"ദ്രാവകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
22 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
 
ദ്രാവക [[തന്മാത്ര|തന്മാത്രകളുടെ]] ചലന സ്വഭാവം ഖര-വാതകാവസ്ഥകൾക്കു മധ്യേയാണ്. ദ്രാവകത്തിനുള്ളിലെവിടെയും സ്വതന്ത്രമായി ചലിക്കുവാൻ കഴിയുമെങ്കിലും പുറത്തേക്കു ചലിക്കുവാൻ [[പ്രതലബലം]] തടസ്സമാണ്. ദ്രാവകത്തിന്റെ പ്രതലത്തിനു പുറത്തേക്ക് [[ഗതികോർജം]] കൂടിയ തന്മാത്രകൾ സ്വതന്ത്രമാകുന്ന അവസ്ഥയാണ് ''ബാഷ്പീകരണം''.
താപനില ഉയരുന്നതോടെ കൂടുതൽ തന്മാത്രകൾ സ്വതന്ത്രമാകുന്നു. ഇപ്രകാരം സ്വതന്ത്രമാക്കപ്പെടുന്ന തന്മാത്രകൾ ദ്രാവകത്തിന്റെ പ്രതലത്തിനുമീതെ കൂടിയ [[സാന്ദ്രത|സാന്ദ്രതയിൽ]] നിലനിന്നാൽ അവയിൽ ഒരു പങ്ക് ദ്രാവകത്തിലേക്കുതന്നെ തിരികെ പ്രവേശിക്കുന്നു. ഒരു നിശ്ചിത [[വ്യാപ്തം|വ്യാപ്തത്തിനുള്ളിൽ]] (ഉദാ. അടപ്പുള്ള പാത്രം) ദ്രാവകത്തിനു മുകളിലുള്ള [[വായു]] ദ്രാവകതന്മാത്രകൾകൊണ്ട് പൂരിതമാകുന്നതോടെ ദ്രാവകത്തിൽനിന്ന് സ്വതന്ത്രമാകുന്ന തന്മാത്രകളുടെ എണ്ണവും ദ്രാവകത്തിലേക്ക് തിരികെവരുന്ന തന്മാത്രകളുടെ എണ്ണവും തുല്യമാകുന്നു. ഇപ്രകാരം ഒരു സന്തുലിതാവസ്ഥ സ്ഥാപിതമാകുമ്പോൾ ബാഷ്പീകരണം നടക്കാതെവരുന്നു. എന്നാൽ ഒരു തുറന്ന പാത്രത്തിലാണെങ്കിൽ പ്രതലത്തിനു പുറത്തേക്കുവരുന്ന തന്മാത്രകൾക്ക് കൂടുതൽ ദൂരേക്ക് ചലനസ്വാതന്ത്ര്യമുള്ളതിനാൽ തുടർന്നും ബാഷ്പീകരണം നടക്കുന്നു. ഈ തന്മാത്രകൾ ദ്രാവകത്തിനു മുകളിലുള്ള [[അന്തരീക്ഷം|അന്തരീക്ഷത്തിൽ]] ചെലുത്തുന്ന [[മർദ്ദം|മർദ്ദത്തെയാണ്]] ബാഷ്പമർദ്ദം എന്നു പറയുന്നത്. ബാഷ്പമർദ്ദം താപനിലയോടൊപ്പം ഉയരുന്നു. [[ക്വഥനാങ്കം|ക്വഥനാങ്കത്തിൽ]] ബാഷ്പമർദവും അന്തരീക്ഷമർദവും തുല്യമാകുന്നതോടെ ദ്രാവകത്തിനുള്ളിൽ [[ബാഷ്പം|ബാഷ്പത്തിന്റെ]] കുമിളകൾ രൂപപ്പെടുന്നു.
 
== പ്രതലബലം ==
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2147830" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി