"മാർക്ക് ആന്റണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
12 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
(ചെ.)
യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(ചെ.) (61 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q51673 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...)
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
===ജീവിത രേഖ===
====ആരംഭ കാലം====
പ്രാചീന റോമിലെ ഒരു പ്രബലമായ പ്രഭുകുടുംബമായ അന്റോണിയ കുടുംബത്തിൽ 83 ബി സി യിൽ ജനിച്ചു. പിതാവ് [[മാർക്കസ് അന്റോണിയസ് ക്രെറ്റിക്കസ്]] റോമിലെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവായിരുന്നു. അതേ പേരുള്ള പിതാവിന്റെ പിതാവ് [[മാർക്കസ് അന്റോണിയസ് (പ്രാസംഗികൻ)]] ഒരു പ്രമുഖ രാഷ്ട്രീയ നേതാവും, അറിയപ്പെടുന്ന പ്രാസംഗികനുമായിരുന്നു. ആന്റണിയുടെ പിതാവ് റോമൻ റിപ്പബ്ലിക്കിൽ [[പ്രേറ്റർ]] (Praetor) പദവി വഹിക്കുന്ന ഒട്ടും കഴിവില്ലാത്ത ഒരുദ്യോഗസ്ഥനായിരുന്നു. [[സിസറോ]]യുടെ അഭിപ്രായത്തിൽ പദവി ദുരുപയോഗപ്പെടുത്താനുള്ള മിടുക്ക് പോലുമില്ലാത്തത് കൊണ്ടാണ് [[മാർക്കസ് അന്റോണിയസ് ക്രെറ്റിക്കസ്]] ആ പദവിയിൽ നിയമിക്കപ്പെട്ടത്<ref>Huzar 1978, p. 15</ref> ആന്റണിയുടെ മാതാവ് ജൂലിയ റോമിലെ കോൺസൾ (consul) സ്ഥാനം വഹിച്ചിരുന്ന ലുസിയസ് സീസറിന്റെ മകളായിരുന്നു. യൗവനത്തിൽ മാർക്ക് ആന്റണി ഒരു അലസനും സുഖലോലുപനുമായിരുന്നു. അദ്ദേഹം ഒരു കടുത്ത ചൂതുകളിക്കാരനായത്കൊണ്ട് അത്യാവശ്യം കടബാധ്യതകളുമുണ്ടായിരുന്നുകടബാദ്ധ്യതകളുമുണ്ടായിരുന്നു.
 
ആന്റണിയ്ക്ക് 25 വയസ്സുള്ളപ്പോൾ (58 ബി സി) അദ്ദേഹം തത്വശാസ്ത്രവുംതത്ത്വശാസ്ത്രവും, തർക്കശാസ്ത്രവും പരിശീലിക്കാൻ ഏതൻസിൽ പോയി താമസിച്ചു. അവിടെ ചെന്ന് ഒരു വർഷംകഴിഞ്ഞപ്പോൾ സിറിയയുടെ പ്രോകോൺസൽ (governor) ഓലസ് ഗബിനിയസ്, ജുഡിയയുടെ രാജാവായ അരിസ്റ്റോബുലസ് രണ്ടാമനെതിരെ റോമൻ റിപ്പബ്ലിൿ നടത്തിയ യുദ്ധത്തിൽ പങ്കുചേരാൻ ആന്റണിയെ ക്ഷണിച്ചു. ഈ യുദ്ധത്തിൽ ചില പ്രധാന വിജയങ്ങൾ നേടി ആന്റണി ഒരു സൈനിക നേതാവായി പേരെടുത്തു.
 
====സീസറിന്റെ അനുയായി====
54 ബി സി യിൽ ആന്റണി [[ജൂലിയസ് സീസർ|ജൂലിയസ് സീസറിന്റെ]] അധീനതയിലുള്ള സേനയിൽ ഒരു സൈനിക ഉദ്യോഗസ്ഥനായി ജോലിയിൽ പ്രവേശിച്ചു. [[ഗോൾ|ഗോളിലെ]] (gaul) ഗോത്രങ്ങൾക്കെതിരെയുള്ള ഗാല്ലിക് യുദ്ധങ്ങളിൽ ആന്റണി തന്റെ കഴിവ് വീണ്ടും തെളിയിച്ചു. സീസറിന്റെ ബന്ധു കൂടിയായിരുന്ന ആന്റണി അതോടെ സീസറിന്റെ വിശ്വസ്ഥനുംവിശ്വസ്തനും സുഹൃത്തുമായി. സീസറിന്റെ സ്വാധീനം കാരണം ആന്റണി പടി പടിയായി ഉയർന്ന് 50 ബി സി യിൽ പ്ലീബിയൻ ട്രൈബൂണലായി നിയമിക്കപ്പെട്ടു. സീസർ 50 ബി സി യിൽ തന്റെ പ്രോകോൺസൽ പദവിയുടെ കാലാവധി തീരാറാവുന്ന സമയത്ത് റോമിലെ കോൺസൽ പദവിയ്ക്കുള്ള തിർഞ്ഞെടുപ്പിൽ പങ്കെടുക്കാനുള്ള ഉദ്ദേശം പ്രഖ്യാപിച്ചു. ഇതിനെ റോമൻ സെനറ്റിലെ [[പോംപി]]യുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗം ശക്തിയായി എതിർത്തു. പ്രോകോൺസൽ പദവി രാജി വയ്ച്ച് സൈന്യത്തിന്റെ മേധാവി സ്ഥാനം കൈമാറിയിട്ട് തിരഞ്ഞെടുപ്പിൽ പങ്കെടുത്താൽ മതി എന്ന് അവർ ശഠിച്ചു. പ്രോകോൺസൽ പദവിയിലിരിക്കുമ്പോൾ സീസറിനെതിരെ പദവിയുടെ ഇമ്മ്യൂണിറ്റി (immunity from prosecution) കാരണം നിയമ നടപടികൾ എടുക്കാൻ പറ്റില്ലായിരുന്നു. വിരമിച്ച ശേഷം തനിക്കെതിരെ അഴിമതിയ്ക്ക് അന്വേഷണവും നിയമ നടപടികളുമുണ്ടാവുമെന്ന് സീസറിനറിയാമായിരുന്നു. ഇത് തന്നെ ഒതുക്കാനുള്ള ഒരു ശ്രമമാണെന്ന് മനസ്സിലാക്കിയ സീസർ ആദ്യം പ്ലീബിയൻ ട്രൈബൂണലായ ആന്റണിയുടെ വീറ്റോ ഉപയോഗിച്ച് സീസറിനെ പ്രോകോൺസൾ സ്ഥാനത്ത് നിന്ന് മാറ്റുന്ന സെനറ്റിന്റെ ഉത്തരവ് തടയാൻ ശ്രമിച്ചു. ആന്റണിയുടെ സെനറ്റിൽ വീറ്റോ ഉപയോഗിക്കാൻ ശ്രമിച്ചപ്പോൾ ആന്റണിയെയും, മറ്റൊരു സീസർ സപ്പോർട്ടറെയും [[പോംപി]] ബലമായി (നിയമ വിരുദ്ധമായി) സെനറ്റിൽ നിന്ന് പുറത്താക്കി. ഇതോടെ സെനറ്റിന്റെ ഉത്തരവ് ധിക്കരിച്ച് സീസർ തന്റെ സേനയുമായി [[റൂബിക്കൺ]] നദി കടന്നു തലസ്ഥാന നഗരിയായ റോമിൽ പ്രവേശിച്ചു. ഇതോടെ 49 ബി സിയിലെ ആഭ്യന്തര യുദ്ധം തുടങ്ങി. പോംപിയും സെനറ്റിലെ ഭൂരിപക്ഷ അംഗങ്ങളും റോം നഗരം വിട്ട് പാലായനം ചെയ്തു. ഇവരെ തുരത്തിക്കോണ്ട് സീസറും പുറകെ പോയി. <ref>Suetonius, Julius 28</ref><ref>Plutarch, Caesar 32.8</ref><ref>Plutarch, Life of Pompey, 1. (Loeb) at Thayer: [1]:see also Velleius Paterculus, Roman History 2, 21. (Loeb) at Thayer: </ref>
 
====ഇറ്റലിയുടെ ഭരണം====
ഇതിനിടെ റോമിൽ ത്രിമൂർത്തി ഭരണകൂടം ഇല്ലാതായി. ഒക്റ്റാവിയൻ ലെപിഡസിനെ രാജി വയ്പ്പിച്ചു ഏതാണ്ട് ഏകാധിപതിയായി ഭരിച്ചു തുടങ്ങി. ഒക്റ്റാവിയൻ ബ്രൂട്ടസിന്റെയും , കാസ്സിയസിന്റെയും ശക്തി കേന്ദ്രങ്ങളായിരുന്ന കുലീന റോമാക്കാരെ (patricians) പ്രീണിപ്പിച്ചു തന്റെ വശത്താക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. അലക്സാൻഡ്രിയയിൽ കഴിയുന്ന ആന്റണിയെ ഒക്റ്റാവിയൻ പരസ്യമായി വിമർശിക്കാനും തുടങ്ങി. ഭാര്യയെ റോമിൽ ഉപേക്ഷിച്ചു ക്ലിയോപാട്രയോടൊപ്പം കഴിയുന്നു. റോമൻ രീതികൾ ഉപേക്ഷിച്ച് ഒരു ഈജിപ്ഷ്യനെപ്പോലെ ജീവിക്കുന്നു എന്നൊക്കെയായിരുന്നു ഈ ആരോപണങ്ങൾ. പലതവണ ആരോപണങ്ങൾക്ക് മറുപടി പറയാൻ ആന്റണിയെ റോമിലേക്ക് വിളിപ്പിച്ചു, പക്ഷെ ആന്റണി പോയില്ല. വീണ്ടും ഈജിപ്ഷ്യൻ പണവുമായി സേന സമാഹരിച്ച് ആന്റനി അർമേനിയ ആക്രമിച്ചു. ഈ ആക്രമണം വിജയിച്ചു, അതിനു ശേഷം അലക്സാൻഡ്രിയയിൽ നടന്ന വിജയാഘോഷ ചടങ്ങിൽ വച്ച് ആന്റണി ഒക്റ്റാവിയനുമായുള്ള സഖ്യം അവസാനിച്ചു എന്ന് പ്രഖ്യാപിച്ചു. ആന്റണിയുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങൾ അദ്ദേഹം മക്കൾക്കായി വീതിച്ചു കൊടുക്കുന്ന പ്രഖ്യാപനവും നടത്തി. ഇതിന്റെ കൂട്ടത്തിൽ [[ക്ലിയോപാട്ര|ക്ലിയോപാട്രയിൽ]] സീസറിന് ജനിച്ച കൈസാരിയൊണെ (Caesarion) സീസറിന്റെ അനന്തരാവകാശിയും [[ക്ലിയോപാട്ര|ക്ലിയോപാട്രക്കോപ്പം]] ഈജിപ്റ്റിന്റെ രാജാവായും പ്രഖ്യാപിച്ചു. ഇത് ഒക്റ്റാവിയന് ഒട്ടും സ്വീകാര്യമായിരുന്നില്ല, സീസറിന്റെ അനന്തരാവകാശി എന്നതായിരുന്നു ഒക്റ്റാവിയന്റെ സർവ അധികാരങ്ങളുടെയും സ്രോതസ്സ്, ആന്റണിയുടെ ഈ പ്രഖ്യാപനം ഒരു വലിയ ഭീഷണിയായി ഒക്റ്റാവിയൻ കണ്ടു.
 
33 ബി സി യിൽ ത്രിമൂർത്തി ഭരണകൂടത്തിന്റെ രണ്ടാമത്തെ അഞ്ച് വർഷ കാലാവധി അവസാനിച്ചു. സെനറ്റ് പിന്നീടത് പുതുക്കിയില്ല. രണ്ട് വശത്തു നിന്നും ആരോപണങ്ങൾ ഒഴുകി. അലക്സാൻഡ്രിയയിൽ നിന്ന് ആന്റണി ഒക്റ്റാവിയന്റെ പെങ്ങൾ ഒക്റ്റാവിയയിൽ നിന്നുള്ള വിവാഹമോചനം അറിയിച്ചു. ഒക്റ്റാവിയൻ നിയമവിരുദ്ധമായി അധികാരം കൈയടക്കിയെന്നും ആ ഭരണത്തിന് യാതൊരു നിയമ സാധുതയും ഇല്ലെന്ന് ആന്റണി പ്രഖ്യാപിച്ചു. മറുപടിയായി ഒക്റ്റാവിയൻ ആന്റണിയുടെ മേൽ രാജ്യദ്രോഹ കുറ്റം ചുമത്തി. പ്രവിശ്യകളുടെ ഭരണം നിയമവിരുദ്ധമായി കൈയടക്കി വയ്ക്കുക, സെനറ്റിന്റെ അനുവാദമില്ലാതെ അന്യ രാജ്യങ്ങളെ ആക്രമിക്കുക എന്നിവയായിരുന്നു ആന്റണിയുടെ മേൽ ചുമത്തപ്പെട്ട കുറ്റങ്ങൾ. 32 ബി സി യിൽ സെനറ്റ് ആന്റണിയെ സർവ അധികാരങ്ങളിൽ നിന്നും നീക്കി ഈജിപ്റ്റിനെതിരെ യുദ്ധം പ്രഖ്യാപിച്ചു. 31 ബി സി യിൽ റോമും ഈജിപ്റ്റും തമ്മിലുള്ള യുദ്ധം തുടങ്ങി. യുദ്ധം നയിച്ചത് ഒക്റ്റാവിയന്റെ പ്രധാന സേനാനായകൻ മാർക്കസ് അഗ്രിപ്പയായിരുന്നു. യുദ്ധത്തിൽ ഒക്റ്റാവിയന്റെ സേന നിർണായകമായ വിജയങ്ങൾ നേടി ഈജിപ്റ്റിൽ പ്രവേശിച്ചു. അന്ത്യം മുന്നിൽ കണ്ട ആന്റണി ആത്മഹത്യ ചെയ്തു. കുറച്ച് ദിവസങ്ങൾ കഴിഞ്ഞ് ക്ലിയോപാട്രയും ആത്മഹത്യ ചെയ്തു. കൈസാരിയൊണെയും (Caesarion), ആന്റണിയുടെ മൂത്ത മകൻ ( മൂന്നാൻ ഭാര്യ ഫുൾവിയയുടെ മകൻ) മാർക്കസ് അന്റോണിയസ് ആന്റില്ലസിനെയും ഒക്റ്റാവിയൻ വധ ശിക്ഷയ്ക്ക് വിധിച്ചു. ആന്റണിയുടെ മറ്റുള്ള മക്കളെ (ക്ലിയോപാട്രയിൽ ജനിച്ച മക്കൾ ഉൾപ്പടെഉൾപ്പെടെ) ഒക്റ്റാവിയൻ വെറുതെ വിട്ടു. വിജയശ്രീ ലാളിതരായി റോമിലേക്ക് മടങ്ങിയ ഒക്റ്റാവിയനെയും, മാർക്കസ് അഗ്രിപ്പയെയും സെനറ്റ് കോൺസൾ പദവിയിലോട്ടുയർത്തി. <ref>Gruen (2005)</ref>
 
==ചരിത്ര പ്രസക്തി==
ആന്റണിയുടെ മരണത്തോടെ ഒക്റ്റാവിയൻ റോമിന്റെ അനിഷേധ്യ നേതാവായി. 27 ബി സി യിൽ ഒക്റ്റാവിയൻ റോമൻ സാമ്രാജ്യത്തിന്റെ ചക്രവർത്തിയായി. മനപ്പൂർവമല്ലെങ്കിലുംമനഃപൂർവമല്ലെങ്കിലും ആന്റണിയുടെ പ്രവ്ർത്തികൾ റോമൻ റിപ്പബ്ലിക്കിന്റെ അന്ത്യത്തിന് ഒരു കാരണമായി. പക്ഷെ ഒക്റ്റാവിയയിൽ ആന്റണിക്ക് ജനിച്ച മക്കൾ വഴി അദ്ദേഹം പിന്നീട് വന്ന റോമൻ ചക്രവർത്തിമാരായ കലിഗുള, നീറോ എന്നിവരുടെ പിതാമഹനായി.
 
===അവലംബം===
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2285042" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി