Jump to content

"നിരണംകവികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
15-ാം ശതകത്തിലെ കണ്ണശ്ശനിൽ നിന്ന് 16-ാം ശതകത്തിലെ എഴുത്തച്ഛനിൽ എത്തിയപ്പോൾ ഭാഷയിൽ വന്ന മാറ്റമേ ശ്രദ്ധിക്കേണ്ടതായുള്ളു. നിരണംകവിയുടെ കല്പന തുഞ്ചത്താചാര്യനു സ്വീകാര്യമായിരുന്നു. കണ്ണശ്ശ ഭാരതവും കണ്ണശ്ശഭാഗവതവും എഴുത്തച്ഛനുമാർഗദർശകങ്ങളായിട്ടുണ്ട്. എന്നാലും എഴുത്തച്ഛനു ലഭിച്ച അംഗീകാരത്തിന്റെയും പ്രചാരത്തിന്റെയും ഒരംശം പോലും അടുത്തകാലം വരെ നിരണം കവികൾക്കു കിട്ടിയില്ല. എഴുത്തച്ഛന്റെ കാലത്തുതന്നെ ഭാഷയിൽ വന്ന മാറ്റം ഒരു മുഖ്യഘടകമാണ്. ഭക്തിപ്രസ്ഥാനം കാലഘട്ടത്തിന്റെ ആവശ്യമായിരുന്നതിനാൽ എഴുത്തച്ഛന്റെ കൃതികൾ മലയാളനാട്ടിലെങ്ങും പ്രചരിച്ചു.
 
നിരണംകവികൾ രചിച്ച കൃതികൾക്ക് കണ്ണശ്ശഗീത, കണ്ണശ്ശഭാരതമാല, കണ്ണശ്ശരാമായണം എന്നൊക്കെയാണു പ്രശസ്തി. നിരണത്തിനു ദീപമായ കരുണേശന്റെ പേര് കണ്ണശ്ശൻ എന്നു രൂപാന്തരപ്പെടുകയും അത് കൃതികൾക്കും ഒരു പ്രസ്ഥാനത്തിനുതന്നെയും മുദ്രയാവുകയും ചെയ്തു. നിരണത്തു പണിക്കർ അല്ലെങ്കിൽ കണ്ണശ്ശപ്പണിക്കർ എന്ന പ്രയോഗത്തിലെ പണിക്കർ എന്ന സ്ഥാനം എങ്ങനെ വന്നു എന്നതിനു തെളിവു നൽകുന്ന രേഖകളില്ല. നിരണംദേശത്ത് ഇന്ന് കണ്ണശ്ശൻ പറമ്പും [[കണ്ണശ്ശസ്മാരകം|നിരണം കവികൾക്കു സ്മാരകവും]] ഉണ്ട്.
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2293890" എന്ന താളിൽനിന്ന് ശേഖരിച്ചത്