"മഹാരാജാസ് കോളേജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) മഹാരാജാസ് കോളജ് എന്ന താൾ മഹാരാജാസ് കോളേജ് എന്ന താളിനു മുകളിലേയ്ക്ക്, தமிழ்க்குரிசில் മാറ... |
(ചെ.) →പുറമേയ്ക്കുള്ള കണ്ണികൾ: {{commons category|Maharaja's College}} |
||
വരി 26: | വരി 26: | ||
== പുറമേയ്ക്കുള്ള കണ്ണികൾ == |
== പുറമേയ്ക്കുള്ള കണ്ണികൾ == |
||
{{commons category|Maharaja's College}} |
|||
* മഹാരാജാസ് കോളേജിന്റെ വെബ്സൈറ്റ് - [http://www.maharajascollege.in http://www.maharajascollege.in] |
* മഹാരാജാസ് കോളേജിന്റെ വെബ്സൈറ്റ് - [http://www.maharajascollege.in http://www.maharajascollege.in] |
||
* മഹാരാജാസ് കോളജ് പൂർവവിദ്യാർത്ഥി സംഘടന - [http://www.mcosa.org MCOSA] |
* മഹാരാജാസ് കോളജ് പൂർവവിദ്യാർത്ഥി സംഘടന - [http://www.mcosa.org MCOSA] |
22:49, 15 മേയ് 2015-നു നിലവിലുണ്ടായിരുന്ന രൂപം
ആദർശസൂക്തം | "Vidyayamruthamasnuthe" (Isha Upanishad 11.01) (Sanskrit; taken from the Vedas; means "The one who possesses knowledge becomes immortal") |
---|---|
തരം | Government educational institution |
സ്ഥാപിതം | 1875 |
പ്രധാനാദ്ധ്യാപക(ൻ) | Prof. M. S. Viswambharan |
സ്ഥലം | Ernakulam, Kochi, Kerala, INDIA |
അഫിലിയേഷനുകൾ | M. G. University, Kerala |
വെബ്സൈറ്റ് | Official website |
കൊച്ചിയിൽ സ്ഥിതി ചെയ്യുന്ന ഒരു വളരെ പഴക്കമുള്ള കലാലയമാണ് മഹാരാജാസ് കോളേജ്. 1875-ൽ ആണ് ഈ കോളേജ് നിലവിൽ വന്നത്. നാഷണൽ അസ്സെസ്മെന്റ് ആന്റ് അക്രെഡിറ്റേഷൻ കൌൺസിൽ(NAAC) എന്ന വിദ്യാഭ്യാസത്തിന്റെ നിലവാരത്തിന്റെ സൂചിക നിശ്ചയിക്കുന്ന കൗൺസിൽ എ ഗ്രേഡ് നൽകി ഈ കോളേജിനെ അംഗീകരിക്കുകയുണ്ടായി. കോട്ടയം എം.ജി യൂനിവേഴ്സിറ്റിയുടെ കീഴിലാണ് ഈ കലാലയം നിലകൊള്ളുന്നത്.
ചരിത്രം
1845-ൽ കൊച്ചിൻ സർക്കാർ ഒറ്റമുറിയിൽ തുടക്കമിട്ട ഒരു ഇംഗ്ലീഷ് വിദ്യാലയമായിട്ടാണ് മഹാരാജാസ് കോളജിന്റെ തുടക്കം. ബ്രിട്ടീഷുകാരുമായി സംസാരിക്കുമ്പോൾ വിവർത്തനം ചെയ്യുവാനായി മറ്റൊരാളുടെ സഹായം തേടാതിരിക്കുന്നതിനു സഹായിക്കലാണ് ഈ വിദ്യാലയം സ്ഥാപിക്കുന്നതിന്റെ പിന്നിലുണ്ടായിരുന്ന ലക്ഷ്യം. 1875-ൽ ഈ സ്കൂളിനെ ഒരു കോളേജ് ആയി ഉയർത്തപ്പെട്ടു. 1925 ജൂണിലാണ് മഹാരാജാസ് കോളജ് എന്ന നാമം ഈ കോളേജിന് ലഭിക്കുന്നത്. അന്ന് ഗണിതം, ഭൗതികശാസ്ത്രം, രസതന്ത്രം, ജന്തുശാസ്ത്രം, ചരിത്രം, സാമ്പത്തികശാസ്ത്രം എന്നീ ശാഖകളിലായിരുന്നു ഇവിടെ അദ്ധ്യാപനം ഉണ്ടായിരുന്നത്. ഇവ കൂടാതെ കായികവിദ്യാഭ്യാസവും ഇവിടെ പഠിപ്പിക്കപ്പെട്ടിരുന്നു. മദ്രാസ് യൂണിവേർസിറ്റിയുടെ കീഴിയായിരുന്നു ഈ സ്ഥാപനം. അക്കാലത്തുതന്നെ രണ്ട് വിദ്യാർത്ഥി ഹോസ്റ്റലുകളും ഈ വിദ്യാലയത്തിന്റെ ഭാഗമായി ഉണ്ടായിരുന്നു. ഈ വിദ്യാലയത്തിൽ ശാസ്ത്ര സാഹിത്യ സംഘടനകളും എന്ന് പൂർണ്ണ തോതിൽ പ്രവർത്തിച്ചിരുന്നു.
മഹാരാജാസ് കോളേജ്, 1925-ൽ സുവർണ്ണ ജൂബിലി ആഘോഷങ്ങൾ സംഘടിപ്പിച്ചു. സർ സി.വി. രാമനും ഡോ. എസ്. രാധാകൃഷ്ണനുമായിരുന്നു ആ ചടങ്ങിലെ പ്രാസംഗികർ.
1947-ലാണ് മഹാരാജാസ് കോളേജിൽ ആദ്യമായി ബിരുദാനന്തബിരുദപഠനം തുടങ്ങുന്നത്. രസതന്ത്രമായിരുന്നു പഠനവിഷയം. എം.എസ്.സി കൂടാതെ പി.എച്.ഡി യിലും പഠനം നടത്താൻ ഈ വിദ്യാലയത്തിൽ സൌകര്യമുണ്ടായിരുന്നു. 1949-ൽ തിരുവിതാംകൂർ സംസ്ഥാനവും കൊച്ചി സംസ്ഥാനവും ഒന്നായതോടു കൂടി ഈ വിദ്യാലയം തിരുവിതാംകൂർ യൂണിവേർസിറ്റിയുടെ കീഴിലായി.
1925-ൽ വെറും 500 വിദ്യാർത്ഥികളുണ്ടായിരുന്ന ഈ വിദ്യാലയത്തിൽ ഇന്ന് മൂവായിരത്തിൽപ്പരം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 21 അദ്ധ്യാപകർ മാത്രമായിരുന്നു 1925-ൽ മഹാരാജാസിൽ ഉണ്ടായിരുന്നത്. ഇന്ന് 200-ൽ പരം അദ്ധ്യാപകർ ഈ വിദ്യാലയത്തിന്റെ ഭാഗമാണ്.
പുറമേയ്ക്കുള്ള കണ്ണികൾ
- മഹാരാജാസ് കോളേജിന്റെ വെബ്സൈറ്റ് - http://www.maharajascollege.in
- മഹാരാജാസ് കോളജ് പൂർവവിദ്യാർത്ഥി സംഘടന - MCOSA