"എൻ.എൻ. പിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വരി 25: വരി 25:
കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളുടെയും കേരള സാഹിത്യ അക്കാദമിയുടെയും സംഗീത നാടക അക്കാദമിയുടെയും<ref>[http://www.keralasangeethanatakaakademi.com/pdf/awards/drama.pdf kerala sangeetha nataka akademi]</ref> സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെയും അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ആത്മകഥയ്ക്ക് [[അബുദാബി മലയാളി സമാജ]]ത്തിന്റെ പുരസ്കാരവും ലഭിച്ചു.
കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളുടെയും കേരള സാഹിത്യ അക്കാദമിയുടെയും സംഗീത നാടക അക്കാദമിയുടെയും<ref>[http://www.keralasangeethanatakaakademi.com/pdf/awards/drama.pdf kerala sangeetha nataka akademi]</ref> സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെയും അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ആത്മകഥയ്ക്ക് [[അബുദാബി മലയാളി സമാജ]]ത്തിന്റെ പുരസ്കാരവും ലഭിച്ചു.
==പുസ്തകങ്ങൾ==
==പുസ്തകങ്ങൾ==
*നാടകങ്ങൾ
*'''നാടകങ്ങൾ'''
**ആത്മബലി
**ആത്മബലി
**പ്രേതലോകം
**പ്രേതലോകം
വരി 54: വരി 54:
**മനുഷ്യന്റെ മാനിഫെസ്റ്റോ
**മനുഷ്യന്റെ മാനിഫെസ്റ്റോ
**ദ ഡബിൾ
**ദ ഡബിൾ
*റേഡിയോ നാടകങ്ങൾ
*'''റേഡിയോ നാടകങ്ങൾ'''
**ഓവർ ബ്രിജ്
**ഓവർ ബ്രിജ്
*ഏകാങ്കനാടകങ്ങൾ
*ഏകാങ്കനാടകങ്ങൾ
വരി 78: വരി 78:
**ഗ്രൂപ്പ് ഫോട്ടോ
**ഗ്രൂപ്പ് ഫോട്ടോ
**വാറ്റ് 69
**വാറ്റ് 69
*പഠനങ്ങൾ
*'''പഠനങ്ങൾ'''
**നാടകദർപ്പണം
**നാടകദർപ്പണം
**കർട്ടൻ
**കർട്ടൻ
**നാടകം വേണോ നാടകം
**നാടകം വേണോ നാടകം
*ആത്മകഥ
*'''ആത്മകഥ'''
**ഞാൻ
**ഞാൻ



06:54, 20 ഫെബ്രുവരി 2016-നു നിലവിലുണ്ടായിരുന്ന രൂപം

എൻ.എൻ. പിള്ള
ജനനം1918[1]
മരണം1995 നവംബർ 14
ദേശീയതഇന്ത്യൻ
തൊഴിൽനടൻ

മലയാള നാടക വേദിയുടെ ആചാര്യൻമാരിൽ ഒരാളായിരുന്നു എൻ. എൻ. പിള്ള‍ (1917- നവംബർ 14 1995).

ജീവിതരേഖ

1917ൽ വൈക്കത്ത് ജനിച്ചു. കോട്ടയം സി.എം.എസ്. കോളെജിൽ പഠിച്ചു. ഇന്റർമീഡിയറ്റ് പരീക്ഷയിൽ തോറ്റതോടെ നാടുവിട്ട് മലയയിൽ എത്തി. രണ്ടാം ലോകയുദ്ധകാലത്ത് ഐ.എൻ.എ യുടെ പ്രചാരണവിഭാഗത്തിൽ പ്രവർത്തിച്ചു. 1945-ൽ നാട്ടിൽ തിരിച്ചെത്തി. രു വർഷം കഴിഞ്ഞ് കുടുംബസമേതം മലയയിലേക്കു പോയി. മൂന്നരവർഷം കഴിഞ്ഞ് തിരിച്ചുവന്ന് കോട്ടയത്ത് ഒളശ്ശയിൽ താമസമാക്കി. ഒട്ടേറെ നാടകങ്ങൾ രചിക്കുകയും 1952-ൽ വിശ്വകേരള കലാസമിതി സ്ഥാപിച്ചു. വിശ്വകേരളാ സമിതിയിലൂടെ അരങ്ങിലെത്തിക്കുകയും ചെയ്തു.ഭാര്യ ചിന്നമ്മയും നടിയായിരുന്നു. മകൻ വിജയരാഘവൻ നാടക-ചലച്ചിത്രനടനാണ്.1995 നവംബർ 14-ന് അന്തരിച്ചു.

കലാ ജീവിതം

ജനപ്രീതി നേടിയ പല നാടകങ്ങളും എഴുതി അരങ്ങേറി. ഇരുപത്തെട്ടു നാടകങ്ങളും 40 ഏകാങ്കനാടകങ്ങളും; കാപാലിക, ഈശ്വരൻ അറസ്റ്റിൽ,ക്രോസ്ബെൽറ്റ് തുടങ്ങിയ പ്രശസ്തനാടകങ്ങൾ നാടകദർപ്പണം, കർട്ടൻ എന്നീ പഠനഗ്രന്ഥങ്ങളും ഞാൻ എന്ന ആത്മകഥയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രേതലോകം എന്ന നാടകത്തിന് 1966-ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിരുന്നു[2][3]. എൻ.എൻ. പിള്ളയുടെ ആത്മകഥയുടെ പെര് ഞാൻ എന്നാണ്. 1991ൽ സിദ്ദിഖ്-ലാൽ സംവിധാനം ചെയ്ത ഗോഡ്‌ഫാദർ എന്ന സിനിമയിൽ അഞ്ഞൂറാൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചു. തുടർന്ന് നാടോടി എന്ന ചിത്രത്തിലും അഭിനയിച്ചു.

അവാർഡുകൾ

കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളുടെയും കേരള സാഹിത്യ അക്കാദമിയുടെയും സംഗീത നാടക അക്കാദമിയുടെയും[4] സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെയും അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ആത്മകഥയ്ക്ക് അബുദാബി മലയാളി സമാജത്തിന്റെ പുരസ്കാരവും ലഭിച്ചു.

പുസ്തകങ്ങൾ

  • നാടകങ്ങൾ
    • ആത്മബലി
    • പ്രേതലോകം
    • വൈൻ ഗ്ലാസ്സ്
    • ഈശ്വരൻ അറസ്റ്റിൽ
    • ക്രോസ് ബെൽറ്റ്
    • കണക്കു ചെമ്പകരാമൻ
    • ജന്മാന്തരം
    • മെഹർബാനി
    • വിഷമവൃത്തം
    • ഞാൻ സ്വർഗ്ഗത്തിൽ
    • കാപാലിക
    • ആദ്യ രാത്രി
    • ഗൊറില്ല
    • ഫോളിഡോൾ
    • ഡൈനാമൈറ്റ്
    • മന്വന്തരം
    • സുപ്രീം കോർട്ട്
    • ദ പ്രസിഡന്റ്
    • ഡാം
    • ടു ബി ഓർ നോട് ടു ബീ
    • എൻ. ഓ. സി
    • ദ ജഡ്ജ്മെന്റ്
    • മലയും മനുഷ്യനും
    • ബൂമെറാംഗ്
    • ക്ലൈമാക്സ്
    • പോട്ടർ കുഞ്ഞാലി
    • മനുഷ്യന്റെ മാനിഫെസ്റ്റോ
    • ദ ഡബിൾ
  • റേഡിയോ നാടകങ്ങൾ
    • ഓവർ ബ്രിജ്
  • ഏകാങ്കനാടകങ്ങൾ
    • ശ്രീദേവി
    • അതിനുമപ്പുറം
    • കുടുംബയോഗം
    • താങ്ക് യൂ
    • ഗുഡ് നൈറ്റ്
    • മശകോപനിഷത്ത്
    • ശുദ്ദമദ്ദളം
    • മഹത്തായ സന്ദർഭം
    • മുടിഞ്ഞ കൂലി
    • ജഡ്ജ്മെന്റ്
    • മൗലികാവകാശം
    • ലോട്ടറി
    • അണ്ടർവെയർ
    • ഫാസ്റ്റ് പാസ്സഞ്ചർ
    • ബേബിക്കു കരളില്ല
    • ആ മരം
    • അന്താരാഷ്ട്ര സസ്യ സമ്മേളനം
    • അരപ്പവൻ
    • ഫ്ലാഷ് ബാക്ക്
    • ഗ്രൂപ്പ് ഫോട്ടോ
    • വാറ്റ് 69
  • പഠനങ്ങൾ
    • നാടകദർപ്പണം
    • കർട്ടൻ
    • നാടകം വേണോ നാടകം
  • ആത്മകഥ
    • ഞാൻ

അവലംബം

പുറത്തേക്കുള്ള കണ്ണികൾ



"https://ml.wikipedia.org/w/index.php?title=എൻ.എൻ._പിള്ള&oldid=2316802" എന്ന താളിൽനിന്ന് ശേഖരിച്ചത്