"മൗറീഷ്യസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
19 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  4 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
{{CountryInfobox|
ഔദ്യോഗിക നാമം = റിപബ്ലിക് ഓഫ് മൗറീഷ്യസ്|
image_flag =Flag of Mauritius.svg|
image_coat =Coat_of_arms_of_Mauritius.svg |
image_map =LocationMauritius.png|
ആപ്തവാക്യം =സ്റ്റാർ ആൻഡ് കീ ഓഫ് ഇന്ത്യൻ ഓഷ്യൻ |
ദേശീയ ഗാനം = [[:en:Motherland (anthem)|മദർലാൻഡ്...]]|
തലസ്ഥാനം =[[പോർട്ട് ലൂയിസ്]]|
ഭാഷകൾ =[[ഇംഗ്ലീഷ്]] |
ഭരണരീതി =റിപബ്ലിക് |
footnotes = |
}}
[[ഇന്ത്യൻ മഹാസമുദ്രം|ഇന്ത്യൻ മാഹാസമുദ്രത്തിലെ]] ദ്വീപ് രാജ്യമാണ് '''മൗറീഷ്യസ്'''. [[ആഫ്രിക്ക|ആഫ്രിക്കൻ വൻ‌കരയിൽപ്പെടുന്ന]] ഈ രാജ്യം തെക്കുപടിഞ്ഞാറൻ [[ഇന്ത്യ|ഇന്ത്യൻ]] തീരത്തുനിന്നും 3,943 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നു. ആഫ്രിക്കൻ വൻ‌കരയിലെ മറ്റൊരു ദ്വീപായ [[മഡഗാസ്കർ]] മൗറീഷ്യസിന് 870 കിലോമീറ്റർ പടിഞ്ഞാറ് സ്ഥിതി ചെയ്യുന്നു. മൗറീഷ്യസ് ദീപ് കൂടാതെ കാർഗദോസ് കാരാജോസ്, രോദ്രിഗിയസ്, അഗലേഗ എന്നീ ദ്വീപസമൂഹങ്ങളും ഈ രാഷ്ട്രത്തിൽ ഉൾപ്പെടുന്നു. 2040 ചതുരശ്ര മീറ്റരിൽ വിസ്ത്തീർണ്ണമുള്ള മൗറീഷ്യസ്സിന്റെ തലസ്ഥാനം പോർട്ട് ലൂയിസ് ആണ്.
 
1810 - ൽ ഫ്രാൻസിനെ കീഴടക്കി കോളനി വാഴ്ച്ച ആരംഭിച്ച ബ്രിട്ടനിൽ നിന്നും 1968-ൽ മൗരീഷ്യസ് സ്വതംന്ത്രമായി. ഇതൊരു ജനാധിപത്യ രാഷ്ട്രമാണ്.
 
ആംഗലേയമാണ് ഔദ്യോഗിക ഭാഷയെങ്കിലും, മൗരീഷ്യൻ ക്രിയൊലെ, ഫ്രെഞ്ച് എന്നിവയും പ്രധാനമായും സംസാരിച്ചുവരുന്നു.
 
== നിരുക്തം ==
അറേബ്യൻ സഞ്ചരികളാണ് ഈ ദീപിൽ ആദ്യം എത്തിച്ചേർന്നത്. അവർ ഇതിനെ ദിനാ അരൊബി എന്നുവിളിച്ചു. 1507-ൽ പറങ്കി നാവികർ ഇവിടെ വന്നു തൂടങ്ങി. പഴയ പറങ്കി മാപ്പുകളിൽ "ക്രിനെ" എന്ന പേരിൽ ഇതിനെ കാണിക്കുന്നുണ്ട്. പറക്കനാവാത്ത "ദൊദൊ" എന്ന പക്ഷിയുടെ സാന്നിധ്യം കൊണ്ടാണിതെന്ന് വിശ്വസിക്കുന്നു. പിന്നീടെത്തിയ പറങ്കി നാവികൻ, ദോം പെദ്രൊ മാസ്കാരെൻഹസ്, ഈ ദ്വീപസമൂഹങ്ങളെ മാസ്കാരെൻസ് എന്നു വിളിച്ചു. 1598-ൽ നാവിക സേനാപതി വൈബ്രാൻഡ് വാൻ വാർവിക്കിന്റെ നേതൃതത്തിൽ ഡച്ച് പടവ്യൂഹം "ഗ്രാൻഡ് തുറമുഖത്ത്" എത്തിച്ചേരുകയും ദ്വീപിനെ മൗറീഷ്യസ് നാമകരണം ചെയ്യുകയും ചെയ്തു. 1715-ൽ ചുറ്റുമുള്ള ദ്വീപുകൾ കയ്യടക്കിയിരുന്ന ഫ്രാൻസ് മൗറീഷ്യസിനേയും സ്വന്തമാക്കി ഐലെ ദെ ഫ്രാൻസ് നാമകരണം ചെയ്തു. 1810-ൽ ഫ്രാൻസിനെ കീഴടക്കി വെള്ളക്കാർ ദ്വീപിനെ സ്വന്തമാക്കി മൗറീഷ്യസ് എന്നു നാമകരണം ചെയ്തു.
 
== ചരിത്രം ==
സർ റോബർട്ട് ഫാർക്കരിന്റേ നേത്രുതത്തിൽ തുടങ്ങിയ ഭരണം സത്വരമായ സാമൂഹിക സാമ്പത്തിക നേട്ടത്തിന് സാക്ഷ്യം വഹിച്ചു. 1835-ൽ അടിമത്തം നിർത്തലാക്കി. ഇതു ആഫ്രിക്കൻ അടിമകൾക്കു പകരം ഇന്ത്യയിൽ നിന്നും തൊഴിലാളികളെ വരുത്താൻ കാരണമായി. അവർ പ്രധാനമായും കരിമ്പിൻ തടങ്ങൾ, നിർമ്മാണശാലകൾ, ഗതാഗതമേഖല, കെട്ടിട നിർമ്മാണമേഖല, എന്നിവിടങ്ങലിൽ പണിയെടുത്തു.
 
ഇന്ത്യക്കാർ പ്രധാനമായും കൊൽകത്ത, ചെന്നൈ, മുംബൈ എന്നിവിടങ്ങളിൽ നിന്നായിരുന്നു. ആദ്യസമൂഹം 1721-ൽ ബംഗാൾ, പുതുച്ചേരി എന്നിവിടങ്ങളിൽ നിന്നായിരുന്നു. പ്രധാനമായും ബഗാളികളും തമിഴരും. ലൂയിസ് തുറമുഖം മൂന്ന് മേഖലയായി തിരിച്ചിരുന്നു, ഇന്ത്യക്കാർ 'ക്യാംപ് ദെ മലബാർ' എന്ന കിഴക്കൻ പ്രാന്തപ്രദേശത്തായിരുന്നു. അതുകൂടാതെ, [[മഡഗാസ്കർ]], ആഫ്രിക്കയുടെ തെക്കും കിഴക്കും, മൊസാംബിക്ക്, കോമരി ദ്വീപ് എന്നിവിടങ്ങളിൽ നിന്ന് ധാരാളം
കുടിയേറ്റക്കാരും ഉണ്ടായിരുന്നു. പിന്നീട് വ്യാപാരികളായ ചൈനീസ് കുടിയേറ്റക്കാരും എത്തിയതോടെ ദ്വീപ് എഷ്യക്കാരാൽ പ്രബലമായി.വികസിച്ചുവന്ന വിപണനസാദ്ധ്യത ധാരാളം വടക്കേ ഇന്ത്യൻ വ്യാപാരികളെ അങ്ങോട്ടു ആകർക്ഷിച്ചു.
 
== രാഷ്ട്രീയം ==
ഒരു ജനാധിപത്യ രാജ്യമായാണ്‌ ഭരണഘടന മൗറീഷ്യസിനെ വിഭാവനം ചെയ്യുന്നത്‌.[.... .
 
== ഭൂമിശാസ്ത്രം ==
 
== പരിസ്ഥിതി ==
ഉഷ്‌ണമേഖലയിലുള്ള കാലാവസ്ഥയാണ് കാടുകളാലും മരങ്ങളാലും ചുറ്റപ്പെട്ട തീരപ്രദേശങ്ങളിൽ അനുഭവപ്പെടുന്നത്. കാലികമായ ചക്രവാതം ജന്തു-സസ്യജാലങ്ങൾക്ക് വിനാശകരമാകുമെങ്കിലും, അവ ദ്രുതഗതിയിൽ അതിനെ തരണം ചെയ്യാറുണ്ട്. ലോകത്തിൽ എറ്റവും ശുദ്ധമായ വായുവാണ് മൗറീഷ്യസിലേത്. ലോകാരോഗ്യസംഘടന പ്രസിദ്ധികരിച്ച വായു ഗുണനിലവാര സുചികയിൽ മൗറീഷ്യസിന് രണ്ടാം സ്ഥാനമാണുള്ളത്.
 
ദക്ഷിണായനരേഖയിൽ സ്ഥിതി ചെയ്യുന്നതുകൊണ്ട്, ഉഷ്‌ണമേഖലയിലെ കാലവസ്ഥയാണ്. പ്രധാനമായും രണ്ടു ഋതുക്കൾ: നവംബർ മുതൽ എപ്രിൽ വരെ നീണ്ടുനിൽക്കുന്ന ഈർപ്പമുള്ള ഉഷ്‌ണകാലം, ഈ സമയത്തെ ശരാശരി താപനില 24.7° ആണ്, ജുൺ മുതൽ സെപ്ത്ംബർ വരെ ഉണങ്ങി വരണ്ടു തണുപ്പുള്ള ശൈത്യവും, ഈ സമയത്തെ ശരാശരി താപനില 20.4° ആണ്. എറ്റവും ചൂടൂള്ള സമയം ജനുവരിയും ഫബ്രുവരിയുമാണ്, ശരാശരി, പകലത്തെ ഉയർന്ന താപനില 29.2°. എറ്റവും കൂടുതൽ തണുപ്പ് അനുഭവപ്പെടുന്നത് ജൂലായ്-ഓഗസ്റ്റ് മാസങ്ങളിലാണ്, ശരാശരി, രാത്രിയിലെ എറ്റവും എറ്റവും കുറഞ്ഞ താപനില 16.4°. വർഷത്തിൽ തീരങ്ങളിൽ 900മിമീ-ഉം സമതലങ്ങളിൽ 1500മിമീ-ഉം മഴ ലഭിക്കാറുണ്ട്. മഴ പ്രധാനമായും ലഭിക്കുന്നതു വേനൽക്കാലത്താണ്.
 
{{Africa-geo-stub}}
268

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2383911" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി