"ജലപീഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
വരി 1: വരി 1:
{{prettyurl|Water table}}
{{prettyurl|Water table}}
[[File:Water table.svg|thumb|350px|ജലപീഠത്തിന്റെ രൂപീകരണം]]
ശിലകളിലെ സൂക്ഷ്മരന്ധ്രങ്ങളിൽ ഭൂഗർഭജലം നിറഞ്ഞ് നിശ്ചിത നിരപ്പുവരെ എത്തുന്നതിനെയാണ് ജലപീഠം എന്നു പറയുന്നത്.
ശിലകളിലെ സൂക്ഷ്മരന്ധ്രങ്ങളിൽ ഭൂഗർഭജലം നിറഞ്ഞ് നിശ്ചിത നിരപ്പുവരെ എത്തുന്നതിനെയാണ് ജലപീഠം എന്നു പറയുന്നത്.
==ഉദ്ഭവം==
==ഉദ്ഭവം==

18:15, 16 ഓഗസ്റ്റ് 2015-നു നിലവിലുണ്ടായിരുന്ന രൂപം

ജലപീഠത്തിന്റെ രൂപീകരണം

ശിലകളിലെ സൂക്ഷ്മരന്ധ്രങ്ങളിൽ ഭൂഗർഭജലം നിറഞ്ഞ് നിശ്ചിത നിരപ്പുവരെ എത്തുന്നതിനെയാണ് ജലപീഠം എന്നു പറയുന്നത്.

ഉദ്ഭവം

ഭൂഗർഭത്തിലേക്ക് ഊർന്നിറങ്ങുന്ന ജലം ശിലകളിലെ സൂക്ഷ്മരന്ധ്രങ്ങളിൽ നിറയുന്നു. ഭൂവൽക്കത്തിൽ ഒരു നിശ്ചിത നിരപ്പുവരെയുള്ള ഭാഗം ഇങ്ങനെ ജലപൂരിതമാകുന്നു. ജലപീഠത്തിനു താഴെയുള്ള ഭാഗം ഇങ്ങനെ ജലസംഭരണിയായി വർത്തിക്കുന്നു. ഈ സംഭരണിയിലുള്ള ജലമാണ് നമുക്ക് കിണറുകളിലൂടെ കിട്ടുന്നത്. എല്ലാത്തരം ഉറവകളുടെ പുറത്തു വരുന്നതും ഈ ജലം തന്നെ. സസ്യവളർച്ചയ്ക്കാവശ്യമായ ഈർപ്പം മണ്ണിൽ നിലനിൽക്കുന്നതും ഒരളവുവരെ ഭൂഗർഭ ജലത്തിന്റെ സാന്നിദ്ധ്യത്താലാണ്.

കിണറുകൾ

കിണറുകളിലെ ജലം ഒരു പ്രദേശത്തെ ജലപീഠത്തിന്റെ സ്ഥിതിയെക്കുറിച്ച് സൂചന നൽകാൻ പര്യാപ്തമാണ്. പുതിയതായി കുഴിക്കുന്ന കിണറിന്റെ താഴ്ച ആ പ്രദേശത്തെ ജലപീഠനിരപ്പിൽ എത്തുമ്പോഴാണ് കിണറ്റിൽ വെള്ളം കാണുന്നത്. തറനിരപ്പുമുതൽ വെള്ളം പ്രത്യക്ഷപ്പെടുന്നതുവരെയുള്ള ലംബദൂരമാണ് ജലപീഠത്തിന്റെ താഴ്ച. മഴ കൂടുതലുള്ള പ്രദേശങ്ങളിൽ ജലപീഠത്തിന്റെ താഴ്ച ഒന്നു രണ്ട് മീറ്ററുകൾ മാത്രമാണ്. പക്ഷെ മരുപ്രദേശങ്ങളിൽ ഈ ആഴം നാന്നൂറോ അതിലധികമോ മീറ്ററുകളായിരിക്കും. ആഴം കൂടിയ കിണറുകളിലെ ജലനിരപ്പ് ജലപീഠത്തിന്റെ നിരപ്പല്ല. ഇവയിൽ അക്വിഫയറുകളുടെ പ്രവർത്തനം മൂലം ജലനിരപ്പ് ജലപീഠത്തെക്കാൾ താഴ്ന്നാകും ഉണ്ടാകുക.

"https://ml.wikipedia.org/w/index.php?title=ജലപീഠം&oldid=2202807" എന്ന താളിൽനിന്ന് ശേഖരിച്ചത്