"ഭാരതീയ റിസർവ് ബാങ്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Coordinates: 18°55′58″N 72°50′13″E / 18.932679°N 72.836933°E / 18.932679; 72.836933
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 34: വരി 34:


== ലാഭവിഹിതം ==
== ലാഭവിഹിതം ==
സർക്കാർ സെക്യൂരിറ്റികൾ കൈവശം സൂക്ഷിക്കുതിന് ലഭിക്കുന്ന തുക, ബാങ്കുകൾക്ക് നൽകുന്ന വായ്പ(റിപ്പോ)യ്ക്ക് ലഭിക്കുന്ന പലിശ, യു.എസ് ട്രഷറി ബിൽ, മറ്റ് ബോണ്ടുകൾ തുടങ്ങിയവയിൽ നിന്നുള്ളവ എന്നിങ്ങനെ വിവിധ മാർഗ്ഗങ്ങളിലൂടെ പണമാണ് ലഭിക്കുന്നതാണ് റിസർവ്വ് ബാങ്കിന്റെ വരുമാനം. ഇതിൽ അവരുടെ ചിലവു കഴിച്ചുള്ള തുകയുടെ ബാക്കി ലാഭമായും ആ ലാഭത്തിന്റെ ഒരു വിഹിതം ഇന്ത്യയുടെ കേന്ദ്രസർക്കാരുമായി പങ്കുവെക്കപ്പെടുന്നു. <ref name="mathrubhumi-ക" />
സർക്കാർ സെക്യൂരിറ്റികൾ കൈവശം സൂക്ഷിക്കുതിന് ലഭിക്കുന്ന തുക, ബാങ്കുകൾക്ക് നൽകുന്ന വായ്പ(റിപ്പോ)യ്ക്ക് ലഭിക്കുന്ന പലിശ, യു.എസ് ട്രഷറി ബിൽ, മറ്റ് ബോണ്ടുകൾ തുടങ്ങിയവയിൽ നിന്നുള്ളവ എന്നിങ്ങനെ വിവിധ മാർഗ്ഗങ്ങളിലൂടെ പണമാണ് ലഭിക്കുന്നതാണ് റിസർവ്വ് ബാങ്കിന്റെ വരുമാനം. ഇതിൽ അവരുടെ ചെലവു കഴിച്ചുള്ള തുകയുടെ ബാക്കി ലാഭമായും ആ ലാഭത്തിന്റെ ഒരു വിഹിതം ഇന്ത്യയുടെ കേന്ദ്രസർക്കാരുമായി പങ്കുവെക്കപ്പെടുന്നു. <ref name="mathrubhumi-ക" />
{| class="wikitable sortable"
{| class="wikitable sortable"
! വർഷം
! വർഷം

06:07, 3 ഡിസംബർ 2015-നു നിലവിലുണ്ടായിരുന്ന രൂപം

ഭാരതീയ റിസർവ് ബാങ്ക്
भारतीय रिज़र्व बैंक
RBI മുദ്ര RBI കേന്ദ്രം, മുംബൈ
RBI മുദ്ര RBI കേന്ദ്രം, മുംബൈ
ആസ്ഥാനം Shahid Bhagat Singh Marg Mumbai, Maharashtra
Coordinates 18°55′58″N 72°50′13″E / 18.932679°N 72.836933°E / 18.932679; 72.836933
സ്ഥാപിതം ഏപ്രിൽ 1, 1935 (88 വർഷങ്ങൾക്ക് മുമ്പ്) (1935-04-01)
Governor രഘുറാം രാജൻ
കറൻസി ഇന്ത്യൻ രൂപ
ധന ശേഖരം US$311.86 billion [1]
Base borrowing rate 9.00% [2]
Base deposit rate 4.00%(market determined)[3]
വെബ് വിലാസം http://www.rbi.org.in/
The RBI headquarters in Mumbai

റിസർവ് ബാങ്ക് ഒഫ് ഇന്ത്യ ആക്റ്റ് (1934) പ്രകാരം 1935 ഏപ്രിൽ ഒന്നിന് നിലവിൽ വന്ന ധനകാര്യ സ്ഥാപനമാണ് ഭാരതീയ റിസർവ് ബാങ്ക്. നിലവിൽ ഭാരത സർക്കാറിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള റിസർവ് ബാങ്ക്, 1949-ലെ ദേശസാൽകരണത്തിനു മുൻപ് ഒരു സ്വകാര്യ സ്ഥാപനമായിരുന്നു.

ഇന്ത്യയിലെ കേന്ദ്ര ബാങ്കാണ് റിസർവ് ബാങ്ക്. 1926-ലെ ഹിൽട്ടൺ-യങ് കമ്മീഷന്റെ ശുപാർശകളാണ് റിസർവ് ബാങ്കിന്റെ രൂപീകരണത്തിന് കാരണമായത്. 1949 ജനുവരി ഒന്നിന് റിസർവ് ബാങ്കിനെ ദേശസാത്കരിച്ചു. ഇന്ത്യയിൽ പണവ്യാപാരത്തിന്റെ കേന്ദ്രവും ദേശീയ കരുതൽ ധനത്തിന്റെ സൂക്ഷിപ്പുകാരനുമാണ് റിസർവ്വ് ബാങ്ക്. ബാങ്കേഴ്സ് ബാങ്ക് എന്നറിയപ്പെടുന്ന റിസർവ്വ് ബാങ്കിന്റെ സ്ഥാപിത മൂലധനം അഞ്ചുകോടി രൂപയായിരുന്നു. റിസർവ്വ് ബാങ്ക് ഗവർണ്ണറും 19 അംഗ ഡയറക്ടർ ബോർഡുമാണ് ബാങ്കിന്റെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്.

തുടക്കത്തിൽ കൊൽക്കത്തയിൽ സ്ഥാപിച്ച മുഖ്യ കാര്യാലയം 1934-ൽ മുംബെയിലേക്ക് മാറ്റി. ഗവർണറുടെ കാര്യാലയം സ്ഥിതി ചെയ്യുന്നതും നയരൂപവത്കരണം നടക്കുന്നതും ഇവിടെയാണ്. കേരളത്തിൽ തിരുവനന്തപുരത്തും കൊച്ചിയിലും ശാഖകളുണ്ട്.

ഭാരതീയ റിസർവ് ബാങ്കിന്റെ അടിസ്ഥാന പ്രവർത്തനങ്ങളെ താഴെ പറയുന്ന പ്രകാരം വിവരിക്കാം

ഇന്ത്യയിൽ കറൻസി നോട്ടുകൾ പുറത്തിറക്കുന്നത് റിസർവ്വ് ബാങ്കാണ്. കറൻസി നോട്ടുകളിലെ ഒപ്പ് റിസർവ്വ് ബാങ്ക് ഗവർണ്ണറുടേതാണ്. ജമ്മു-കശ്മീർ ഒഴികെയുള്ള സംസ്ഥാനങ്ങളിലെ സാമ്പത്തിക കാര്യങ്ങളുടെ മേൽനോട്ടം റിസർവ്വ് ബാങ്കിനാണ്. അന്താരാഷ്ട്ര നാണയനിധിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നതും കറൻസിയുടെ വിനിമയ മൂല്യം സൂക്ഷിക്കുന്നതും റിസർവ്വ് ബാങ്കാണ്.

സർ ഓസബൺ സ്മിത്ത് ആണ് റിസർവ്വ് ബാങ്കിന്റെ ആദ്യ ഗവർണ്ണർ. സർ സി.ഡി.ദേശ്‌മുഖ് ആണ് ഇന്ത്യക്കാരനായ ആദ്യ ഗവർണ്ണർ. രഘുറാം രാജനാണ് റിസർവ്വ് ബാങ്കിന്റെ ഇപ്പോഴത്തെ ഗവർണ്ണർ

ലാഭവിഹിതം

സർക്കാർ സെക്യൂരിറ്റികൾ കൈവശം സൂക്ഷിക്കുതിന് ലഭിക്കുന്ന തുക, ബാങ്കുകൾക്ക് നൽകുന്ന വായ്പ(റിപ്പോ)യ്ക്ക് ലഭിക്കുന്ന പലിശ, യു.എസ് ട്രഷറി ബിൽ, മറ്റ് ബോണ്ടുകൾ തുടങ്ങിയവയിൽ നിന്നുള്ളവ എന്നിങ്ങനെ വിവിധ മാർഗ്ഗങ്ങളിലൂടെ പണമാണ് ലഭിക്കുന്നതാണ് റിസർവ്വ് ബാങ്കിന്റെ വരുമാനം. ഇതിൽ അവരുടെ ചെലവു കഴിച്ചുള്ള തുകയുടെ ബാക്കി ലാഭമായും ആ ലാഭത്തിന്റെ ഒരു വിഹിതം ഇന്ത്യയുടെ കേന്ദ്രസർക്കാരുമായി പങ്കുവെക്കപ്പെടുന്നു. [4]

വർഷം ലാഭവിഹിതം
(കോടിയിൽ)[4]
2013 33,100.00
2014 52,679.00
2015 66,000.00

ഇതും കാണുക

അവലംബങ്ങൾ

  1. Reserve Bank of India. Rbi.org.in (2005-02-07). Retrieved on 2014-05-21.
  2. Reserve Bank of India - India's Central Bank. Rbi.org.in. Retrieved on 2014-05-21.
  3. as on May 9th 2014
  4. 4.0 4.1 "ആർബിഐ കേന്ദ്രത്തിന് നൽകിയത് 66,000 കോടിയുടെ ലാഭവിഹിതം". മാതൃഭൂമി. 14 ഓഗസ്റ്റ് 2015. Archived from the original on 2015-08-14. Retrieved 2015-08-14. {{cite news}}: Cite has empty unknown parameter: |1= (help)

സ്രോതസ്സുകൾ

കൂടുതൽ അറിവിന്


"https://ml.wikipedia.org/w/index.php?title=ഭാരതീയ_റിസർവ്_ബാങ്ക്&oldid=2284782" എന്ന താളിൽനിന്ന് ശേഖരിച്ചത്