"ബുദ്ധമതം കേരളത്തിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 6: വരി 6:


== ചരിത്രം ==
== ചരിത്രം ==
കേരളത്തെ ബുദ്ധമതവുമായി ബന്ധപ്പെടുത്തുന്ന ഏറ്റവും പ്രാചീനവും വിശ്വാസയോഗ്യവുമായ രേഖ [[ഗുജറാത്ത്|ഗുജറാത്തിലെ]] [[ഗിർനാർ]] പാറയിൽ [[അശോകചക്രവർത്തി]] കൊത്തി വപ്പിച്ച ധർമ്മലിപികളാണ്‌. അതിൽ പറയുന്നത് ഇപ്രകാരമാണ്‌ {{ഉദ്ധരണി| ദേവപ്രിയനും പ്രിയദർശിയുമായ രാജാവു കീഴടക്കിയ സർ‌വ്വദേശങ്ങളിലും അപ്രകാരം തന്നെ അയൽരാജ്യക്കാരായ ചോളർ, പാണ്ഡ്യർ, സത്യപുത്രർ, കേരളപുത്രർ, താമ്രപർണ്ണിയർ, യവനരാജാവായ അന്തിയോക്യൻ, ഈ അന്തിയോക്യന്റെ സാമന്തരാജാക്കന്മാർ, ഇവരുടെ രാജ്യങ്ങളിലും രണ്ടുതരം ചികിത്സാസമ്പ്രദായം നടപ്പിലാക്കി. മനുഷ്യർക്കുള്ളതും മൃഗങ്ങൾക്കുള്ളതും.<ref name="KeralaHistory"> {{cite book |last=എ. |first=ശ്രീധരമേനോൻ |authorlink=എ. ശ്രീധരമേനോൻ|coauthors= |title=കേരള ചരിത്രം |year=1997|publisher=എസ്. വിശ്വനാഥൻ പ്രിൻറേർസ് ആൻഡ് പബ്ലീഷേർസ് |location= ചെന്നൈ|isbn= }} </ref>
കേരളത്തെ ബുദ്ധമതവുമായി ബന്ധപ്പെടുത്തുന്ന ഏറ്റവും പ്രാചീനവും വിശ്വാസയോഗ്യവുമായ രേഖ [[ഗുജറാത്ത്|ഗുജറാത്തിലെ]] [[ഗിർനാർ]] പാറയിൽ [[അശോകചക്രവർത്തി]] കൊത്തി വപ്പിച്ച ധർമ്മലിപികളാണ്‌. അതിൽ പറയുന്നത് ഇപ്രകാരമാണ്‌ {{ഉദ്ധരണി| ദേവപ്രിയനും പ്രിയദർശിയുമായ രാജാവു കീഴടക്കിയ സർ‌വ്വദേശങ്ങളിലും അപ്രകാരം തന്നെ അയൽരാജ്യക്കാരായ ചോളർ, പാണ്ഡ്യർ, സത്യപുത്രർ, കേരളപുത്രർ, താമ്രപർണ്ണിയർ, യവനരാജാവായ അന്തിയോക്യൻ, ഈ അന്തിയോക്യന്റെ സാമന്തരാജാക്കന്മാർ, ഇവരുടെ രാജ്യങ്ങളിലും രണ്ടുതരം ചികിത്സാസമ്പ്രദായം നടപ്പിലാക്കി. മനുഷ്യർക്കുള്ളതും മൃഗങ്ങൾക്കുള്ളതും.|||<ref name="KeralaHistory"> {{cite book |last=എ. |first=ശ്രീധരമേനോൻ |authorlink=എ. ശ്രീധരമേനോൻ|coauthors= |title=കേരള ചരിത്രം |year=1997|publisher=എസ്. വിശ്വനാഥൻ പ്രിൻറേർസ് ആൻഡ് പബ്ലീഷേർസ് |location= ചെന്നൈ|isbn= }} </ref>}}


സമുദ്രങ്ങൾക്കപ്പുറമുള്ള രാജ്യങ്ങളിൽ ധർമ്മപ്രചാരം നടത്തുന്നതിനു മുന്നേ തന്നെ ഭാരതം മുഴുവനും ബൗദ്ധസന്ദേശങ്ങളെത്തിക്കാൻ [[അശോകചക്രവർത്തി]] യത്നിച്ചു. ഇക്കാര്യം [[മസ്കി ശിലാശാസനം|മസ്കി ശിലാശാസനങ്ങളിൽ]] പറയുന്നുണ്ട്. മറ്റൊരു വിലപ്പെട്ട ശാസനം [[കറന്നൂർ]] ജില്ലയിലെ [[ഏറഗുഡി ശാസനം|ഏറഗുഡി ശാസനമാണ്‌]]. കേരളത്തിന്റെ പേർ എടുത്തു പറയുന്നില്ല എങ്കിലും ധർമ്മപ്രചരണത്തിന്‌ ഭാരതമെമ്പാടും എന്നതു കൊണ്ട് കേരളം അതിൽ ഉൾപ്പെടും. കേരളത്തിൽ ആയുർ‌വേദം പ്രചരിപ്പിച്ച ബുദ്ധമതക്കാർക്ക് നല്ല സ്വീകരണമാണ് ലഭിച്ചത്. ചികിത്സാലയങ്ങൾ ഏർപ്പെടുത്തുകയും, കിണറുകൾ കുഴിക്കുകയും ഔഷധികളും ചോലവൃക്ഷങ്ങളും നട്ടുപിടിപ്പിക്കുകയും ചെയ്തതായും രേഖകൾ ഉണ്ട്. [[ശ്രീബുദ്ധൻ]] തന്നെ ഒന്നിലധികം തവണം ദക്ഷിണേന്ത്യ, സിലോൺ എന്നിവിടങ്ങൾ സന്ദർശിച്ചതായും [[മഹാവംശം]] എന്ന ബുദ്ധമതചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. <ref> {{cite book |last=വാരിയർ |first=രാഘവ |authorlink=രാഘവ വാരിയർ |coauthors= രാജൻ ഗുരുക്കൾ|title=കേരള ചരിത്രം |year=1992 |publisher=വള്ളത്തോൾ വിദ്യാപീഠം|location= ശുകപുരം |isbn= }} </ref>
സമുദ്രങ്ങൾക്കപ്പുറമുള്ള രാജ്യങ്ങളിൽ ധർമ്മപ്രചാരം നടത്തുന്നതിനു മുന്നേ തന്നെ ഭാരതം മുഴുവനും ബൗദ്ധസന്ദേശങ്ങളെത്തിക്കാൻ [[അശോകചക്രവർത്തി]] യത്നിച്ചു. ഇക്കാര്യം [[മസ്കി ശിലാശാസനം|മസ്കി ശിലാശാസനങ്ങളിൽ]] പറയുന്നുണ്ട്. മറ്റൊരു വിലപ്പെട്ട ശാസനം [[കറന്നൂർ]] ജില്ലയിലെ [[ഏറഗുഡി ശാസനം|ഏറഗുഡി ശാസനമാണ്‌]]. കേരളത്തിന്റെ പേർ എടുത്തു പറയുന്നില്ല എങ്കിലും ധർമ്മപ്രചരണത്തിന്‌ ഭാരതമെമ്പാടും എന്നതു കൊണ്ട് കേരളം അതിൽ ഉൾപ്പെടും. കേരളത്തിൽ ആയുർ‌വേദം പ്രചരിപ്പിച്ച ബുദ്ധമതക്കാർക്ക് നല്ല സ്വീകരണമാണ് ലഭിച്ചത്. ചികിത്സാലയങ്ങൾ ഏർപ്പെടുത്തുകയും, കിണറുകൾ കുഴിക്കുകയും ഔഷധികളും ചോലവൃക്ഷങ്ങളും നട്ടുപിടിപ്പിക്കുകയും ചെയ്തതായും രേഖകൾ ഉണ്ട്. [[ശ്രീബുദ്ധൻ]] തന്നെ ഒന്നിലധികം തവണം ദക്ഷിണേന്ത്യ, സിലോൺ എന്നിവിടങ്ങൾ സന്ദർശിച്ചതായും [[മഹാവംശം]] എന്ന ബുദ്ധമതചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. <ref> {{cite book |last=വാരിയർ |first=രാഘവ |authorlink=രാഘവ വാരിയർ |coauthors= രാജൻ ഗുരുക്കൾ|title=കേരള ചരിത്രം |year=1992 |publisher=വള്ളത്തോൾ വിദ്യാപീഠം|location= ശുകപുരം |isbn= }} </ref>

16:38, 3 നവംബർ 2015-നു നിലവിലുണ്ടായിരുന്ന രൂപം

ബുദ്ധമതം അതിന്റെ പ്രാരംഭദശയിൽത്തന്നെ കേരളത്തിലെത്തിയിരുന്നതായി കരുതുന്നു. ക്രിസ്തുവിന് മൂൻപ് ആറാം നൂറ്റാണ്ടിൽ ബുദ്ധസന്യാസികൾ കേരളത്തിലെത്തിയതായി ചരിത്രപരമായ തെളിവുകളുണ്ട്. അശോകചക്രവർത്തി നാനാദിക്കിലേക്കും ബുദ്ധമത സന്യാസികളെ അയച്ച കൂട്ടത്തിൽ നേരിട്ടും ശ്രീലങ്കയിൽ നിന്നും ബുദ്ധസന്ന്യാസിമാർ ഇവിടെ എത്തി. അശോകൻ ഇന്ത്യ മുഴുവനും കീഴടക്കണമെന്ന് വാഞ്ഛയുള്ള ചക്രവർത്തിയായിരുന്നു. അദ്ദേഹത്തിന്റെ സൈന്യബലത്തിനാലും കേരളത്തിലേ ചേരരാജാക്കന്മാർ മതസഹിഷ്ണുതയുള്ളരായതിനാലും ബുദ്ധമതം രണ്ടു കയ്യും നീട്ടി സ്വീകരിക്കപ്പെടുകയായിരുന്നു. [1] നരബലിക്കും ജന്തു ബലിക്കും, മറ്റനാചാരങ്ങൾക്കും എതിരായി ബുദ്ധസന്യാസികൾ നടത്തിയ ധാർമ്മികസമരം, ദ്രാവിഡാചാരങ്ങളിലെ നീചമായവക്കെതിരെയുള്ള കേരളത്തിൽ വച്ച് നടന്ന ആദ്യത്തെ സാമൂഹിക പരിഷ്കരണം ആയിരുന്നു. [2] അശോകന്റെ ശിലാശാസനങ്ങളിൽ കേരപുത്താ എന്നാണ്‌ ചേരന്മാരെ വിശേഷിപ്പിച്ചിരിക്കുന്നത്. ഇത് ഒരു പക്ഷേ ചേര പുത്രന്മാർ എന്നായിരിക്കാം അല്ലെങ്കിൽ ചേര രാജാവിനെ സന്ന്യാസിയായി കണക്കാക്കി ബുദ്ധൻ എന്ന് വിശേഷിപ്പിച്ചതായിരിക്കാം.[അവലംബം ആവശ്യമാണ്]

കേരളത്തിന്റെ സാംസ്കാരിക ഘടനക്കു വ്യത്യാസം വരുത്തുകയും സാമൂഹികജീവിതത്തിൽ വിപ്ലവകരമായ മാറ്റമുണ്ടാക്കുകയും ചെയ്ത ബുദ്ധമതം[അവലംബം ആവശ്യമാണ്] പിന്നീട് നാമമാത്രമായി ചുരുങ്ങി.

ചരിത്രം

കേരളത്തെ ബുദ്ധമതവുമായി ബന്ധപ്പെടുത്തുന്ന ഏറ്റവും പ്രാചീനവും വിശ്വാസയോഗ്യവുമായ രേഖ ഗുജറാത്തിലെ ഗിർനാർ പാറയിൽ അശോകചക്രവർത്തി കൊത്തി വപ്പിച്ച ധർമ്മലിപികളാണ്‌. അതിൽ പറയുന്നത് ഇപ്രകാരമാണ്‌

സമുദ്രങ്ങൾക്കപ്പുറമുള്ള രാജ്യങ്ങളിൽ ധർമ്മപ്രചാരം നടത്തുന്നതിനു മുന്നേ തന്നെ ഭാരതം മുഴുവനും ബൗദ്ധസന്ദേശങ്ങളെത്തിക്കാൻ അശോകചക്രവർത്തി യത്നിച്ചു. ഇക്കാര്യം മസ്കി ശിലാശാസനങ്ങളിൽ പറയുന്നുണ്ട്. മറ്റൊരു വിലപ്പെട്ട ശാസനം കറന്നൂർ ജില്ലയിലെ ഏറഗുഡി ശാസനമാണ്‌. കേരളത്തിന്റെ പേർ എടുത്തു പറയുന്നില്ല എങ്കിലും ധർമ്മപ്രചരണത്തിന്‌ ഭാരതമെമ്പാടും എന്നതു കൊണ്ട് കേരളം അതിൽ ഉൾപ്പെടും. കേരളത്തിൽ ആയുർ‌വേദം പ്രചരിപ്പിച്ച ബുദ്ധമതക്കാർക്ക് നല്ല സ്വീകരണമാണ് ലഭിച്ചത്. ചികിത്സാലയങ്ങൾ ഏർപ്പെടുത്തുകയും, കിണറുകൾ കുഴിക്കുകയും ഔഷധികളും ചോലവൃക്ഷങ്ങളും നട്ടുപിടിപ്പിക്കുകയും ചെയ്തതായും രേഖകൾ ഉണ്ട്. ശ്രീബുദ്ധൻ തന്നെ ഒന്നിലധികം തവണം ദക്ഷിണേന്ത്യ, സിലോൺ എന്നിവിടങ്ങൾ സന്ദർശിച്ചതായും മഹാവംശം എന്ന ബുദ്ധമതചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. [4]

ബുദ്ധമത സന്യാസികൾ ബുദ്ധമതസന്ദേശം പ്രചരിപ്പിക്കൻ ചെയ്ത പ്രയത്നങ്ങളെക്കുറിച്ച് സംഘകാലകൃതികൾ പരാമർശിക്കുന്നുണ്ട്. മണിമേഖല ഒരു ബൗദ്ധകൃതിയാണ്‌. ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രശ്സ്തിയാർജ്ജിച്ച ബുദ്ധചൈത്യം വഞ്ചിയിലായിരുന്നു. ഈ വഞ്ചി കൊടുങ്ങല്ലൂരിലെ തിരുവഞ്ചിക്കുളം ആണെന്നും അല്ലെന്നും വാദങ്ങൾ ഇപ്പോഴും നടക്കുന്നു.[3] കേരളത്തിലെ ഒരു പള്ളിബാണപ്പെരുമാൾ [1] ബുദ്ധമത സന്യാസിയായി രാജ്യഭരണം ഉപേക്ഷിച്ചതായി ഐതിഹ്യമുണ്ട്. [5] ഈ ഐതിഹ്യവുമായി ബന്ധപ്പെട്ടവയാണ്‌ കോട്ടയം താലൂക്കിലെ കിളിരൂർ ക്ഷേത്രവും, ആലപ്പുഴ താലൂക്കിലെ നിലമ്പേരൂർ ക്ഷേത്രവും. പള്ളിബാണപ്പെരുമാളിന്റെ സ്മാരകാവശിഷ്ടങ്ങൾ ഈ രണ്ടു ക്ഷേത്രങ്ങളിലും ഉണ്ട്.

കിളിരൂർ, കുട്ടംപേരൂർ, കൊടുങ്ങല്ലൂർ, ശബരിമല, അർത്തുങ്കൽ ഇരിങ്ങാലക്കുടതുടങ്ങി അനേകം ക്ഷേത്രങ്ങൾ ഒരു കാലത്ത് ബൗദ്ധ ക്ഷേത്രങ്ങൾ ആയിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു. തൃശ്ശൂരിലെ പരുവശ്ശേരി ദുർഗ്ഗാക്ഷേത്രത്തിൽ നിന്നും ധ്യാനനിരതനയ ഒരു ബുദ്ധ വിഗ്രഹം കിട്ടിയിട്ടുണ്ട്. ഇതേ പോലെ കുന്നത്തൂർ, കരുനാഗപ്പിള്ളി താലൂക്കുകളിൽ നിന്നും മാവേലിക്കര, അമ്പലപ്പുഴ താലൂക്കുകളിൽ നിന്നും കിട്ടിയിട്ടുള്ള അനേകം ബൗദ്ധ വിഗ്രഹങ്ങൾ കേരളത്തിൽ ബുദ്ധമതത്തിനുണ്ടായ പ്രചാരമാണ്‌ കാണിക്കുന്നത്.

ബുദ്ധമതത്തിന്റെ ശോഷണം 8-ആം നൂറ്റാണ്ടിന്റെ ആരംഭത്തിൽ തുടങ്ങി. ബ്രാഹ്മണ മതത്തിന്റെ തിരിച്ചു വരവ് മൂലം രാജാക്കന്മാർ ബുദ്ധ മതത്തിനെതിരായി തിരിഞ്ഞു. തനമൂലം പടിപടിയായി ബുദ്ധമതത്തിന്റെ സ്വാധീനം കുറഞ്ഞു കുറഞ്ഞു വന്നു. വൈഷ്ണവ കുലശേഖരയുടെ കാലത്ത്, 11- ആം നൂറ്റാണ്ടിൽ ബുദ്ധമതം ഏതാണ്ട് പൂർണ്ണമായും അപ്രത്യക്ഷമായി . പ്രസിദ്ധമായ പല ബുദ്ധ വിഹാരങ്ങളും (പള്ളികൾ ) ക്ഷേത്രങ്ങൾ ആയി പരിവർത്തനം ചെയ്യപ്പെട്ടു. ബുദ്ധമതത്തിൽ വിശ്വസിച്ചിരുന്ന പല ജനവിഭാഗങ്ങളും പിന്നീട് ഹിന്ദുമതത്തിലെ താഴ്ന്ന ജാതികളിലേക്ക് ചേർക്കപ്പെട്ടു.

ശ്രീമൂലവാസം

കേരളത്തിലെ പ്രശസ്തമായ ഒരു ബുദ്ധമതകേന്ദ്രമായിരുന്നു തൃക്കുന്നപ്പുഴക്കടുത്തുള്ള ശ്രീമൂലവാസം[6]. ആയ് രാജാവായ വിക്രമാദിത്യ വരഗുണൻ പ്രസിദ്ധമായിരുന്ന ശ്രീമൂലവാസം എന്ന ബുദ്ധമത തീർത്ഥാടന കേന്ദ്രത്തിന്‌ സംരക്ഷണം നൽകിയതായി പറയുന്നതാണ്‌ പാലിയം താമ്രശാസനം. അദ്ദേഹം വൻ ഭൂസ്വത്ത് ഈ ക്ഷേത്രത്തിനു നൽകി. ശ്രീബുദ്ധനേയും ധർമ്മത്തേയും പ്രകീർത്തിച്ചു കൊണ്ടുള്ള ശാസനത്തിലെ മംഗളാചരണം ശ്രദ്ധേയമാണ്‌. എന്നാൽ പത്താം ശതകത്തോടെ ഈ കേന്ദ്രം നാമാവശേഷമായി.

ഇതും കാണുക

അവലംബം

  1. സെയ്തുമുഹമ്മദ്, പി.എ. (1992). സഞ്ചാരികൾ കണ്ട കേരളം. കോട്ടയം: നാഷണൽ ബുക്ക് സ്റ്റാൾ. {{cite book}}: Cite has empty unknown parameter: |coauthors= (help)
  2. വാലത്ത്, വി.വി.കെ. (1991). കേരളത്തിലെ സ്ഥലനാമചരിത്രങ്ങൾ എറണാകുളം ജില്ല. തൃശ്ശൂർ: കേരള സാഹിത്യ അക്കാദമി. ISBN 81-7690-105-9. {{cite book}}: Cite has empty unknown parameter: |coauthors= (help)
  3. 3.0 3.1 എ., ശ്രീധരമേനോൻ (1997). കേരള ചരിത്രം. ചെന്നൈ: എസ്. വിശ്വനാഥൻ പ്രിൻറേർസ് ആൻഡ് പബ്ലീഷേർസ്. {{cite book}}: Cite has empty unknown parameter: |coauthors= (help)
  4. വാരിയർ, രാഘവ (1992). കേരള ചരിത്രം. ശുകപുരം: വള്ളത്തോൾ വിദ്യാപീഠം. {{cite book}}: Unknown parameter |coauthors= ignored (|author= suggested) (help)
  5. പി.ഒ., പുരുഷോത്തമൻ (2006). ബുദ്ധന്റെ കാല്പാടുകൾ-പഠനം. കേരളം: പ്രൊഫ. വി. ലൈല. ISBN 81-240-1640-2. {{cite book}}: Cite has empty unknown parameter: |coauthors= (help)
  6. രാമചന്ദ്രൻ, സി.കെ. (2008-07-27). "വാഗ്‌ഭടനെത്തേടി ശ്രീലങ്കയിൽ". മാതൃഭൂമി വാരാന്തപ്പതിപ്പ്. Retrieved 2008-07-28.
"https://ml.wikipedia.org/w/index.php?title=ബുദ്ധമതം_കേരളത്തിൽ&oldid=2267770" എന്ന താളിൽനിന്ന് ശേഖരിച്ചത്