"ഷിയാ ഇസ്‌ലാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Vishnuprasadktl (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവില...)
 
 
ഖലീഫയായി അധികാരമേറ്റ അലി, ഉസ്മാന്റെ ഘാതകർക്കെതിരിൽ ശക്തമായ നടപടി എടുത്തില്ല എന്ന പരാതി തുടക്കത്തിലേ നേരിടേണ്ടിവന്നു.ഇക്കൂട്ടത്തിൽ പ്രവാചകന്റെ പത്നിയായ [[ആയിശ|ആയിശയുടെ]] നേതൃത്വത്തിൽ ഒരു നിവേദക സംഘം അലിയെ കാണാനും തങ്ങളുടെ ആശങ്കകൾ അറിയിക്കാനും അലിയുടെ സന്നിധിയിലേക്ക് പുറപ്പെട്ടു . ഉസ്മാന്റെ കൊലപാതകികൾക്കെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് അലിയെ കാണാൻ നീങ്ങിയ ഈ നിവേദക സംഘത്തിൻറെ നീക്കം അവരും അലിയുടെ സൈന്യത്തിലുള്ള ഒരുവിഭാഗവും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടമായി പരിണമിച്ചു. "ഒട്ടകത്തിന്റെ യുദ്ധം" എന്ന പേരിലറിയപ്പെട്ട ഈ ഏറ്റുമുട്ടലിൽ അലിയുടെ സൈന്യം ആയിഷയുടെ അനുയായികളെ കീഴടക്കി. അലിയുമായി സന്ധി ചെയ്ത ആയിഷ പിന്നീടു പൊതുജീവിതത്തിൽ നിന്ന് പിൻവാങ്ങി. അതേസമയം ഉസ്മാന്റെ ബന്ധുവായ ഡമാസ്കസിലെ ഗവർണ്ണർ [[മുആവിയ]] അലിയുടെ നേതൃത്വത്തെ അംഗീകരിക്കാൻ വിസമ്മതിച്ചു. ഇതേതുടർന്ന് അലിയുടെ സൈന്യവും മുആവിയയുടെ സൈന്യവും ഏറ്റുമുട്ടി.'സിഫിൻ യുദ്ധം' എന്ന പേരിലാണ്‌ ഈ ഏറ്റുമുട്ടൽ ചരിത്രരേഖകളിൽ അറിയപ്പെടുന്നത്.തന്ത്രശാലികളായ മുആവിയയുടെ സൈനികർ വിശുദ്ധ ഖുർആന്റെ കൈയ്യെഴുത്തുപ്രതികൾ തങ്ങളുടെ കുന്തമുനകളിൽ കുത്തിനിർത്തിക്കൊണ്ട് അലിയുടെ സൈന്യത്തെ നേരിട്ടു.കടുത്ത വിശ്വാസികളായ അലിയുടെ സൈനികർ ഖുർആനെ ആക്രമിക്കുന്നത് പാപമെന്ന്‌ കരുതുകയും പടപൊരുതാൻ വിസമ്മതിക്കുകയും ചെയ്തു. ഗത്യന്തരമില്ലാതെ അലി മുആവിയയുടെ സൈന്യവുമായി സന്ധി ചെയ്യാൻ തീരുമാനിച്ചു. എന്നാൽ ഈ തീരുമാനം അലിയുടെ തന്നെ അനുയായികളിൽ ചിലരുടെ കടുത്ത എതിർപ്പിനിടയാക്കി. തീവ്രവാദികളായ ഇവരിൽ ചിലർചേർന്ന് അലിയെ കൊലപ്പെടുത്തി.
 
 
182

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2196750" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി