"എഡ്വേർഡ് സൈദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
189 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  6 വർഷം മുമ്പ്
 
സൈദിന്റെ [[ഓറിയന്റലിസം (പുസ്തകം)|ഓറിയന്റലിസം]] (1978), '''കവറിംഗ്‌ ഇസ്‌ലാം''' (1981) തുടങ്ങിയ കൃതികൾ അന്താരാഷ്ട്രപ്രസിദ്ധി നേടി. അറബി-ഇസ്‌ലാമിക ജനതകൾക്കും അവരുടെ സംസ്കാരത്തിനും എതിരെ സൂക്ഷ്മവും വ്യവസ്ഥാപിതവുമായ ഒരു മുൻവിധി പാശ്ചാത്യലോകത്ത് നിലവിലുണ്ടെന്ന് സൈദ് ഓറിയന്റലിസത്തിൽ വാദിച്ചു. ഏഷ്യയും മദ്ധ്യപൂർവദേശവും ആയി ബന്ധപ്പെട്ട കപടവും കാല്പനികവുമായ ബിംബങ്ങളുടെ ദീർഘപരമ്പര പാശ്ചാത്യസംസ്കാരത്തിൽ പ്രചരിപ്പിച്ചത്, യൂറോപ്പിന്റേയും അമേരിക്കയുടേയും ആധിപത്യ-സാമ്രാജ്യ താത്പര്യങ്ങളെ സഹായിക്കാനാണെന്ന് അദ്ദേഹം കരുതി. സ്വന്തം ജനതയുടെ സംസ്കാരത്തിൽ ഈ കപടബിംബങ്ങൾ കടന്നുകൂടാൻ അനുവദിച്ച അറബിനാടുകളിലെ ഉപരിവർഗ്ഗത്തെയും സൈദ് ഈ കൃതിയിൽ നിശിതമായി വിമർശിച്ചു. 26 ലോകഭാഷകളിലേക്ക്‌ അദ്ദേഹത്തിന്റെ രചനകൾ മൊഴിമാറ്റം ചെയ്യപ്പെട്ടു.
 
വിപ്രവാസ ഫലസ്തീൻ പാർലമെൻറിൽ 14 വർഷം അംഗമായിരുന്ന സൈദ്‌, [[പലസ്തീൻ വിമോചന പ്രസ്ഥാനം|പലസ്തീൻ വിമോചനപ്രസ്ഥാനത്തിന്റെ]] വിശ്വാസ്യത നഷ്ടപ്പെട്ടെന്ന് ആരോപിച്ച്‌ 1991ൽ [[യാസർ അറഫാത്ത്|യാസിർ അറഫാത്തുമായി]] വഴി പിരിഞ്ഞു. [[ഇസ്രായേൽ|ഇസ്രയേലുമായി]] അറഫാത്ത്‌ ഉണ്ടാക്കിയ കരാറിനെ കീഴടങ്ങലെന്നാണ് സൈദ് വിശേഷിപ്പിച്ചത്
 
''ഭീകര പ്രൊഫസർ'' എന്ന ചെല്ലപ്പേരും പാശ്ചാത്യലോകത്ത് ചില വിഭാഗങ്ങൾക്കിടയിൽ അദ്ദേഹത്തിന് ലഭിച്ചു<ref>{{cite news|title = ലേഖനം|url = http://www.aljazeera.com/indepth/opinion/2013/09/edward-said-his-quest-for-a-just-peace-201392681712880834.html|publisher = [[അൽ ജസീറ (ടെലിവിഷൻ)]]|date = 2013 സെപ്റ്റംബർ 26|accessdate = 2013 സെപ്റ്റംബർ 28|language = [[ഇംഗ്ലീഷ്]]}}</ref>. [[രക്താർബുദം|ലുക്കീമിയ]] രോഗബാധിതനായി സൈദ്‌ 2003 സെപ്റ്റംബർ 25-ന്‌ അന്തരിച്ചു.
==അധിക വായനക്ക്==
[http://www.malayalamvaarika.com/2009/Mar/06/essay4.pdf എഡ്വേഡ് സൈദ്:പൗരസ്ത്യതയുടെ പൗരസ്ത്യ വിമർശകൻ-ഫാ.ഡോ.കെ.എം ജോർജ്ജ്] -സമകാലിക മലയാളം വാരിക 2009 മാർച്ച് 6- 23/09/2009 ന്‌ ശേഖരിച്ചത്
 
 
[[വർഗ്ഗം:1935-ൽ ജനിച്ചവർ]]
[[വർഗ്ഗം: 2003-ൽ മരിച്ചവർ]]
[[വർഗ്ഗം:നവംബർ 1-ന് ജനിച്ചവർ]]
[[വർഗ്ഗം:സെപ്റ്റംബർ 25-ന് മരിച്ചവർ]]
 
[[വർഗ്ഗം:ജീവചരിത്രം]]
[[വർഗ്ഗം:ചരിത്രകാരന്മാർ]]
 
[[വർഗ്ഗം:20-ആം നൂറ്റാണ്ടിൽ ജനിച്ചവർ]]
[[വർഗ്ഗം:21-ആം നൂറ്റാണ്ടിൽ മരിച്ചവർ]]
 
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2325519" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി