"അക്‌ബർ കക്കട്ടിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
467 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
{{prettyurl|Akbar Kakkattil}}
[[File:Akbar Kakkattil, Malayalam novelist.png|thumb|right| അക്‌ബർ കക്കട്ടിൽ]]
[[ചെറുകഥ|മലയാള ചെറുകഥാകൃത്തും]], നോവലിസ്റ്റുമായിരുന്നു '''അക്‌ബർ കക്കട്ടിൽ''' (7 ജൂലൈ 1954 - 17 ഫെബ്രുവരി 2016). നർമ്മം കൊണ്ട് മധുരമായ ശൈലിയാണ് ഈ എഴുത്തുകാരന്റെ സവിശേഷത. <!--ആധുനികർക്കു പിറകെ വന്ന തലമുറയിലെ ശ്രദ്ധേയനായ എഴുത്തുകാരൻ. ഗഹനവും സങ്കീർണ്ണവുമായ ആശയങ്ങളെ ലളിതവും പ്രസന്നമധുരവുമായി അവതരിപ്പിക്കാൻ പ്രത്യേക വൈദഗ്ദ്ധ്യം.--> കഥ, നോവൽ, ഉപന്യാസം എന്നീ വിഭാഗങ്ങളിലായി നിരവധി രചനകൾ നടത്തിയിട്ടുള്ള ഇദ്ദേഹത്തിന് കേരള സാഹിത്യ അവാർഡ് (രണ്ട് തവണ) അടക്കമുള്ള നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ‘അദ്ധ്യാപക കഥകൾ’ എന്നൊരു പ്രസ്ഥാനത്തിനു തന്നെ മലയാളത്തിൽ രൂപം നൽകുന്നതിൽ മുഖ്യപങ്കു വഹിച്ചു. മലയാളത്തിലെ പ്രഥമ അദ്ധ്യാപക സർവീസ് സ്റ്റോറിയുടെ കർത്താവുമാണ്.
 
വിദ്യാഭ്യാസത്തിനു ശേഷം അധ്യാപനവൃത്തി തിരഞ്ഞെടുത്തു. കഥ, നോവൽ, ഉപന്യാസം എന്നീ വിഭാഗങ്ങളിലായി നിരവധി രചനകൾ നടത്തുകയുണ്ടായി. ശമീല ഫഹ്‌മി, അദ്ധ്യാപക കഥകൾ, ആറാം കാലം, നാദാപുരം, മൈലാഞ്ചിക്കാറ്റ്, 2011-ലെ ആൺകുട്ടി, ഇപ്പോൾ ഉണ്ടാകുന്നത്, തെരഞ്ഞെടുത്തകഥകൾ, പതിനൊന്ന് നോവലറ്റുകൾ, മൃത്യുയോഗം, സ്ത്രൈണം,വടക്കു നിന്നൊരു കുടുംബവൃത്താന്തം, സ്കൂൾ ഡയറി, സർഗ്ഗസമീക്ഷ, വരൂ, അടൂരിലേയ്ക്ക് പോകാം തുടങ്ങിയവയാണ് മുഖ്യകൃതികൾ. മുതിർന്ന എഴുത്തുകാരുടെ കൃതികളിലേയ്ക്കും ജീവിതത്തിലേയ്ക്കും വെളിച്ചം പകരുകയും അവരുടെ പിന്നാലെ വന്ന ഒരു സർഗാത്മക സാഹിത്യകാരൻ എന്ന നിലയിൽ അവരുമായി സംവദിക്കുകയും ചെയ്യുന്ന ‘സർഗ്ഗസമീക്ഷ’, അത്തരത്തിൽ ഇന്ത്യയിൽ ആദ്യം.
[[കോഴിക്കോട് ജില്ല|കോഴിക്കോട് ജില്ലയിലെ]] [[കക്കട്ടിൽ]] എന്ന പ്രദേശത്ത് [[1954]] [[ജൂലൈ 7]]ന്‌ പി. അബ്ദുള്ളയുടേയും സി.കെ. കുഞ്ഞാമിനയുടേയും മകനായി അക്ബർ കക്കട്ടിൽ ജനിച്ചു. കക്കട്ടിൽ പാറയിൽ എൽ. പി - വട്ടോളി സംസ്കൃതം സെക്കന്ററി എന്നീ സ്കൂളുകളിൽ പഠിച്ചു. പ്രീഡിഗ്രി ആദ്യവർഷത്തിന്റെ പകുതി ഫറൂഖ് കോളേജിലും തുടർന്ന് മടപ്പള്ളി ഗവ. കോളേജിലും. മടപ്പള്ളി ഗവ. കോളേജിൽ നിന്ന് ഇംഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലും ബിരുദമെടുത്തു. ബിരുദാനന്തര ബിരുദത്തിന് ആദ്യവർഷം തൃശ്ശൂർ കേരളവർമ്മ കോളേജിലും രണ്ടാം വർഷം തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിലും പഠിച്ചു. ബ്രണ്ണനിൽ നിന്ന് മലയാളഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തര ബിരുദം. പിന്നീട് തലശ്ശേരി ഗവ. ട്രെയിനിംഗ് കോളേജിൽ നിന്ന് വിദ്യാഭ്യാസത്തിൽ ബിരുദം. മടപ്പള്ളി ഗവ. കോളേജിലും തലശ്ശേരി ഗവ. ട്രെയിനിംഗ് കോളേജിലും കോളേജ് യൂണിയൻ ചെയർമാനും കാലിക്കട്ട് യൂനിവേഴ്സിറ്റി യൂണിയൻ എക്സിക്യൂട്ടീവ് അംഗവുമായിരുന്നു. പഠനം കഴിഞ്ഞ് വട്ടോളി നാഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ മലയാളം അദ്ധ്യാപകൻ. സർവീസിൽ നിന്നു പിരിയും വരെ ദീർഘകാലം അവിടെയായിരുന്നു. ഇതിനിടെ കൂത്താളി ഹൈസ്കൂളിൽ കുറച്ചു വർഷങ്ങൾ. കുറ്റ്യാടി ഗവ.ഹൈസ്കൂൾ, കോട്ടയം ജില്ലാ നവോദയ വിദ്യാലയം എന്നിവിടങ്ങളിലും കുറച്ചു മാസം ജോലി ചെയ്തിട്ടുണ്ട്. പ്രൈമറി തലം മുതൽ ഹയർ സെക്കണ്ടറി തലം വരെയുള്ള പാഠപുസ്തക നിർമ്മാണസമിതികളിൽ ദീർഘകാലമായി അംഗമാണ്. കോളേജ് പഠനഘട്ടം മുതൽ ഫിലിം സൊസൈറ്റി പ്രസ്ഥാനവുമായും സജീവ ബന്ധം.
 
കേന്ദ്രസർക്കാരിന്റെ സൗത്ത്സോൺ കൾച്ചറൽ സെന്റർ ( രണ്ടു തവണ), സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ ഗവേർണിങ് ബോഡികൾ, കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി, സംസ്ഥാന ടെലിവിഷൻ ജൂറി, സിനിമാ ജൂറി, കോഴിക്കോട് ആകാശവാണിയുടെ പ്രോഗ്രാം അഡ്വൈസറി ബോർഡ്, പ്രഥമ എഡ്യൂക്കേഷണൽ റിയാലിറ്റി ഷോയായ ‘ഹരിത വിദ്യാലയ’ത്തിന്റെ പർമനന്റ് ജൂറി, കേരള ലളിതകലാ അക്കാദമി, കേന്ദ്ര സാഹിത്യ അക്കാദമി മലയാളം ഉപദേശക സമിതി എന്നിവയിൽ അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ കോഴിക്കോട് മലയാളം പബ്ലിക്കേഷൻസിന്റെയും ഒലീവ് പബ്ലിക്കേഷൻസിന്റെയും ഓണററി എഡിറ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരളസാഹിത്യ അക്കാദമിയുടെ പ്രസിദ്ധീകരണവിഭാഗം കൺ‌വീനറുമായിയിരുന്നു. ഇപ്പോൾ കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റാണ്പ്രസിഡന്റായിരുന്നു. നാഷണൽ ബുക്ക് ട്രസ്റ്റിന്റെയും സംസ്ഥാന ഗവണ്മെന്റിന്റെയും മലയാളം ഉപദേശകസമിതികൾ, സംസ്ഥാന സാക്ഷരതാമിഷൻ മാസികയായ അക്ഷരകൈരളി പത്രാധിപസമിതി, കേന്ദ്ര ഗവണ്മെന്റിന്റെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിംഗ് ( എൻ ഐ ഒ എസ്) കരിക്കുലം കമ്മറ്റി എന്നിവയിൽ അംഗമായും പ്രവർത്തിക്കുന്നുപ്രവർത്തിച്ചിരുന്നു.. ന്യൂമോണിയ ബാധയെത്തുടർന്ന് 2016 ഫെബ്രുവരി 17 ന് അന്തരിച്ചു
യു എ ഇ, ഒമാൻ, ഖത്തർ, ബഹറിൻ, കുവൈറ്റ്, സൌദി അറേബിയ എന്നീ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. ന്യൂമോണിയ ബാധയെത്തുടർന്ന് 2016 ഫെബ്രുവരി 17-ന് അന്തരിച്ചു
 
യു എ ഇ, ഒമാൻ, ഖത്തർ, ബഹറിൻ, കുവൈറ്റ്, സൌദി അറേബിയ എന്നീ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്.
 
== സാഹിത്യജീവിതം ==
ഹൈസ്കൂൾ വിദ്യാർത്ഥിയായിരുന്ന കാലത്തേ എഴുത്താരംഭിച്ച അക്ബർ മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ബാലപംക്തിയിലൂടെയാണ് ശ്രദ്ധേയനായത്. വിദ്യാർത്ഥിയായിരിക്കുമ്പോൾ സംസ്കൃത പഠനത്തിന് കേരള സർക്കാരിന്റെ മെരിറ്റ് സ്കോളർഷിപ്പ്, [[മലയാള മനോരമ|മലയാള മനോരമ പ്രൈസ്]], കോഴിക്കോട് യൂണിവേഴ്സിറ്റി യൂണിയൻ പ്രൈസ് എന്നിവ നേടിയിട്ടുണ്ട്. ആധുനികതയുടെ പ്രഭാവകാലത്ത് അതിന്റെ സ്വാധീനത്തിൽ നിന്നകന്ന്, വേറിട്ട വഴി തുറന്ന എഴുത്തുകാരുടെ മുൻനിരയിലാണ് ഇദ്ദേഹത്തിന്റെ സ്ഥാനം.
 
“വരൂ അടൂരിലേയ്ക്ക് പോകാം” കൊളച്ചൽ മു യൂസഫ്, ‘അടൂർ ഗോപാലകൃഷ്ണൻ - ഇടം പൊരുൾ കലൈ’ എന്ന പേരിൽ തമിഴിലേയ്ക്കും “മൃത്യുയോഗം” ഡോ. അശോക് കുമാർ, ‘മൃത്യുയോഗ’ എന്ന പേരിൽ കന്നഡയിലേക്കും വിവർത്തനം ചെയ്തിട്ടുണ്ട്.
<!--
 
==അക്ബറിനെപ്പറ്റി അവർ==
 
 
- ''എസ്. ഗുപ്തൻ നായർ''
-->
 
== അവലംബം ==
<references/>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2316906" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി