"വിക്കിപീഡിയ:കണ്ടെത്തലുകൾ അരുത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം ചേര്‍ക്കുന്നു: sk:Wikipédia:Žiadny vlastný výskum
(ചെ.) യന്ത്രം ചേര്‍ക്കുന്നു: tg:Википедиа:Таҳқиқи дасти-авал мамнуъ
വരി 80: വരി 80:
[[sv:Wikipedia:Ingen originalforskning]]
[[sv:Wikipedia:Ingen originalforskning]]
[[te:వికీపీడియా:మౌలిక పరిశోధనలు నిషిద్ధం]]
[[te:వికీపీడియా:మౌలిక పరిశోధనలు నిషిద్ధం]]
[[tg:Википедиа:Таҳқиқи дасти-авал мамнуъ]]
[[tr:Vikipedi:Özgün araştırmalara yer vermemek]]
[[tr:Vikipedi:Özgün araştırmalara yer vermemek]]
[[uk:Вікіпедія:Жодних оригінальних досліджень]]
[[uk:Вікіпедія:Жодних оригінальних досліджень]]

10:11, 5 ജൂലൈ 2008-നു നിലവിലുണ്ടായിരുന്ന രൂപം


ഈ താൾ മലയാളം വിക്കിപീഡിയയുടെ ഔദ്യോഗിക നയമായി കണക്കാക്കുന്നു. വിക്കിപീഡിയ ലേഖകർ ഇതിനെ എല്ലാ ഉപയോക്താക്കളും പിന്തുടരേണ്ട മാനദണ്ഡമായി അംഗീകരിച്ചിരിക്കുന്നു. എന്നിരുന്നാലും ഇവിടുത്തെ പ്രതിപാദ്യങ്ങൾ മാറ്റമില്ലാത്തതല്ല. സാമാന്യബുദ്ധിക്കും സന്ദർഭത്തിനും ഇണങ്ങുംവിധം വേണം ഇവ ഉപയോഗിക്കേണ്ടത്. ഈ താൾ തിരുത്തുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ, ആ പ്രവൃത്തി സർവ്വസമ്മതമാണെന്ന് ഉറപ്പുവരുത്തുക. സംശയം തോന്നിയാൽ സംവാദം താളിൽ രേഖപ്പെടുത്തുക.
ചുരുക്കത്തില്‍

വിക്കിപീഡിയ താങ്കള്‍ കണ്ടെത്തിയ കാര്യങ്ങള്‍ ആദ്യം പ്രസിദ്ധീകരിക്കാനുള്ള സ്ഥലമല്ല. അവ പ്രസിദ്ധീകരിക്കാന്‍ മറ്റേതെങ്കിലും വിശ്വാസയോഗ്യമായ സ്രോതസ്സുകളില്‍ ആദ്യം പ്രസിദ്ധീകരിക്കേണ്ടതുണ്ട്.

ഫലകം:മാര്‍ഗ്ഗരേഖകള്‍

വിശ്വാസയോഗ്യങ്ങളായ ഏതെങ്കിലും സ്രോതസ്സുകളില്‍ പ്രസിദ്ധീകരിക്കാത്ത വിവരങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ വിക്കിപീഡിയ ആഗ്രഹിക്കുന്നില്ല. പുതിയ വസ്തുതകളോ, സത്യങ്ങളോ, ആശയങ്ങളോ, സിദ്ധാന്തങ്ങളോ പ്രസിദ്ധീകരിക്കാന്‍ വിക്കിപീഡിയ വേദിയല്ല.

വസ്തുതകളുമായി നേരിട്ടു ബന്ധമുള്ള സ്രോതസ്സുകളിലെ കാര്യങ്ങള്‍ സ്രോതസ്സുകളെ ആധാരമാക്കി പ്രസിദ്ധീകരിക്കാനാണ് വിക്കിപീഡിയ ആഗ്രഹിക്കുന്നത്.

വിക്കിപീഡിയ:കണ്ടെത്തലുകള്‍ അരുത് എന്നത് വിക്കിപീഡിയയുടെ മൂന്ന് അടിസ്ഥാന നയങ്ങളിലൊന്നാണ്. വിക്കിപീഡിയ:പരിശോധനായോഗ്യത, വിക്കിപീഡിയ:സന്തുലിതമായ കാഴ്ചപ്പാട് എന്നിവയാണ് മറ്റ് രണ്ട് നയങ്ങള്‍ ഈ മൂന്നുകാര്യങ്ങളും ചേര്‍ന്ന് വിക്കിപീഡിയ ലേഖനങ്ങളുടെ മേന്മയും സ്വഭാവവും നിശ്ചയിക്കുന്നു.

എന്തൊക്കെ ഒഴിവാക്കപ്പെടണം

കണ്ടെത്തലുകള്‍ പ്രസിദ്ധീകരിക്കുന്നില്ല എന്ന നയം തന്നെ സ്വന്തം ആശയങ്ങള്‍ മറ്റുള്ളവരുടെ ശ്രദ്ധപിടിച്ചുപറ്റണം എന്ന് ആഗ്രഹമുള്ളവരെ ഒഴിവാക്കാനുള്ളതാണ്. ലേഖകരുടെ കാഴ്ചപ്പാട്, രാഷ്ട്രീയാഭിപ്രായം, വ്യക്തിവിചാരങ്ങള്‍ എന്നിവയെ ലേഖനത്തില്‍ ഉള്‍പ്പെടുത്തുന്നതില്‍ നിന്ന് ലേഖകരെ വിലക്കുന്നു.

ലേഖനത്തില്‍ സ്രോതസ്സുകളെ അവലംബിക്കാതെ നടത്തുന്ന ഒരു പുതുക്കല്‍ ഒരു പുതിയ കണ്ടെത്തലാകുന്നത് -

  • അത് ഒരു പുതിയ സിദ്ധാന്തത്തേയോ നിര്‍ധാരണ രീതിയേയോ അവതരിപ്പിക്കുന്നുണ്ടെങ്കില്‍;
  • അത് പുത്തന്‍ ആശയത്തെ അവതരിപ്പിക്കുന്നുണ്ടെങ്കില്‍;
  • അത് പുതിയ പദങ്ങളെ നിര്‍വ്വചിക്കുന്നുണ്ടെങ്കില്‍‍;
  • അത് പഴയകാര്യങ്ങള്‍ക്ക് പുതിയ നിര്‍വ്വചനങ്ങള്‍ നല്‍കുന്നുണ്ടെങ്കില്‍;
  • അത് പുതിയൊരു വാദമുഖത്തെ കൊണ്ടുവരുന്നുണ്ടെങ്കില്‍, മറ്റേതെങ്കിലും വാദമുഖത്തെ എതിര്‍ക്കാനായാലും പിന്താങ്ങാനായാലും;
  • അത് പുതിയൊരു വിശകലനരീതിയോ, പരീക്ഷണരീതിയോ അവതരിപ്പിക്കുന്നുണ്ടെങ്കില്‍
  • അത് ഒരു നവചിന്താധാരയെ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍;

സ്രോതസ്സുകള്‍

വിശ്വാസ്യയോഗ്യങ്ങളായ സ്രോതസ്സുകള്‍

ഏതൊരു കാര്യവും ആരെങ്കിലും എതിര്‍ത്തതോ എതിര്‍ക്കാന്‍ സാധ്യതയുള്ളതോ ആണ്. എതിര്‍ക്കപ്പെടുന്ന വസ്തുതക്ക് ഗ്രന്ഥസൂചി നിര്‍ബന്ധമായും ചേര്‍ക്കുക. വിശ്വാസയോഗ്യങ്ങളായ ഏറ്റവും നല്ല സ്രോതസ്സുകള്‍ സര്‍വ്വകലാശാലാ രേഖകള്‍, പത്രമാധ്യമങ്ങള്‍ മുതലായവയാണ്. സ്വയം പ്രസിദ്ധീകരിച്ച കാര്യങ്ങള്‍ സ്വയം ചേര്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

വിശ്വാസയോഗ്യത എന്നതിന് കൃത്യമായ ഒരു നിര്‍വ്വചനം നല്‍കാന്‍ വിക്കിപീഡിയക്ക് കഴിയില്ല. ഉത്തമമായ കാര്യം വിക്കിപീഡിയര്‍ അത് സമവായത്തിലൂടെ കണ്ടെത്തുക എന്നതാണ്.

പ്രാഥമിക, ദ്വിതീയ, ഇതര സ്രോതസ്സുകള്‍

പ്രാഥമിക സ്രോതസ്സുകള്‍ എന്നാല്‍ ഒരാള്‍ അയാളുടെ സ്വന്തം കണ്ടുപിടിത്തങ്ങള്‍ സ്വയം എഴുതി പ്രസിദ്ധീകരിച്ചവയാണ്. കേരളസര്‍ക്കാരിന്റെ നയങ്ങള്‍ പൊതുജനസമ്പര്‍ക്കവകുപ്പ് പ്രസിദ്ധീകരിക്കുമ്പോള്‍ അത് പ്രാഥമിക സ്രോതസ്സാണ്. അവ മാത്രമായി വിക്കിപീഡിയയില്‍ ഉള്‍പ്പെടുത്തുന്നത് വിക്കിപീഡിയയുടെ ഉദ്ദേശത്തിനു ചേരുന്നില്ല.

ദ്വീതീയ സ്രോതസ്സുകള്‍

പൊതുജനങ്ങള്‍, പത്രപ്രവര്‍ത്തകള്‍, മറ്റു വിചിന്തകര്‍ മുതലായവര്‍ പ്രാഥമിക സ്രോതസ്സുകളെ പഠിച്ച് പ്രസിദ്ധീകരിക്കുമ്പോള്‍ ദ്വിതീയ സ്രോതസ്സാകുന്നു. മാതൃഭൂമി പത്രം കേരള സര്‍ക്കാരിന്റെ നയങ്ങള്‍ വിശകലനം ചെയ്തു പ്രസിദ്ധീകരിക്കുമ്പോള്‍ ദ്വിതീയ സ്രോതസ്സാകുന്നു. ഒരേ കാര്യം തന്നെ വിവിധ ദ്വിതീയ സ്രോതസ്സുകളില്‍ വിവിധതരത്തില്‍ കൈകാര്യം ചെയ്തേക്കാം.

ഇതര സ്രോതസ്സുകള്‍

പ്രാഥമിക സ്രോതസ്സുകളിലും, വിവിധ ദ്വിതീയ സ്രോതസ്സുകളിലും പ്രസിദ്ധീകരിച്ച കാര്യങ്ങള്‍ സമ്മിശ്രമായി പ്രസിദ്ധീകരിക്കുന്നവയെ ഇതര സ്രോതസ്സുകള്‍ എന്നു വിളിക്കുന്നു. വിക്കിപീഡിയ വെറുമൊരു ഇതരസ്രോതസ്സാകാന്‍ ആഗ്രഹിക്കുന്നു.

പുതിയൊരു കാര്യം ഉരുത്തിരിയുന്ന സന്ദര്‍ഭങ്ങള്‍

ഒരു കാര്യം ഒരു വിശ്വാസയോഗ്യമായ സ്രോതസ്സില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് എന്നിരിക്കട്ടെ, മറ്റൊരു കാര്യം മറ്റൊരു സ്രോതസ്സിലുമുണ്ട് ഇതു രണ്ടും ചേര്‍ത്ത് പുതിയൊരു കാര്യം സൃഷ്ടിക്കരുത്. വെള്ളിയും തിരയും ചേരുമ്പോള്‍ വെള്ളിത്തിര ആകുന്നു എന്നു പറയുന്നതുപോലാകും അത്.

സ്വയം പരിശോധന

ഈ നയം ഏതെങ്കിലും കാര്യത്തില്‍ വിദഗ്ദ്ധരായവരെ അവരുടെ അറിവു പങ്കുവെക്കുന്നതില്‍ നിന്നും വിലക്കുന്നില്ല. അവരുടെ കണ്ടെത്തലുകള്‍ വിശ്വാസ്യയോഗ്യമായ മറ്റെവിടേയെങ്കിലും പ്രസിദ്ധീകരിച്ചിരിക്കണമെന്നുമാത്രം.

സ്വയം സൃഷ്ടിച്ച ചിത്രങ്ങള്‍

ചിത്രങ്ങള്‍ ഈ നയത്തിന്റെ പരിധിയില്‍ നിന്നും സൌകര്യപൂര്‍വ്വം ഒഴിവാക്കിയിട്ടുള്ളവയാണ്. ലേഖനങ്ങളെ വിജ്ഞാന സമ്പുഷ്ടമാക്കും എന്ന ഉദ്ദേശത്തോടുകൂടി ലേഖകര്‍ ചിത്രങ്ങള്‍ എടുക്കുകയോ വരക്കുകയോ ചെയ്ത് സ്വതന്ത്ര അനുമതിയോടുകൂടി വിക്കിപീഡിയക്ക് നല്‍കുന്നത് വിക്കിപീഡിയ പ്രോത്സാഹിപ്പിക്കുന്നതേയുള്ളു. ചിത്രങ്ങള്‍ക്ക് സ്വയം ഒരു ആശയത്തെ വലിയതോതില്‍ വിശദീകരിക്കുക എന്നത് സാമാന്യേന അസാധ്യമാണ്. കൂടാതെ പൊതു ഉപയോഗത്തിനായുള്ള ചിത്രങ്ങള്‍ വളരെ കുറവുമാണ് അതിനാല്‍ ലേഖകര്‍ ചിത്രങ്ങളും കൂടി സംഘടിപ്പിക്കണം എന്നത് ആവശ്യമായ ഒരു കാര്യമാണ്.