"ആർദ്രത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
3,906 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
ആപേക്ഷിക ആര്‍ദ്രത എന്നത്‌ അന്തരീക്ഷവായുവിലെ ആകെ ആര്‍ദ്രതയുടെ അളവാണെന്ന് പലപ്പോഴും തെറ്റിദ്ധരിക്കപ്പെടാറുണ്ട്‌. അന്തരീക്ഷവായുവിന്‌ ഉള്‍ക്കൊള്ളാന്‍ പറ്റുന്ന നീരാവിയുടെ അളവ്‌ ഓരോ താപനിലയിലും വ്യത്യസ്തമാണ്‌. വായുവിന്റെ താപനില കൂടുംതോറും നീരാവിയെ ഉള്‍ക്കൊള്ളാനുള്ള കഴിവും വര്‍ദ്ധിക്കുന്നു.
 
ഉദാഹരണത്തിന്‌, 17.5 ഡിഗ്രി സെല്‍ഷ്യസില്‍ ഒരു ഘനമീറ്റര്‍ (cubic metre) അന്തരീക്ഷവായുവിന്‌ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന നീരാവിയുടെ അളവ്‌ 15 ഗ്രാം ആണ്‌. 25 ഡിഗ്രി സെല്‍ഷ്യസില്‍ ഇത്‌ 23 ഗ്രാമും, 30 ഡിഗ്രി സെല്‍ഷ്യസില്‍ ഇത്‌ 30 ഗ്രാമും ആയി വര്‍ദ്ധിക്കുന്നു. ഇങ്ങനെ ഒരു പ്രത്യേക താപനിലയില്‍, വായുവിന്‌ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന പരമാവധി നീരാവിയുടെ അളവിനെ കേവല ആര്‍ദ്രത (absolute humidity) എന്നു വിളിക്കുന്നു. കേവല ആര്‍ദ്രതയില്‍ എത്തിനില്‍ക്കുന്ന വായുവിന്റെ ആര്‍ദ്രത നൂറുശതമാനം ആയിരിക്കും. ഇങ്ങനെ 100% ആര്‍ദ്രതയെത്തുന്ന സാഹചര്യങ്ങള്‍ സാധാരണ ദിവസങ്ങളില്‍ തുലോം കുറവാണ്‌. അതുകൊണ്ട്‌, കാലാവസ്ഥയില്‍ അന്തരീക്ഷ ആര്‍ദ്രതയെപ്പറ്റി പറയുമ്പോള്‍, ആ ദിവസത്തെ അന്തരീക്ഷ താപനിലയില്‍ വായുവിന്‌ ഉള്‍ക്കൊള്ളാന്‍ സാധിക്കുമായിരുന്ന കേവല ആര്‍ദ്രതയുടെ (absolute humidity) എത്ര ശതമാനം ആര്‍ദ്രതയാണ്‌ ഇപ്പോള്‍ നിലവിലുള്ളത്‌ എന്നാണ്‌ പറയാറുള്ളത്‌. അതിനെയാണ്‌ ആപേക്ഷിക ആര്‍ദ്രത എന്നു വിളിക്കുന്നത്‌.
 
ചുരുക്കത്തില്‍
 
Relative humidity = (measured humidity at a particular temp / absolute humidity at that temp) x 100
 
മേല്‍പ്പറഞ്ഞ ഉദാഹരണത്തില്‍ നിന്നു നോക്കുകയാണെങ്കില്‍, 15 ഗ്രാം നീരാവി ഇപ്പോള്‍ അന്തരീക്ഷത്തിലുണ്ട്‌ എന്നിരിക്കട്ടെ. ഇപ്പോഴത്തെ താപനില 17.5 ഡിഗ്രി സെല്‍ഷ്യസാണെങ്കില്‍ ഇപ്പോഴത്തെ റിലേറ്റീവ്‌ ഹ്യുമിഡിറ്റി 100%. അതേ ആര്‍ദ്രതയില്‍ (15 g/cub.metre) താപനില 25 ഡിഗ്രിയാണെങ്കില്‍ ഇപ്പോഴത്തെ റിലേറ്റീവി ഹ്യുമിഡിറ്റി 65% ഉം താപനില 30 ഡിഗ്രി സെല്‍ഷ്യസാണെങ്കില്‍ റിലേറ്റീവി ഹ്യുമിഡിറ്റി 50% ഉം ആണ്‌ എന്നുപറയാം. ചുരുക്കത്തില്‍, 30 ഡിഗ്രിസെല്‍ഷ്യസിലെ 60% റിലേറ്റീവി ഹ്യുമിഡിറ്റിയും 50 ഡിഗ്രിസെല്‍‌ഷ്യസിലെ 60% റിലേറ്റീവ് ഹ്യുമിഡിറ്റിയും ഒരേ അളവ് നീരാവിയെ അല്ല പ്രതിനിധീകരിക്കുന്നത്.
 
 
 
 
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/237824" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി