"ആൽഫ്രഡ് ഡ്രെയ്ഫസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
339 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
(ചെ.)
}}
 
ആൽഫ്രഡ് ഡ്രെയ്ഫസ് (9 ഒക്റ്റോബർ 1859 – 12 ജൂലൈ 1935) ജൂതവംശജനായ ഫ്രഞ്ചു സൈനികനായിരുന്നു. 1895 ജനവരി 5ന് രാജ്യദ്രോഹക്കുറ്റത്തിന് ജീവപര്യന്തത്തടവിന് ശിക്ഷിക്കപ്പെട്ടു. അഞ്ചു വർഷങ്ങൾക്കു ശേഷം വിട്ടയച്ചെങ്കിലും പത്തു വർഷങ്ങൾക്കു ശേഷം 1906 ജൂലൈ 12-ന് മാത്രമേ നിരപരാധിത്വം പൂർണമായും തെളിയിക്കപ്പെടുകയും കുറ്റവിമുക്തനാക്കപ്പെടുകയും ചെയ്തുള്ളു. ജൂതൻ എന്ന ഒരൊറ്റ വസ്തുതയാണ് ഡ്രെയ്ഫസിനെ പ്രതിക്കൂട്ടിൽ എത്തിച്ചതെന്നും അഭിപ്രായമുണ്ട്. ഫ്രാൻസിന്റെ രാഷ്ട്രീയ-സാമൂഹ്യ മേഖലകളിൽ ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു ഇത്. <ref name=biography>[http://www.dreyfus.culture.fr/en/chronology-html.htm ആൽഫ്രഡ് ഡ്രെയ്ഫസ് ജീവചരിത്രം ]</ref>, <ref name=Piers>{{cite book|first=Piers|last=Paul Read|page=83|title=The Dreyfus Affair|ISBN=978-1-4088-3057-4}}</ref> , <ref name= Derfler>{{cite book|title =The Dreyfus Affair| author= Leslie Derfler|publisher= Greenwood Publishing Group|year= 2002|ISBN = 9780313317910}}</ref>
==ജനനം, ബാല്യം ==
ഫ്രഞ്ച് അൽസാഷിലെ സമ്പന്ന ജൂതകുടുംബത്തിലാണ് ആൽഫ്രഡ് ഡ്രെയ്ഫസ് ജനിച്ചത്. തുണിനെയ്ത്തായിരുന്നു കുടുംബത്തൊഴിൽ. പക്ഷെ ആൽഫ്രഡിന് സൈനികവൃത്തിയിലായിരുന്നു താത്പര്യം. <ref name=biography/>
==സൈന്യത്തിൽ==
പാരിസിലെ മിലിറ്ററി സ്കൂളിലെ പഠനം പൂർത്തിയാക്കി ഇരുപത്തൊന്നാമത്തെ വയസ്സിൽ ഡ്രെയ്ഫസ് ഫ്രഞ്ചു സൈന്യത്തിൽ ചേർന്നു. 1885-ൽ ലെഫ്റ്റനൻറും 1889- കാപ്റ്റനും ആയി. 1891-ൽ ഡ്രെയ്ഫസ് പ്രത്യേക യുദ്ധപരിശീലനത്തിന് തെരഞ്ഞടുക്കപ്പെട്ടു. രണ്ടു വർഷത്തെ പരിശീലനം മികച്ച രീതിയിൽ പൂർത്തിയാക്കിയ ഡ്രെയ്ഫസിന് പാരിസിലെ സൈനിക ഹെഡ് ക്വാർട്ടേഴ്സിൽ നിയമനം ലഭിച്ചു. ഫ്രഞ്ചു സൈന്യത്തിൽ ഉന്നതസ്ഥാനം വഹിക്കുന്ന ജൂതന്മാരുടെ സംഖ്യ കുറവായിരുന്നില്ല.<ref>{{cite book|firstname=Piers|last=Paul Read|page=83|title=The Dreyfus Affair|ISBN=978-1-4088-3057-4}}<biography/ref> <ref name=biography>[http:Piers//www.dreyfus.culture.fr/en/chronology-html.htm ആൽഫ്രഡ് ഡ്രെയ്ഫസ് ജീവചരിത്രം ]</ref>
 
==ആരോപണം ==
===പശ്ചാത്തലം===
ഫ്രാൻസിന്റെ വടക്കുകിഴക്കൻ പ്രവിശ്യ അൽസാഷിന്റെ കിടപ്പ് ഫ്രഞ്ചു-ജർമൻ അതിർത്തിയിലാണ്. അൽസാഷിലെ അതി പുരാതന ജൂതസമൂഹം പൊതുവെ ഫ്രഞ്ചുമുഖ്യധാരയിൽനിന്നകന്ന് യഹൂദരീതികളും നിയമങ്ങളും പാലിച്ച് ജീവിച്ചുപോന്നു.<ref>[http://judaisme.sdv.fr/histoire/historiq/anglais/history.htm അൽസാഷിലെ ജൂതസമൂഹം]</ref>ഫ്രഞ്ചു വിപ്ലവത്തിനുശേഷമാണ് ഈ നിലക്ക് കുറച്ചെങ്കിലും മാറ്റമുണ്ടായത്. എങ്കിലും പൊതുവേ അൽലാഷ് ജൂതന്മാർ സംശയദൃഷ്ടിയോടേയാണ് വീക്ഷിക്കപ്പെട്ടത്. <ref name= Hyman>{{cite book|title= The Jews of Modern France Volume 1 of Jewish communities in the modern world|author=Paula Hyman |publisher= University of California Press|ISBN=9780520919297|year=1998}}</ref>. 1870-71-ൽ നടന്ന ഫ്രാങ്കോ-പ്രഷ്യൻ യുദ്ധത്തിൽ അൽസാഷ് ജർമൻ അധീനതയിലായി. അൽസാഷ് തിരിച്ചു പിടിക്കാനായി ഫ്രാൻസ് സൈനികസന്നാഹങ്ങൾ തുടങ്ങി.<ref name=Piers/>, <ref name= Derfler/>
[[File:003 Bordereau recto.jpg|200px|left| thumb|1894-ൽ തെളിവായി ഹാജരാക്കിയ തുണ്ടുകടലാസുകളുടെ പകർപ്. ഫ്രഞ്ച് നാഷണൽ ആർക്കൈവ്സിൽനിന്ന്]]
[[പ്രമാണം:J accuse.jpg|thumb|200px|right|"'''ഞാൻ ആരോപിക്കുന്നു'''" - ഡ്രൈഫസ്ഡ്രെയ്ഫസ് സംഭവത്തിൽ ഫ്രെഞ്ച് ഭരണകൂടത്തിന് എതിരെ കുറ്റാരോപണം നടത്തി എമിലി സോള പ്രസിദ്ധീകരിച്ച തുറന്ന കത്ത്]]
[[File:Alfred Dreyfus, Vanity Fair, 1899-09-07 edit.jpg|right|thumb| ആൽഫ്രഡ് ഡ്രെയ്ഫസ്- വാനിറ്റി ഫെയർ എന്ന ബ്രിട്ടീഷ് മാസികക്കു വേണ്ടി ഗൂഥ് വരച്ച പടം, 1899]]
===തെളിവുകൾ, വിചാരണ, ശിക്ഷ ===
സൈനികരഹസ്യങ്ങൾ ചോർന്നുപോകുന്നതിനെപ്പറ്റി ഫ്രഞ്ച് അധികാരികൾ സംശയാലുക്കളായിരുന്ന പശ്ചാത്തലത്തിൽ, 1894 സപ്റ്റമ്പറിൽ പാരിസിലെ ജർമൻ അറ്റാഷെ കേണൽ ഷ്വാർസ്കോപ്പന്റെ ഓവർകോട്ടിന്റെ പോക്കറ്റിൽ നിന്നും തുണ്ടുകടലാസുകൾ(''bordeareau'') ഫ്രഞ്ച് രഹസ്യപ്പോലീസിനു ലഭിച്ചു. കൂട്ടിച്ചേർത്തു വായിച്ചപ്പോൾ അത് ഏതോ ഫ്രഞ്ചു ചാരൻ ജർമൻ അറ്റാഷേക്കു കൊമാറിയ ഫ്രഞ്ചുസൈനിക രഹസ്യങ്ങളാണെന്നു കണ്ടെത്തി. ഡ്രെയ്ഫസല്ലാതെ മറ്റാരും ഇതെഴുതിയിരിക്കാനിടയില്ലെന്നു് കൈപ്പട പരിശോധിച്ച ക്രിമിനൽ വകുപ്പും ചോദ്യം ചെയ്തപ്പോൾ ഡ്രെയ്ഫസ് വിളറിവെളുത്തുപോയെന്നു് മേജർ ദു പാറ്റിദെകാലാമും വെളിപ്പെടുത്താനാവാത്ത വേറേയും അനേകം തെളിവുകളുണ്ടെന്ന് കമാൻഡന്റ് ഹെന്റിയും അവകാശപ്പെട്ടു.<ref name= Dreyfus>[https://archive.org/stream/fiveyearsmylife00dreygoog#page/n1/mode/2up എൻറെ ജീവിതത്തിലെ അഞ്ചു വർഷങ്ങൾ 1894-1899]</ref>. ഈ തെളിവുകൾ ഡ്രെയ്ഫസിനോ അയാളുടെ വക്കീലിനോ പരിശോധിക്കാനുള്ള അവകാശം നല്കപ്പെട്ടില്ല. ഡ്രെയ്ഫസ് ജീവപര്യന്തം ഏകാന്തത്തടവിന് ശിക്ഷിക്കപ്പെട്ടു. 1895 ജനവരിയിൽ ഡ്രെയ്ഫസ് [[ ചെകുത്താന്റെ ദ്വീപ് |ചെകുത്താന്റെ ദ്വീപിലേക്ക്]] നിഷ്കാസിതനായി. <ref name=biography/>,<ref name= Derfler/>,
[[File:AlfredDreyfus.png|right|thumb|ഡ്രെയ്ഫസ് കുടുംബം, 1905-ൽ]]
[[File:Dreyfus-annee-de-sa-mort.jpg|right|thumb|ആൽഫ്രഡ് ഡ്രെയ്ഫസ്, 1934-ൽ]]
 
==വീണ്ടും സൈന്യത്തിലേക്ക്==
നിരപരാധിത്വം തെളിയിക്കപ്പെട്ടതോടെ സൈന്യത്തിൽ തിരിച്ചെടുക്കപ്പെട്ടു. സ്കാഡ്രൺ ലീഡർ എന്ന പദവിക്കും നൈറ്റ്സ് ക്രോസ് എന്ന ബഹുമതിക്കും ഡ്രെയ്ഫസ് അർഹനായി. 1907-ൽ ഡ്രെയ്ഫസ് സൈനികസേവനത്തിൽനിന്നു വിരമിക്കാൻ അപേക്ഷ നല്കി. ആവശ്യം വരുമ്പോൾ തിരിച്ചു വരാമെന്ന ഉപാധിയോടെ (റിസർവ് വിഭാഗം) ഡ്രെയ്ഫസ് വിരമിച്ചു. ഒന്നാം ലോകമഹായുദ്ധം ആരംഭിച്ചപ്പോൾ ഡ്രെയ്ഫസ് വീണ്ടും സൈനികസേവനത്തിനു തയ്യാറായി. 1919-ൽ ഡ്രെയ്ഫസ് കേണൽ പദവിയിലേക്കുയർന്നു, ഓഫീസേഴ്സ് ക്രോസ് എന്ന ബഹുമതിയും ലഭിച്ചു.<ref name=biography/>
 
==അന്ത്യം ==
1935 ജൂലൈ 12-ന് പാരിസിൽ വെച്ച് ഡ്രെയ്ഫസ് അന്തരിച്ചു. മോൺപാർനാസ് സെമിത്തെരിയിൽ അടക്കം ചെയ്തു. <ref name=biography/>
==അവലംബം==
<references/>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2180847" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി