"ആറ്റൂർ രവിവർമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) replace archive.today -> archive.is (domain archive.today blocked by onlinenic)
വരി 70: വരി 70:
[[വർഗ്ഗം:കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചവർ]]
[[വർഗ്ഗം:കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചവർ]]
[[വർഗ്ഗം:വിവർത്തനത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചവർ]]
[[വർഗ്ഗം:വിവർത്തനത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചവർ]]
[[വർഗ്ഗം:ഉള്ളൂർ അവാർഡ് ലഭിച്ചവർ]]





15:41, 8 ജൂൺ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ആറ്റൂർ രവിവർമ്മ
ജനനം (1930-10-27) 27 ഒക്ടോബർ 1930  (93 വയസ്സ്)
ആറ്റൂർ, തൃശ്ശൂർ, കേരളം
ദേശീയതഇന്ത്യൻ
Genreകവിത, വിവർത്തനം
അവാർഡുകൾഎഴുത്തച്ഛൻ പുരസ്കാരം(2012)[1]

മലയാളത്തിലെ പ്രമുഖനായ കവിയും, വിവർത്തകനുമാണ് ആറ്റൂർ രവിവർമ്മ. കേരള സാഹിത്യ അക്കാദമി പുരസ്കാരം, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം, എഴുത്തച്ഛൻ പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.[2]

ജീവിതരേഖ

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ആറ്റൂർ എന്ന ഗ്രാമത്തിൽ 1930 ഡിസംബർ 27 ന് കൃഷ്ണൻ നമ്പൂതിരിയുടെയും അമ്മിണിയമ്മയുടെയും മകനായാണ് അദ്ദേഹം ജനിച്ചത്. മലയാളത്തിൽ ബിരുദാനന്തര ബിരുദം. വിവിധ ഗവണ്മെന്റ് കോളേജുകളിൽ മലയാളം പ്രൊഫസറായി സേവനമനുഷ്ഠിച്ചതിനുശേഷം വിരമിച്ച അദ്ദേഹം ഇപ്പോൾ തൃശ്ശൂരിൽ കുടുംബസമേതം താമസിക്കുന്നു.

അമേരിക്ക,യു.എ.ഇ എന്നീ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. സാഹിത്യ അക്കാദമി ജനറൽ കൌൺസിലിൽ 2002 മുതൽ 2007 വരെ അംഗമായിരുന്നു. 1976 മുതൽ 1981 വരെ കോഴിക്കോട് സർവ്വകലാശാലാ സിണ്ടിക്കേറ്റ് മെമ്പർ ആയിരുന്നു.1996ൽ ആറ്റൂർ രവിവർമ്മയുടെ കവിതകൾ എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു

കവിതകൾ

തമിഴിൽ നിന്നുമുള്ള വിവർത്തനങ്ങൾ

  • ജെ.ജെ ചില കുറിപ്പുകൾ (നോവൽ , സുന്ദര രാമസ്വാമി)
  • ഒരു പുളിമരത്തിന്റെ കഥ (നോവൽ , സുന്ദര രാമസ്വാമി)
  • രണ്ടാം യാമങ്ങളുടെ കഥ ( നോവൽ , സെൽമ)
  • നാളെ മറ്റൊരു നാൾ മാത്രം (നോവൽ , ജി.നാഗരാജൻ )
  • പുതുനാനൂറ് (59 ആധുനിക കവികളുടെ കവിതകൾ )
  • ഭക്തികാവ്യം ( നായനാർമാരുടെയും ആഴ്വാർമാരുടെയും വിവർത്തനങ്ങൾ )

എഡിറ്റു ചെയ്ത പുസ്തകങ്ങൾ

  • പുതുമൊഴി വഴികൾ (യുവ കവികളുടെ കവിതകൾ )

പുരസ്കാരങ്ങൾ

അവലംബം

  1. 1.0 1.1 "ആറ്റൂർ രവിവർമയ്ക്ക് എഴുത്തച്ഛൻ പുരസ്‌കാരം". മാതൃഭൂമി. Retrieved 22 നവംബർ 2012.
  2. "നിനച്ചിരിക്കാതെ കിട്ടിയ പിറന്നാൾ സമ്മാനം". മംഗളം. Retrieved 3 മാർച്ച് 2015.
  3. "പ്രേംജി പുരസ്‌കാരം ആറ്റൂർ രവിവർമ്മക്ക്‌". മാതൃഭൂമി. Retrieved നവംബർ 11, 2008.
  4. http://www.mathrubhumi.com/books/awards.php?award=19
  5. സാഹിത്യവിവർത്തനത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ.

പുറത്തേക്കുള്ള കണ്ണികൾ


"https://ml.wikipedia.org/w/index.php?title=ആറ്റൂർ_രവിവർമ്മ&oldid=2361817" എന്ന താളിൽനിന്ന് ശേഖരിച്ചത്