"ലോക പരിസ്ഥിതി ദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
മുദ്രാവാക്യം
വരി 6: വരി 6:
==പരിസ്ഥിതിദിന സന്ദേശങ്ങൾ==
==പരിസ്ഥിതിദിന സന്ദേശങ്ങൾ==
{| class="wikitable" style="text-align:center"
{| class="wikitable" style="text-align:center"
|+ വർഷം ! പരിസ്ഥിതിദിന സന്ദേശങ്ങൾ
|+പരിസ്ഥിതിദിന സന്ദേശങ്ങൾ ! വർഷം
|-
[
|2016||ജീവിതത്തിനായി വന്യമായി പോകൂ, നിയമവിരുദ്ധ വന്യജീവി കടത്തിനെതിരെ അസഹിഷ്ണരാവൂ <br>(Go Wild for Life ZERO TOLERANCE FOR THE ILLEGAL WILDLIFE TRADE.) <ref>http://www.wed2016.com/content/go-wild-for-life</ref>
|-
|2015||700 കോടിസ്വപ്നങ്ങൾ ഒരേ ഒരു ഭൂമി ഉപഭോഗം കരുതലോടെ
|2015||700 കോടിസ്വപ്നങ്ങൾ ഒരേ ഒരു ഭൂമി ഉപഭോഗം കരുതലോടെ
|-
|2014||നിങ്ങളുടെ ശബ്ദമാണ് ഉയർത്തേണ്ടത്. സമുദ്ര നിരപ്പല്ല (raise your voice not the sea level)<ref>http://www.unep.org/wed/take-action/find-out-how/</ref>
|2014||നിങ്ങളുടെ ശബ്ദമാണ് ഉയർത്തേണ്ടത്. സമുദ്ര നിരപ്പല്ല (raise your voice not the sea level)<ref>http://www.unep.org/wed/take-action/find-out-how/</ref>
|-2013|| ചിന്തിക്കുക,ഭക്ഷിക്കുക,പാഴാക്കാതിരിക്കുക (Think,Eat,Save) <ref>http://www.unep.org/wed/theme/</ref>
|-2013|| ചിന്തിക്കുക,ഭക്ഷിക്കുക,പാഴാക്കാതിരിക്കുക (Think,Eat,Save) <ref>http://www.unep.org/wed/theme/</ref>

01:14, 5 ജൂൺ 2016-നു നിലവിലുണ്ടായിരുന്ന രൂപം

എല്ലാ വർഷവും ജൂൺ 5 ആണ് ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത്. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയാണ് 1972 മുതൽ ഈ ദിനാചരണം ആരംഭിച്ചത്.

ദിവസേന അന്തരീക്ഷത്തിലെത്തിച്ചേരുന്ന കാർബൺ ഡൈഓക്സൈഡ്, മീഥേൻ, നൈട്രസ് ഓക്സൈഡ്, ക്ലോറോ ഫ്ലൂറോ കാർബണുകൾ എന്നീ വാതകങ്ങളുടെ അളവ് കൂടിക്കൊണ്ടിരിക്കുന്നു. ഇവ ഓസോൺ പാളികളുടെ തകർച്ചയ്ക്കു കാരണമാകുകയും തന്മൂലം ആഗോളതാപനം ഉണ്ടാകുകയും ചെയ്യുന്നു. മരങ്ങളും കാടുകളും സംരക്ഷിക്കുക, വനപ്രദേശങ്ങൾ വിസ്തൃതമാക്കാൻ ശ്രമിക്കുക, അതുവഴി ആഗോള പാർസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക എന്നതാണ് പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം. ‘കാർബൺ ന്യൂട്രാലിറ്റി’ കൈവരിക്കുക വഴി ഓസോൺ വിള്ളലിനു കാരണമാവുകയും ആഗോളതാപനം ഉണ്ടാക്കുകയും ചെയ്യുന്ന ഗ്രീൻ ഹൌസ് വാതകങ്ങൾ പരമാവധി കുറയ്ക്കാനുള്ള ശേഷി കൈവരിക്കുകയുമാണ് ഉദ്ദേശിക്കുന്നത്.

പരിസ്ഥിതിദിന സന്ദേശങ്ങൾ

വർഷം  ! പരിസ്ഥിതിദിന സന്ദേശങ്ങൾ
2016 ജീവിതത്തിനായി വന്യമായി പോകൂ, നിയമവിരുദ്ധ വന്യജീവി കടത്തിനെതിരെ അസഹിഷ്ണരാവൂ
(Go Wild for Life ZERO TOLERANCE FOR THE ILLEGAL WILDLIFE TRADE.) [1]
2015 700 കോടിസ്വപ്നങ്ങൾ ഒരേ ഒരു ഭൂമി ഉപഭോഗം കരുതലോടെ
2014 നിങ്ങളുടെ ശബ്ദമാണ് ഉയർത്തേണ്ടത്. സമുദ്ര നിരപ്പല്ല (raise your voice not the sea level)[2]
2012 ഹരിത മിതവ്യയത്വം: താങ്കൾ അതിൽ ഉൾപ്പെടുന്നുണ്ടോ? (Green Economy: Does it include you?)
2011 വനങ്ങൾ, പ്രകൃതി നമ്മുടെ സമ്പത്ത്
2010 അനേകം ജീവജാതികൾ, ഒരു ഗ്രഹം, ഒരു ഭാവി
2009 നിങ്ങളുടെ ഗ്രഹത്തിന് നിങ്ങളെ വേണം, കാലാവസ്ഥാമാറ്റത്തിനെതിരെ ഒന്നിക്കാൻ
2008 ശീലത്തെ തൊഴിച്ച് മാറ്റുക, കാർബൺ രഹിത സമൂഹത്തിന്
2007 മഞ്ഞുരുകുന്നത് ഒരു പൊള്ളുന്ന വിഷയം
2006 കരഭൂമിയെ മരുഭൂമിയാക്കരുതേ (Don't Desert Dry Lands)
2005 നഗരങ്ങളെ ജീവിതയോഗ്യമാക്കുക, ഭൂമിക്കിവേണ്ടി ഒരു ആസൂത്രണ പദ്ധതി (Green Cities, For the Planet)
2004 ആവശ്യമുണ്ട് മഹാസമുദ്രങ്ങളെ, ജീവനോടെ കാണുമോ ആവോ (Wanted Seas, and Oceavs Dead or Alive)
2003 വെള്ളം, അതിനുവേണ്ടി 2000കോടി ജനങ്ങൾ കേഴുന്നു (Water, two billion people are crying for it)
2002 ഭൂമിക്കൊരവസരം നൽകുക (Give Earth a Chance)
2001 ജീവിതത്തിനായ് ലോകത്തെത്തമ്മിൽ ബന്ധിപ്പിക്കുക (Connect with the World Wide Web of Life) [4]
2000 2000ആമാണ്ട് പരിസ്ഥിതി സഹസ്രാബ്ദം, ഇതാണ് പ്രവർത്തിക്കേണ്ട സമയം

ലോകപരിസ്ഥിതി ദിനം 2011

2011 ലോകപരിസ്ഥിതി ദിനാചരണത്തിലെ ആതിഥേയരാജ്യമായി ഇന്ത്യയെ യു.എൻ. പ്രഖ്യാപിച്ചിരുന്നു[5]. ഇന്ത്യക്ക് ആദ്യമായാണ് ഈ അവസരം ലഭിക്കുന്നത്. യു.എൻ. പരിസ്ഥിതി വിഭാഗം യുണൈറ്റഡ് നേഷൻസ് എൻവയൺമെന്റ് പ്രോഗ്രാമിന്റെ (U.N.E.P) അധികൃതരാണ് ഇന്ത്യയെ തിരഞ്ഞെടുത്തത്. കാട് നിങ്ങളുടെ പ്രകൃതി പരിചാരകൻ എന്നതാണ് 2011-ലെ ലോകപരിസ്ഥിതി ദിനത്തിന്റെ മുദ്രാവാക്യം.

ലോകപരിസ്ഥിതി ദിനം 2012

ലോകപരിസ്ഥിതി ദിനം 2013

2013 ലെ ലോകപരിസ്ഥിതി ദിനാചരണത്തിന് യു.എൻ.ഇ.പി നിർദ്ദേശിച്ചിട്ടുള്ള വിഷയം "ചിന്തിക്കുക , തിന്നുക , സംരക്ഷിക്കുക ; നിങ്ങളുടെ തീറ്റപ്പാട് കുറയ്ക്കുക" (Think Eat Save; Reduce your food print )എന്നതാണ്.

ലോകപരിസ്ഥിതി ദിനം 2015

2015 ലെ ലോകപരിസ്ഥിതി ദിനാചരണത്തിന് യു.എൻ.ഇ.പി നിർദ്ദേശിച്ചിട്ടുള്ള വിഷയം "700 കോടിസ്വപ്നങ്ങൾ ഒരേ ഒരു ഭൂമി ഉപഭോഗം കരുതലോടെ" എന്നതാണ്.

ലോക പരിസ്ഥിതി ദിനം 2016

"Fight against the illegel trade in wild life"എന്നതാണ് 2016 ലോക പരിസ്ഥിതി ദിനത്തിന്റെ മുദ്രാവാക്യം.അംഗോളയാണ് ആതിഥേയ രാജ്യം.വനത്തിലെ ജീവിതത്തിനു നേരെയുള്ള കൈയേറ്റങ്ങൾ അവസാനിപ്പിക്കാൻ ഊർജിതമായി നാം പരിശ്രമിക്കേണ്ടതുണ്ട്.അതാണ് ഈയൊരു മുദ്രാവാക്യത്തിലൂടെ യു.എൻ.ഇ.പി ഉദ്ദേശിക്കുന്നത്.

അവലംബം

  • ദേശാഭിമാനി അക്ഷരമുറ്റം 2012 മെയ് 29 ചൊവ്വ

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=ലോക_പരിസ്ഥിതി_ദിനം&oldid=2360105" എന്ന താളിൽനിന്ന് ശേഖരിച്ചത്