"ക്ലൗഡ് കമ്പ്യൂട്ടിങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ക്ലൗഡ് കമ്പ്യൂട്ടിങ്ങ് (തിരുത്തുക)
09:56, 2 സെപ്റ്റംബർ 2015-നു നിലവിലുണ്ടായിരുന്ന രൂപം
, 7 വർഷം മുമ്പ്→ഡിസ്ട്രിബ്യൂട്ടഡ് കമ്പ്യൂട്ടിംഗും ക്ലൗഡ് കമ്പ്യൂട്ടിംഗും
വളരെ ലളിതമായി പറയുകയാണങ്കിൽ ഒരു കമ്പ്യൂട്ടർ നെറ്റ് വർക്ക് വഴി ബന്ധിപ്പിച്ചിരിക്കുന്ന നിരവധി കമ്പ്യൂട്ടറുകൾ ഒരു കോമൺ ആവശ്യത്തിനായി പ്രവർത്തിക്കുമ്പോൾ അതിനെ ഡിസ്ട്രിബ്യൂട്ടഡ് കമ്പ്യൂട്ടിംഗ് (Distributed computing) എന്ന് വിളിക്കാം. ഈ കമ്പ്യൂട്ടറുകളെല്ലാം സ്ഥിതി ചെയ്യുന്നത് ചിലപ്പോൾ വെബിലായിരിക്കാം അതുമല്ലെങ്കിൽ ഒരു പ്രൈവറ്റ് നെറ്റ്‌വർക്കിലായിരിക്കാം. ഡിസ്ട്രിബ്യൂട്ടഡ് കമ്പ്യൂട്ടിംഗിൽ ഈ നെറ്റ്‌വർക്കിൽ ഉൾപ്പെട്ടിരിക്കുന്ന കമ്പ്യൂട്ടറുകൾക്ക് ചുമതലകൾ വീതിച്ച് നൽകുകയും അവ ഒരു പ്രത്യേക കമ്പ്യൂട്ടറിന്റെ പ്രവർത്തികളൊ അതുമല്ലങ്കിൽ ഒരു പ്രോഗ്രാമിനോ വേണ്ടി പ്രവർത്തിക്കുകയൊ ആയിരിക്കും ചെയ്യുക. ഈ നെറ്റ്‌വർക്കിനുള്ളീൽ പ്രവർത്തിക്കുന്ന കമ്പ്യൂട്ടറുകളൂടെ റിസോഴ്സസ്, ഹാർഡ്‌വെയറുകൾ, മെമ്മറി മുതലായവയെല്ലാം തന്നെ മറ്റു കമ്പ്യൂട്ടറുകളുമായി ഷെയർ ചെയ്തിരിക്കും. ഇവയെ ഒരു കൺട്രോൾ നോഡ് വഴി നിയന്ത്രിക്കുന്നു. ഇങ്ങനെ ചെയ്യുന്നത് വഴി കമ്പ്യൂട്ടറുകളുടെ ശേഷി വളരെയധികം വർദ്ധിക്കുകയും അവ സൂപ്പർ കമ്പ്യൂട്ടറുകളെ പോലെ പ്രവർത്തിക്കുകയും ചെയ്യുന്നു. ഡിസ്ട്രിബ്യൂട്ടിംഗ് കമ്പ്യൂട്ടിംഗ് ഗ്രിഡ് കമ്പ്യൂട്ടിംഗ് (Grid Computing) എന്ന മറ്റൊരു പേരിലുമറിയപ്പെടുന്നു. ഡിസ്ട്രിബ്യൂട്ടഡ് കമ്പ്യൂട്ടിംഗ് സിസ്റ്റം പ്രവർത്തിക്കുന്നതിനായ് ഒരു ഇന്റർഫെയ്സ് ആവശ്യമാണ്.
ഡിസ്ട്രിബ്യൂട്ടഡ് കമ്പ്യൂട്ടറുകളുടെ തന്നെ ആശയത്തെ കടമെടുത്താണ് ക്ലൌഡ് കമ്പ്യൂട്ടിംഗ് (Cloud Computing) നിലവിൽ വരുന്നത്
സാധാരണഗതിയിൽ ഒരു കമ്പ്യൂട്ടറിനുള്ളീൽ ഓപ്പറേറ്റിംഗ് സോഫ്‌റ്റ് വെയറുകളടക്കമുള്ള നിരവധി ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്തായിരിക്കും ഒരു ഉപയോക്താവ് പ്രവർത്തിക്കുന്നത്. ഓരൊ യൂസർക്കും പ്രത്യേകം ആപ്ലിക്കേഷൻ സ്യൂട്ടൂകൾ അവരവരുടെ കമ്പ്യൂട്ടറുകളിൽ ഇൻസ്റ്റാൾ ചെയ്യേണ്ടി വരുന്നു. ഇതു വഴി വൻ സാമ്പത്തിക ചെലവുകൾ ഉണ്ടാകുകയും ചെയ്യുന്നു. ക്ലൌഡ് കമ്പ്യൂട്ടിംഗിൽ ഇങ്ങനെ ചെയ്യുന്നതിനു പകരം ഈ ആപ്ലിക്കേഷൻ സ്യൂട്ടുകളെ (Application Suits) ഒരു കമ്പ്യൂട്ടറിനുള്ളീൽ മാത്രം (സാധാരണ ഗതിയിൽ വെബ്‌സെർവറുകൾ) ഇൻസ്റ്റാൾ ചെയ്യുകയും അവയെ ഒരു വെബ് അടിസ്ഥാനമാക്കിയൂള്ള ഇന്റർഫെയിസ് സർവീസ് വഴി ഉപയോക്താവിനെ സ്വീകരിക്കാൻ അനുവദിക്കുന്നു. ഇമെയിലുകൾ, ഡാറ്റാ പ്രോസസിംഗ് തുടങ്ങി സങ്കീർണ്ണങ്ങളായ പ്രോഗ്രാമുകൾ ചെയ്യുന്നതിനു വരെ ഈ രീതിയിലുള്ള കമ്പ്യൂട്ടിംഗ് പ്രോസസ് വഴി സാധിക്കുന്നു. ഇതിനെയാണു ക്ലൌഡ് കമ്പ്യൂട്ടിംഗ് എന്ന് പറയുന്നത്. ഇത്തരത്തിൽ ക്ലൌഡ് കമ്പ്യൂട്ടിംഗ് വഴി പ്രവർത്തിക്കുമ്പോൾ ഉപയോക്താവിനു ഹാർഡ്‌വെയർ, സോഫ്റ്റ്‌വെയർ ചെലവുകൾ ഗണ്യമാം വിധം കുറക്കുവാൻ സാധിക്കുന്നു. ഒരു ഉപയോക്താവിന് ആകെ വേണ്ടത് ഒരു “ഇന്റർഫെയ്സ് (Interface)" മാത്രമായിരിക്കും. ലളിതമായി പറഞ്ഞാൽ ഒരു ഇമെയിൽ അക്കൌണ്ട് കൈകാര്യം ചെയ്യുന്നത് പോലെ സുതാര്യവും എളുപ്പവുമായീരിക്കും ക്ലൌഡ് കമ്പ്യൂട്ടിംഗ് എന്നതും. ഒരു ഇമെയിൽ അക്കൌണ്ട് കൈകാര്യം ചെയ്യുന്നതിനായി ഒരു ഉപയോക്താവിനു യാതൊരു സോഫ്റ്റ്‌വെയറും തങ്ങളുടെ സിസ്റ്റത്തിൽ ഇൻസ്റ്റാൾ ചെയ്യെണ്ടി വരുന്നില്ല. അത് സ്വീകരിക്കുന്നതിനു വേണ്ട ഇന്റർഫെയിസ് ഒഴികെ.
|