"ടർക്സ്-കൈകോസ് ദ്വീപുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
12 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
(ചെ.)
യന്ത്രം - അക്ഷരപിശകുകൾ
(ചെ.) (യന്ത്രം - അക്ഷരപിശകുകൾ)
}}
 
വെസ്റ്റിൻഡീസിലെ ഒരു [[ബ്രിട്ടൻ|ബ്രിട്ടിഷ്]] കോളനിയാണ് '''ടർക്സ്-കൈകോസ് ദ്വീപുകൾ'''. ബഹാമസ് ദ്വീപിനു 80 കി. മീ. കിഴക്കു മാറി [[അറ്റ്‌ലാന്റിക് മഹാസമുദ്രം|അറ്റ്‌ലാന്റിക് സമുദ്രത്തിൽ]] സ്ഥിതിചെയ്യുന്നു. നാൽപതിലധികം ദ്വീപുകൾ ഉൾപ്പെടുന്ന ഈ ദ്വീപസമൂഹത്തിൽ എട്ട് എണ്ണത്തിൽ മാത്രമേ ജനവാസമുള്ളു. 40 കി. മീ. നീളവും 19 കി. മീ. വരെ വീതിയുമുള്ള ഗ്രാൻഡ് കൈകോസ് ദ്വീപാണ് ഇവയിൽ ഏറ്റവും വലുപ്പമേറിയത്വലിപ്പമേറിയത്. സുമാർ 497 ച. കി. മീ. വിസ്തൃതിയിലാണ് ടർക്സ്-കൈകോസ് [[ദ്വീപ്|ദ്വീപുകൾ]] വ്യാപിച്ചിരിക്കുന്നത്. തലസ്ഥാനമായ ഗ്രാൻഡ് ടർക് ദ്വീപിന് 10.5 കി. മീ. നീളവും 2.4 കി. മീ. വീതിയുമുണ്ട്. * ജനസംഖ്യ: 36,605 (2009 എസ്റ്റിമേറ്റ്);
* സ്ഥാനം: അക്ഷാംശം-21<sup>o</sup> - 22<sup>o</sup>വടക്ക്; രേഖാംശം. 71<sup>o</sup> - 72<sup>o</sup> പടിഞ്ഞാറ്.
* ഔദ്യോഗിക നാണയം: [[യുണൈറ്റഡ് സ്റ്റേറ്റ്സ് ഡോളർ]]‍.
വിളവുത്പാദനം കൈകോസ് ദ്വീപുകളിലാണു കേന്ദ്രീകരിച്ചിരിക്കുന്നത്. സിസാൽ (sisal), ചോളം, ബീൻസ് എന്നിവയാണ് പ്രധാനവിളകൾ. [[കന്നുകാലി|കന്നുകാലികൾ]], [[പന്നി]], [[കോഴി]], വിവിധതരം സമുദ്രോല്പന്നങ്ങൾ എന്നിവ ഭക്ഷ്യോല്പന്നങ്ങളിൽപ്പെടുന്നു.
 
കക്കവർഗങ്ങളാണ് മുഖ്യകയറ്റുമതി ഉത്പന്നം. ചിറ്റക്കൊഞ്ച് (cray fish), [[ശംഖ്]] എന്നിവയാണ് മറ്റു പ്രധാന കയറ്റുമതി വിഭവ ങ്ങൾ. ഇതിൽ ശംഖ് ഹെയ്തിയൻ കമ്പോളത്തിലേക്കും, ചിറ്റക്കൊഞ്ച് [[അമേരിക്കൻ ഐക്യനാടുകൾ|യു. എസ്സിലേക്കും]] കയറ്റി അയയ്ക്കുന്നു. പുരാതനകാലം മുതൽ [[ഉപ്പ്|ഉപ്പുശേഖരണം]] ഇവിടത്തെ ജനങ്ങളുടെ മുഖ്യ ഉപജീവനമാർഗമായിരുന്നുഉപജീവനമാർഗ്ഗമായിരുന്നു. 1964-ൽ പൂർണമായി നിറുത്തലാക്കപ്പെടുന്നതുവരെയും ഉപ്പ് ശേഖരണത്തിന് ഗവൺമെന്റ് സബ്സിഡി നൽകി യിരുന്നു. ഇപ്പോൾ വികസിച്ചുകൊണ്ടിരിക്കുന്ന ഒരു വ്യവസായമാണ് [[ടൂറിസം]]. ബ്രിട്ടന്റെ ആശ്രിതപ്രദേശമെന്ന നിലയിൽ ടർക്സ്-കൈകോസ് ദ്വീപുകൾ [[കോമൺവെൽത്ത് രാജ്യങ്ങൾ|കോമൺവെൽത്തിൽ]] അംഗമാണ്. കാരികോമിലും (caricom) ഈ ദ്വീപുകൾക്ക് അംഗത്വമുണ്ട്.
 
== ചരിത്രം ==
[[സ്പാനിഷ്|സ്പാനിഷ്പര്യവേക്ഷകനായ]] ജൂവൻ പോൺസി ദ ലിയോൺ (Juan Ponce de Leon) 1512-ൽ ഈ ദ്വീപ് കണ്ടെത്തുന്നതിനു മുമ്പുതന്നെ ആരാവാക് ഇന്ത്യാക്കാർ ഇവിടെ വസിച്ചിരുന്നതായി കരുതപ്പെടുന്നു. 1678 വരെ ഇവിടെ ജനവാസമുറപ്പിക്കുവാനുള്ള മറ്റു നീക്കങ്ങളൊന്നും ഫലപ്രദമായി നടന്നില്ല. ഉപ്പു തേടിയുള്ള തങ്ങളുടെ അന്വേഷണത്തിനിടയ്ക്ക് 1678-ൽ ബർമുഡാക്കാർ (Bermudians) ഇവിടെയെത്തി. 1764-ൽ [[ഫ്രാൻസ്|ഫ്രഞ്ചുകാർ]] ഇവരെ തുരത്തിയോടിച്ചു. രണ്ടുവർഷത്തിനുശേഷം ഒരു റസിഡന്റ് എജന്റിനെ നിയമിച്ചുകൊണ്ടു [[ബ്രിട്ടൻ]] ഈ ദ്വീപുകളെ തങ്ങളുടെ അധീശത്വത്തിൻ കീഴിലാക്കി. അമേരിക്കൻ വിപ്ലവത്തിനുശേഷം തെക്കൻ യു. എസ്സിൽ നിന്നും കൂടിയേറിയ ബ്രിട്ടിഷ് അനുഭാവികൾ തങ്ങളുടെ അടിമകളുമായി കൈകോസ് ദ്വീപുകളിൽ താമസമുറപ്പിച്ചു. 1834-ൽ അടിമത്തം അവസാനിപ്പിച്ചതിനുശേഷമാണ് ഇവർ ഇവിടം വിട്ടുപോയത്.
 
18-ം ശതകത്തിന്റെ അവസാനഘട്ടത്തിൽ തന്നെ ഈ ദ്വീപുകളിൽ തങ്ങളുടെ ആധിപത്യം സ്ഥാപിക്കുവാനുള്ള നീക്കങ്ങൾ ബഹാമസ് ആരംഭിച്ചു കഴിഞ്ഞിരുന്നു. 1804-ൽ ബഹാമസ് ഭരണകൂടം അതിന്റെ അധികാരം ഈ ദ്വീപുകളിലേക്ക് വ്യാപിപ്പിക്കുവാൻ തീരുമാനിച്ചു. തുടർന്നുണ്ടായ പോരാട്ടങ്ങൾക്കുശേഷം, 1874-ൽ ദ്വീപുകൾ ജമൈക്കൻ ബ്രിട്ടിഷ് കോളനിയുടെ ആശ്രിതപ്രദേശമായി മാറി. 1959-ൽ ജമൈക്കയ്ക്ക് ആഭ്യന്തര ദേശീയ ഭരണസംവിധാനം നടപ്പിലാക്കാൻ അനുമതി ലഭിച്ചതിൻപ്രകാരം ഈ ദ്വീപുകൾ ജമൈക്കൻ കോളനിയിലെ ഗവർണറുടെ ഭരണത്തിൻ കീഴിൽ തുടർന്നെങ്കിലും തങ്ങളുടേതായ നിയമനിർമാണസഭനിയമനിർമ്മാണസഭ രൂപപ്പെടുത്തുന്നതിൽ ഇവർ പിന്നീട് വിജയംവരിച്ചു. 1962-ൽ ജമൈക്കയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിനെ തുടർന്ന് ടർക്സ്-കൈകോസ് ദ്വീപുകൾ പ്രത്യേക കോളനിയായി മാറി (1973). 1976-ൽ നിലവിൽ വന്ന ഭരണഘടനയനുസരിച്ച് മന്ത്രിസഭാമാതൃകയിലുള്ള ഭരണസംവിധാനം നിലവിൽ വന്നു.
 
1988-ലെ പുതിയ ഭരണഘടന 1992-ൽ ഭേദഗതി ചെയ്തു. ഇതനുസരിച്ച് വിദേശകാര്യം, ആഭ്യന്തരസുരക്ഷ, പ്രതിരോധം തുടങ്ങിയ വകുപ്പുകളുടെ ചുമതല പൂർണമായും ഗവർണറിൽ നിക്ഷിപ്തമാക്കി. 1995 ജനുനുവരിയിൽ നടന്ന പൊതു തെരഞ്ഞെടുപ്പിലൂടെ മാർട്ടിൻ ബൂർക്ക് (Martin Bourke) ഗവർണറായും ഡെറിക് ടെയ്ലർ പ്രധാനമന്ത്രിയായും സ്ഥാനമേറ്റു.
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2282953" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി