Jump to content

"ആശുപത്രി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,277 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
(ചെ.)
+++
No edit summary
(ചെ.) (+++)
 
{{prettyurl|Hospital}}
[[File:Entrada principal do Hospital São Camilo, Coronel Fabriciano MG.jpg|thumb|right|ആശുപത്രി - [[ബ്രസീൽ]]]]
രോഗികളെ താമസിപ്പിച്ചു ചികിത്സിക്കുന്നതിനുള്ള സ്ഥാപനമാണ് '''ആശുപത്രി'''.
മനുഷ്യർക്കും മൃഗങ്ങൾക്കും വൈദ്യ ചികിൽസ നൽകുന്ന സ്ഥാപനമാണ് ആശുപത്രി. മൃഗങ്ങൾക്കുള്ള ആശുപത്രിയെ മൃഗാശുപത്രി എന്നു പറയുന്നു. ഗവണ്മെന്റ് വക ആശുപത്രികളിലും, മത സംഘടനകൾ നടത്തുന്ന ആശുപത്രികളിലും ചികിൽസ സൗജന്യമായോ, വളരെ തുഛമായ നിരക്കിലോ ആയിരിക്കും നൽകുക. സ്വകാര്യ മേഖലയിലുള്ള ആശുപത്രികളിൽ പൊതുവെ ചികിൽസ വളരെ ചെലവേറിയതായിരിക്കും. മിക്ക ആശുപത്രികളിലും രോഗികൾക്ക് താമസിച്ച് ചികിൽസിക്കാനുള്ള സൗകര്യങ്ങൾ ഉണ്ടാവും. ആശുപത്രികളിൽ താമസിച്ച് ചികിൽസ തേടുന്ന രോഗികളെ ഇൻ പേഷ്യന്റ് എന്നും, ചികിൽസക്ക് വേണ്ടി വന്നു പോകുന്ന രോഗികളെ ഔട്ട് പേഷ്യന്റ് എന്നും പറയുന്നു. കേരളത്തിലെ ആശുപത്രികളുടെ ഭരണം നിയന്ത്രിക്കുന്നത് Directorate of Health Services എന്ന വകുപ്പാണ്. ഈ വകുപ്പിന്റെ സാരഥികൾ ആരോഗ്യ മന്ത്രി, പ്രിൻസിപ്പൾ സെക്രട്ടറി ഹെൽത്ത് ആൻഡ് ഫാമിലി വെൽഫയർ ഡിപാർട്ട്മെന്റ്, ഡയറക്ടർ ഒഫ് ഹെൽത് സർവീസസ് എന്നിവരാണ്. <ref>http://www.dhs.kerala.gov.in</ref> കേരളത്തിൽ ആരോഗ്യ വകുപ്പിന്റെ കീഴിൽ പതിനൊന്ന് ജെനറൽ ആശുപത്രികൾ, പന്ത്രണ്ട് സ്പെഷ്യാലിറ്റി ആശുപത്രികൾ, പതിനഞ്ച് ജില്ലാ ആശുപത്രികൾ, പിന്നെ അനേകം പ്രൈമറി ഹെൽത്ത് സെന്ററുകൾ ഉണ്ട്. <ref>http://www.dhs.kerala.gov.in/docs/pdf/new1.pdf</ref> രോഗികളെ ചികിൽസിക്കുന്നതിനൊപ്പം വിദ്യാർത്ഥികൾക്ക് വൈദ്യ വിദ്യാഭ്യാസം കൂടി നൽകുന്ന ആശുപത്രികളെ ടീച്ചിങ്ങ് ഹോസ്പിറ്റൽ ([[:en:Teaching Hospital|Teaching Hospital]]) എന്നു പറയുന്നു. കേരളത്തിൽ ഇമ്മാതിരി ആശുപത്രികളെ മെഡിക്കൽ കോളേജ് എന്നു പറയുന്നു. കേരളത്തിൽ ഇതെഴുതുന്ന നേരത്ത് അഞ്ച് മെഡിക്കൽ കോളേജുകളുണ്ട്.
ആശുപത്രികളിൽ താമസിച്ച് ചികിൽസ തേടുന്ന രോഗികളെ ഇൻ പേഷ്യന്റ് എന്നും, ചികിൽസക്ക് വേണ്ടി വന്നു പോകുന്ന രോഗികളെ ഔട്ട് പേഷ്യന്റ് എന്നും പറയുന്നു
== വർഗീകരണം==
===സ്‌പെഷ്യലൈസേഷൻ===
ജനറൽ ആശുപത്രികളിൽ എല്ലാ രോഗവും ചികിത്സിക്കാൻ പരിമിതമായ സൗകര്യമേ ഉണ്ടാവുകയുള്ളൂ. അതുകൊണ്ടുതന്നെയാണ്‌ പ്രത്യേകരോഗത്തിന്‌ പ്രത്യേക ആശുപത്രി എന്ന സംവിധാനം നിലവിൽ വന്നത്‌. ഗൈനക്കോളജി, ഓർത്തോപീഡിക്‌സ്‌, നെഫ്രാളജി, ഒഫ്‌താൽമോളജി, യൂറോളജി തുടങ്ങി വിവിധ സ്‌പെഷ്യാലിറ്റികളിൽ വിദ്‌ഗധസേവനം ലഭ്യമാക്കുന്ന ഒട്ടനവധി ആശുപത്രികൾ ഉണ്ട്‌. ഒരു പ്രത്യേക വിഭാഗത്തിൽത്തന്നെ പഠന-നിരീക്ഷണങ്ങളും ഗവേഷണങ്ങളും നടത്താനും നൽകുന്ന സേവനങ്ങൾക്ക്‌ നിയതമായ സംവിധാനം ആവിഷ്‌കരിക്കാനും ഇതു മൂലം സാധിക്കും.
===ചികിത്സാ സമ്പ്രദായം===
ചികിത്സാ സമ്പ്രദായത്തിനനുസരിച്ചും ആശുപത്രികളെ വർഗീകരിക്കാം. ആയുർവേദം, ഹോമിയോ, യൂനാനി, സിദ്ധവൈദ്യം തുടങ്ങിയ ചികിത്സാരീതികൾ അവലംബിക്കുന്ന ആശുപത്രികളും ഉണ്ട്‌.
==ആശുപത്രിയിലെ വിവിധ വിഭാഗങ്ങൾ ==
'''ഔട്ട്‌പേഷ്യന്റ്‌ വിഭാഗം''' :പേുറമേനിന്നു വരുന്ന രോഗികളെ നോക്കി ചികിത്സ കല്‌പിക്കുകയും അവരെ ആശുപത്രികളിൽ പ്രവേശിപ്പിക്കണമോ എന്നു നിശ്ചയിക്കുകയും ചെയ്യുന്ന വിഭാഗമാണിത്‌.
 
'''അത്യാഹിതവിഭാഗം''':ഈ വിഭാഗം ഇരുപത്തിനാല്‌ മണിക്കൂറും പ്രവർത്തിക്കുന്നു.
 
'''ഇന്റൻസീവ്‌ കെയർ യൂണിറ്റ്‌''':ഗുരുതരാവസ്ഥയിലുള്ള രോഗികളെ പ്രത്യേക പരിഗണന നൽകുവാനായി പ്രവേശിപ്പിക്കുന്ന ആശുപത്രിവിഭാഗമാണിത്‌. ഇരുപത്തിനാലു മണിക്കൂറും പ്രവർത്തനസജ്ജമായ ഈ വിഭാഗത്തിൽ രോഗി - ഡോക്‌ടർ, നഴ്‌സ്‌ അനുപാതം കൂടുതലായിരിക്കും.
 
'''ഓപ്പറേഷൻ തിയെറ്ററുകൾ''':
 
'''അസ്ഥിരോഗ വിഭാഗം''' :അസ്ഥിവ്യൂഹത്തിനും പേശീവ്യൂഹത്തിനും സംഭവിക്കുന്ന അപാകതകൾ ചികിത്സിക്കുകയാണ്‌ അസ്ഥിരോഗ വിഭാഗത്തിന്റെ ജോലി. ഇവിടെ രോഗനിർണയത്തിന്‌ എക്‌സ്‌-റേ, സ്‌കാനിങ്‌ തുടങ്ങിയ റേഡിയോളജിക്കൽ ടെക്‌നിക്കുകളെ ആശ്രയിക്കുന്നു.
 
'''ഫിസിയോതെറാപ്പി''':അസ്ഥിവ്യൂഹത്തിനുണ്ടാകുന്ന ഒടിവ്‌, ക്ഷതം എന്നിവ ഭേദപ്പെടുന്നതിനും ഇവയുടെ പ്രവർത്തനം സാധാരണനിലയിലേക്ക്‌ കൊണ്ടുവരുന്നതിനുമായി ചെയ്യുന്ന ചില ലഘു വ്യായമങ്ങളും മറ്റും ഉൾക്കൊള്ളുന്നതാണ്‌ ഫിസിയോതെറാപ്പി.
 
'''റേഡിയോളജി വിഭാഗം.''':
 
'''പാരാമെഡിക്കൽ വിഭാഗം''':രോഗിയുടെ രക്തം, കഫം, മലം, മൂത്രം എന്നിവ വിവിധ പരിശോധനകൾക്കു വിധേയമാക്കി രോഗകാരികളായ സൂക്ഷ്‌മാണുക്കളെ കണ്ടെത്തുകയും രോഗനിർണയം സാധ്യമാക്കുകയുമാണ്‌ ഈ വിഭാഗത്തിന്റെ ജോലി.
 
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2264013" എന്ന താളിൽനിന്ന് ശേഖരിച്ചത്