"ആനി കാതറീൻ എമ്മറിച്ച്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) വർഗ്ഗം:1774-ൽ ജനിച്ചവർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
വരി 37: വരി 37:
[[വർഗ്ഗം:റോമൻ കത്തോലിക്കാസഭയിലെ വിശുദ്ധർ]]
[[വർഗ്ഗം:റോമൻ കത്തോലിക്കാസഭയിലെ വിശുദ്ധർ]]
[[വർഗ്ഗം:1774-ൽ ജനിച്ചവർ]]
[[വർഗ്ഗം:1774-ൽ ജനിച്ചവർ]]
[[വർഗ്ഗം:സെപ്റ്റംബർ 8-ന് ജനിച്ചവർ]]

13:45, 11 സെപ്റ്റംബർ 2015-നു നിലവിലുണ്ടായിരുന്ന രൂപം

Beata Anne Catherine Emmerich
ആനി കാതറീൻ എമ്മറിച്ച്
Handicapped, Virgin, Penitent, Marian Visionary and Stigmatist
ജനനം8 September 1774
Coesfeld, Westphalia, Holy Roman Empire
മരണം9 ഫെബ്രുവരി 1824(1824-02-09) (പ്രായം 49)
Dülmen, Westphalia, German Confederation
വണങ്ങുന്നത്Roman Catholic Church
വാഴ്ത്തപ്പെട്ടത്3 October 2004, St. Peter's Basilica, Vatican City by Pope John Paul II
ഓർമ്മത്തിരുന്നാൾ9 February
പ്രതീകം/ചിഹ്നംBedridden with bandaged head and holding a crucifix

ഒരു റോമൻ കത്തോലിക്കാ സന്യാസിനിയും യോഗിനിയും, മരിയൻദർശകയും, (Marian Visionary) പഞ്ചക്ഷതക്കാരിയും(stigmatist) ആയിരുന്നു ആനി കാതറീൻ എമ്മറിച്ച്.[1] ജർമ്മനിയിലെ വെസ്റ്റ്ഫാലിയയിലെ മുൻസ്റ്റർ രൂപതയിൽ ജനിച്ച അവർ 49-ആം വയസ്സിൽ ജർമ്മനിയിൽ തന്നെ ദുൽമെനിൽ അന്തരിച്ചു. മരണത്തിന് ഏറെ വർഷങ്ങൾ മുൻപ് അവർ രോഗംബാധിച്ച് കിടപ്പിലായിരുന്നു. യേശുവിന്റെ ജീവിതത്തേയും പീഡാസഹനത്തേയും സംബന്ധിച്ച് വിശുദ്ധമാതാവിൽ നിന്ന് ആത്മീയനിർവൃതിയിൽ ലഭിച്ചതായി അവകാശപ്പെട്ട ദർശനങ്ങളുടെ പേരിലാണ് അവർ അറിയപ്പെടുന്നത്.[2]

ശയ്യാവലംബിയായിരുന്ന അവരെ, അവരുടെ ദർശനങ്ങളുടെ ആകർഷണത്തിൽ പെട്ട ഒട്ടേറെ പ്രസിദ്ധവ്യക്തികൾ സന്ദർശിച്ചിരുന്നു.[1] ജർമ്മൻ കവി ക്ലെമൻസ് ബ്രെന്റാനോ അവരുമായി ദീർഘസംഭാഷണങ്ങളിൽ ഏർപ്പെടുകയും അതിന്റെ കുറിപ്പുകളെ ആശ്രയിച്ച് അവരുടെ ദർശനങ്ങളെക്കുറിച്ച് എഴുതുകയും ചെയ്തു.[3] ബ്രെന്റാനോയുടെ കൃതികളുടെ ആധികാരികത ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. ഒരു കവിയുടെ ബോധപൂർവമായ പരത്തിപ്പറയൽ, സോദ്ദേശമായ കൃത്രിമം എന്നൊക്കെ വിമർശകർ അവയെ വിശേഷിപ്പിച്ചിട്ടുണ്ട്.[4]

2004 ഒക്ടോബർ 3-ആം തിയതി ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ അവരെ വിശുദ്ധപദവിയിലെക്കുയർത്തി.[1] എങ്കിലും ഇതിന് വത്തിക്കാൻ അടിസ്ഥാനമാക്കിയത് ക്ലെമൻസ് ബ്രെന്റാനോയുടെ രചനകൾക്കുപകരം എമ്മെറിച്ചിന്റെ തന്നെ വ്യക്തിപരമായ ഭക്തിയെയാണ്. കത്തോലിക്കാവിശ്വാസികൾക്കിടയിൽ എമ്മറിച്ചിന് ഏറെ അനുയായികളുണ്ട്.

അവലംബം

  1. 1.0 1.1 1.2 Vatican Biography
  2. Emmerich, Anna Catherine: The Dolorous Passion of Our Lord Jesus Christ ISBN 978-0-89555-210-5 page viii
  3. Suzanne Stahl, "Between God and Gibson: German Mystical and Romantic Sources of The Passion of the Christ", The German Quarterly Vol. 78, No. 4, Fall, 2005 Link to JSTOR
  4. Father John O' Malley A Movie, a Mystic, a Spiritual Tradition America Magazine, 15 March 2004
"https://ml.wikipedia.org/w/index.php?title=ആനി_കാതറീൻ_എമ്മറിച്ച്&oldid=2227163" എന്ന താളിൽനിന്ന് ശേഖരിച്ചത്