"തട്ടകം (നോവൽ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
63 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
ഓർക്കാനും മറക്കാനും വയ്യാത്ത കാലത്ത് മുപ്പിലിശ്ശേരിയിൽ മാനുഷരെല്ലാം ഒന്നുപോലെ ജീവിച്ച കഥയാണ് രണ്ടാമധ്യായമായപിതാക്കളിലേത്. കണ്ടപ്പന്റെയും കാളിയമ്മയുടെയും കഥയാണ് മൂന്നാമധ്യായമായ ഭിക്ഷുവിലുള്ളത്. സ്കൂൾ എന്ന നാലാമധ്യായത്തിൽ അപ്പുക്കുട്ടനെയാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. കുറുമ്പ, താച്ചുക്കുട്ടി, കുഞ്ഞികൃഷ്ണപ്പണിക്കർ, അയ്യപ്പൻ, അമ്മു തുടങ്ങിയവരുടെ വ്യത്യസ്തമുഖങ്ങൾ അഞ്ചാമധ്യായമായ നാട്ടായ്മയിൽ കാണാം. പാവറട്ടി സംസ്കൃത കോളജിൽ കവിയാകാൻ മോഹിച്ച് ചേർന്ന അപ്പുക്കുട്ടൻ സ്വാതന്ത്യ്രസമരത്തിൽ ആകൃഷ്ടനായി പഠിത്തം ഉപേക്ഷിക്കുന്നതും ഗുരുദക്ഷിണയായി സ്വയം ദഹിച്ച് ജീവിതം അവസാനിപ്പിക്കുന്നതും ആറാമധ്യായത്തിൽ വിവരിച്ചിരിക്കുന്നു.
താനറിഞ്ഞ ഒരു സമൂഹത്തിന്റെ യഥാർഥ കഥയാണ് കോവിലൻ തട്ടകത്തിൽ അനാവരണം ചെയ്തിരിക്കുന്നത്. നിയതമായ ഒരു ഇതിവൃത്തഘടന ഇതിനില്ല. വിസ്തൃതമായ ഭൂമിശാസ്ത്രത്തിൽ നിരവധി കുടുംബങ്ങളുടെ കഥയിലൂടെയാണ് ഇതിവൃത്തം വികസിക്കുന്നത്. കാലാനുക്രമവും ഇതിലില്ല. ജന്മിത്തമാണ് സാമൂഹിക വ്യവസ്ഥിതി. അനുഭവവും ഐതിഹ്യവും ഭാവനയുമെല്ലാം ഇതിൽ കെട്ടുപിണഞ്ഞു കിടക്കുന്നതു കാണാം. ഉണ്ണീരി മുത്തപ്പൻ എന്ന മിത്താണ് ഇതിലെ പ്രധാന കഥാപുരുഷൻ. ഇതിഹാസമാനമുള്ള ചിത്രങ്ങളാണ് സ്ഥലകാലബന്ധങ്ങളിലൂടെ രൂപപ്പെടുന്നത്. ഗോത്രസ്വത്വങ്ങളുടെ താളക്രമങ്ങളാണ് തട്ടകത്തെ ശ്രദ്ധേയമാക്കുന്ന മറ്റൊരു പ്രധാന ഘടകം.
1998-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, വയലാർ അവാർഡ്, 1999-ലെ എൻ.വി. പുരസ്കാരം, ആദ്യത്തെ എ.പി. കളയ്ക്കാട് അവാർഡ് തുടങ്ങിയ നിരവധി അവാർഡുകൾ തട്ടകത്തിനു ലഭിച്ചിട്ടുണ്ട്. തട്ടകത്തിന്റെ കർത്താവായ കോവിലന് 2006-ലെ [[എഴുത്തച്ഛൻ പുരസ്കാരം|എഴുത്തച്ഛൻ പുരസ്കാരവും]] ലഭിച്ചു.
 
[[വർഗ്ഗം:മലയാളം നോവലുകൾ]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2226518" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി