥലംജാഫ്ന, ശ്രീലങ്ക
ഫലംഇന്ത്യൻ സേനയുടെ വിജയം
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ
 ഇന്ത്യഎൽ.ടി.ടി.ഇ
പടനായകരും മറ്റു നേതാക്കളും
ആർ.ഐ.എസ്. കാഹ്ലോൻ
Units involved
 ഇന്ത്യ ഇന്ത്യൻ സമാധാനസംരക്ഷണ സേന
നാശനഷ്ടങ്ങൾ
40+ കൊല്ലപ്പെട്ടു
700 പേർക്കു മുറിവേറ്റു
36 പേരെ കാണാതായി[1]
200 കൊല്ലപ്പെട്ടു,
200 പേരെ പിടികൂടി

എൽ.ടി.ടി.ഇ തീവ്രവാദികളിൽ നിന്നും ജാഫ്ന വീണ്ടെടുക്കുന്നതിനായി ഇന്ത്യൻ സമാധാന സംരക്ഷണ സേന നടത്തിയ സൈനീക നീക്കത്തിന്റെ രഹസ്യനാമമാണ് ഓപ്പറേഷൻ പവൻ. മൂന്നാഴ്ച നീണ്ടു നിന്ന കനത്ത യുദ്ധത്തിനുശേഷം, ജാഫ്ന പ്രവിശ്യ ഇന്ത്യൻ സൈന്യം എൽ.ടി.ടി.ഇ സേനയിൽ നിന്നും പിടിച്ചെടുത്തു.

പശ്ചാത്തലം

ശ്രീലങ്കയുടെ വടക്കു പടിഞ്ഞാറു മേഖലയിൽ, തമിഴർക്കു പ്രാതിനിധ്യമുള്ള മേഖലയിൽ സ്വന്തമായി ഒരു തമിഴ് പ്രവിശ്യ സ്ഥാപിക്കുക എന്നതായിരുന്നു എൽ.ടി.ടി.ഇ എന്ന വിമത സേനയുടെ ലക്ഷ്യങ്ങളിലൊന്ന്. ശ്രീലങ്കയിൽ നിരവധി ആഭ്യന്തര യുദ്ധങ്ങൾക്ക് ഇതു വഴിവെച്ചു. 1980 കളിൽ ശ്രീലങ്കയിലെ തമിഴ് വംശജരുടെ സൈര്യജീവിതം ഉറപ്പുവരുത്താനായി ഈ പ്രശ്നത്തിൽ നയപരമായും, സൈനീകപരമായും ഇടപെടാൻ ഇന്ത്യ തീരുമാനിച്ചു. 1987 ജൂലൈ 29 നു കൊളംബോയിൽ വച്ചു ഒരു ഇന്ത്യ-ശ്രീലങ്ക ഉടമ്പടി തയ്യാറാക്കുകയും, ഇരു രാജ്യങ്ങളും അതിൽ ഒപ്പു വെക്കുകയും ചെയ്തു.[2] ശ്രീലങ്കയിൽ സമാധാനം ഉറപ്പുവരുത്താൻ, ശ്രീലങ്ക സൈന്യത്തെ യുദ്ധമേഖലയിൽ നിന്നും തിരിച്ചുവിളിക്കാനും, തമിഴ് പുലികളോട് ആയുധം വെച്ചു കീഴടങ്ങുവാനും ഉടമ്പടിയിൽ കരാറായി.[3] ഇന്ത്യക്കുവേണ്ടി പ്രധാനമന്ത്രി രാജീവ് ഗാന്ധിയും, ശ്രീലങ്കൻ പ്രസിഡന്റ് ജെ.ആർ. ജയവർദ്ധനെയുമാണ് കരാറിൽ ഒപ്പു വെച്ചത്.

ഉടമ്പടിക്കു മുമ്പായി നടന്ന ചർച്ചകളിൽ യുദ്ധത്തിലേർപ്പെട്ടിരുന്ന തമിഴ് സംഘടനകളൊന്നും തന്നെ പങ്കെടുത്തിരുന്നില്ല. എന്നിരിക്കിലും, ചില സംഘടനകൾ കരാറിനെ മാനിച്ചുകൊണ്ട്, മനസ്സില്ലാ മനസ്സോടെ തങ്ങളുടെ ആയുധങ്ങൾ ഇന്ത്യൻ സമാധാന സംരക്ഷണ സേനക്കു മുമ്പിൽ അടിയറവെച്ചു യുദ്ധത്തിൽ നിന്നും പിൻമാറുന്നതായി പ്രഖ്യാപിച്ചു. എന്നാൽ തികച്ചും തീവ്രസ്വഭാവം വച്ചു പുലർത്തിയിരുന്ന എൽ.ടി.ടി.ഇ പോലുള്ള സംഘടനകൾ കരാറിനെ വകവെക്കാതെ തമിഴ് രാജ്യം എന്ന ലക്ഷ്യവുമായി മുന്നോട്ടു പോയി. ഇതു കരാറിന്റെ ലംഘനമായതിനാൽ ഒരു സൈനീക നടപടിക്കു ഇന്ത്യൻ സമാധാന സംരക്ഷണ സേന തയ്യാറായി.

സൈനീക നടപടി

ഒക്ടോബർ ഏഴിനു, ശ്രീലങ്കൻ സൈനീക നേതാക്കൾ ഓപ്പറേഷനിലൂടെ സാധ്യമാകേണ്ട ലക്ഷ്യങ്ങൾ ഇന്ത്യൻ സമാധാന സംരക്ഷണ സേനയുമായി പങ്കുവെച്ചു. പ്രധാന നിർദ്ദേശങ്ങൾ ഇതായിരുന്നു.

  • ജാഫ്നയിലെ എൽ.ടി.ടി.ഇ യുടെ റേഡിയോ / ടെലിവിഷൻ ശൃംഖല പിടിച്ചെടുക്കുകയോ നശിപ്പിക്കുകയോ ചെയ്യുക
  • എൽ.ടി.ടി.ഇ യുടെ വിവരവിനിമയ സംവിധാനം വിഛേദിക്കുക.
  • എൽ.ടി.ടി.ഇ യുടെ സാന്നിദ്ധ്യമുള്ള മേഖലയിൽ തുടർച്ചയായി പരിശോധനകൾ നടത്തി നേതാക്കളെ പിടികൂടുക.
  • ആവശ്യമെങ്കിൽ ഇന്ത്യൻ സേന ജാഫ്ന മേഖലയിൽ സമാധാനം ഉറപ്പുവരുത്താൻ കുറേ നാൾ കൂടി തുടരുക.

1987 ഒക്ടോബർ 9 നാണ് ഇന്ത്യൻ സൈന്യത്തിന്റെ ആദ്യത്തെ സൈനിക നടപടി തുടങ്ങിയത്. ജാഫ്നയിൽ സമാധാന അന്തരീക്ഷം പുനസ്ഥാപിക്കുക എന്നതായിരുന്നു ലക്ഷ്യം. എൽ.ടി.ടി.ഇ നേതാക്കളെ പിടികൂടി ജാഫ്നമേഖലയിൽ തീവ്രവാദസാന്നിദ്ധ്യം പൂർണ്ണമായും ഇല്ലാതാക്കുക എന്നതു കൂടി സൈനിക നടപടിയുടെ ഭാഗമായിരുന്നു. 9, 10 തീയതികളിലെ രാത്രി നടന്ന പോരാട്ടത്തിൽ എൽ.ടി.ടി.യുടെ താവടിയിലുള്ള റേഡിയോ നിലയവും, കൊക്കുവിൽ ഉള്ള ടെലിവിഷൻ നിലയവും ഇന്ത്യൻ സേന പിടിച്ചടുത്തു.[4] 200 ഓളം തമിഴ് പുലികളെ ഇന്ത്യൻ സേന തടവിലാക്കി.

അവലംബം

  1. Chattopadhyaya 2003, പുറം. 112
  2. "India - Srilanka accord" (PDF). United Nations. Retrieved 2016-08-25.
  3. "Looking back at the Indo-Sri Lanka Accord". The Hindu. 2010-07-29. Retrieved 2016-08-25.
  4. "Operations in the Jaffna sector". Tamilnation. Retrieved 2016-08-25.
"https://ml.wikipedia.org/w/index.php?title=ഓപ്പറേഷൻ_പവൻ&oldid=2387912" എന്ന താളിൽനിന്ന് ശേഖരിച്ചത്