"കെ.പി.എ.സി. ലളിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
(ചെ.)No edit summary
വരി 87: വരി 87:
:* 2002- ''വാൽക്കണ്ണാടി''
:* 2002- ''വാൽക്കണ്ണാടി''


ഇതുവരെ [[മലയാള ചലചിത്രം|മലയാളത്തിലും]] [[തമിഴ് ചലച്ചിത്രം|തമിഴിലും]] കൂടി ഏകദേശം 500 ലധികം ചിത്രങ്ങളിൽ ലളിത അഭിനയിച്ചു കഴിഞ്ഞു.<ref>Weblokam-[http://www.weblokam.com/cinema/profiles/0502/25/1050225031_2.htm Profile: Page 2]</ref>. ഇപ്പോഴും അഭിനയിച്ചുകൊണ്ടിരിക്കുന്ന ലളിത മലയാളചലച്ചിത്ര വേദിയിലെ ഒരു മികച്ച നടിയാണ്.<ref>msn.co.in-[http://content1.msn.co.in/Entertainment/SouthCinema/SOUTHCINEMAGal_131007_1349.htm K P A C Lalitha bags another award]</ref>.
ഇതുവരെ [[മലയാള ചലചിത്രം|മലയാളത്തിലും]] [[തമിഴ് ചലച്ചിത്രം|തമിഴിലും]] കൂടി ഏകദേശം 500 ലധികം ചിത്രങ്ങളിൽ ലളിത അഭിനയിച്ചു കഴിഞ്ഞു.<ref>Weblokam-[http://www.weblokam.com/cinema/profiles/0502/25/1050225031_2.htm Profile: Page 2]</ref>. ഇപ്പോഴും അഭിനയിച്ചുകൊണ്ടിരിക്കുന്ന ലളിത മലയാളചലച്ചിത്രവേദിയിലെ ഒരു മികച്ച നടിയാണ്.<ref>msn.co.in-[http://content1.msn.co.in/Entertainment/SouthCinema/SOUTHCINEMAGal_131007_1349.htm K P A C Lalitha bags another award]</ref>.


മകൻ - സിദ്ധാ‍ർഥ് ''നമ്മൾ'' എന്ന സിനിമയിൽ അഭിനയിച്ചു. പിന്നീട് ഇപ്പോൾ പ്രമുഖ സംവിധായകൻ [[പ്രിയദർശൻ|പ്രിയദർശന്റെ]] കീഴിൽ സഹ സംവിധായകനായി ജോലി നോക്കുന്നു.
മകൻ - സിദ്ധാ‍ർഥ് ''നമ്മൾ'' എന്ന സിനിമയിൽ അഭിനയിച്ചു. പിന്നീട് ഇപ്പോൾ പ്രമുഖ സംവിധായകൻ [[പ്രിയദർശൻ|പ്രിയദർശന്റെ]] കീഴിൽ സഹ സംവിധായകനായി ജോലി നോക്കുന്നു.

02:28, 27 മാർച്ച് 2016-നു നിലവിലുണ്ടായിരുന്ന രൂപം

കെ. പി. എ. സി. ലളിത
പ്രമാണം:Kpac lalitha.jpg
കെ. പി. എ. സി. ലളിത
ശാന്തം (2000) എന്ന സിനിമയിൽ
ജനനം
മഹേശ്വരി അമ്മ
തൊഴിൽഅഭിനേത്രി
സജീവ കാലം1970 - ഇതുവരെ
ജീവിതപങ്കാളി(കൾ)ഭരതൻ
കുട്ടികൾസിദ്ധാർഥ്, ശ്രീക്കുട്ടി
മാതാപിതാക്ക(ൾ)കെ. അനന്തൻ നായർ
ഭാർഗവി അമ്മ

മലയാളചലച്ചിത്ര നടി. യഥാർത്ഥ പേര്-മഹേശ്വരിയമ്മ. കെ.പി.എ.സി.-യുടെ നാടകങ്ങളിലൂടെ കലാരംഗത്ത് സജീവമായ ലളിത തോപ്പിൽ ഭാസിയുടെ കൂട്ടുകുടുംബത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് എത്തിയത്.

1978-ൽ ചലച്ചിത്രസംവിധായകൻ ഭരതന്റെ ഭാര്യയായി. രണ്ടുതവണ മികച്ച സഹനടിക്കുള്ള ദേശീയപുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. മകൻ സിദ്ധാർത്ഥ് ചലച്ചിത്രനടനാണ്.

ജീവചരിത്രം

ആലപ്പുഴയിലെ കായംകുളം എന്ന സ്ഥലത്താണ് ലളിത ജനിച്ചത്. ജനന നാമം മഹേശ്വരി അമ്മ എന്നായിരുന്നു. പിതാ‍വ് - കടയ്ക്കത്തറൽ വീട്ടിൽ കെ. അനന്തൻ നായർ, മാതാവ്- ഭാർഗവി അമ്മ. ഒരു സഹോദരൻ- കൃഷ്ണകുമാർ, സഹോദരി - ശ്യാമള. വളരെ ചെറുപ്പ കാലത്ത് തന്നെ കലാമണ്ഡലം ഗംഗാധരനിൽ നിന്ന് നൃത്തം പഠിച്ചു. 10 വയസ്സുള്ളപ്പോൾ തന്നെ നാടകത്തിൽ അഭിനയിച്ചു തുടങ്ങിയിരുന്നു.[1]. ഗീതയുടെ ബലി ആയിരുന്നു ആദ്യത്തെ നാടകം . പിന്നീട് അക്കാലത്തെ കേരളത്തിലെ പ്രമുഖ നാടകസംഘമായിരുന്ന കെ. പി. എ. സി (K.P.A.C.(Kerala People's Arts Club) യിൽ ചേർന്നു. അന്ന് ലളിത എന്ന പേർ സ്വീകരിക്കുകയും പിന്നീട് സിനിമയിൽ വന്നപ്പോൾ കെ. പി. എ. സി എന്നത് പേരിനോട് ചേരുകയും ചെയ്തു. ആദ്യ് സിനിമ തോപ്പിൽ ഭാസി സംവിധാനം ചെയ്ത കൂട്ടുകുടുംബം എന്ന നാടകത്തിന്റെ സിനിമാവിഷ്കരണത്തിലാണ്. പിന്നീട് ഒരു പാട് നല്ല സിനിമകളിൽ അഭിനയിക്കുകയുണ്ടായി.

അക്കാലത്തെ ചില എടുത്തു പറയാവുന്ന ചിത്രങ്ങൾ

  • സ്വയം വരം
  • അനുഭവങ്ങൾ പാളിച്ചകൾ
  • ചക്രവാളം
  • കൊടിയേറ്റം

1978 ൽ പ്രമുഖ സംവിധായകനായ ഭരതനെ വിവാഹം ചെയ്തു.[2]. അതിനു ഒരു ഇടവേളക്കു ശേഷം 1983 ൽ കാറ്റത്തെ കിളിക്കൂട് എന്ന ചിത്രത്തിൽ അഭിനയിച്ചു.

ലളിതയുടെ രണ്ടാം വരവിലെ ചില പ്രധാന ചിത്രങ്ങൾ

  • 1986-സന്മനുസുള്ളവർക്ക് സമാധാനം
  • 1988-പൊൻ മുട്ടയിടുന്ന താറാവ്
  • 1989-മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു
  • 1989-വടക്കുനോക്കി യന്ത്രം
  • 1989-ദശരഥം
  • 1993-വെങ്കലം
  • 1991-ഗോഡ് ഫാദർ
  • 1991-അമരം
  • 1993-വിയറ്റ്നാം കോളനി
  • 1995-സ്ഫടികം
  • 1997-അനിയത്തി പ്രാവ്

1998 ജൂലൈ 29 ന് ഭർത്താവായ ഭരതൻ മരിക്കുകയും സിനിമയിൽ നിന്ന് വീണ്ടും ഒരു ഇടവേള ആവർത്തിച്ചു. പക്ഷേ 1999 ൽ സത്യൻ അന്തിക്കാടിന്റെ വീണ്ടും ചില വീട്ടൂകാര്യങ്ങൾ എന്ന ചിത്രത്തിലൂടെ ശക്തമാ‍യി സിനിമ രംഗത്തേക്ക് തിരിച്ചു വന്നു.

പിന്നീട് അഭിനയിച്ച് ചില നല്ല ചിത്രങ്ങൾ

  • 2000 - ശാന്തം
  • 2000-ലൈഫ് ഈസ് ബ്യൂട്ടിഫുൾ
  • 2000- അലൈ പായുതെ
  • 2002- വാൽക്കണ്ണാടി

ഇതുവരെ മലയാളത്തിലും തമിഴിലും കൂടി ഏകദേശം 500 ലധികം ചിത്രങ്ങളിൽ ലളിത അഭിനയിച്ചു കഴിഞ്ഞു.[3]. ഇപ്പോഴും അഭിനയിച്ചുകൊണ്ടിരിക്കുന്ന ലളിത മലയാളചലച്ചിത്രവേദിയിലെ ഒരു മികച്ച നടിയാണ്.[4].

മകൻ - സിദ്ധാ‍ർഥ് നമ്മൾ എന്ന സിനിമയിൽ അഭിനയിച്ചു. പിന്നീട് ഇപ്പോൾ പ്രമുഖ സംവിധായകൻ പ്രിയദർശന്റെ കീഴിൽ സഹ സംവിധായകനായി ജോലി നോക്കുന്നു.

അവാർഡുകൾ

ദേശീയ ചലച്ചിത്രപുരസ്കാരം

  • മികച്ച സഹനടി - ശാ‍ന്തം (2000)
  • മികച്ച സഹനടി - അമരം (1991)

സംസ്ഥാന ചലചിത്ര പുരസ്കാരങ്ങൾ

  • രണ്ടാമത്തെ മികച്ച നടി - അമരം (1991), കടിഞ്ഞൂൽ കല്യാണം, ഗോഡ് ഫാദർ, സന്ദേശം 1991
  • രണ്ടാമത്തെ മികച്ച നടി- ആരവം (1980)
  • രണ്ടാമത്തെ മികച്ച നടി - സൃഷ്ടി ച്ചര (1978)
  • രണ്ടാമത്തെ മികച്ച നടി - നീല പൊന്മാൻ , ഒന്നും ലെല്ലെ (1975)

അവലംബം


"https://ml.wikipedia.org/w/index.php?title=കെ.പി.എ.സി._ലളിത&oldid=2332125" എന്ന താളിൽനിന്ന് ശേഖരിച്ചത്