"ടയർ റീട്രെഡിംഗ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
→‎റീട്രെഡിംഗിലെ സുരക്ഷിതത്വം: കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 15: വരി 15:
==റീട്രെഡിംഗിലെ സുരക്ഷിതത്വം==
==റീട്രെഡിംഗിലെ സുരക്ഷിതത്വം==


പൊതുവെ ബയാസ് (BlAs) ചക്രങ്ങളിലാണ് റീ ട്രെഡിംഗ് നടത്താറുള്ളത് , പ്രധാനമായും ബസിന്റെയും, ട്രക്കുകളുടെയും മറ്റു വ്യാവസായിക വാഹനങ്ങളുടെയും . റേഡിയൽ (Radial) ചക്രങ്ങളുടെ റീ ട്രെഡിംഗ് പ്രാബല്യത്തിലുണ്ടെങ്കിലും അവ താരതമ്യേന സുരക്ഷിതത്വം കുറഞ്ഞതാണ്.
പൊതുവെ ബയാസ് (BIAS) ചക്രങ്ങളിലാണ് റീ ട്രെഡിംഗ് നടത്താറുള്ളത് , പ്രധാനമായും ബസിന്റെയും, ട്രക്കുകളുടെയും മറ്റു വ്യാവസായിക വാഹനങ്ങളുടെയും . റേഡിയൽ (Radial) ചക്രങ്ങളുടെ റീ ട്രെഡിംഗ് പ്രാബല്യത്തിലുണ്ടെങ്കിലും അവ താരതമ്യേന സുരക്ഷിതത്വം കുറഞ്ഞതാണ്.


റീ ട്രെഡ് ചെയ്യപ്പെടുന്ന ചക്രത്തിന്റെ കാർക്കാസിന് എത്രമാത്രം ക്ഷതമേറ്റിട്ടുണ്ട് എന്ന് അനുമാനിക്കാനാവാത്തതാണ് കട്ടചെയ്യപ്പെടുന്ന ചക്രത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കാനാവാത്തതിന്റെ പ്രധാന കാരണം.
റീ ട്രെഡ് ചെയ്യപ്പെടുന്ന ചക്രത്തിന്റെ കാർക്കാസിന് എത്രമാത്രം ക്ഷതമേറ്റിട്ടുണ്ട് എന്ന് അനുമാനിക്കാനാവാത്തതാണ് കട്ടചെയ്യപ്പെടുന്ന ചക്രത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കാനാവാത്തതിന്റെ പ്രധാന കാരണം.

17:35, 26 ജൂലൈ 2015-നു നിലവിലുണ്ടായിരുന്ന രൂപം

വാഹനങ്ങളിലുപയോഗിക്കുന്ന റബ്ബർ ചക്രങ്ങളുടെ ( ടയർ ) ഉപരിതലവുമായി സമ്പർക്കത്തിൽ വരുന്ന ഭാഗമാണ് കട്ട   അല്ലെങ്കിൽ ട്രെഡ് (Tread ). നിരന്തര ഉപയോഗത്തിന്റെ ഫലമായി ക്രമേണ കട്ട തേഞ്ഞു തീരുന്നു. തേയ്മാന പരിധി (Tread wear limit ) വരെ തേഞ്ഞു തീർന്ന ചക്രങ്ങൾ തുടർന്നു പയോഗിക്കുന്നത് സുരക്ഷിതമല്ല. ഇത്തരം ചക്രങ്ങളുടെ ഉപയോഗ കാലാവധി വർധിപ്പിക്കുന്നതിനായി തേഞ്ഞു തീർന്ന കട്ടയ്ക്കു പകരമായി പുതിയ കട്ട പിടിപ്പിക്കുന്നതിനെ കട്ട ചെയ്യൽ അഥവാ റീ-ട്രെഡിംഗ് (Re-treading)  എന്നു വിളിക്കുന്നു. തേഞ്ഞു തീർന്ന ചക്രത്തിന്റെ പുനരുപയോഗം പുതിയ ചക്രം വാങ്ങുന്നതിനെക്കാൾ സാമ്പത്തിക ബാധ്യത കുറഞ്ഞത്തതാണ്. അതോടൊപ്പം തന്നെ പരിസ്ഥിതി സൗഹാർദ്ദപരവും.

രണ്ടുതരം റീ ട്രെഡിംഗ്

പൊതുവേ രണ്ടുതരം രീതികളാണ് ടയർ റീട്രെഡിംഗിന് നിലവിലുള്ളത്

കൺവെൻഷണൽ പ്രക്രിയ

കൺവെൻഷണൽ പ്രക്രിയ അഥവാ ഹോട്ട് ക്യുവർ (മോൾഡ് ക്യുവർ)[1] പ്രക്രിയയിൽ തേഞ്ഞ ടയർ യന്ത്രത്തിൽ ഉരച്ചുപരുവപെടുത്തി പ്രത്യേകതരം കെമിക്കൽ സൊല്യൂഷൻ ഉപയോഗിച്ച് പുതിയ റബ്ബർ പിടിപ്പിക്കുന്നു അതിനുശേഷം ഗ്രിപ്പ് (കട്ട ) ഡിസൈൻ ഇടുന്നതിനായി റീ ട്രെഡിംഗ് മെഷിനിൽ വെച്ച് ചൂടാക്കി റബ്ബർ വേവിച്ച് ഡിസൈൻ ഉറപ്പിക്കുന്നു. അതിനു ശേഷം തണുപ്പിച്ച് വാഹനങ്ങളിൽ ഉപയോഗിക്കുന്നു.

പ്രീ-ക്യുറിംഗ്

പ്രീ-ക്യുറിംഗ് (Precure Process)അഥവാ കോൾഡ് ക്യുർ പ്രക്രിയയിൽ തേഞ്ഞ ടയർ യന്ത്രത്തിൽ ഉരച്ചുപരുവപെടുത്തി പ്രത്യേകതരം രാസലായനിയ്ക്ക് ഒപ്പം പശ കൂടി ഉപയോഗിച്ച് പുതിയ ഡിസൈൻ ഉള്ള റബ്ബർ പിടിപ്പിക്കുന്നു. അതിനുശേഷം യന്ത്രസഹായത്താൽ ചൂടാക്കി റബ്ബർ വേവിച്ച് ഉറപ്പിക്കുന്നു. അതിനു ശേഷം തണുപ്പിച്ച് വാഹനങ്ങളിൽ ഉപയോഗിക്കുന്നു.[2]

റീ ട്രെഡിംഗിന്റെ പ്രയോജനം

ചക്രങ്ങൾ കട്ട ചെയ്യുന്നതിലൂടെ ഒരു ചക്രത്തിന്റെ ഉപയോഗ കാലാവധി വർധിക്കുന്നു. ഉപയോഗ കാ ലാവധി വർധിക്കുന്നതിലൂടെ ഉപയോക്താവിന്റെ പ്രായോഗിക ചിലവ് കുറയുന്നു. ഒന്നിലധികം തവണ റീട്രെഡ് ചെയ്യാവുന്നവയാണ് പല ചക്രങ്ങളും.

ഉപയോഗ ശൂന്യമായ ചക്രങ്ങൾ ഒരു പ്രധാന പാരിസ്ഥിതിക പ്രശ്നം കൂടിയാണ്. അതിനാൽ തന്നെ ചക്രങ്ങളുടെ ഉപയോഗ കാലാവധി വർധിപ്പിക്കുന്ന റീട്രെഡിംഗ് വളരെ പരിസ്ഥിതി സൗഹാർദ്ദപരമാണ്.

റീട്രെഡിംഗിലെ സുരക്ഷിതത്വം

പൊതുവെ ബയാസ് (BIAS) ചക്രങ്ങളിലാണ് റീ ട്രെഡിംഗ് നടത്താറുള്ളത് , പ്രധാനമായും ബസിന്റെയും, ട്രക്കുകളുടെയും മറ്റു വ്യാവസായിക വാഹനങ്ങളുടെയും . റേഡിയൽ (Radial) ചക്രങ്ങളുടെ റീ ട്രെഡിംഗ് പ്രാബല്യത്തിലുണ്ടെങ്കിലും അവ താരതമ്യേന സുരക്ഷിതത്വം കുറഞ്ഞതാണ്.

റീ ട്രെഡ് ചെയ്യപ്പെടുന്ന ചക്രത്തിന്റെ കാർക്കാസിന് എത്രമാത്രം ക്ഷതമേറ്റിട്ടുണ്ട് എന്ന് അനുമാനിക്കാനാവാത്തതാണ് കട്ടചെയ്യപ്പെടുന്ന ചക്രത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കാനാവാത്തതിന്റെ പ്രധാന കാരണം.

ബയാസ് ചക്രങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ റേഡിയൽ ടയറുകളിൽ കുറഞ്ഞ എണ്ണം ബോഡിപ്ലൈകൾ ആണുള്ളത്. ആയതിനാൽ തന്നെ കാർക്കാസിനേൽക്കുന്ന ക്ഷതത്തിന്റെ തീവ്രത അധികമാകാനാണ് സാധ്യത. അതോടൊപ്പം തന്നെ മിക്ക റേഡിയൽ ടയറുകളിലും സ്റ്റീലിനാൽ നിർമിതമായ ബെൽററ് ഉപയോഗിക്കുന്നുണ്ട്. സ്റ്റീലിനെ പൊതിഞ്ഞിരിക്കുന്ന റബർ പാളിക്കുണ്ടാകുന്ന ചെറിയ തകരാറുകൾ പോലും (ഉദാ: പഞ്ചർ) ഈർപ്പം സ്റ്റീലിലെത്താൻ ഇടയാക്കുകയും തന്മൂലം സ്റ്റീൽ ദ്രവിക്കാനിടയാകുകയും ചെയ്യും. കട്ട ചെയ്യുമ്പോൾ ചക്രത്തിലേയ്ക്ക് ചേർക്കുന്ന റബർ കട്ടയും ചക്രവും തമ്മിലുള്ള ഒട്ടിച്ചേരൽ ബലം നേരിട്ടുണ്ടാക്കുന്ന ചക്രത്തിന്റേതിനെക്കാൾ കുറവുമായിരിക്കും.

റേഡിയൽ ചക്രങ്ങളുപയോഗിക്കുന്ന വാഹനങ്ങളുടെ വേഗതാ ക്ഷമത വളരെയേറെയാണ്. ഉയർന്ന വേഗതയിൽ അത്യന്തം സുരക്ഷിതമായ ചക്രങ്ങളു പയോഗിക്കുന്നതാണ് അഭികാമ്യം.

പുറത്തേയ്ക്കുള്ള കണ്ണികൾ

  1. * ടയർ റീട്രെഡ് ആന്റ് റിപ്പെയർ ഇൻഫർമേഷൻ ബ്യൂറോ
  2. * ടയർ ഡി.ഓ.ടി. കോഡ്

വീഡിയോ കണ്ണികൾ

  1. * പൊതുമേഖലാ ഫ്ലീറ്റ് റീട്രേഡിംഗ് പ്രോഗ്രാം

അവലംബം

"https://ml.wikipedia.org/w/index.php?title=ടയർ_റീട്രെഡിംഗ്‌&oldid=2196382" എന്ന താളിൽനിന്ന് ശേഖരിച്ചത്