"ടെന്നസി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
30 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
(ചെ.)
യന്ത്രം - അക്ഷരപിശകുകൾ
(പ്രമാണം)
(ചെ.) (യന്ത്രം - അക്ഷരപിശകുകൾ)
മുമ്പ് സസ്യസമൃദ്ധമായൊരു പ്രദേശമായിരുന്നു ടെനസി. എന്നാൽ ഇന്ന് അപ്പലേച്ചിയനിലെ ഉയരം കൂടിയതും ഒറ്റപ്പെട്ടു കിടക്കുന്നതുമായ ഭാഗങ്ങളൊഴികെയുള്ള പ്രദേശങ്ങളിലെ വനങ്ങളെല്ലാം അപ്രത്യക്ഷമായി കഴിഞ്ഞിരിക്കുന്നു. സംസ്ഥാനത്തിന്റെ പകുതിയോളം ഭാഗങ്ങളിൽ വ്യാപിച്ചിരിക്കുന്ന രണ്ടാംകിട വനങ്ങൾ വ്യാപാരാവശ്യങ്ങൾക്കുള്ള തടിയുടെ പ്രധാന ഉറവിടമായി മാറിയിട്ടുണ്ട്. വനവിഭവങ്ങളെ ആശ്രയിക്കുന്ന പേപ്പർ - അനുബന്ധ വ്യവസായങ്ങൾ സംസ്ഥാനത്തുടനീളം കാണുന്നു. വിലപിടിപ്പുള്ളതും കടുപ്പമുള്ളതുമായ നല്ലയിനം തടികൾ ഇവിടത്തെ വനങ്ങളിൽനിന്നും ലഭിക്കുന്നു.
==സമ്പദ്ഘടന==
മുമ്പ് ഒരു കാർഷിക സമ്പദ്ഘടനയായിരുന്നു ഇവിടെ നിലനിന്നിരുന്നത്. രണ്ടാംലോകയുദ്ധത്തിനുശേഷമുണ്ടായ പുരോഗതി വ്യാവസായിക സമ്പദ്ഘടനയിലേക്ക് മാറാൻ സംസ്ഥാനത്തെ സഹായിച്ചു. 1930 -കൾക്കുശേഷം കാർഷിക വ്യവസ്ഥിതിയിൽനിന്നും വ്യാവസായികതയിലേക്ക് കാലൂന്നിയ ടെനസിയുടെ സമ്പദ്ഘടനയെ സ്വാധീനിക്കുന്ന ഒരു പ്രധാന ഘടകം ഇവിടത്തെ ഉത്പാദനമേഖലയാണ്. കൃഷിയുടെ പ്രാധാന്യം കുറഞ്ഞിട്ടുണ്ടെങ്കിലും ഇന്നും ഇത് ഇവിടത്തെ ഒരു പ്രധാന ജീവിതോപാധിയാണ്. കന്നുകാലിവളർത്തലും ഒരു പ്രധാന ഉപജീവനമാർഗംഉപജീവനമാർഗ്ഗം തന്നെ. പരുത്തി, പുകയില, സോയാബീൻസ് തുടങ്ങിയവയാണ് പ്രധാന വിളകൾ. മുമ്പ് മലഞ്ചരിവുകളിലെ കൃഷിയിടങ്ങൾ വൻതോതിലുള്ള മണ്ണൊലിപ്പുഭീഷണി നേരിട്ടിരുന്നു. ടെനസിവാലി അതോറിറ്റി (TVA) പോലുള്ള പദ്ധതികൾ നടപ്പാക്കിയതോടെ മണ്ണൊലിപ്പ്, വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതിക്ഷോഭങ്ങളെ ഒരു പരിധിവരെ നിയന്ത്രിക്കുവാൻ സംസ്ഥാന ഭരണകൂടത്തിനു കഴിഞ്ഞിട്ടുണ്ട്.
==ടെനസിയിലെ ഒരു പുകയിലപ്പാടം==
പ്രധാന കാർഷികവിളകളായ പരുത്തിയും പുകയിലയും യഥാക്രമം ഫലഭൂയിഷ്ഠമായ പടിഞ്ഞാറൻ ടെനസി സമതലങ്ങളിലും, മധ്യ-കിഴക്കൻ ഭാഗങ്ങളിലും കൃഷി ചെയ്യപ്പെടുന്നു. വളരെ സുഖകരമായ യാത്രയ്ക്കു പേരുകേട്ട 'ടെനസി വാക്കിങ് ഹോഴ്സ്' എന്ന സങ്കരയിനം കുതിര ടെനസിക്ക് മാത്രം അവകാശപ്പെട്ടതാണ്.
അമേരിക്കൻ ആഭ്യന്തരയുദ്ധകാലത്ത് ടെനസി ഒരു പ്രധാന യുദ്ധമേഖലയായിരുന്നു. ഇക്കാലത്ത് പൂർവ ടെനസി യൂണിയൻ പക്ഷത്തും, മധ്യ ടെനസിയും പശ്ചിമ ടെനസിയും കോൺഫെഡറേറ്റ് പക്ഷത്തും നിലകൊണ്ടു. ഒടുവിൽ ടെനസി പൂർണമായും കോൺഫെഡറേറ്റ് ഭാഗത്തായി. ആഭ്യന്തരയുദ്ധം ആരംഭിച്ചപ്പോൾ യൂണിയനിൽനിന്നും ഏറ്റവും ഒടുവിൽ പിരിഞ്ഞുപോയ സംസ്ഥാനമായിരുന്നു ടെനസി (1861 ജൂൺ). ആഭ്യന്തരയുദ്ധം അവസാനിച്ചപ്പോൾ കോൺഫെഡറേറ്റ് സ്റ്റേറ്റുകളിൽനിന്നും യൂണിയനിലേക്ക് ആദ്യം തിരിച്ചെടുക്കപ്പെട്ട സംസ്ഥാനവും ടെനസിയാണ് (1866 ജൂല.).
 
യുദ്ധത്തകർച്ച ടെനസിക്ക് ഏറെ ക്ളേശകരമായിരുന്നു. വസ്തുവകകൾക്ക് പരക്കെ നാശമുണ്ടായി. സംസ്ഥാനത്തിന്റെ കടബാധ്യതകടബാദ്ധ്യത വർധിച്ചു, വ്യവസായം മുരടിച്ചു, കാർഷികമേഖല തകർന്നു. നീഗ്രോകളും വെള്ളക്കാരും തമ്മിലുള്ള ബന്ധവും വഷളായി. വെള്ളക്കാരുടെ മേധാവിത്വത്തിനുവേണ്ടിയുള്ള നീഗ്രോ വിരുദ്ധസംഘടനയായ കൂ ക്ലക്സ് ക്ലാൻ ടെനസിയിലെ പുലാസ്കയിൽ രൂപം കൊള്ളുകയും ചെയ്തു (1865-66).
 
1870-ൽ ടെനസിക്ക് ഒരു പുതിയ ഭരണഘടനയുണ്ടായി. യുദ്ധാനന്തരം നടത്തിയ വികസന പ്രവർത്തനങ്ങൾ ടെനസിയെ ക്രമേണ അഭിവൃദ്ധിയിലെത്തിച്ചു. പാഠ്യപദ്ധതി സംബന്ധിച്ച സ്കോപ്പസ് വിചാരണയിലൂടെ ടെനസി 1925-ൽ അന്താരാഷ്ട്രരംഗത്ത് ശ്രദ്ധിക്കപ്പെട്ടു. 1930-കളിലെ സാമ്പത്തികമാന്ദ്യം ടെനസിയെയും പ്രതികൂലമായി ബാധിച്ചു. ടെനസിയുടെ വികസനം ലക്ഷ്യമിട്ട് യു.എസ്. ഗവൺമെന്റ് 1933-ൽ ടെനസി വാലി അതോറിറ്റി എന്ന ഗവൺമെന്റ് കോർപ്പറേഷൻ രൂപവത്ക്കരിച്ചു. സംസ്ഥാനത്തിന്റെ ഇന്നത്തെ വ്യാവസായികാഭിവൃദ്ധിക്ക് അടിത്തറയിടുന്നതിൽ ടെനസി വാലി അതോറിറ്റിക്ക് പ്രധാന പങ്കുണ്ട്. രണ്ടാം ലോകയുദ്ധാനന്തരം ടൂറിസം ഒരു പ്രധാന വരുമാനമാർഗമായിവരുമാനമാർഗ്ഗമായി. 1960-കളുടെ ഒടുവിൽ ടെനസിയിൽ വർണവിവേചനം രൂക്ഷമായി. നീഗ്രോകൾക്കും മറ്റു ന്യൂനപക്ഷങ്ങൾക്കുംവേണ്ടി നടത്തപ്പെട്ട പൌരാവകാശസമരത്തിന്റെ പ്രമുഖ നേതാവും ബാപ്റ്റിസ്റ്റ് മതപുരോഹിതനുമായ, അമേരിക്കൻ ഗാന്ധി എന്നു ഖ്യാതി നേടിയ, മാർട്ടിൻ ലൂഥർ കിങ് 1968 ഏ. 4-ന് ടെനസിയിലെ മെംഫിസിൽ കൊല്ലപ്പെട്ടു.
 
ടെനസിയിൽ മൂന്നു തവണ (1796, 1834, 1870) ഭരണഘടനാനിർമാണംഭരണഘടനാനിർമ്മാണം നടന്നു. 1870-ൽ രൂപവത്ക്കരിച്ച് നിരവധി ഭേദഗതികൾ വരുത്തിയ ഭരണഘടനപ്രകാരമാണ് ഇപ്പോൾ ഭരണം നടക്കുന്നത്. ഗവർണറാണ് സംസ്ഥാന ഭരണത്തലവൻ. ഗവർണറെ നാലു വർഷത്തേക്ക് തെരഞ്ഞെടുക്കുന്നു. തുടർച്ചയായി രണ്ടുതവണത്തേക്കു മാത്രമേ ഒരു ഗവർണർ തെരഞ്ഞെടുക്കപ്പെടാവൂ എന്ന നിബന്ധനയുണ്ട്. നിയമനിർമാണനിയമനിർമ്മാണ സഭയ്ക്ക് രണ്ടു മണ്ഡലങ്ങളുണ്ട്. രണ്ടു വർഷത്തേക്കു തെരഞ്ഞെടുക്കപ്പെടുന്ന ഹൗസ് ഒഫ് റെപ്രസെന്റേറ്റീവ്സും നാലു വർഷത്തേക്കു തെരഞ്ഞെടുക്കപ്പെടുന്ന സെനറ്റും ചേർന്നതാണ് ഇത്. നഗരങ്ങൾക്കും പട്ടണങ്ങൾക്കും മേയറും കൗൺസിലും ചേർന്ന ഭരണസംവിധാനമാണുള്ളത്. രാഷ്ട്രീയമായി പൊതുവേ രണ്ടു ചേരികളിലായാണ് ടെനസിക്കാരുടെ നിലപാട്. പൂർവ ടെനസി റിപ്പബ്ളിക്കൻ ഭൂരിപക്ഷപ്രദേശവും, പശ്ചിമ, മധ്യ ടെനസികൾ ഡെമോക്രാറ്റിക് ഭൂരിപക്ഷപ്രദേശവുമാണ്.
 
== അവലംബം==
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2282876" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി