"മലയാറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
5,657 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
പരാമർശങ്ങൾ ചേർക്കുന്നു.
(പരാമർശങ്ങൾ ചേർക്കുന്നു.)
| footnotes =
}}
[[എറണാകുളം ജില്ല|എറണാകൂളം]] ജില്ലയിലെ ഒരു പട്ടണമാണ് '''മലയാറ്റൂർ (Malayattoor)'''. [[കൊച്ചി]] നഗരത്തിൽ നിന്ന് 45 കിലോമീറ്റർ മാറി വടക്കു്-കിഴക്കു് ആയിട്ടാണ് മലയാറ്റൂർ സ്ഥിതി ചെയുന്നത്. അതിപ്രാചീനമായ സാംസ്കാരികകേന്ദ്രമായിരുന്നു മലയാറ്റൂർ. ബുദ്ധ ജൈന തീർത്ഥാടന കേന്ദ്രമായിരുന്ന മലമുകളിലെ പള്ലി ഇന്ന് മലയാറ്റൂരിലെ [[മലയാറ്റൂർ സെന്റ് തോമസ് പള്ളി|സെന്റ് തോമസ് പള്ളി]] കേരളത്തിലെ ഒരു പ്രമുഖ കൃസ്തീയ തീർഥാടന കേന്ദ്രമാണ്. ഈ പള്ളി നിന്നിരുന്ന കുറിഞ്ഞിമലകളിൽ നിന്ന് മഹാശിലായുഗത്തെ പ്രതിനിധീകരിക്കുന്ന കളിമൺ പാത്രങ്ങളും ചിത്രങ്ങൾ ഉള്ള മൺപാത്രങ്ങളും കണ്ടെടുത്തിട്ടുണ്ട്.{{തെളിവ്}} വർഷത്തിലൊരിക്കൽ മരക്കുരിശും ചുമന്ന് ശരണം വിളികളുമായി മല കയറുന്ന കൃസ്തീയ ഭക്തന്മാർ പ്രാചീനകാലം മുതൽക്കെ നില നിന്നിരുന്ന ആചാരങ്ങൾ തുടർന്നു പോരുന്നു.
 
==പേരിനു പിന്നിൽ==
 
==ചരിത്രം==
മലയാറ്റൂർ പ്രാചീനമായ സാംസ്കാരിക കേന്ദ്രമായിരുന്നു എന്നതിനു നിരവധി തെളിവുകൾ ലഭിച്ചിട്ടുണ്ട്. 1963-ൽ പെരിയാർവാലി കനാലിലു വേണ്ടി ഖനനം നടത്തിയപ്പോൾ മലയാറ്റൂരും കോടനാടും ചേർന്ന പ്രദേശങ്ങളിൽ നിന്ന് മഹാശിലായുഗകാലത്തെ അവശിഷ്ടങ്ങൾ ലഭിക്കുകയുണ്ടായി. സംഘകാലത്തെ ഐന്തിണകളിൽ പെട്ടിരുന്ന കുറിഞ്ഞി പ്രദേശങ്ങളിൽ പെട്ട മലമ്പ്രദേശങ്ങളിലൊന്നാണ്മലയാറ്റൂർ എന്ന് സംഘകൃതികളിൽ നിന്ന് വ്യക്തമാകുന്നു. [[ചിലപ്പതികാരം]] 23-ആം ഗാഥയിൽ [[കണ്ണകി]] മധുര നഗരം ഉപേക്ഷിച്ച് [[വൈഗൈ നദി]] തീരം വഴി പടിഞ്ഞാറോട്ടു നടന്ന് മലനാാട്ടിലെത്തിയെന്നും അവിടെ തിരുച്ചെങ്കുന്ന് എന്നു പേരുള്ള മലയുടെ മുകളിൽ വിശ്രമിച്ചുവെന്നും പറയുന്നു. 25-ആം ഗീതകത്തിൽ ചേരചക്രവർത്തിയായിരുന്ന [[ചേരൻ ചെങ്കുട്ടവൻ]], അനുജനായ [[ഇളങ്കോ അടികൾ]], [[ചീത്തല ചാത്തനാർ]] എന്നിവർ ചേർന്ന് തിരുച്ചെങ്കുന്നിൽ ചെന്നിരുന്നതായും ഇത് കൊടുങ്ങല്ലൂരിനടുത്ത് നദിമാർഗ്ഗം പോകാവുന്ന ഒരു മലയാണെന്ന് ചിലപ്പതികാരത്തിന്റെ വ്യാഖ്യാതാവ് പറയുന്നതും ഈ മല സംഘകാലത്തെ പ്രധാന കേന്ദ്രമായിരുന്നു എന്നു സൂചിപ്പിക്കുന്നു.
മലയാറ്റൂർ പ്രാചീനമായ സാംസ്കാരിക കേന്ദ്രമായിരുന്നു എന്നതിനു നിരവധി തെളിവുകൾ ലഭിച്ചിട്ടുണ്ട്. {{തെളിവ്}}
 
കേരളത്തിൽ ക്രിസ്തുമതപ്രഭവകാലത്ത് മലമുകളിൽ നിലനിന്നിരുന്ന സാംസ്കാരിക കേന്ദ്രം ക്രിസ്തീയ പാത സ്വീകരിച്ചു, അതിനു മുൻപ് അത് ഹിന്ദുമതകേന്ദ്രമായിരുന്നു അത് എന്നാണ് ചില ചരിത്രകാരന്മാർ വാദിക്കുന്നത്. എന്നാൽ അതിനേക്കാൾ പ്രചീനമായ ബുദ്ധ-ജൈന പശ്ചത്തലം അതിനുണ്ട് എന്നും മറ്റു ചില ചരിത്രകാരന്മാർ തെളിയിക്കുന്നു. മധുരയിൽ നിന്ന് കൊടുങ്ങല്ലൂരിലേക്ക് പോകുന്ന നദിയും കാടും കലർന്ന മലമ്പാതയുട മാർഗ്ഗത്തിലായിരുന്നു മലയാറ്റൂർ. മധുരയിൽ സംഘകാലത്ത് ബുദ്ധ ജൈന സംസ്കാരങ്ങൽ പ്രബലമായിരുന്നകാലത്ത് മലയാറ്റൂർ ഉൾപ്പെട്ട സഹ്യപർവ്വത മേഖലയിൽ നിരവധി ബുദ്ധജൈന ക്ഷേത്രങ്ങൾ നിലനിന്നിരുന്നു, ശ്രമണരും (ബുദ്ധ-ജൈന ഭിക്ഷുക്കൾ) തുടർന്ന് ശൈവവൈഷ്ണവസന്യാസിമാരും കേരളത്തിൽ മതപ്രചരണനത്തിനുപയോഗിച്ചിരുന്ന ഗതാഗതമാർഗ്ഗങ്ങളിലൊന്നിതായിരുന്നു.
 
ജൈനർ പാറയിൽ കൊത്തിവച്ച തീർത്ഥങ്കരന്റെ പാദമുദ്ര (ബുദ്ധമതക്കാർ ബുദ്ധനെ പ്രതിനിധീകരിക്കുന്നതും പാദമുദ്രകളിലൂടെയാണ്) കാലക്രമത്തിൽ ഈ കേന്ദ്രം ക്രിസ്തീയവൽകരിക്കപ്പെട്ടതൊടെ [[തോമാശ്ലീഹ]]യുടെ പാദമുദ്രയായി മാറി.
 
==ഐതിഹ്യങ്ങൾ==
മലയാറ്റൂർ പള്ളി ഹിന്ദു കേന്ദ്രമായിരുന്നതായും ബിംബത്തിനടുത്ത് ഒരു കുരിശു താനെ മുളച്ചു വന്നതോടെ അതു ക്രിസ്ത്യാനികൾക്ക് വിട്ടുകൊടുത്തതായും പഴങ്കഥകൾ ഉണ്ട്. <ref> സി. അച്യുതമേനോൻ; കൊച്ചിൻ സ്റ്റേറ്റ് മാനുവൽ (വിവ) പേജ് 51 </ref> തോമാശ്ലീഹ അമാനുഷിക വലിപ്പമുള്ള ഒരാളായിരുന്നുവെന്നും അദ്ദേഹത്തിന്റെ ഭാരം താങ്ങാനാവതെ പാറ കുഴിഞ്ഞ് പാദമുദ്രയുണ്ടായതെന്നും ഐതിഹ്യമുണ്ട്.
 
 
 
[[വർഗ്ഗം:എറണാകുളം ജില്ലയിലെ ഗ്രാമങ്ങൾ]]
[[വർഗ്ഗം:എറണാകുളം ജില്ലയിലെ പട്ടണങ്ങൾ]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2300794" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി