"തൃക്കൊടിത്താനം മഹാവിഷ്ണു ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
No edit summary
വരി 2: വരി 2:
[[കോട്ടയം ജില്ല|കോട്ടയം ജില്ലയിൽ]] [[ചങ്ങനാശ്ശേരി|ചങ്ങനാശ്ശേരിയ്ക്കടുത്ത്]] സ്ഥിതി ചെയ്യുന്ന [[ദിവ്യദേശങ്ങൾ|ദിവ്യദേശങ്ങളിൽപ്പെടുന്ന]] ഒരു [[മഹാവിഷ്ണു|വിഷ്ണുക്ഷേത്രമാണ്]] തൃക്കൊടിത്താനം മഹാവിഷ്ണുക്ഷേത്രം. <ref name="108 Sri Vishnu Temples">{{cite web| publisher=Divyadesomonline|work=108 ശ്രീ വിഷ്ണു ക്ഷേത്രങ്ങൾ|url=http://www.divyadesamonline.com/hindu-temples.asp| title=108 ശ്രീ വിഷ്ണു ക്ഷേത്രങ്ങൾ| accessdate=2006-11-01}}</ref> [[മഹാഭാരതം|മഹാഭാരതത്തിലെ]] [[പാണ്ഡവർ|പഞ്ചപാണ്ഡവരുമായി]] ബന്ധപ്പെട്ടിരിക്കുന്ന അഞ്ച് [[വിഷ്ണു|വിഷ്ണു ക്ഷേത്രങ്ങളിൽ]] ഒന്നാണ് ഇത്. [[സഹദേവൻ]] ഇവിടെ പ്രായശ്ചിത്ത ചടങ്ങുകൾ അനുഷ്ഠിച്ചു എന്നാണ് വിശ്വാസം. മഹാവിഷ്ണുവിന്റെ 108 ക്ഷേത്രങ്ങളിലും സ്വർഗ്ഗീയ വാസസ്ഥലങ്ങളിലും ഒന്നായി ഇത് കരുതപ്പെടുന്നു. അതുകൊണ്ടുതന്നെ ഒരു [[വൈഷ്ണവർ|വൈഷ്ണവവിശ്വാസിയുടെ]] തീർത്ഥാടനയാത്രയിൽ ഒരു പ്രധാന സ്ഥലവുമാ‍ണ് ഇവിടം. [[കോട്ടയം]] ജില്ലയിൽ [[ചങ്ങനാശ്ശേരി]] പട്ടണത്തിൽ നിന്ന് 2.5 കിലോമീറ്റർ കിഴക്കോട്ട് യാത്ര ചെയ്താൽ ഇവിടെ എത്തിച്ചേരാം. <ref>http://www.keralatemples.net/ktm_vishnu.html</ref>
[[കോട്ടയം ജില്ല|കോട്ടയം ജില്ലയിൽ]] [[ചങ്ങനാശ്ശേരി|ചങ്ങനാശ്ശേരിയ്ക്കടുത്ത്]] സ്ഥിതി ചെയ്യുന്ന [[ദിവ്യദേശങ്ങൾ|ദിവ്യദേശങ്ങളിൽപ്പെടുന്ന]] ഒരു [[മഹാവിഷ്ണു|വിഷ്ണുക്ഷേത്രമാണ്]] തൃക്കൊടിത്താനം മഹാവിഷ്ണുക്ഷേത്രം. <ref name="108 Sri Vishnu Temples">{{cite web| publisher=Divyadesomonline|work=108 ശ്രീ വിഷ്ണു ക്ഷേത്രങ്ങൾ|url=http://www.divyadesamonline.com/hindu-temples.asp| title=108 ശ്രീ വിഷ്ണു ക്ഷേത്രങ്ങൾ| accessdate=2006-11-01}}</ref> [[മഹാഭാരതം|മഹാഭാരതത്തിലെ]] [[പാണ്ഡവർ|പഞ്ചപാണ്ഡവരുമായി]] ബന്ധപ്പെട്ടിരിക്കുന്ന അഞ്ച് [[വിഷ്ണു|വിഷ്ണു ക്ഷേത്രങ്ങളിൽ]] ഒന്നാണ് ഇത്. [[സഹദേവൻ]] ഇവിടെ പ്രായശ്ചിത്ത ചടങ്ങുകൾ അനുഷ്ഠിച്ചു എന്നാണ് വിശ്വാസം. മഹാവിഷ്ണുവിന്റെ 108 ക്ഷേത്രങ്ങളിലും സ്വർഗ്ഗീയ വാസസ്ഥലങ്ങളിലും ഒന്നായി ഇത് കരുതപ്പെടുന്നു. അതുകൊണ്ടുതന്നെ ഒരു [[വൈഷ്ണവർ|വൈഷ്ണവവിശ്വാസിയുടെ]] തീർത്ഥാടനയാത്രയിൽ ഒരു പ്രധാന സ്ഥലവുമാ‍ണ് ഇവിടം. [[കോട്ടയം]] ജില്ലയിൽ [[ചങ്ങനാശ്ശേരി]] പട്ടണത്തിൽ നിന്ന് 2.5 കിലോമീറ്റർ കിഴക്കോട്ട് യാത്ര ചെയ്താൽ ഇവിടെ എത്തിച്ചേരാം. <ref>http://www.keralatemples.net/ktm_vishnu.html</ref>


ഈ ക്ഷേത്രത്തെ കുറിച്ചുള്ള ആദ്യകാല പരാമർശങ്ങളും വർണ്ണനകളും [[ആഴ്വാർ]] സന്യാസിമാരിൽ ഏറ്റവും പ്രധാനിയായിരുന്ന [[നമ്മാഴ്വാർ]] 800-എ.ഡി ക്ക് അടുത്തായി രചിച്ച ഗ്രന്ഥങ്ങളിൽ കാണാം. ഈ ക്ഷേത്രത്തിലെ ശിലാലിഖിതങ്ങൾ രണ്ടാം [[ചേര സാമ്രാജ്യം|ചേര സാമ്രാജ്യത്തിന്റെ]] (800-1102 എ.ഡി) കാലത്ത് ഉള്ളതാണ്.
ഈ ക്ഷേത്രത്തെ കുറിച്ചുള്ള ആദ്യകാല പരാമർശങ്ങളും വർണ്ണനകളും [[ആഴ്‌വാർ|ആഴ്വാർ]] സന്യാസിമാരിൽ ഏറ്റവും പ്രധാനിയായിരുന്ന [[നമ്മാഴ്വാർ]] 800-എ.ഡി ക്ക് അടുത്തായി രചിച്ച ഗ്രന്ഥങ്ങളിൽ കാണാം. ഈ ക്ഷേത്രത്തിലെ ശിലാലിഖിതങ്ങൾ രണ്ടാം [[ചേര സാമ്രാജ്യം|ചേര സാമ്രാജ്യത്തിന്റെ]] (800-1102 എ.ഡി) കാലത്ത് ഉള്ളതാണ്.
{{Fact|date=February 2007}}
{{Fact|date=February 2007}}



08:55, 11 ഏപ്രിൽ 2015-നു നിലവിലുണ്ടായിരുന്ന രൂപം

കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരിയ്ക്കടുത്ത് സ്ഥിതി ചെയ്യുന്ന ദിവ്യദേശങ്ങളിൽപ്പെടുന്ന ഒരു വിഷ്ണുക്ഷേത്രമാണ് തൃക്കൊടിത്താനം മഹാവിഷ്ണുക്ഷേത്രം. [1] മഹാഭാരതത്തിലെ പഞ്ചപാണ്ഡവരുമായി ബന്ധപ്പെട്ടിരിക്കുന്ന അഞ്ച് വിഷ്ണു ക്ഷേത്രങ്ങളിൽ ഒന്നാണ് ഇത്. സഹദേവൻ ഇവിടെ പ്രായശ്ചിത്ത ചടങ്ങുകൾ അനുഷ്ഠിച്ചു എന്നാണ് വിശ്വാസം. മഹാവിഷ്ണുവിന്റെ 108 ക്ഷേത്രങ്ങളിലും സ്വർഗ്ഗീയ വാസസ്ഥലങ്ങളിലും ഒന്നായി ഇത് കരുതപ്പെടുന്നു. അതുകൊണ്ടുതന്നെ ഒരു വൈഷ്ണവവിശ്വാസിയുടെ തീർത്ഥാടനയാത്രയിൽ ഒരു പ്രധാന സ്ഥലവുമാ‍ണ് ഇവിടം. കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരി പട്ടണത്തിൽ നിന്ന് 2.5 കിലോമീറ്റർ കിഴക്കോട്ട് യാത്ര ചെയ്താൽ ഇവിടെ എത്തിച്ചേരാം. [2]

ഈ ക്ഷേത്രത്തെ കുറിച്ചുള്ള ആദ്യകാല പരാമർശങ്ങളും വർണ്ണനകളും ആഴ്വാർ സന്യാസിമാരിൽ ഏറ്റവും പ്രധാനിയായിരുന്ന നമ്മാഴ്വാർ 800-എ.ഡി ക്ക് അടുത്തായി രചിച്ച ഗ്രന്ഥങ്ങളിൽ കാണാം. ഈ ക്ഷേത്രത്തിലെ ശിലാലിഖിതങ്ങൾ രണ്ടാം ചേര സാമ്രാജ്യത്തിന്റെ (800-1102 എ.ഡി) കാലത്ത് ഉള്ളതാണ്. [അവലംബം ആവശ്യമാണ്]

തൃക്കൊടിത്താനം മാഹാവിഷ്ണു ക്ഷേത്രം കേരള സർക്കാരിനു കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ തിരുവിതാംകൂർ ദേവസ്വത്തിന്റെ ഭരണത്തിൻ കീഴിലാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡ് തരംതിരിച്ചിരിക്കുന്ന കേരളത്തിലെ 224 പ്രധാന ക്ഷേത്രങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം. [3]

പ്രതിഷ്ഠ

ഇവിടുത്തെ മൂല വിഗ്രഹം അദ്ഭുതനാരയണൻ എന്നും അമൃതനാരായണനെന്നും അറിയപ്പെടുന്നുണ്ട്. നിൽക്കുന്ന രൂപത്തിലാണ് ഇവിടെ വിഗ്രഹം നിലകൊള്ളുന്നത്, കിഴക്ക് ദിശയിലാണ് ദർശനം. അഞ്ജനശിലയിൽ തീർത്തതാണ് വിഗ്രഹം. ലക്ഷ്മീദേവിയിവിടെ കർപ്പഗവല്ലി എന്നപേരിലാണറിയപ്പെടുന്നത്. നമ്മാൾവാര് 11 പാശുരാമങ്ങൾ ചിട്ടപ്പെടുത്തിയിട്ടുണ്ട്. ഭൂമി തീർത്ഥമാണിവിടുത്തെ പുഷ്കരണി കൂടാതെ പുണ്യകോടിവിമാനമാണിവിടുത്തെ മറ്റൊരു പ്രത്യേകത.

ക്ഷേത്രനിർമ്മിതി

ഉയർന്ന ചുവരുകളും ചെത്തിമിനുസപ്പെടുത്തി അതിസൂക്ഷ്മമായി കൂട്ടിവിളക്കിയ കല്ലുകളും ഈ ക്ഷേത്രത്തിനൊരു കോട്ടയുടെ പ്രതീതി നൽകുന്നുണ്ട്. കൂടാതെ രണ്ടോ മൂന്നോ ഏക്കറോളം വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്ന ഒരു കുളവും ഇവിടെയുണ്ട്. ആ കുളത്തിനരുകിൽ ക്ഷേത്രകവാടത്തിന് സമീപമായി കൃഷ്ണശിലയിൽ തീർത്ത ഒരു ആൾരൂപം ഒരു വലിയ തുണിൽ T ആകൃതിയിൽ വിളക്കി വയ്ച്ചിട്ടുണ്ട്. ഈ രൂപത്തിൽ ഒരു കിരീടവും ശംഖും പൂണൂലും ഉണ്ട്. ചരിത്രത്തിന്റെ താളുകളിലുറങ്ങുന്ന ദയവായ്പുളവാക്കുന്ന ഒരു ജന്മിത്ത വ്യവസ്ഥിതിയുടെ ബാക്കിപത്രമാകാം ആശിലയ്ക്കുള്ളിലുറങ്ങുന്നത്.

ക്ഷേത്രത്തിൽ മഹാവിഷ്ണുവിനെക്കൂടാതെ ശിവൻ, ഗണപതി, സുബ്രഹ്മണ്യൻ, നാഗങ്ങൾ, അയ്യപ്പൻ, ഭദ്രകാളി എന്നിവർ ഉപപ്രതിഷ്ഠകളായുണ്ട്.

ഐതിഹ്യങ്ങൾ

സഹദേവൻ

പാണ്ഡവരിൽ ഇളയവനായ സഹദേവനാണ് ഈ ക്ഷേത്രം നിർമ്മിച്ചതും ആരാധിച്ച് പോന്നതും എന്നു വിശ്വസിക്കപ്പെടുന്നു.

രുക്മാഗദൻ

സൂര്യവംശ രാജാവായ രുക്മാഗദന് വിഷ്ണു ഇവിടെ ദർശനം നൽകിയിട്ടുണ്ടെന്നാണ്‌ മറ്റൊരു ഐതിഹ്യം. പ്രജാതത്പരനായിരുന്ന രുക്മാഗദൻ തന്റെ അംഗരാജ്ജ്യത്തിലെ പ്രജകളുടെ അഭിവൃദ്ധിയ്ക്കായി ജീവിതാവസാനം വരെ വളരെയധികം നല്ല കാര്യങ്ങൾ ചെയ്യുകയുണ്ടായി.

ജ്ഞാനികളെയും യോഗികളെയും വിഷ്ണു ഭക്തന്മാരെയും അദ്ദേഹം വളരെ ആദരവോടെ ബഹുമാനിയ്ക്കുകയും അവരുടെ ആവശ്യങ്ങളെ നിറവേറ്റിക്കൊടുക്കുകയും ചെയ്തു പോന്നു. രുക്മാഗദനെയും രാജ്ജ്യത്തെയും കുറിച്ച് ദേവഗുരു വസിഷ്ഠൻ ഒരുവേള കേൾക്കുവാനിടവരുകയും നന്മകൾ മാത്രം കേട്ട ദേവഗുരു ഇക്കാര്യം സ്വർഗ്ഗാധിപതിയായ ഇന്ദ്രനോട് പറയുകയും ചെയ്തു. രുക്മാഗദന്റെ ഈ ശ്രേഷ്ഠമായ സ്വഭാവത്തെ പരീക്ഷിച്ചറിയ്ന്നതിലേയ്ക്കായി ഇന്ദ്രൻ നാരദരെ അവിടുത്തേയ്ക്കയച്ചു.

നാരദമഹർഷിയെ കണ്ടമാത്രയിൽ തന്നെ രുക്മാഗദൻ വളരെ ബഹുമാനപുരസരം പാദപൂജ ചെയ്ത് ചില പ്രത്യേക പൂക്കൾ മാത്രം ഉപയോഗിച്ചുണ്ടാക്കിയ ഒരു പുഷ്പഹാരം അണിയിച്ച് അദ്ദേഹത്തെ തന്റെ രാജസദസ്സിലേയ്ക്കാനയിച്ചു. യഥാവിധി തന്നെ സ്വീകരിച്ചതിന് നന്ദി പറഞ്ഞ നാരദർ രുക്മാഗദനെ അനുഗ്രഹിച്ചിട്ടാണ് അവിടെ നിന്നു യാത്രയായത്.

രുക്മാഗദൻ അണിയിച്ച അപൂർവ്വ പുഷ്പഹാരവുമായി നാരദർ നേരെ ഇന്ദ്ര ലോകത്തെത്തി. ആ ഹാരത്തിലെ പ്രത്യേകപൂക്കളുടെ സുഗന്ധവും ചാരുതയും കണ്ട ഇന്ദ്രൻ അതിലേയ്ക്ക് വല്ലാതെ ആകൃഷ്ടനായി എന്നു മാത്രവുമല്ല ഇന്ദ്രലോകത്തില്ലാത്ത ആ അപൂർവ്വപുഷ്പത്തെ രുക്മാഗദന്റ്റെ തോട്ടത്തിൽ നിന്നും എടുത്ത് കൊണ്ടു വരുവാൻ തന്റെ ഭടന്മാർക്ക് ഉത്തരവും നൽകി. ഇന്ദ്രന്റെ ആജ്ഞയനുസരിച്ച് ഭടന്മാർ ദിവസേന തോട്ടത്തിൽ നിന്ന് പൂക്കൾ മോഷ്ടിയ്ക്കുകയും അവ ഇന്ദ്രനായി സമർപ്പിയ്ക്കുകയും ചെയ്തു പോന്നു.

തന്റെ തോട്ടത്തിൽ നിന്നും ദിവസേന പൂക്കൾ അപ്രത്യക്ഷമാകുന്നതറിഞ്ഞ രുക്മാഗദൻ ആശ്ചര്യചകിതനായി കുറച്ച് ദ്വാരപാലകരെ തോട്ടത്തിന് മുന്നിൽ കാവൽ നിർത്തി. ദേവലോകപാലകരെ രുക്മാഗദന്റെ ഭടന്മാർക്ക് കാണാൻ പറ്റാഞ്ഞ കാരണം മോഷണം വീണ്ടും നിർബാധം തുടർന്നു കൊണ്ടേയിരുന്നു. അങ്ങനെ ഒരിയ്ക്കൽ അവിടെയുണ്ടായിരുന്ന വെള്ളൂള്ളി ചെടികളെ അഗ്നിക്കിരയാക്കി ദ്വാര‍പാലകർ മോഷ്ടാക്കളെ ലാക്കാക്കി ഒളുവിലിരുന്ന് തോട്ടത്തെ വീക്ഷിച്ചു. തങ്ങളുടെ കണ്ണില്പ്പെടാതെ മോഷ്ടാക്കൾ കടന്നു കളയാതിരിയ്ക്കാനായി കൂടുതൽ വ്യക്തതോയോടെ മോഷ്ടാക്കളെ കാണുന്നതിനു വേണ്ടിയാണവർ അങ്ങനെ ചെയ്തത്.

ദേവന്മാരുടെ ശക്തികളെ കുറയ്ക്കാൻ കഴിവുള്ള വെള്ളൂള്ളിയുടെ രൂക്ഷഗന്ധം പുറത്തുവന്നതും അത് കാറ്റിലൂടെ ഇന്ദ്ര ഭടന്മാരുടെ ശരീരത്തിൽ പ്രവേശിയ്ക്കുകയും അത് അവരുടെ ശക്തികളെ ക്ഷയിപ്പിച്ചു കലഞ്ഞു. അതോടെ തോട്ടത്തിൽ പതുങ്ങി നടന്ന് പൂവിറുക്കുകയായിരുന്ന ഇന്ദ്രഭടന്മാരെ രുക്മാഗദന്റെ ദ്വാരപാലകർ കണ്ടു പിടിച്ചു. തങ്ങൾ ഇന്ദ്രലോകത്തുള്ളവരാണെന്നും ഇന്ദ്രന്റെ ആജ്ഞയനുസരിച്ചാണ് തങ്ങളീ മോഷണത്തിന് തയ്യാറായതെന്നും അവർ രുക്മാഗദനെ അറിയിച്ചു. ഇതൊക്കെ കേട്ടു കഴിഞ്ഞിട്ടും രുക്മാഗദന് ദേഷ്യമൊന്നും വന്നില്ല പകരം അവരെ തന്റെ അതിഥികളെ പോലെ സ്വീകരിയ്ക്കുകയും നന്നായി ആദരിയ്ക്കുകയും ചെയ്തു. എന്നാൽ കാറ്റിലൂടെ പരന്ന ഈ രൂക്ഷഗന്ധമേറ്റ് ദേവലോകത്തിലുള്ളവരുടെയും ശക്തികൾ ക്ഷയിച്ചു അന്നൊരു ഏകാദശി ദിവസവും കൂടിയായിരുന്നു. ഏകാദശി വ്രതം നോക്കുന്ന ഒരാൾക്കുമാത്രമേ അവരെ രക്ഷിയ്ക്കാൻ സാധിയ്ക്കുമായിരുന്നുള്ളൂ. രുക്മാഗദൻ തന്റെ രാജ്യമാകെ ഏകാദശി നോക്കുന്ന ഒരു ഭക്തനുവേണ്ടി അലഞ്ഞു എന്നാൽ ഒരാളെപ്പോലും അദ്ദേഹത്തിൻ കണ്ടെത്താൻ സാധിച്ചില്ല.

അവസാനം തന്റെ ജീവിതകാലം മുഴുവൻ വിഴുപ്പലക്കി കാലം കഴിയ്ക്കുന്ന ഒരു സ്ത്രീ തന്റെ ഭർത്താവ് ഗ്രാമവാസികളുമായി വഴ്ക്കുണ്ടാക്കിയത് കാരണം ആഹാരം കഴിയ്ക്കതെയിരിയ്ക്കുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. അന്ന് ഏകാദശിയാണെന്നൊന്നും ആ പാവത്തിനറിയില്ലായിരുന്നു. തന്റെ ഭർത്താവിന്റെ നല്ല നടപ്പിന് വേണ്ടി അന്നേദിവസം സ്ത്രീ ജലപാനമേ ചെയ്തിട്ടുണ്ടായിരുന്നില്ല അത്രമാത്രം. ആ സ്ത്രീയുടെ മുന്നിൽ ചെന്ന് നടന്ന സംഭവമെല്ലാം അവരോട് പറയുകയും തന്റെ വ്രതം അല്ലെങ്കിൽ ഏകാദശി നോറ്റതിന്റെ പുണ്യം ദേവലോകത്തിലെ ദേവഗണങ്ങൾക്കായി രുക്മാഗദൻ യാചിയ്ക്കുകയും ചെയ്തു. അങ്ങനെ ആ സാധു സ്ത്രീ അതംഗീകരിയ്ക്കുകയും തന്റെ വ്രതത്തിന്റെ പകുതി അവർക്കായി നൽകുകയും ചെയ്തു. രുക്മാഗദൻ അവരോട് നന്ദി രേഖപ്പെടുത്തുകയും അവൾക്കായി വളരെയധികം ആഭരണങ്ങളും സ്വർണ്ണനാണയങ്ങളും മറ്റും സമ്മാനമായി നൽകുകയും ചെയ്തു. അങ്ങനെ ആ വ്രതപുണ്യം ദേവന്മാർക്കായി നൽകുകയും അവർക്ക് തങ്ങളുടെ ശക്തികൾ തിരികെ ലഭിയ്ക്കുകയും ചെയ്തു. ഇവിടെ രുക്മാഗദനിലൂടെ ഏകാദശി വ്രതത്തിന്റെ മഹിമ നമുക്ക് മനസ്സിലാക്കിത്തരുകയായിരുന്നു ഭഗവാൻ.

ആധാരപ്രമാണങ്ങൾ

  1. "108 ശ്രീ വിഷ്ണു ക്ഷേത്രങ്ങൾ". 108 ശ്രീ വിഷ്ണു ക്ഷേത്രങ്ങൾ. Divyadesomonline. Retrieved 2006-11-01.
  2. http://www.keralatemples.net/ktm_vishnu.html
  3. "കേരളത്തിലെ പ്രധാന ക്ഷേത്രങ്ങൾ". കേരളത്തിലെ പ്രധാന ക്ഷേത്രങ്ങൾ. തിരുവിതാംകൂർ ദേവസ്വം ബോർഡ്. Retrieved 2006-11-01.

പുറത്തുനിന്നുള്ള കണ്ണികൾ