"പൂക്കാട്ടിക്കര കാരമുക്ക് ശിവ-വിഷ്ണു-ഭഗവതിക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തിരുത്ത്
(ചെ.) Vishalsathyan19952099 എന്ന ഉപയോക്താവ് പൂക്കാട്ടിക്കര കാരമുക്ക് ഭഗവതി എന്ന താൾ [[പൂക്കാട്ടിക്കര കാരമുക്ക്...
(വ്യത്യാസം ഇല്ല)

17:41, 5 ജൂൺ 2016-നു നിലവിലുണ്ടായിരുന്ന രൂപം

പൂക്കാട്ടിക്കര ശിവക്ഷേത്രവും കാരമുക്ക്‌ ഭഗവതിക്ഷേത്രവും ചേർന്നതാണിത്. രണ്ടേക്കർ വരുന്ന കാരമുക്ക് കുളത്തിന്റെ കരയിലാണ് ഈ ക്ഷേത്രം. കാർത്ത്യായനി ഭഗവതിയും സഹോദരൻ കൃഷ്ണനുമാണ് കാരമുക്ക് ക്ഷേത്രത്തിലെ പ്രതിഷ്ഠകൾ. ശിവനും ഇടമ്പിരി ഗണപതിയും നന്ദിയുമാണ് പൂക്കാട്ടിക്കര ക്ഷേത്രത്തിലെ പ്രതിഷ്ഠകൾ. ഇവിടെ രണ്ടു വലിയ വട്ടശ്രീകോവിലുകളും ഒരു ചെറിയ വട്ടശ്രീകോവിലുമുണ്ട്, കൂടാതെ രണ്ടു വലിയ ബലിക്കല്ലുകളും ഒരു ചെരിയ ബലിക്കല്ലുമുണ്ട്.

പരശുരാമൻ പ്രതിഷ്ഠ നടത്തിപ്പോയ ഈ ക്ഷേത്രത്തിലെ മറ്റു പ്രവർത്തികൾ ചെയ്തത് ഖര മഹർഷിയായിരുന്നു. ഖരമുക്കാണ് കാരമുക്കായതെന്നും പറയുന്നു.[1]

ശൂർപ്പണഖയെ അംഗഭംഗം വരുത്തിയ ലക്ഷ്മണനുമായി ശുർപ്പണഖയുടെ അർദ്ധ സഹോദരൻ ഘരൻ ഇവിടെ വച്ച് വളരെ കാലം യുദ്ധം ചെയ്തിട്ടുണ്ട്. ധാരളം മുറിവുമായി ഖരൻ ഇവിടത്തെ കുളത്തിൽ അഭയം പ്രാപിച്ചുവത്രെ.[2]

തൃശ്ശൂർ പൂരം കൂടാതെ ശിവരാത്രി, അഷ്ടമിരോഹിണി, തിരുവാതിര, കുചേലദിനം, ഗണേശചതുർഥി, കാർത്തിക എന്നിവയും ആഘോഷിക്കുന്നു.

പൂരദിവസം കാലത്ത് 5.00 മണിക്ക് നാദസരവും നടപാണ്ടിയുമായി കുളശ്ശേരി നരസിംഹക്ഷേത്രത്തിലെത്തും. മൂന്നു ആനകളും 60 കലാകാരന്മാരടങ്ങുന്ന നാദസരവുമായി 8.00 മണിക്ക് മണികണ്ഠനാൽ പന്തലിലെത്തും. 9 ആനകളും 100ൽ പരം കലാകാരന്മാരുമായി പാണ്ടിമേളം തുടങ്ങും അത് 9.30ന് ശ്രീമൂല സ്ഥാനത്ത് ആവസാനിക്കും. ദേവി അകത്തു കടന്ന് വടക്കുംനാഥനെ വണങ്ങി തെക്കെഗോപുരം വഴി പുറത്ത് കടക്കും. ദേവി, ശക്തൻ തമ്പുരാൻ പ്രതിമയെ ചുറ്റി കുളശ്ശേരി ക്ഷേത്രത്തിലേക്ക് മടങ്ങും.

വൈകീട്ട് ഏഴുമണിക്ക് കാലത്തെ പോലെ ആവർത്തിക്കുകയും 10 മണിക്ക് ശ്രീമൂലസ്ഥാനത്ത് മേളം അവസാനിപ്പിക്കുകയും 11 മണിക്ക് ദേവി മടങ്ങുകയും ചെയ്യും. പിറ്റേന്ന് ആറാട്ടും ഉത്രം വിളക്കിനും ഉത്രം പാട്ടിനും ശേഷം ആന കൊടിമരം പിഴുതെടുക്കും.

  1. പേജ് 2, മാതൃഭൂമി നഗരം സപ്ലിമെന്റ്, മേയ്8,2014
  2. പേജ് 2, മാതൃഭൂമി നഗരം സപ്ലിമെന്റ്, മേയ്8,2014